Monday, April 6, 2015

ഓസ്ട്രേലിയായിലെ കത്തോലിക്കരായ മലയാളികള്‍

ഓസ്ട്രേലിയായിലെ കത്തോലിക്കരായ മലയാളികള്‍  
Gazette page 123 

ഓസ്ട്രലിയയിലെ മുഴുവന്‍ സിറോ-മലബാര്‍ വിശ്വാസികളെ ബിഷപ്പും വൈദീകരും വീണ്ടും വിഡികളാക്കുകയാണ്.
ഓസ്ട്രലിയായിലെ മുഴുവന്‍ സിറോ-മലബാര്‍ പള്ളികളില്‍ ഈസ്റ്റര്‍ ദിനത്തില്‍ മലയാളം കുര്‍ബാന മധ്യേ ബിഷപ്പ് ബോസ്കോ പുത്തൂരിന്റെ അറിയിപ്പ് വായിക്കുക ഉണ്ടായി. അത് പ്രകാരം സിറോ-മലബാര്‍ രൂപത ഓസ്ട്രേലിയയില്‍ 2014 Dec 14ന് നിലവില്‍ വന്നു എന്ന് അറിയിക്കുകയുണ്ടായി അത് പ്രകാരം സിറോ-മലബാര്‍ രൂപതക്ക് ഓസ്ട്രലിയായില്‍ എവിടെ വേണമെങ്കിലും സ്ഥലം വാങ്ങി പള്ളിപണിയാമെന്ന് വിശ്വാസികളെ അറിയിച്ചു.
പക്ഷെ ന്യൂസവ്ത്ത് വെയില്‍സ് സംസ്ഥാനത്തെ സര്‍ക്കാര്‍ ഗസറ്റ് നോട്ടിഫിക്കേഷന്‍ പ്രകാരം സിറോ-മലബാര്‍ രൂപതക്ക് ന്യൂസവ്ത്ത് വെയില്‍സ് സംസ്ഥാനത്തെ പഴയ വൂളണ്‍വൊങ്ങ് രൂപതയുടെ മുന്‍പ് ഉണ്ടായിരുന്ന സ്ഥലത്ത് മാത്രം ഒരു ബോഡി-കോര്പരേറ്റഡ് ഉണ്ടാകാനുള്ള നോട്ടിഫിക്കേഷന്‍ മാത്രം ആണ്. മേല്‍ പറഞ്ഞ നോട്ടിഫിക്കേഷന്‍ പ്രകാരം ഓസ്ട്രലിയായില്‍ എവിടെ വേണമെങ്കിലും സ്ഥലം വാങ്ങി പള്ളിപണിയാന്‍ സിറോ-മലബാര്‍ രൂപതക്ക് നിയമപ്രകാരം കഴിയില്ല എന്നുമാണ് അറിയാന്‍ കഴിഞ്ഞത്.
കുര്‍ബ്ബാനമധ്യേ വായിച്ച ബിഷപ്പ് ബോസ്കോ പുത്തൂരിന്റെ മേല്‍ പറഞ്ഞ അറിയിപ്പ് വിശ്വാസികളെ തെറ്റിധരിപ്പിക്കുന്നതാണ് കൂടാതെ വൂളവൊങ്ങ് രൂപതയുടെ മെത്രാനെയും തെറ്റിധരിപ്പിച്ചാണ് കാര്യങ്ങള്‍ നടത്തുന്നത് എന്നാണ് അറിയുന്നത്.


 

No comments:

Post a Comment