ജെരൂസലെമിലെ കഴുത!
ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ മൊബൈല്‍ മാര്‍പ്പാപ്പായെന്നു തന്നെവിളിച്ചാലേ ശരിയാവൂ. എങ്കിലും, അഞ്ചു വര്ഷം പൂര്‍ത്തിയാക്കുന്നതിനു മുമ്പ് അദ്ദേഹം സന്ദര്‍ശിക്കാത്ത ഏക രാജ്യം ഇന്ത്യ മാത്രമായിരിക്കാനാണ് സാദ്ധ്യത. ഏതു പട്ടണത്തിലേക്ക് വിളിക്കണമെന്ന കാര്യത്തില്‍ തീരുമാനം ഇവിടെ ഉണ്ടായിട്ടില്ല. വടക്കേ ഇന്ത്യയിലുള്ളയൊരു നഗരമാകട്ടെയെന്നു കരുതിയാല്‍ അത്താഴത്തിനു കന്നിനെ അവിടെ കിട്ടില്ല, മാത്രമല്ല ഡല്‍ഹി ഫരിദാബാദ് പ്രദേശങ്ങളില്‍ ഉണ്ടാക്കുന്ന സ്റ്റേജ് നേരം വെളുക്കുമ്പം കാണണമെന്നുമില്ല. അങ്ങ് അമേരിക്കയില്‍ ഒരു ബിഷപ്പിന്‍റെ സ്ഥാനാരോഹണം ജനങ്ങള്‍ തടസ്സപ്പെടുത്തിയെന്ന് കേട്ടു; കേരളത്തില്‍ എക്സ് വിരുതന്മാര്‍ മൂത്തു പഴുത്തു നില്‍ക്കുന്നത് കൊണ്ട് ഇവിടെ എന്താണ് സംഭവിക്കുന്നതെന്നും പറയാന്‍ കഴിയില്ല. പാലായില്‍ ഒരു സിനഡ് നടന്നപ്പോള്‍, പാലാ മുതല്‍ എറണാകുളം വരെയായി വിമതരുടെ ഏതാണ്ട് നാലോളം സമ്മേളനങ്ങളും പ്രകടനങ്ങളും നടന്നു. മാര്‍പ്പാപ്പാ വരുമ്പോള്‍ ഒരു പത്തെണ്ണം ഏതായാലും ഇവിടുണ്ടാകും.
ഇക്കാര്യങ്ങളൊക്കെ വത്തിക്കാനില്‍ സമയാ സമയം എത്തിക്കാനുള്ള വഴി ഇവിടുത്തെ സോഫ്റ്റ്‌വെയര്‍ ജീവനക്കാര്‍ തുറന്നിട്ടുണ്ട്. അതുകൊണ്ട് മാര്പ്പാപ്പാ ഇവിടെ വരാനും സാദ്ധ്യതയുണ്ട്. വന്നതല്ലേ, എന്നാല്‍ പുലിക്കുന്നേല്‍സാറിനെക്കൂടി കണ്ടേക്കാം എന്ന് കൂടി പറഞ്ഞാല്‍ എന്തായിരിക്കും പുകില്?ഓസ്ട്രേലിയാ സര്‍ക്കാര്‍ ബോസ്കോ പുത്തൂരിനോട് ഉള്ള കാര്യം തുറന്നു പറഞ്ഞു, മനോഗുണപ്രവര്‍ത്തിയുടെ പേര് പറഞ്ഞത് കൊണ്ട് രക്ഷയില്ല, കത്തോലിക്കാ സഭ കമ്പനി ആയി രെജിസ്ടര്‍ ചെയ്യണം. അതിനു വലിയ ആലോചന ഒന്നും വേണ്ടി വന്നില്ല, കമ്പനി ആയി രെജിസ്ടര്‍ ചെയ്യുകയും ചെയ്തു. ഇനി ഇപ്പോ ആരെയും പേടിക്കണ്ട. ഇന്ത്യയില്‍ ഇതുപോലൊരു കമ്പനി നിയമം ഉണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ നമ്മുടെ വിരുതന്മാര്‍ പറഞ്ഞത്, ‘ലോകമെമ്പാടും കാനോന്‍ നിയമം ഉള്ളപ്പോള്‍ (അതില്‍ എല്ലാ വകുപ്പുകളും ഉണ്ട്), എന്തിനാ ഒരു ചര്‍ച്ച് ആക്റ്റ്; നിങ്ങള്‍ വേണമെങ്കില്‍ IPC മാറ്റി കാനോനാക്കിക്കൊള്ളൂവെന്നാണ്. സത്യം പറയട്ടെ, ഓസ്ട്രേലിയയില്‍ ഇങ്ങിനെ ഒരു വര്‍ഗ്ഗം ഉണ്ടെന്നു ലോകം അറിഞ്ഞത് അടുത്തിടെ ഒരു വൈദികന്‍ നടത്തിയ പ്രസംഗത്തോടെയാണ്. അവിടെ രാതിയില്‍ ഒരു സ്ത്രി ബലാല്‍സംഗം ചെയ്യപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു. നമ്മുടെ ബിസിനസ്സ് അംബാസ്സഡര്‍ വിശ്വാസികളോട് പറഞ്ഞത്, ഈ സ്ത്രിക്കു വിശ്വാസം ഉണ്ടായിരുന്നെങ്കില്‍ രാത്രിയില്‍ സഞ്ചരിക്കില്ലായിരുന്നു എന്നാണ്. ചിന്തിക്കാന്‍ ഇതില്‍ ഏറെയുണ്ടായിരുന്നതുകൊണ്ട് എല്ലാ പത്രങ്ങളും അത് റിപ്പോര്‍ട്ട് ചെയ്യുകയും സീറോ മലബാര്‍ സഭ അവിടെ പ്രവര്‍ത്തനം തുടങ്ങി എന്ന് സായിപ്പന്മാര്‍ മനസ്സിലാക്കുകയും ചെയ്തു. വെടി തുടങ്ങിയിട്ടേ ഉള്ളൂവെന്ന് നമുക്കല്ലേ അറിയൂ.

അടുത്തിടെ ഒരു സര്‍വ്വമത സമ്മേളനത്തിന് പോയ പത്രലെഖകന്‍റെ കഥ കേള്‍ക്കാന്‍ ഇടയായി. ആദ്യം ഒരു ബിഷപ്പ് വന്നു; വരുന്ന വഴി, ഇയ്യാളുടെ തലയില്‍ കൈവെച്ചു പ്രാര്‍ഥിച്ചിട്ടു പറഞ്ഞു, “യേശു ആഗ്രഹിക്കുന്നതനുസരിച്ച് ഇന്ന് നീ നടന്നു പോകും.” പത്ര ലേഖകന്‍ ചിരിച്ചുകൊണ്ട് മനസ്സില്‍ പറഞ്ഞു, ഇത് വല്ല മുടന്തന്മാരോടും പറഞ്ഞിരുന്നെങ്കിലെന്ന്. പിന്നാലെ അങ്ങോട്ട് വന്ന മുല്ലയും റബ്ബിയും സമാനമായ വാക്കുകള്‍ പറഞ്ഞു. ലേഖകന്‍ കളിയാക്കി ചിരിച്ചതേയുള്ളൂ. യോഗം കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴേക്കും അദ്ദേഹത്തിന്‍റെ വണ്ടി മോഷ്ടിക്കപ്പെട്ടിരുന്നു. അതിനു ശേഷം, അദ്ദേഹത്തിനു എല്ലാ മതങ്ങളിലും വിശ്വാസമായി എന്നാണ് കഥ പറഞ്ഞത്. സായിപ്പുമാരാണെന്നു പറഞ്ഞിട്ട് കാര്യമില്ല, അവരും താമസിയാതെ ദൈവത്തില്‍ വിശ്വസിച്ചു കൊള്ളും, ഉറപ്പ്.മുംബെയിലും കല്‍ക്കട്ടായിലും ഡല്‍ഹിയിലും ഒക്കെ മത പീഡനത്തിനെതിരായി കൂറ്റന്‍ പ്രകടനങ്ങളും പതിക്ഷേധങ്ങളും നടക്കുന്ന വാര്‍ത്തകള്‍ വരുന്നു; ഇവിടെയെന്താ ആരും കാര്യമായി പ്രതികരിക്കാത്തത് എന്ന് ആര്‍ക്കും സംശയം തോന്നാം. സംഗതി ന്യായം. രണ്ടും രണ്ടു റീത്താണ് കൂട്ടരേ. ഒരു കൂട്ടര്‍ക്ക് മോഡി ദൈവം കൊടുത്ത സമ്മാനവും മറ്റവര്‍ക്ക് സാത്താന്‍ കൊടുത്ത സമ്മാനവും. കഴിഞ്ഞ മാസം താനേ ജില്ലയില്‍ ഒരു പള്ളിയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഒരു സ്വര്‍ണ്ണം പൂശിയ പ്രതിമയുടെ ഭാഗങ്ങള്‍ കണ്ടെടുത്ത വാര്‍ത്ത കേട്ടില്ലേ? ഇവിടെ എത്ര പള്ളി പൊളിച്ചു; കപ്പലണ്ടി തിന്ന കടലാസ്സു പോലും ആര്‍ക്കും കിട്ടിയിട്ടില്ലല്ലോ? അതാ ലത്തിന്‍കാരും സുറിയാനിക്കാരും തമ്മിലുള്ള വ്യത്യാസം! നൂറു വര്ഷം തിരി കത്തിച്ചു പൂജിച്ച പള്ളി സാമഗ്രികള്‍ ഇവിടെ ആക്രി പോലെ പല പ്രദേശങ്ങളിലും കൂട്ടിയിട്ടിരിക്കുന്നു. അതിനുള്ള തന്റേടം ഇന്ത്യയില്‍ ലത്തിന്‍കാര്ക്കുണ്ടോ? ഇല്ല!ഒരു വല്യ ബോംബിന്‍റെ ഫ്യുസ് ഊരിയ സന്തോഷത്തിലാണ് തേലക്കാട്ടച്ചന്‍. ഒരു ധ്യാന ഗുരുവിനെയല്ലേ പന്ത്രണ്ടു ലക്ഷം രൂപക്ക് അദ്ദേഹം രക്ഷപ്പെടുത്തിയത്. സംഗതി എന്താ നിസ്സാരമാണോ? ഈ വലിയ ആഴ്ചയില്‍ അതിനേക്കാള്‍ വലിയ മനോഗുണ പ്രവര്‍ത്തി കാണില്ല. കശ്മീരില്‍ ഒരു പെന്തക്കോസ്ത് പുരോഹിതനെ, മതസ്പര്‍ദ്ധ ഉണ്ടാക്കുന്നു എന്ന് പറഞ്ഞു പൊലീസ് അറസ്റ്റ് ചെയ്തത് പ്രാര്‍ത്ഥനക്കിടെയാണ്. കുര്‍ബ്ബാനയുടെ ഇടയ്ക്കു വെച്ച് ഇവിടെ ഒരച്ചനെ അറസ്റ്റ് ചെയ്താലുള്ള പുകില് ആരെങ്കിലും ഓര്‍ത്ത് നോക്കിയിട്ടുണ്ടോ? ഏതായാലും കൊച്ചി സമ്മേളനം ചരിത്രത്തിന്‍റെ ഭാഗവും തേലക്കാട്ടച്ചന്‍ ചാരിത്ര്യത്തിന്‍റെ ഭാഗവുമായി എന്ന് പറഞ്ഞാല്‍ മതിയല്ലോ! കന്യാസ്ത്രിമാരുടെ മാനത്തിന്‍റെ തറവില അല്‍പ്പം കൂടി ഉയര്‍ത്തിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു. അടുത്ത സിനഡില്‍ അതുണ്ടായേക്കാം. മെത്രാന്മാരുടെയും അച്ചന്മാരുടെയും മാനത്തിന് ഇങ്ങിനെ ഒരു വില ആരും പറഞ്ഞതായി കേട്ടിട്ടില്ല. ഇല്ലാഞ്ഞിട്ടായിരിക്കും!ബ്രിട്ടണില്‍ ബിഷപ്പുമാരുടെ സമ്മേളനം നടന്നപ്പോള്‍ അഞ്ഞൂറ് അച്ചന്മാരാണ് കര്‍ത്താവിന്‍റെ വഴി കൈവിടരുതെന്ന് അപേക്ഷിച്ച് അവര്‍ക്ക് കത്തെഴുതിയത്. ഇവിടാണെങ്കില്‍ കര്‍ത്താവിന്‍റെ വഴിയിലേക്ക് തിരിച്ചു വരണമെന്നല്ലേ എഴുതുമായിരുന്നുള്ളൂ. അച്ചന്മാര്‍ എല്ലാവരും സന്തുഷ്ടരാണെന്നായിരിക്കും നമ്മുടെ മെത്രാന്മാര്‍ കരുതിയിരിക്കുന്നത്. എറണാകുളം സമ്മേളനം വിജയിക്കണമെന്ന് മുട്ടുകുത്തി നിന്ന് പ്രാര്‍ഥിച്ചവര്‍ സീറോ സഭയിലെ അച്ചന്മാരും കന്യാസ്ത്രിമാരും ആയിരുന്നെന്നു അവരുണ്ടോ അറിയുന്നു? ഇന്നിപ്പോള്‍ സത്യജ്വാല വായിക്കാത്ത അച്ചന്മാരും കന്യാസ്ത്രിമാരും എത്രയുണ്ട് എന്നന്വേഷിക്കുന്നതാണ് എളുപ്പം. നമ്മുടെ മെത്രാന്മാര്‍ (ചില കസ്തൂരി രംഗന്മാരൊഴിച്ച്) ഇപ്പോ ആകെ സങ്കടത്തിലാണ്; പാവം മാണിക്ക് ഈ ഗതി വന്നല്ലോ എന്നാണ് ഭൂരിഭാഗം പേരും വിലപിക്കുന്നത്. ഏതായാലും ഇപ്രാവശ്യം അരുവിത്തുറ പള്ളിയില്‍ പെസഹാക്ക് പി.സി. ജോര്‍ജ്ജിന്‍റെ കാലു കഴുകാന്‍ സാധ്യതയില്ല. എങ്കിലും മെത്രാന്മാര്‍ക്ക് സന്തോഷിക്കാന്‍ ഒരു കാര്യമുണ്ട് - ബാറുകള്‍ പൂട്ടിയെന്നത് ചില്ലറ കാര്യമല്ലല്ലോ! മാണിയെ പുഴുങ്ങാന്‍ നോക്കിയവരെ ദൈവം പുഴുങ്ങിയെന്ന് ദുഃഖ:വെള്ളിയാഴ്ച പ്രസംഗിക്കുകയും ചെയ്യാമല്ലോ. ചില മെത്രാന്മാര്‍ പ്രസംഗിക്കുന്നത് ജോര്‍ജ്ജിനെ പുഴുങ്ങാന്‍ നോക്കിയവരെ ദൈവം പുഴുങ്ങി എന്നായിരിക്കാം.ജെരൂസലെമിലെ കഴുതയുടെ കഥ കേട്ടിട്ടില്ലേ? യേശുവിനെയും ചുമന്നു കൊണ്ട് പോയപ്പോള്‍ ജനങ്ങള്‍ നല്‍കിയ വരവേല്‍പ്പ് തനിക്കാണെന്ന് കരുതി പിറ്റേന്ന് അതെ വഴിയെ പോയി പള്ളിയില്‍ കയറിയ കഴുതയെ എല്ലാവരും ചേര്‍ന്ന് അടിച്ചോടിച്ചു. ആ കഴുതയുടെ അനുഭവം ഇവിടുത്തെ മെത്രാന്മാര്‍ക്ക് താമസിയാതെ ഉണ്ടാവും. അവര്‍ ഓര്‍ത്തിരിക്കുന്നത് അവരുടെ സ്ഥാനത്തെയാണ് എല്ലാവരും ബഹുമാനിക്കുന്നതെന്നാണ്.
No comments:
Post a Comment