Tuesday, June 30, 2015

ചര്‍ച്ച് ആക്ട് നടപ്പിലാക്കുക-ഇടവകാംഗങ്ങള്‍


ചര്‍ച്ച് ആക്ട് നടപ്പിലാക്കുക
എറണാകുളം അങ്കമാലി അതിരൂപതാ പള്ളികളില്‍ സാമ്പത്തീക തിരിമറി. 
എറണാകുളം അങ്കമാലി അതിരൂപത പള്ളികളില്‍ സാമ്പത്തീക തിരിമറി.
തുറവൂര്‍ സെന്റ്‌ അഗസ്റ്റിന്‍ പള്ളി വികാരി ഫാ. മാത്യു
എടശ്ശേരിക്കെതിരെ അഡ്വ. പോളച്ചന്‍ പുതുപ്പാറ എറണാകുളം CJM 
കോടതിയില്‍ ക്രിമിനല്‍ കേസ് കൊടുത്തു. 30/06/2015 ല്‍ പത്ര മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത താഴെ പ്രസിദ്ധീകരിക്കുന്നു. 
Janmabhumi 30/06/15
Deccan Herald 30/05/15

Saturday, June 20, 2015

ഭാരതം ലോകഗുരു


Courtesy: janamtv.com

ഭാരതം ലോക ഗുരുവാകുമ്പോള്‍

Sunday 21st of June 2015 10:33:10 AM


ലോകം മുഴുവൻ യോഗദിനം ആചരിക്കുമ്പോൾ, ആദരിക്കപ്പടുന്നത്   ഭാരതത്തിന്‍റെ മഹത്തായ പൈതൃകമാണ്.  യോഗയെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ചതിൽ,  പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്  നിർണായക  പങ്കാണുളളത്.  


2014 സെപ്തംബർ 27. യോഗയെ വാഴ്ത്തി ഐക്യരാഷ്ട്രസഭയിൽ   പ്രധാനമന്ത്രി നരേന്ദ്രമോദി ഹിന്ദിയിൽ സംസാരിച്ചു. ജൂൺ 21 അന്താരാഷ്ട്ര യോഗദിനമായി ആചരിക്കണമെന്ന നിർദ്ദേശം മുന്നോട്ട് വച്ചു.അധികാരമേറ്‍റ് 3മാസം മാത്രം തികയുമ്പോഴായിരുന്നു തിക‍ഞ്ഞ നിശ്ചയദാർഢ്യത്തോടെ യോഗയെക്കുറിച്ചുള്ള തന്‍റെ വീക്ഷണം നരേന്ദ്രമോദി ലോകത്തിന് സമർപ്പിച്ചത്.

മറ്‍റൊരു മൂന്നുമാസക്കാലമേ വേണ്ടി വന്നുളളൂ ജൂൺ 21 അന്താരാഷ്ട്ര ലോകദിനമായി പ്രഖ്യാപിച്ചുകൊണ്ടുള്ള യുഎൻ പ്രഖ്യാപനത്തിന്. യോഗയുടെ ഗുണങ്ങളും പ്രാധാന്യവും മനസിലാക്കിയ ലോകരാഷ്ട്രങ്ങൾ ഭാരതത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഏറ്‍റവും കുറഞ്ഞ സമയത്തിനുള്ളിൽ അംഗരാജ്യങ്ങളുടെ പൂർണ്ണ പിന്തുണയോടെ അംഗീകരിക്കപ്പെട്ട പ്രമേയമായി മോദിയുടെ നിർദ്ദേശം മാറി. അഭിനന്ദനമറിയിച്ച് ലോകരാഷ്ട്രങ്ങൾ രംഗത്തിവന്നു.

യോഗയിലെ താത്പര്യം ആദ്യം അറിയിച്ചത് അമേരിക്കൻ പ്രസിഡൻറ് ബരാക് ഒബാമയായിരുന്നു. ഏറ്‍റവും ഒടുവിൽ യോഗചെയ്യുന്ന പ്രധാനമന്ത്രിയിൽ അമ്പരപ്പോടെ റഷ്യൻ പ്രസിഡന്‍റ് വ്‍‍ളാഡിമർ പുട്ടിനും മാധ്യമങ്ങൾക്കുമുന്നിൽ എത്തി.  യോഗയ്കായ് ഒരു മന്ത്രാലയം രൂപികരിക്കാനുള്ള നരേന്ദ്രമോദി സർക്കാരിന്‍റെ തീരുമാനവും കൃത്യമായ ലക്ഷ്യങ്ങളോടെയായിരുന്നു. 

യോഗയെ മതവുമായി കൂട്ടിയിണക്കി രാജ്യത്തിനുള്ളിൽ നിന്നുയർന്ന ചില പരാമർശങ്ങൾ മാത്രമാണ് യോഗദിനത്തിനെതിരെ ഉയർന്ന എതിർ സ്വരം.ആഗോളതലത്തിലെ 47 ഇസ്ലാമിക രാഷ്ട്രങ്ങളുടെ പിന്തുണ ഈ ആരോപണങ്ങളുടെ മുനയൊടിച്ചു. ലോകരാഷ്‍ട്രങ്ങളിലെ വിവിധ വർഗ്ഗങ്ങളിലും വർണ്ണങ്ങളിലും വ്യത്യസ്ത വിശ്വാസങ്ങളിലുംപെട്ട ജനങ്ങൾ യോഗയ്ക്കായ് അണിനിരക്കുമ്പോൾ ആദരിക്കപ്പെടുന്നത് ഭാരതവും നമുക്ക് അവകാശപ്പെട്ട പൈതൃകവുമാണ്. 

Wednesday, June 17, 2015

മിശ്രവിവാഹത്തെ പിന്തുണച്ച് മാര്‍ ക്രിസോസ്റ്റം

മിശ്രവിവാഹത്തെ പിന്തുണച്ച് മാര്‍ ക്രിസോസ്റ്റം

മിശ്രവിവാഹത്തെ പിന്തുണച്ച് മാര്‍ ക്രിസോസ്റ്റം


കോട്ടയം: മിശ്രവിവാഹത്തെ പിന്തുണച്ച് മാര്‍ത്തോമ സഭ വലിയ മെത്രാപോലിത്ത മാര്‍ ക്രിസോസ്റ്റം രംഗത്ത്. മിശ്രവിവാഹം സംബന്ധിച്ച കാര്യങ്ങള്‍ മതമേലധ്യക്ഷന്മാര്‍ക്ക് സഭക്കകത്ത് പറയാന്‍ അവകാശമുണ്ട്. എന്നാല്‍ ഇത് പരസ്യമായി പ്രഖ്യാപിക്കുമ്പോള്‍ മറ്റുള്ളവരെ മുറിവേല്‍പിക്കുമെങ്കില്‍ അത് പറയരുത്. നിലവില്‍ രാജ്യത്ത് ഒരു നിയമമായി പ്രഖ്യാപിച്ച സംഗതിയെ എതിര്‍ക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. വിവാഹം സഭാ വിശ്വാസികളുമായി മാത്രമേ ആകാവൂ എന്ന നിലപാടിനോട് യോജിപ്പില്ളെന്നും മാര്‍ ക്രിസ്റ്റോസം പ്രതികരിച്ചു.
അതേസമയം മിശ്രവിവാഹത്തെക്കുറിച്ച് വിവാദ പ്രസ്താവന നടത്തിയ ഇടുക്കി ബിഷപ്പിനെ ന്യായീകരിച്ച് കത്തോലിക്ക സഭ രംഗത്തെത്തി. മിശ്രവിവാഹത്തെ എതിര്‍ക്കുന്നത് വിശ്വാസത്തിന്‍െറ പേരിലാണെന്നും മറ്റ് സഭാ വിശ്വാസികളുമായുള്ള വിവാഹത്തെ കത്തോലിക്ക സഭ അംഗീകരിക്കുന്നില്ളെന്നും ആര്‍ച്ച് ബിഷപ് ജോസഫ് പവ്വത്തില്‍ വ്യക്തമാക്കി.
ഇടുക്കി ബിഷപ്പിന്‍െറ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും ദീപിക ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തേ ഇടുക്കി ബിഷപ്പ് മാത്യൂ ആനിക്കുഴിക്കാട്ടില്‍ മിശ്ര വിവാഹത്തിനെതിരെ നടത്തിയ പ്രസ്താവനയാണ് വിവാദമായത്.
http://www.madhyamam.com/news/358451/150617

Tuesday, June 16, 2015

ആദര്‍ശം നഷ്ടപ്പെട്ട കേരളത്തിലെ മെത്രാന്‍മാര്‍


കത്തോലിക്കാ മെത്രാന്മാര്‍ സര്‍ക്കാരുകളെ ഭീഷണിപ്പെടുത്തുന്നത് നിറുത്തണം

ഇടുക്കി ബിഷപ്പ് ആനിക്കുഴിക്കാട്ടില്‍ മിശ്രവിവാഹത്തിനെതിരെ 

മറ്റു സമുദായങ്ങളെ 

അവഹേളിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയിരിക്കുകയാണ്. യേശുവിനെ 
രക്ഷകനും, കര്‍ത്താവുമായി വിശ്വസിക്കുന്ന മറ്റു ക്രൈസ്തവ സമുദായങ്ങളൊന്നും 
ഇതുപോലൊരു ആരോപണം ഉന്നയിച്ചുകണ്ടില്ല. ഇപ്പോള്‍ കത്തോലിക്കാ 
സഭയില്‍ നടമാടുന്ന മൂല്യഛ്യുതി ബിഷപ്പുമാരുടെ ഏകാധിപത്യം മൂലം 
ഉണ്ടായിട്ടുള്ളതാണ്. അതിന് മറ്റു സമുദായങ്ങളേയും, മതവിശ്വാസികളേയും 
കുറ്റപ്പെടുത്തുന്നത് ദുരുദ്ദേശപരമാണ്. ആരെങ്കിലും സഭ 
വിട്ടുപോകുന്നുണ്ടെങ്കില്‍ അതിന്റെ കാരണം ആദര്‍ശങ്ങള്‍ പാലിക്കാന്‍ 
കത്തോലിക്കാസഭയിലെ ബിഷപ്പുമാര്‍ വിമുഖരായതുകൊണ്ട്് 
ഉണ്ടായിട്ടുള്ളതാണ്. സഭ വിട്ടുപോകുന്നവരുടെ എണ്ണം ബിഷപ്പ് 
പറഞ്ഞതിനേക്കാള്‍ വളരെ കൂടുതലാണ്. സഭയില്‍ നില്‍ക്കണമെങ്കില്‍ 
വലിയ സാമ്പത്തീക ബാധ്യത വരുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് 
എന്ന് ആര്‍ക്കാണ് അറിയാത്തത്. മതപരമായ ആചാരങ്ങള്‍ക്കും 
മറ്റുമായി വിശ്വാസികളില്‍നിന്നും ഭീമമായ തുക സഭ പിടിച്ചുവാങ്ങുന്നു. 
പള്ളി പൊളിച്ചുപണിക്കും വിശ്വാസിള്‍തന്നെ പണം മുടക്കണം. 
ഇത്തരത്തില്‍ സഭ സ്വരൂപിക്കുന്ന ഫണ്ടില്‍നിന്നും സമുദായ 
അംഗങ്ങളുടെ ക്ഷേമത്തിനോ, വിദ്യാഭ്യാസത്തിനോ ഒന്നും തന്നെ നീക്കിവെക്കപ്പെടുന്നുമില്ല 
എന്ന് ഇന്ന് കൂടിയ കേരള കാത്തലിക് ഫെഡറേഷന്റെ യോഗം അഭിപ്രായപ്പെട്ടു. 

വിദേശഫണ്ട് സംബന്ധമായ വാര്‍ഷീക റിട്ടേണ്‍ കൃത്യമായി ബോധിപ്പിക്കാത്തതുകൊണ്ട് 
കേരളത്തിലെ 524 സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച 
നടപടികള്‍ക്കെതിരെ പ്രതികരിക്കാന്‍ സീറോ മലബാര്‍ സഭാവാക്താവ് ഫാ. പോള്‍ തേലക്കാട്ട് 
ആഹ്വാനം ചെയ്തിരിക്കുക്കുകയാണ്. ലൈസന്‍സ് റദ്ദാക്കപ്പെട്ട സ്ഥാപനങ്ങളില്‍ 
കത്തോലിക്കാസഭയുടെ സ്ഥാനങ്ങളും ഉള്‍പ്പെടുന്നുണ്ട്. ഇത്രനാളും ഭീമമായ വിദേശഫണ്ട് 
ഉണ്ടായതുകൊണ്ടാണ് ഇത്തരം സ്ഥാപനങ്ങള്‍ സുഗമമായി നടന്നതെന്ന് പറയുന്നു. 
അങ്ങിനെയെങ്കില്‍ ഭീമമായ കാപ്പിറ്റേഷനും, ഫീസും എന്തിനായിരുന്നു ഈടാക്കിയിരുന്നത്. 
സുതാര്യമായ കണക്കുകളും, വാര്‍ഷീക റിട്ടേണുകളും സമര്‍പ്പിക്കാന്‍ സഭയുടെ സ്ഥാപനങ്ങള്‍ 
മുന്നോട്ടു വരണം. മുന്‍വര്‍ഷങ്ങളില്‍ എന്തുകൊണ്ടാണ് വാര്‍ഷീക റിട്ടേണ്‍  
സമര്‍പ്പിക്കാതിരുന്നത് എന്ന് അന്വേഷിക്കുകയും കുറ്റക്കാരുടെ പേരില്‍ നടപടി എടുക്കുകയും 
വേണം. കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്നും, അനീതിക്കും അഴിമതിക്കും 
എതിരാണെന്നും യോഗം വിലയിരുത്തി.  
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക യോഗാ ദിനം  ജൂണ്‍ 21 ഞായറാഴ്ചയാണെന്നും, 
ഞായറാഴ്ച വിശുദ്ധമായി ആചരിക്കുന്നതുകൊണ്ട് കത്തോലിക്കര്‍  യോഗാ ദിനം 
ആചരിക്കേണ്ടതില്ലെന്നും, കെ.സി.ബി.സി. യും, കര്‍ദ്ദിനാള്‍ ക്ലിമ്മീസും, സഭാവാക്താവ് 
ഫാ. പോള്‍ തേലക്കാട്ടും ആഹ്വാനം ചെയ്തിരിക്കുകയാണ്. ഞായറാഴ്ചകളിലാണ് സഭ പല 
സെമിനാറുകളും, ആഘോഷങ്ങളും, ശക്തിപ്രകടനവും നടത്താറുള്ളത്. അതുകൊണ്ട് 
യുണൈറ്റഡ് നേഷന്‍സ് ആഹ്വാനം ചെയ്തിരിക്കുന്ന വേള്‍ഡ് യോഗ ഡെ ജൂണ്‍ 21ന് 
നടത്തുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം യോഗം സ്വാഗതം ചെയ്തു.
കുര്‍ബ്ബാനയില്‍ പങ്കെടുക്കുന്ന വിശ്വാസിക്ക് ഒരുതുള്ളി വീഞ്ഞുപോലും ആവശ്യമില്ല. 
എന്നാല്‍ വിശ്വാസികളുടെ എണ്ണം വര്‍ദ്ധിച്ചു എന്ന് കാണിച്ച് 5000 ലിറ്റര്‍ വീഞ്ഞ് 
ഉത്പാദിപ്പിക്കുന്നതിനുള്ള അബ്കാരി ലൈസന്‍സിന് കര്‍ദ്ദിനാള്‍ ആലഞ്ചേരി അപേക്ഷ 
നല്‍കിയിരിക്കുന്നു എന്ന് അറിയുന്നു. മുന്‍ കൊല്ലങ്ങളില്‍ 1600 ലിറ്റര്‍ മാത്രം ഉത്പാതിപ്പിക്കാനുള്ള 
ലൈസന്‍സ് ആണ് ഉണ്ടായിരുന്നത്. വീഞ്ഞിന്റെ ഉത്പാദനവും, ഉപഭോഗവും സമ്പന്ധിച്ച 
കണക്കുകള്‍ സുതാര്യമായിരിക്കണമെന്നും സഭയുടെ വീഞ്ഞുത്പാദനം സമ്പന്ധിച്ച തെറ്റിദ്ധാരണകള്‍ 
മാറ്റിയെടുക്കുവാന്‍ ശ്രദ്ധ ചെലുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
കേരള കാത്തലിക് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് ആന്റണി ചിറ്റാട്ടുകര അധ്യക്ഷത 
വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി വി.കെ. ജോയ്, ആന്റോ കോക്കാട്ട്, സി. എ. രാജന്‍, 
ഡെന്നി ജോസ്, 
എം. ഒ. ജോയ്, 
സി.ജെ. ഇട്ട്യച്ചന്‍ 
തുടങ്ങിയവര്‍ 
സംസാരിച്ചു.Madhyamam 16/06/2015


Monday, June 15, 2015

കറ്റാര്‍വാഴ


കറ്റാര്‍വാഴ സൗന്ദര്യത്തിന്റെ കലവറ
Story Dated: Monday, June 15, 2015 05:49
Courtesy: mangalam
സൗന്ദര്യ സംരക്ഷണത്തിന്‌ എറ്റവും മികച്ച ഔഷധമാണ്‌ കറ്റാര്‍ വാഴ. മുടിയും ചര്‍മ്മവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഒറ്റവാക്കിലുള്ള പരിഹാരമാണ്‌ കറ്റാര്‍ വഴ. കറ്റാര്‍ വാഴയുടെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞ്‌ ഉപയോഗിച്ചാല്‍ നിങ്ങളുടെ യുവത്വം നഷ്‌ടപ്പെടാതെ സൂക്ഷിക്കാന്‍ കഴിയും. കറ്റാര്‍ വാഴ നമ്മുടെ അടുക്കള തോട്ടത്തില്‍ വളരെ എളുപ്പം വളര്‍ത്തിയെടുക്കാനും കഴിയും. ഇതാ കറ്റാര്‍ വാഴയിലൂടെ എങ്ങനെ സൗന്ദര്യ സംരക്ഷിക്കാമെന്ന്‌ നോക്കു...
1, കറ്റാര്‍ വാഴയുടെ ജെല്ല്‌ മുഖത്ത്‌ പുരട്ടി 10 മിനിറ്റ്‌ മസാജ്‌ ചെയ്‌താല്‍ മുഖക്കുരു, കരിവാളിപ്പ്‌ എന്നിവയ്‌ക്ക് ശാശ്വത പരിഹാരം ലഭിക്കും.
2, വരണ്ട ചര്‍മ്മത്തിന്‌ ഏറ്റവും മികച്ച മൊസ്‌ചറൈസറാണ്‌ കറ്റര്‍വാഴ ജെല്ല്‌. ഇത്‌ അഞ്ചു മിനിറ്റ്‌ മുഖത്ത്‌ പുരട്ടി മസാജ്‌ ചെയ്യ്‌താല്‍ ചര്‍മ്മത്തിന്റെ വരള്‍ച്ച മാറി ചര്‍മ്മം ദൃഢതയുള്ളതാകും.
3, ഷേവിങ്ങിന്‌ ശേഷമുള്ള അസ്വസ്‌ഥതകള്‍ മാറ്റാന്‍ ആഫ്‌റ്റര്‍ ഷേവിന്‌ പകരമായി കറ്റാര്‍ വാഴ ജെല്ല്‌ പുരട്ടുക.
4, സ്‌ട്രെച്ച്‌മാര്‍ക്ക്‌ അകറ്റാന്‍; സ്‌ട്രെച്ച്‌മാര്‍ക്കുള്ളിടത്ത്‌ കറ്റാര്‍വാഴയുടെ ജെല്ല്‌ പുരട്ടി മസാജ്‌ ചെയ്‌താല്‍ സ്‌ട്രെച്ച്‌മാര്‍ക്ക്‌ മാറിക്കിട്ടും. കൂടാതെ പ്രസവശേഷം ഉണ്ടാകുന്ന സ്‌ട്രെച്ച്‌മാര്‍ക്കുകള്‍ക്കും ഇത്‌ മികച്ച ഔഷധം ആണ്‌.
5, സൂര്യാഘാതം മൂലം ഉണ്ടാകുന്ന എല്ലാ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും മികച്ച പ്രതിവിധിയാണ്‌ കറ്റാര്‍വഴ ജെല്ല്‌. ഇത്‌ ഉപയോഗിച്ച്‌ മസാജ്‌ ചെയ്യ്‌താല്‍ ഈ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമുണ്ടാകും.
6, ചര്‍മ്മത്തിന്റെ ചുളിവുകള്‍ മാറുന്നതിനും യൗവനം നിലനിര്‍ത്തുന്നതിനും കറ്റാര്‍വാഴയുടെ ജെല്ല്‌ പുരട്ടി മസാജ്‌ ചെയ്യുക.
7, മുടിയുടെ സംരക്ഷണത്തിന്‌ കറ്റാര്‍വാഴയുടെ ജെല്ല്‌ തലയോട്ടിയില്‍ പുരട്ടി 20 മിനിറ്റ്‌ ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. ഇങ്ങനെ ആഴ്‌ചയില്‍ രണ്ട്‌ തവണ സ്‌ഥരമായി ചെയ്‌താല്‍ മുടിയുടെ വളരും, മുടിക്ക്‌ കറുപ്പ്‌ വര്‍ധിക്കുകയും മൃദുത്വം ലഭിക്കുകയും ചെയ്യും. കുടാതെ താരന്‍ കുറയുകയും ചെയ്യും.
8, കറ്റാര്‍വാഴ, കൈയുന്നീ. നീലയമരി എന്നിവയിട്ട്‌ കാച്ചിയ വെളിച്ചെണ്ണ മുടിയുടെ വളര്‍ച്ച വേഗത്തിലാക്കുകയും മുടി കൊഴിച്ചില്‍ താരന്‍ എന്നിവയ്‌ക്ക് പരിഹാരമുണ്ടാകുകയും ചെയ്യുന്നു.
ചെലവുകളും പാര്‍ശ്വഫലങ്ങളും ഇല്ലാത്ത ഈ സുന്ദരിയേ വേഗം തന്നെ നിങ്ങളുടെ അടുക്കള തോട്ടത്തില്‍ നട്ടുപിടിപ്പിക്കു.

Saturday, June 13, 2015

ബിഷപ്പ് ആനിക്കുഴിക്കാട്ടിലിന്റെ ജല്പനത്തില്‍ ഒളിഞ്ഞിരിക്കുന്ന 'രഹസ്യഅജണ്ട' എന്താണ്? - സഭയില്‍ തുടരുന്നത് വന്‍സാമ്പത്തീക ചൂഷണത്തിനു വിധേയനായി വേണമെന്നതുകൊണ്ടും, മടുത്തും ഭയന്നുമായിരിക്കും പെണ്‍കുട്ടികള്‍ വിട്ടുപോകുന്നത്. കൂടാതെ ബിഷപ്പ് ആനിക്കുഴിക്കാട്ടിലിന്റെ തെറിയഭിഷേകം കേള്‍ക്കേണ്ടി വരുന്നതിലുള്ള അപമാന ഭാരവും. വിശ്വാസിക്ക് ആത്മാഭിമാനത്തോടുകൂടി ജീവിക്കാന്‍ പറ്റാത്ത അവസ്ഥ സൃഷ്ടിച്ചത് മെത്രാന്മാരും, വൈദികരുമല്ലേ? കത്തോലിക്കരെപ്പോലെ യേശുവിനെ കര്‍ത്താവും, രക്ഷകനും ആയി വിശ്വസിക്കുന്ന ക്രൈസ്തവ വിഭാഗങ്ങള്‍ വേറെയുമുണ്ടല്ലോ, അവരൊന്നും ഇത്തരം വിഷം വിതക്കുന്നില്ല.

മിശ്രവിവാഹം സഭ എതിര്‍ക്കണം^ ഇടുക്കി ബിഷപ്പ്


മിശ്രവിവാഹം സഭ എതിര്‍ക്കണം^ 

ഇടുക്കി ബിഷപ്പ്

കോട്ടയം: മിശ്രവിവാഹത്തിനെതിരെ വിവാദ പ്രസ്താവനയുമായി ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. മിശ്രവിവാഹത്തെ ക്രൈസ്തവ സഭ എതിര്‍ക്കേണ്ടതാണ്. ലൗ ജിഹാദും എസ്.എന്‍.ഡി.പിയുടെ ഗൂഢലക്ഷ്യങ്ങളും ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വഴിതെറ്റിക്കുകയാണ്. സര്‍ക്കാര്‍ മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും ഇത് വിശ്വാസത്തിന് എതിരാണ്.

18 വയസുവരെ മാതാപിതാക്കളോടൊപ്പം താമസിക്കുകയും 12 ാം ക്ളാസുവരെ വേദപഠനം നടത്തുകയും ചെയ്യുന്ന പെണ്‍കുട്ടികള്‍ മറ്റു മതക്കാരോടൊപ്പവും ഓട്ടോക്കാരോടൊപ്പവും ഇറങ്ങിപ്പോവുകയാണ്. 100 വിവാഹം നടക്കുമ്പോള്‍ അതില്‍ ആറെണ്ണവും മിശ്രവിവാഹമാണ്. 5000 ത്തോളം കുടുംബങ്ങളാണ് ഒരു വര്‍ഷം വിവാഹമോചനം തേടുന്നത്. ഇതെല്ലാം കേരളത്തിലേക്ക് യൂറോപ്യന്‍ സംസ്കാരം കടന്നുവരുന്നതിന്‍്റെ സൂചനകളാണെന്നും മാത്യു ആനിക്കുഴിക്കാട്ടില്‍ പറഞ്ഞു.

കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

http://www.madhyamam.com/news/357909/150613#comment-2077396108
Madhyamam 16/06/2015
Keralakoumudi 16-06-15


Friday, June 12, 2015

Church unhappy with PM's Yoga Day plans

June 21 was declared as the International Day of Yoga by the United Nations General Assembly on December 11, 2014.[1] Yoga, a 6,000+-year-old physical, mental and spiritual practice having its origin in India (Bharat), aims to transform body and mind. The declaration came after the call for the adoption of 21 June as International Day of Yoga by the 15th and current Indian Prime Minister, Narendra Modi during his address to UN General Assembly on September 27, 2014[2][3][4][5] wherein he stated:

"Yoga is an invaluable gift of India's ancient tradition. It embodies unity of mind and body; thought and action; restraint and fulfilment; harmony between man and nature; a holistic approach to health and well-being. It is not about exercise but to discover the sense of oneness with yourself, the world and the nature. By changing our lifestyle and creating consciousness, it can help us deal with climate change. Let us work towards adopting an International Yoga Day."[6]


Narendra Modi further stated that "Yoga embodies unity of mind and body; thought and action; restraint and fulfilment; harmony between man and nature; a holistic approach to health and well being." [7] In suggesting June 21, which is the Summer Solstice, as the International Day of Yoga, Narendra Modi had said that the date is the longest day of the year in the Northern Hemisphere and has special significance in many parts of the world.[8]

Prime Minister Narendra Modi declared that there will be a website for thishttp://mea.gov.in/idy.htm, and will be maintain by Ministry of External Affairs, and gives all the details.[9][10] From the perspective of yoga, the Summer Solstice marks the transition to Dakshinayana. The first full moon after Summer Solstice is known as Guru Poornima. According to Sadhguru Jaggi Vasudev, in the yogic lore, the first transmission of yoga by Shiva, the first Guru, is said to have begun on this day.[11] Dakshinayana is also considered a time when there is natural support for those pursuing spiritual practices.[12] Govind Gurbani Yog Guru / Vice President of Rajasthan Swasthya Yog Parisad Jaipur India informed that on 21 June fifty thousand followers of Yoga will perform Yoga in Rajasthan. 
-From Wikipedia, the free encyclopedia
Common Yoga Protocol


Yoga is an invaluable gift of ancient Indian tradition. It embodies unity of mind and body, thought and action, restraint and fulfillment, harmony between man and nature, and a holistic approach to health and well-being. This film is an introductory guide to the principles and practice of Yoga, an age- old Indian spiritual discipline based on extremely subtle science. It showcases how Yoga is both an art and science for healthy living. Celebrating the International Day of Yoga, this 44-minute film is broadly divided in two parts. The first part (of approximately 8 minutes duration) is an introduction to the concept and brief history of Yoga, and also tells you what to do before, during and after you practice Yoga. The second part of the film is a helpful guide on how to practice some of the most common Yoga practices. Welcome to the world of Yoga. Welcome to the world of wisdom that is as relevant and beneficial today as it was thousands of years ago.

Church unhappy with PM's Yoga Day plans
timesofindia

KOCHI: The Catholic Bishops Conference of India (CBCI), the apex body of Catholic priests in the country, on Thursday expressed displeasure over the Narendra Modi government's decision to organize International Yoga Day on June 21, saying Sundays were a "sacred day" for Christians in the country. 

"The Church is not against yoga but church practices on Sunday cannot be compromised," CBCI president and Syro-Malankara Major Archbishop Cardinal Baselios Cleemis said. "...it is sad that such important events are being observed on Sundays these days. Sundays are holy days for Christians. Organizing such programmes on Sundays will clash with our beliefs." 

"The move by the Union Government to impose observation on certain days on Sundays cannot be accepted. It is against the religious freedom envisaged in the Constitution," Cardinal Cleemis, also the leader of the Kerala Catholic Bishops Council (KCBC), told reporters after a three-day KCBC conference in Kochi ended on Thursday. 

The Church's reservations against Yoga come at a time when some minority groups, including the All India Muslim Personal Law Board, have spoken up against compulsory yoga classes in schools.

The Centre has said participation in June 21 events to mark International Yoga Day was not "compulsory". Reacting to Prime Minister Narendra Modi's suggestion that the National Cadet Corps try and create a world record by doing yoga across the country at the same time on June 21, the KCBC on Thursday appealed to the Centre and state governments to give Catholic students the freedom to keep Sunday free for their spiritual obligations. 


"We request the government to keep such a united practice on June 20, Saturday instead of Sunday," said Fr Paul Thelakkat, spokesperson for the Syro Malabar church. 
Stay updated on the go with Times of India News App. Click here to download it for your device.
Courtesy: http://timesofindia.indiatimes.com/city/kochi/Church-unhappy-with-PMs-Yoga-Day-plans/articleshow/47635521.cms

യോഗ ദിനാചരണം ഞായറാഴ്ചയാക്കിയതില്‍ കെ.സി.ബി.സിക്ക് എതിര്‍പ്പ്

Courtesy: http://www.madhyamam.com/news/357635/150611
കൊച്ചി: യോഗ ദിനാചരണം ഞായറാഴ്ചയാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കെ.സി.ബി.സി രംഗത്ത്. കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ ആശങ്കയുണ്ടെന്ന് കെ.സി.ബി.സി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളിമീസ് കത്തോലിക്ക ബാവ പറഞ്ഞു. സഭയുടെ ആശങ്ക ബന്ധപ്പെട്ടവരെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ യോഗദിനം ആചരിക്കുന്നതിനെതിരെ മുസ് ലിം സംഘടനകള്‍ രംഗത്ത് വന്നിരുന്നു. യോഗയിലെ സൂര്യനമസ്കാരം അനിസ്ലാമികമാണെന്നും സൂര്യനെ സാഷ്ടാംഗ പ്രണാമം ചെയ്യുന്നത് വിശ്വാസത്തിന് എതിരാണെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേതുടര്‍ന്ന് യോഗദിനാചരണത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ സൂര്യനമസ്കാരം ഒഴിവാക്കിയിരുന്നു.
ഐക്യരാഷ്ട്രസഭയുടെ അംഗീകാരത്തോടെ ആചരിക്കുന്ന ആദ്യ അന്താരാഷ്ട്ര യോഗ ദിനാചരണം ജൂണ്‍ 21 ഞായറാഴ്ച ആഘോഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഡല്‍ഹി രാജ്പഥില്‍ നടക്കുന്ന ചടങ്ങില്‍ 40,000ത്തോളം പേര്‍ യോഗ ചെയ്യുമെന്നാണ് പ്രതീക്ഷ. രാവിലെ ഏഴു മുതല്‍ 7.35 വരെയാണ് ചടങ്ങ്. അന്നേ ദിവസം 190 രാജ്യങ്ങളിലെ 250 നഗരങ്ങളില്‍ ദിനാചരണം നടക്കും.

Wednesday, June 10, 2015

കന്യാസ്ത്രി -അന്യായമാണെങ്കിലും അധികാരികളെ വിശ്വസ്തതാപൂര്‍വ്വം അനുസരിക്കണം.

കന്യാസ്ത്രി 

Courtesy: http://www.marunadanmalayali.com/news/exclusive/change-in-cmc-constitution-20740

Nuns cartoons, Nuns cartoon, funny, Nuns picture, Nuns pictures, Nuns image, Nuns images, Nuns illustration, Nuns illustrations

അന്യായമാണെങ്കിലും അധികാരികളെ വിശ്വസ്തതാപൂര്‍വ്വം അനുസരിക്കണം. കന്യാസ്ത്രികളോടുള്ള അനീതികള്‍ ചോദ്യം ചെയ്യാനാകില്ല. കന്യാസ്ത്രികളെ പുറത്താക്കാനും വ്യവസ്ഥകള്‍. സി. ടീനയെ പുറത്താക്കാന്‍ മഠം അധികൃതര്‍ പ്രമാണ രേഖ ഇഷ്ടപ്രകാരം മാറ്റി. മനുഷ്യാവകാശ ലംഘനത്തിന് തെളിവ് 


      

Friday, June 5, 2015

Follow PM Narendra Modi's visit to Bangladesh


Follow PM Narendra Modi's visit to Bangladesh View it in your mobile/ web browser

#ModiinBangladesh

Prime Minister Shri Narendra Modi will visit Bangladesh on 6th and 7th June 2015. The Prime Minister will hold talks with PM Sheikh Hasina and there will be signing of agreements that will enhance India-Bangladesh ties. Shri Modi will participate in the ceremony of the unveiling of plaques of the Grant-in-Aid projects.
He will pay tributes at the National Martyrs’ Memorial and will pay homage at Bangabandhu Memorial Museum. He will also visit the Sree Dhakeshwari National Temple and the Ramakrishna Mission.

Thursday, June 4, 2015

സത്യജ്വാല 2015 മെയ് ലക്കത്തില്‍നിന്ന് ജോസഫ് പുലിക്കുന്നേല്‍ .


സ്വര്‍ഗ്ഗവാതില്‍ തുറന്നു! 

സത്യജ്വാല 2015 മെയ് ലക്കത്തില്‍നിന്ന്  ജോസഫ് പുലിക്കുന്നേല്‍ . 

(1990 ഏപ്രില്‍, ലക്കം 'ഓശാന'യില്‍, ക്‌നാനായ ശുദ്ധരക്തവാദത്തെക്കുറിച്ചുവന്ന ആക്ഷേപഹാസ്യം)

പീലിച്ചേട്ടന്‍ കാവല്‍മാലാഖയാല്‍ അനു ഗമിക്കപ്പെട്ട് സ്വര്‍ഗ്ഗകവാടത്തിലെത്തി. മരണം കഴിഞ്ഞപ്പോള്‍ത്തന്നെ തനതുവിധി നടത്തി സ്വര്‍ഗ്ഗത്തിലേക്കുള്ള വിസായും സംഘടിപ്പിച്ചുകൊണ്ടായിരുന്നു പീലിച്ചേട്ടന്റെ ആഗമനം. സ്വര്‍ഗ്ഗത്തിന്റെ വലിയ വാതില്‍ക്കല്‍ പത്രോസ് ശ്ലീഹാ ഗൗരവത്തോടുകൂടി ഇരിക്കുന്നു. മാലാഖ വിസാകള്‍ പരിശോധിച്ച് ഓരോരുത്തരെ സ്വര്‍ഗ്ഗത്തിലേയ്ക്ക് കടത്തിവിടുന്നു. പീലിച്ചേട്ടന്റെ ഊഴമായി. മാലാഖ പീലിച്ചേട്ടന്റെ പാസ്‌പോര്‍ട്ടും വിസായും സമഗ്രമായി പരിശോധിച്ചു. അവ തിരിച്ചുകൊടുത്തതിനുശേഷം പീലിച്ചേട്ടനോട് ഉപദേശിച്ചു:''നിങ്ങള്‍ക്ക് ഇവിടെയല്ല പ്രവേശനം. വടക്കോട്ടുപോയാല്‍ അവിടെ 'സീറോ-മലബാര്‍' എന്നെഴുതിയ ഒരു ഗെയിറ്റ് കാണാം. അതിലേയാണ് നിങ്ങള്‍ സ്വര്‍ഗ്ഗത്തിലേക്കു പ്രവേശിക്കേണ്ടത്.''
പീലിച്ചേട്ടന്‍ പാസ്‌പോര്‍ട്ടും വിസായും കക്ഷത്തില്‍ വച്ചുകൊണ്ട് വടക്കോട്ടു നടന്നു. അവിടെ 'ക്‌നാനായ' എന്നെഴുതിയ പുതിയതായി പണിത ഒരു ചെറിയ ഗേറ്റ് കണ്ടു. ആ ഗെയിറ്റിന്റെ വാതില്ക്കല്‍ തന്റെ പഴയ സുഹൃത്ത് എസ്തപ്പാന്‍ കുത്തിയിരിക്കുന്നു. പീലിച്ചേട്ടന്റെ പൂര്‍വ്വതറവാട് കേരളത്തില്‍ മാഞ്ഞൂര്‍ എന്ന പ്രദേശത്തായിരുന്നു. തെക്കുംഭാഗക്കാരായ എസ്തപ്പാനും പീലിയും ഒരുമിച്ചാണ് പള്ളിക്കൂടത്തില്‍ പഠിച്ചത്. അല്ലറ ചില്ലറ കൃഷിയുമൊക്കെയായി കഴിയുമ്പോഴാണ് മൂത്തമകന് ബോംബേയില്‍ ഒരെണ്ണക്കമ്പനിയില്‍ തരക്കേടില്ലാത്ത ഒരു ജോലി കിട്ടിയത്. അങ്ങനെ പീലിച്ചേട്ടന്‍ തന്റെ വസ്തുവകകളെല്ലാം വിറ്റ് ബോംബേയിലേക്കു കുടിയേറിപ്പാര്‍ത്തു. അവിടെ അടുത്തുള്ള ലത്തീന്‍ പള്ളിയില്‍ എല്ലാ ദിവസവും കുര്‍ബാന കാണുകയും എല്ലാ ശനിയാഴ്ചകളിലും നോവേന കൂടുകയും എല്ലാ വെള്ളിയാഴ്ചകളിലും കുര്‍ബാന കൈക്കൊള്ളുകയും മാതാവിന്റെയും വി. യൗസേപ്പു പിതാവിന്റെയും വണക്കമാസങ്ങള്‍ ഭക്തിപൂര്‍വ്വം ആചരിക്കുകയും ചെയ്തുപോന്നു. തന്റെ പൂര്‍വ്വകാലസുഹൃത്തായ എസ്തപ്പാനെ കണ്ടപ്പോള്‍ പീലിച്ചേട്ടന് എന്തെന്നില്ലാത്ത ആഹ്ലാദം. പീലിച്ചേട്ടന്‍ ചോദിച്ചു. ''എന്താ എസ്തപ്പാനേ നീ ഇവിടെയിരിക്കുന്നത്?'' എസ്തപ്പാന്‍ പറഞ്ഞു: ''കാര്യം കുഴങ്ങിയെന്നാ തോന്നുന്നെ.''
''ഉം എന്തു പറ്റി?'' - പീലിച്ചേട്ടന്‍ തിരിച്ചു ചോദിച്ചു.
''മരണശേഷം തനതുവിധി കഴിഞ്ഞ് മാലാഖ സ്വര്‍ഗ്ഗത്തിലേക്കുള്ള പാസ്‌പോര്‍ട്ടും വിസായും തന്നു. ഇതാ അവിടെ ചെന്നപ്പോള്‍ ക്‌നാനായക്കാരായ ഞങ്ങള്‍ക്ക് ക്‌നാനായ ഗെയിറ്റിലൂടെയേ സ്വര്‍ഗ്ഗപ്രവേശനം ഉള്ളൂ എന്ന് പറഞ്ഞതനുസരിച്ച് ഇവിടെ വന്നതാണ്. അപ്പോഴും ഒരു കുഴപ്പം.''
''എന്തു കുഴപ്പം?''
'' ഈ ഗെയിറ്റില്‍ക്കൂടി കടക്കണമെങ്കില്‍ എന്റെ രക്തം പരിശോധിച്ച് ക്‌നാനായരക്തം തന്നെയാണോ എന്നു തീര്‍ച്ചപ്പെടുത്തണം. അതിന് ഭൂമിയില്‍ ചെന്ന് എന്റെ രക്തം എടുത്ത് ശരിക്കു പരിശോധിച്ചതിനുശേഷമേ ഈ ഗെയിറ്റില്‍ക്കൂടി കടത്തിവിടൂ എന്നാണു കേട്ടത്.'' ''എസ്തപ്പാന്റെ അപ്പനപ്പൂപ്പന്മാരായി ക്‌നാനായക്കാരാണല്ലോ. ഇപ്പോഴെന്താ സംശയം?'' ''എന്തു പറയാനാ എന്റെ പീലീ. ഇപ്പോ നിയമം അങ്ങനാപോലും. എന്റെ അപ്പനപ്പൂപ്പന്മാര്‍ 1500 കൊല്ലമായി കേരളത്തില്‍ ജീവിക്കയായിരുന്നല്ലോ. അപ്പോള്‍ വല്ല കലര്‍പ്പും ചെന്നിട്ടുണ്ടോ എന്നാണ് സംശയം. ഏതായാലും ടെസ്റ്റ് കഴിയുന്നതുവരെ ഇവിടെയിരിക്കാനാണ് മാലാഖ പറഞ്ഞത്.'' സ്വര്‍ഗ്ഗത്തില്‍ കയറാനുള്ള ധൃതിയില്‍ എസ്തപ്പാനെ വിട്ട് പീലി മുന്നോട്ടു നീങ്ങി. അവിടെ ഒരു പുത്തന്‍ ഗെയിറ്റ് പണി തീര്‍ത്തിട്ടുണ്ട്. ഗെയിറ്റിന്റെ മുകളില്‍ 'സീറോ-മലബാര്‍്' എന്ന് മലയാളത്തിലും സുറിയാനിയിലും എഴുതിവച്ചിരിക്കുന്നു. മുകളില്‍ ഒരു മാര്‍ത്തോമ്മാ കുരിശും. ഭാഗ്യം. അവിടെ ക്യൂ ഒന്നുമില്ല. വിജനം. ചെന്നപാടെ പാസ്‌പോര്‍ട്ടും വിസായും മാലാഖയെ ഏല്‍പിച്ചു. മാലാഖ അവ സമഗ്രമായി പരിശോധിച്ചു. എന്നിട്ട് ഗൗരവത്തില്‍ പറഞ്ഞു. പീലി ചോദിച്ചു, 'അതെന്താ?''
മാലാഖ തുടര്‍ന്നു: ''എന്തനുഭവമാണ് അപ്പാപ്പനുള്ളത്?''
മാലാഖ ചോദിച്ചതു പീലിച്ചേട്ടനു മനസ്സിലായില്ല. പീലിച്ചേട്ടന്റെ കണ്ണു നിറഞ്ഞു. മാലാഖ വീണ്ടും ചോദിച്ചു. ''നിങ്ങള്‍ക്ക് പത്രോസിന്റെ അനുഭവമാണോ, മാര്‍ത്തോമ്മായുടെ അനുഭവമാണോ ഉള്ളത്?''
പീലിച്ചേട്ടനു ഭാഷ മനസ്സിലായില്ല. എങ്കിലും പറഞ്ഞു. ''എനിക്കു ക്രിസ്തുവിന്റെ അനുഭവമാണുള്ളത്.'' മാലാഖ തുടര്‍ന്നു: ''അതു പറ്റൂല. മാര്‍ത്തോമ്മയുടെ അനുഭവമുള്ളവരെമാത്രമേ ഈ വഴിയില്‍  പ്രവേശിപ്പിക്കുകയുള്ളൂ. നിങ്ങളുടെ റിക്കാര്‍ഡില്‍ നിങ്ങള്‍ ലത്തീന്‍ പള്ളിയില്‍ കുര്‍ബാന കണ്ടെന്നും ബോംബേയിലെ ലത്തീന്‍ പള്ളിയില്‍ അടക്കിയെന്നുമാണ്. ഇവിടെ പ്രവേശിക്കണമെങ്കില്‍ മാര്‍ത്തോമ്മായുടെ അനുഭവവും സഭാത്മകതയും ആവശ്യമാണ്. നിങ്ങള്‍ക്കതില്ല.''
പീലിച്ചേട്ടന്‍ നിലവിളിച്ചു. ''എന്റെ കര്‍ത്താവേ''
മാലാഖ പറഞ്ഞു: ''കര്‍ത്താവും കിര്‍ത്താവുമൊന്നും രക്ഷിക്കാന്‍ ഇവിടെയില്ല. ഇവിടെയിരിക്കുന്നത് മാര്‍ത്തോമ്മായുടെ അനുഭവമാണ്.'' മാലാഖ ഗെയിറ്റ് വലിച്ചുപൂട്ടി. പീലിച്ചേട്ടന്‍ തിരിച്ചുനടന്നു. ക്‌നാനായ ഗെയിറ്റിന്റെ മുമ്പില്‍ എസ്തപ്പാന്‍ കരഞ്ഞു കൊണ്ട് നില്‍ക്കുന്നു. ''എന്തുപറ്റി എസ്തപ്പാ നെ?'' - പീലിച്ചേട്ടന്‍ ചോദിച്ചു. ''എന്തോന്നു പറയാനാ എന്റെ പീലീ എന്റെ രക്തത്തില്‍ തൊണ്ണൂറു ശതമാനമേ ക്‌നാനായ രക്തമുള്ളൂ എന്നു കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു. എട്ടു തലമുറയ്ക്കുമുമ്പ് ഏതോ ഒരു വല്യപ്പൂപ്പന്‍ ക്‌നാനായക്കാരിയല്ലാത്ത ഒരു സ്ത്രീയെ കല്യാണം കഴിച്ചുപോലും. അതുകൊണ്ട് എന്റെ രക്തത്തിനു ശുദ്ധിയില്ല!! ഈ ഗെയിറ്റില്‍ക്കൂടി അവര്‍ കടത്തുകയില്ല.'' പീലിച്ചേട്ടന് അരിശം വന്നു. രണ്ടുപേരും ശോകമൂകരായി കെട്ടിപ്പിടിച്ചിരുന്നു കരഞ്ഞു.

Wednesday, June 3, 2015

PM Narendra Modi likely to visit India's oldest mosque during Kerala trip


PM Narendra Modi likely to visit India's oldest mosque during Kerala trip
The main purpose of the visit will be to inaugurate the completion of the first phase of Muziris heritage project funded by Kerala tourism. "The prime minister agreed to visit Kerala to inaugurate the Muziris project. But the date has not been finalized," tourism secretary G Kamala Vardhana Rao told TOI on Saturday.
The Cheraman Juma Masjid is said to have been built in 629 AD by Malik Bin Dinar, a contemporary of Cheraman Perumal, the ruler of Kodungalur and adjoining parts of Malabar, who subsequently converted to Islam.

READ ALSO: A 1,000-year-old lamp burns in this mosque

Over centuries, the mosque developed a syncretic legacy, with many non-Muslims even holding the 'vidyarambham' ceremony to initiate children to the world of letters here by lighting a traditional lamp inside the masjid."If Modi visits the mosque, it will be a welcome move because the BJP's usual propaganda has it that Muslims in India are the progeny of 'invaders'," said Dr Fasal Gafoor, president of Muslim Educational Society.


The PM is expected to touch down by chopper on the ground of Kodungallur Kunhikuttan Thampuran Memorial Government College. He will carry out the inauguration of the Muziris project at the International Research and Convention Centre.

"Officers from special branch visited the mosque and enquired about security aspects, like the number of gates and entrances to the mosque, as part of the PM's visit to Kodungallur," said Faisal Edavanakkad, the administrator of Cheraman Juma Masjid.

Modi may also visit two other historic places of worship — the Kodungallur Bhagavathy temple and St Thomas Church, believed to one of the churches established by Christ's apostle.
Stay updated on the go with Times of India News App. Click here to download it for your device.

Courtesy: http://timesofindia.indiatimes.com/india/PM-Narendra-Modi-likely-to-visit-Indias-oldest-mosque-during-Kerala-trip/articleshow/47486139.cms