Friday, April 12, 2024

മതങ്ങളും ദൈവങ്ങളും:

 മതങ്ങളും ദൈവങ്ങളും: 


കോടി കണക്കിന് മനുഷ്യർ അതിവസിക്കുന്ന ഭൂമിയിൽ അവനെ നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. ഒരോരുത്തരും വ്യതസ്തരും മഹാഭൂരിപക്ഷം ബുദ്ധിയില്ലാത്തവരും എപ്പോഴാണ് പ്രകോപിതരാവുക എന്ന് പറയാൻ കഴിയാത്ത അവസ്തയുമാണ്. ഇതിൽ തന്നെ ഏറ്റവും ക്രൂരരും ഉണ്ട്. ഭൂമിയിലെ ഏറ്റവും ക്രൂരനായ ജീവി മനുഷ്യനാണ്.

മതങ്ങളും ദൈവങ്ങളും മനുഷ്യനെ മാത്രം നിയന്തിക്കുന്നതിനും ചൊൽപടിക്കു നിറുത്തുന്നതിനുവേണ്ടി ബുദ്ധിയുള്ള കുറച്ചു മുൻഗാമികൾ നിർമ്മിച്ചവയുമാണ്. രാഷ്ട്രനിയമങ്ങൾ പാലിച്ചില്ലെങ്കിൽ ശിക്ഷാനടപടികളും മറ്റുമുണ്ടെങ്കിലും പലതും പ്രായോഗികവുമല്ല.

മതങ്ങൾ കെണിയാണെങ്കിലും മനുഷ്യനെ കയറില്ലാതെ കെട്ടിയിടാൻ ഈ മതങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും ഒരു പരിധിവരെ കഴിയുന്നുണ്ട്. '