Thursday, April 2, 2015

കത്തോലിക്കാ വൈദികരുടെ അനാശാസ്യം: വൈദികരുടെ കൂട്ടത്തില്‍ ആരെങ്കിലും ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടാത്തവരുണ്ടെങ്കില്‍ അവരുടെ പേര് രൂപതകള്‍ പ്രസിദ്ധീകരിക്കണം. അവര്‍ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ പങ്കെടുക്കുന്നതും, കുമ്പസാരിക്കുന്നതും വിശ്വാസികള്‍ക്ക് ആത്മവിശ്വാസത്തോടെ നിര്‍വ്വഹിക്കാന്‍ സാധിക്കുന്നതിന് വേണ്ടിയാണിത്. അല്ലാത്ത പക്ഷം ദിവ്യകര്‍മ്മങ്ങള്‍ക്ക് നിയുക്തരാകുന്ന വൈദികരോട് കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനു മുമ്പ് വിശ്വാസികള്‍ തന്നെ ചോദിച്ച് ഉറപ്പു വരുത്തണം.



പതിനാലുകാരിയെ പള്ളിമേടയില്‍  പീഡിപ്പിച്ച വികാരി ഒളിവില്‍ 

Thursday 2nd of April 2015 02:06:22 PM Courtesy: http://www.janamtv.com/news/2015/04/02/42634487225

പറവൂർ :  പതിനാലുകാരിയെ പള്ളിമേടയിൽ  വച്ച് പീഡിപ്പിച്ചതിന് ലത്തീൻ കത്തോലിക്കാ സഭയുടെ കോട്ടപ്പുറം രൂപതയ്ക്ക്  കീഴിലുള്ള പുത്തൻവേലിക്കര പറങ്കിനാട്ടിയകുരിശ്  ലൂ‌‌‌ർദ്മാത പള്ളി വികാരി ഫാ.എഡ്‌വിൻ സിഗ്രേസിനെതിരെ (41) പൊലീസ്  കേസ്സെടുത്തു. പള്ളിമേടയിലേയ്ക്ക് വികാരിയച്ചൻ നിരന്തരം കൂട്ടിക്കൊണ്ടു പോകുന്നതിൽ സംശയം തോന്നിയ  വീട്ടുകാർ പെൺകുട്ടിയോട് വിവരം ചോദിച്ചപ്പോഴാണ് പീഡനകാര്യം പുറത്തറിഞ്ഞത് 

പ്രമുഖ ധ്യാനഗുരുവും പ്രഭാഷകനും ഗായകനും എഴുത്തുകാരനുമാണ്  ഫാ.എഡ്‌വിൻ സിഗ്രേസ്. നിരവധി ഭക്തിഗാന സിഡികളും അച്ചന്റേതായുണ്ട്. വിദേശങ്ങളിലുൾപ്പടെ ധ്യാനത്തിന് പോകുന്ന  ഫാ.എഡ്‌വിന് വിപുലമായ ആരാധകവൃന്ദവുമുണ്ട്.കഴിഞ്ഞ ജനുവരി മുതൽ പലതവണ  വികാരിയച്ചൻ പള്ളിമേടയിൽ വച്ച് കുട്ടിയെ പീഡിപ്പിച്ചതായി  പരാതിയിൽ പറയുന്നു.  .
പരാതിയെത്തുടർന്ന്  കഴിഞ്ഞ ഞായറാഴ്ച മുതൽ വികാരിയെ രൂപത നീക്കം ചെയ്തിരുന്നു. ഇതിനു ശേഷം സിഗ്രേസ് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. വടക്കേക്കര സർക്കിൾ ഇൻസ്പെക്ടർ പി.കെ.മനോജ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
Malayala Manorama 02/04/15

2 comments:

  1. ഒളിവിൽ എന്ന് വച്ചാൽ മെത്രാചന്റെ പക്കൽ എന്നർത്ഥം, അല്ലെങ്കിൽ കൊക്കന്റെകൂടെ കാണും, അതോ ഇനി അമേരിക്കയിലെങ്ങാനും ധ്യാനിപ്പിക്കുവാണോ?

    ReplyDelete
  2. കത്തോലിക്കാ വൈദികരുടെ അനാശാസ്യം:
    പുത്തന്‍വേലിക്കര കത്തോലിക്കാ പള്ളിവികാരി ഫാദര്‍ എഡ്വിന്‍ ഫിഗോര്‍ ഒളിവിലാണെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. ഈ വ്യക്തി കോട്ടപ്പുറം രൂപതാ ബിഷപ്പിന്റെ സംരക്ഷനയിലുണ്ടാകാനാണ് സാധ്യത. പോലീസ് ആ വഴിക്കാണ് അന്വേഷിക്കേണ്ടത്. ഇതുവരെ പോലീസ് ബിഷപ്പിനെ ചോദ്യം ചെയ്തിട്ടില്ല എന്നാണ് അറിയുന്നത്.

    ReplyDelete