Friday, November 29, 2013

Thursday, November 28, 2013

Nature

ayur4
courtesy: http://www.malayalamdailynews.com

Nature 
ആയൂര്‍വേദ മരുന്നുചെടികള്‍ വളരുന്നതിനു കേരളം അനുയോജ്യമായ കാലാവസ്ഥയുള്ള ഭൂപ്രദേശങ്ങളില്‍ ഒന്നായിരുന്നു. കരിങ്ങാലി, കൂവളം, കറിവേപ്പ്, വയമ്പ്, ആടലോടകം, കാറ്റാര്‍വാഴ, ചിറ്റരത, ശതാവരി, കറുക എന്നിങ്ങനെ നൂറു കണക്കിനു മരുന്നുചെടികള്‍ വളരുന്ന കേരളം പോലുള്ള ഒരു നാട് മറ്റൊരു പ്രദേശത്തും കാണുമെന്നു തോന്നുന്നില്ല. പണ്ടുള്ള ജനങ്ങള്‍ക്ക്‌ ഇത്തരം ചെടികളെ തിരിച്ചറിയുവാനും പ്രത്യേക കഴിവുകളുമുണ്ടായിരുന്നു. അസുഖങ്ങള്‍ ഭേദപ്പെടുത്തുവാന്‍ ഉപയോഗമുള്ള ചെടികളെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കുവാനായി സര്‍ക്കാര്‍ തുനിഞ്ഞിരുന്നുവെങ്കില്‍, പ്രകൃതിയോടു ചെയ്യുന്ന ഒരു നീതിയാകുമായിരുന്നു. ഇത്തരം പരിസ്ഥിതി സംരക്ഷണം സംബന്ധിച്ചുള്ള സാമൂഹിക ബോധവല്‍ക്കരണ രൂപീകരണത്തില്‍ ഓരോ പൌരനെയും പങ്കാളിയാക്കണം.

Sunday, November 24, 2013

Pope looks east










Pope looks east 

for possible Church reforms Eastern Church leaders discuss self-governing synods with Pope Francis. Posted on November 24, 2013, 1:14PM


Kochi: Church leaders of independent Catholic communities from Asia, the Middle East and Eastern Europe have spent the last week in Rome with Pope Francis and Vatican officials discussing the lives of their Church including a subject of high importance to the Pope – the operation of their self-governing synods.

The Vatican says this meeting is an "opportunity" for the patriarchs and archbishops of Eastern Rite communities to present to the pope the situation of their Churches.

However, the November 19-22 meeting may also be another step for Pope Francis in re-shaping the way the Roman Catholic Church operates and decentralizing the Church government, adopting synod-based administrative systems of these churches.

The gathering follows Pope Francis’ suggestion that the universal Church should learn from Eastern and Orthodox Churches’ synodal approach to governance and decision-making when he and the Patriarch of Constantinople (Istanbul) Bartholomew met after he became Pope in March. The Patriarch was the first in 600 years to attend a Papal installation. 

The formal purpose of the meeting in Rome this week is to consider "The Eastern Catholic Churches: Fifty years after Vatican II." The meeting is not something Pope Francis inherited. It follows a similar event in 2009, when heads of the Eastern Churches met Pope Benedict for the first time.

Those meeting this week in Vatican include leaders of self-governing Catholic Churches—21 churches that are fully Catholic but operate independently of the Roman Curia in matters of their administration, including selection of their patriarchs, archbishops and bishops. 
"Except in matters of faith and morals we are completely free from the Vatican," said Bishop Bosco Puthur, known as the Curia bishop who overseas the Curia of Syro-Malabar Church based in Kerala in southern India.
This independence is restricted to a small population, as all the Oriental Churches together form only 17 million of the more than one billion Catholics globally. Most of these Churches are also numerically small with three major ones—Ukrainian, Syro-Malabar and Maronite—alone accounting for 12.5 million or 80 percent of the Catholic Orientals.
"Each of these Churches, including the Latin Church, has its own genius. The beauty is to learn from each other without destroying the uniqueness of each one," said Bishop Puthur, emphasizing that the eastern syondal administrative system involves every section of the Church.
Bishop Puthur said religious, laity and clergy are directly or indirectly involved in "every decision" of their Church. "The head of the Church, the Major Archbishop, makes no decision on his own. He merely announces the decision of the synod."
The synod of bishops has only bishops as members, "but our bishops have their ears to the ground, they know the pulse of their people and will not support decisions that will go against the interest of the people," the Curia bishop said.
The synod, which came into effect in 1994, elected its Major Archbishop George Alencharry in 2011. "So the system is new. We earlier followed the system of the Latin Church," he said. The election of the head of the Church now needs to be ratified only by the Vatican.
The elections of individual bishops are left to the synod, which periodically sends a list of people who could be elected bishops to synod members. When need arises, the synod elects one from the approved list.
Bishops prepare these lists and make other vital decisions in consultation with lay leaders, religious and laity, according to the Curia bishop. The Church also has Patriarchal Assembly, which has representatives from all sections of a diocese and meets once in five years to discuss issues affecting the community.

Saturday, November 23, 2013

Bishop Rimijios Injananiyil



കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ താമരശ്ശേരി ബിഷപ്പ്:

Madhyamam 14/01/2014

 

കേരളം രക്തക്കളമാകുമെന്ന് ഭീഷണി

Bishop-Ramjous

കോഴിക്കോട്:  കസ്തൂരി രംഗന്‍ റിപോര്‍ട്ട് നടപ്പിലാക്കിയാല്‍ വന്‍ രക്തച്ചൊരിച്ചിന് സംസ്ഥാനം സാക്ഷിയാകേണ്ടിവരുമെന്ന് താമരശ്ശേരി ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍ വ്യക്തമാക്കി. കോഴിക്കോട്ട് പശ്ചിമഘട്ട സമരസമിതി ഏകദിന ഉപവാസത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 റിപോര്‍ട്ട് നടപ്പാക്കുന്ന പക്ഷം 1919 ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല പോലുള്ള സംഭവത്തിന് സംസ്ഥാനം സാക്ഷിയാകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പശ്ചിമഘട്ട മേഖലയില്‍ മറ്റൊരു നക്‌സല്‍ പ്രസ്ഥാനത്തിന് കാരണമാകുന്ന രീതിയിലാണ് റിപോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം നടപടികളിലൂടെ  ജനങ്ങളെ നക്‌സലേറ്റുകളാക്കരുതെന്നും ബിഷപ്പ് മുന്നറിയിപ്പ് നല്‍കി.
 കസ്തൂരി രംഗന്‍ റിപോര്‍ട്ടിനെതിരെ നടത്തിവരുന്ന സമരം അവസാനിപ്പിച്ചിട്ടില്ലെന്നും എന്നാല്‍ അത്ര വേഗത്തില്‍ റിപോര്‍ട്ട് നടപ്പാക്കില്ലെന്നുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഉറപ്പിനെ തുടര്‍ന്ന് വലിയരീതിയില്‍ നടത്താന്‍ ഉദ്ദേശിച്ച പ്രക്ഷോഭങ്ങള്‍ ഉപേക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
 അതേസമയം റിപോര്‍ട്ട് പിന്‍വലിക്കുന്നതു വരെ സമരം നടത്തുമെന്നും വേണ്ടിവന്നാല്‍ സമരം നടത്തി മരിച്ചുവീഴാനും താന്‍ ഒരുക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ സോണിയ ഗാന്ധിയുമായുള്ള ചര്‍ച്ചയ്ക്കുശേഷം സമരം പിന്‍വലിച്ചുവെന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ നല്‍കിയ റിപോര്‍ട്ട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
 വ്യാഴാഴ്ച 25,000 പേരുടെ നോതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്താന്‍ ഉദ്ദേശിച്ചിരുന്നുവെങ്കിലും  സമരത്തിനുള്ളില്‍ അക്രമികള്‍ നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന റിപോര്‍ട്ടിനെ തുടര്‍ന്ന് അത് ഒഴിവാക്കുകയായിരുന്നുവെന്നും പറഞ്ഞ അദ്ദേഹം താമരശ്ശേരിയില്‍ ബാറും മറ്റു വാഹനങ്ങളും കത്തിച്ച സംഭവത്തിനു പിന്നില്‍  ഇടത് വലത് സംഘടനകള്‍ അല്ലെന്നും വ്യക്തമാക്കി.
 എന്നാല്‍  അത് ആരാണെന്ന് കണ്ടുപിടിച്ച് നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടത്  പോലീസാണെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്ന ഒരു റിപോര്‍ട്ടും നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
 അതേസമയം ബിഷപ്പിന്റെ തീരുമാനത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കിക്കൊണ്ട് വയനാട് എം.പി എം.ഐ ഷാനവാസ് രംഗത്തെത്തി. റിപോര്‍ട്ടിന്റെ പേരില്‍ കര്‍ഷകദ്രോഹ നടപടിയുണ്ടായാല്‍ എം.പി സ്ഥാനം രാജിവയ്ക്കുമെന്ന് കെ.സുധാകരനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പശ്ചിമഘട്ട സംരക്ഷണം: Dr. D. Babu Paul IAS



പശ്ചിമഘട്ട സംരക്ഷണം: 

ചെയ്യാവുന്നതും ചെയ്യരുതാത്തതും


കേരളത്തിന്‍െറ മലയോരപ്രദേശങ്ങള്‍ പ്രക്ഷോഭമുഖരിതമായിരിക്കുന്നു. സഖാക്കള്‍ നികൃഷ്ട ജീവികളെ സഹോദരനെന്നും പിതാവെന്നും ഒക്കെ വിശേഷിപ്പിക്കുന്നു. കത്തനാരും കമ്യൂണിസ്റ്റും കൈകോര്‍ത്ത്‌ ഇന്‍ക്വിലാബ്‌ വിളിക്കുന്നു.

ഇത്‌ ഒരു വലിയ സവാളയാണ്‌. സൂക്ഷിച്ചു പൊളിച്ചില്‌ളെങ്കില്‍ കണ്ണീരാണ്‌ ഫലം. ജയന്തി നടരാജന്‍ അല്‌ളെങ്കില്‍ അവരുടെ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ ദുഷ്‌പ്രഭുക്കള്‍ സ്ഥലകാലബോധമില്ലാതെ പെരുമാറിയതിലാണ്‌ കുഴപ്പത്തിന്‍െറ തുടക്കം.

സത്യവ്രതന്‍ കാട്ടാളനോട്‌ പറഞ്ഞതാണ്‌ ഓര്‍ത്തുപോവുന്നത്‌. കാണുന്നത്‌ പറയുകയില്ല, പറയുന്നത്‌ കാണുകയുമില്ല. വെറുതെ ആരോട്‌ ചോദ്യം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു? കം പൃശ്ചസി പുന: പുന:?
കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അറിഞ്ഞോ അറിയാതെയോ അപാകതകള്‍ കടന്നുകൂടിയിട്ടുണ്ട്‌. ജനസാന്ദ്രത അഞ്ഞൂറും എഴുന്നൂറും ഉള്ള ഇടങ്ങളെ നൂറില്‍ താഴെ സാന്ദ്രതയുള്ള മലകളുമായി ചേര്‍ത്തുനിര്‍ത്തിയത്‌ സാമി പോലും ന്യായീകരിക്കുമെന്ന്‌ തോന്നുന്നില്ല. അതൊക്കെ പരിശോധിക്കാന്‍ കേരള സര്‍ക്കാര്‍ ഏര്‍പ്പാട്‌ ചെയ്‌തിട്ടുണ്ട്‌. അവരുടെ റിപ്പോര്‍ട്ട്‌ ഒന്നുരണ്ട്‌ മാസത്തിനകം കിട്ടും. അതിന്‌ മുമ്പ്‌ കേന്ദ്രം എടുത്തുചാടിയത്‌ അക്ഷന്തവ്യമാണ്‌.
പശ്ചിമഘട്ട സംരക്ഷണം അപ്പാടെ അട്ടിമറിക്കാന്‍ കോപ്പുകൂട്ടുന്നവരെ സഹായിക്കുന്നതായി ഈ പ്രയോഗം.
രാഷ്ട്രീയമായ മുതലെടുപ്പിന്‌ ഈ അവസരം രാഷ്ട്രീയകക്ഷികള്‍ ഉപയോഗിക്കുന്നതില്‍ അദ്‌ഭുതമില്ല. വത്തിക്കാനില്‍ പുതിയ മാര്‍പ്പാപ്പ വന്ന കാര്യം അറിയാതെയോ ഓര്‍ക്കാതെയോ വിമോചനസമരത്തെ അനുസ്‌മരിപ്പിക്കുന്ന നിലയില്‍ കത്തനാരും മെത്രാനും പ്രശ്‌നത്തില്‍ ഇടപെടുന്നത്‌ സമൂഹത്തില്‍ വിഭാഗീയത വര്‍ധിപ്പിക്കുന്നു എന്ന്‌ അവരൊട്ട്‌ അറിയുന്നതുമില്ല. ഭാ.ജ.പാ.യുടെ പരിസ്ഥിതി സ്‌നേഹം ഹൈറേഞ്ചിലാകെ ക്രിസ്‌ത്യാനിയും മുസ്ലിമും മാത്രമാണ്‌ ഉള്ളത്‌ എന്ന ധാരണയിലാണ്‌ എന്ന സത്യം മറ്റൊരു കൗതുകവാര്‍ത്ത.
പത്തെഴുപത്‌ കൊല്ലം എങ്കിലും ആയി ഈ കുടിയേറ്റം തുടങ്ങിയിട്ട്‌. കുടിയേറ്റക്കാര്‍ കൈയേറ്റക്കാരല്ല. അവര്‍ നാട്ടിലുള്ളത്‌ വിറ്റുപെറുക്കി കൊളംബസിനെ പോലെ ഇറങ്ങിത്തിരിച്ചവരാണ്‌. ഇപ്പോള്‍ വയനാട്ടിലും ഇടുക്കിയിലും താമസിക്കുന്ന തലമുറയാകട്ടെ അവിടെ ജനിച്ചു വളര്‍ന്നവരുമാണ്‌. 2013ല്‍ നിലവിലിരിക്കുന്ന ആ വാസവ്യവസ്ഥ ഈ തലമുറ കൂടെ ഉള്‍പ്പെട്ടതാണെന്ന എന്ന സത്യം മാനിക്കാതെ പരിസ്ഥിതി സുവിശേഷം പറയരുത്‌.
ഇവിടെ അല്‍പം ചരിത്രം അറിയാനുണ്ട്‌. കേരളത്തിലെ വനങ്ങള്‍ പണ്ട്‌ മുതല്‍തന്നെ ശ്രദ്ധേയമായിരുന്നെങ്കിലും വനത്തിന്‍െറ ഉടമസ്ഥത വടക്കന്‍ കേരളത്തില്‍ ഭൂപ്രഭുക്കന്‍മാര്‍ക്കും തിരുവിതാംകൂറിലും കൊച്ചിയിലും സര്‍ക്കാറിനും എന്ന അവസ്ഥയാണ്‌ ആധുനികകാലത്ത്‌ നാം കാണുന്നത്‌. പത്തൊമ്പതാം നൂറ്റാണ്ടിന്‍െറ മധ്യത്തോടെയാണ്‌ വനപരിപാലനം നിലവില്‍വന്നത്‌. അന്ന്‌ ഭൂമിയുടെ മുക്കാല്‍ഭാഗവും കാട്‌ തന്നെയായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്‍െറ തുടക്കത്തോടെ ഇത്‌ പാതിയായി കുറഞ്ഞു. കാര്‍ഷികാവശ്യങ്ങള്‍ക്ക്‌ വനം വിട്ടുകൊടുത്തതുകൊണ്ടാണ്‌ ഇങ്ങനെ സംഭവിച്ചത്‌. ഇരുപതാംനൂറ്റാണ്ടിന്‍െറ ആദ്യപാതി വനസംരക്ഷണത്തിന്‍േറതായിരുന്നു, താരതമ്യേന, വെയിസ്റ്റ്‌ലാന്‍റ്‌ നിയമം അനുസരിച്ച്‌ നാട്ടുരാജ്യസര്‍ക്കാറുകള്‍ കൃഷിക്ക്‌ വിട്ടുകൊടുത്തും മലബാറിലെ ഭൂസ്വാമിമാര്‍ വിറ്റുമുടിച്ചും (അഥവാ കുടിയേറ്റക്കാര്‍ വാങ്ങി തെളിച്ചും) ഏകദേശം പത്ത്‌ ശതമാനം കാടുകൂടെ വെളുത്തു ഇക്കാലത്ത്‌. യുദ്ധം വന്നതോടെ ഭക്ഷ്യവിളകള്‍ ഉല്‍പാദിപ്പിക്കാന്‍ സര്‍ക്കാര്‍ തന്നെ നാട്ടുകാരെ കാട്ടില്‍ അഴിച്ചുവിട്ടു. ജല വൈദ്യുതിപദ്ധതികള്‍, കൃഷിക്ക്‌ ഉപയുക്തമായ വനഭൂമി ഇങ്ങനെ പല വഴികളിലായി വനം നശിച്ചു.1965 70 ആയപ്പോഴേക്ക്‌ ഭൂമിയുടെ നാലിലൊന്ന്‌ മാത്രം വനം എന്ന അവസ്ഥയുണ്ടായി.
നാണ്യവിളകള്‍ക്ക്‌ ലഭിച്ച പ്രാധാന്യവും ഇതില്‍ പങ്ക്‌ വഹിച്ചു. തിരുവിതാംകൂറിലെ വിശാഖം തിരുനാള്‍ മഹാരാജാവ്‌ 1880 ല്‍ റബറും കപ്പയും സിലോണില്‍നിന്ന്‌ കൊണ്ടുവന്നു. മരച്ചീനി കൃഷി വകുപ്പിനെയും റബര്‍ വനവകുപ്പിനെയും ഏല്‍പിച്ചു. തിരുവനന്തപുരത്തെ പ്രശസ്‌തമായ ജവഹര്‍ നഗര്‍ ആയിരുന്നു മരച്ചീനി കൃഷിക്ക്‌ തെരഞ്ഞെടുത്തത്‌. അടുത്തകാലം വരെ തിരുവനന്തപുരത്ത്‌ ജവഹര്‍ നഗര്‍ മരച്ചീനി വിള എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌.പുറത്തുനിന്ന്‌ വന്ന പുതുമക്കാരാണ്‌ ആ പേര്‌ വിസ്‌മൃതിയിലാക്കിയത്‌.
റബര്‍ നട്ടത്‌ ഇടുക്കി ജില്ലയില്‍ ആയിരുന്നു. തട്ടേക്കാട്‌ പക്ഷിസാങ്കേതത്തിനപ്പുറം ഇടമലയാര്‍ ഭാഗത്ത്‌ ഏഴേക്കര്‍ സ്ഥലത്ത്‌ വനംവകുപ്പ്‌ 1899ല്‍ നട്ടുപിടിപ്പിച്ച റബര്‍തോട്ടമാണ്‌ ഇന്ത്യയിലെ ആദ്യത്തെ റബര്‍ എസ്‌റ്റേറ്റ്‌.
അക്കാലത്തെ പരിസ്ഥിതി സമ്മര്‍ദങ്ങള്‍ കണക്കിലെടുത്താല്‍ ശരിയായ തീരുമാനങ്ങള്‍ ആയിരുന്നിരിക്കണം ഇവ. വനസംരക്ഷണത്തെക്കുറിച്ച്‌ ബോധം ഉണ്ടായിരുന്നു എന്നതിന്‌ തെളിവാണ്‌ 1888 ഒക്ടോബര്‍ 11ന്‌ തിരുവിതാംകൂര്‍ സര്‍ക്കാര്‍ കോന്നി പ്രദേശം. `റിസര്‍വ്‌ വനം' ആയിരിക്കും എന്ന്‌ പ്രഖ്യാപിച്ചത്‌. മലബാറില്‍ സര്‍ക്കാര്‍ ഭൂസ്വാമിമാര്‍ക്ക്‌ കാട്‌ വിട്ടുകൊടുത്തു. പഴശ്ശിയോട്‌ സഹകരിച്ചവരുടെ ഭൂമി തോട്ടമാക്കി, സഹകരിച്ച ആദിവാസികള്‍ക്ക്‌ വനം അന്യവുമാക്കി. ഭൂമിക്ക്‌ സെറ്റില്‍മെന്‍റ്‌ നടത്തിയപ്പോള്‍ സര്‍ക്കാറിന്‌ വനം റിസര്‍വായി ഏറ്റെടുക്കാമായിരുന്നു. അതിനുപകരം ഭൂസ്വാമിയുടെ പാട്ടമോ അന്യംനിന്ന തറവാട്ടിലെ വസ്‌തുവോ അല്ലാത്ത കാട്‌ മുഴുവന്‍ നാട്ടുടയവര്‍ക്ക്‌ നല്‍കി. അതുകൊണ്ടാണ്‌ മലബാറില്‍ റിസര്‍വ്‌ വനത്തേക്കാള്‍ ഏറെ വിസ്‌തൃതി സ്വകാര്യവനങ്ങള്‍ക്ക്‌ ഉണ്ടായത്‌. ഇങ്ങനെ ഭൂസ്വാമികള്‍ക്ക്‌ കിട്ടിയ വനഭൂമിയാണ്‌ മലബാറിലെ സ്വകാര്യവനം. ഭൂപരിഷ്‌കരണ നിയമത്തില്‍ സ്വകാര്യവനഭൂമി ഒഴിവാക്കപ്പെട്ടിരുന്നു. എന്നാല്‍, എന്നെങ്കിലും നിയമഭേദഗതി വഴി ഈ സൗജന്യം നഷ്ടപ്പെടുമെന്ന ഭയം വനഭൂമിയുടെ ഉടമകളെ വേട്ടയാടിയിരുന്നുവെന്ന്‌ കരുതണം. കിട്ടിയ വിലയ്‌ക്ക്‌ വിറ്റുതീര്‍ക്കുക എന്നതായിരുന്നു അവര്‍ സ്വീകരിച്ച നയം. വാണിജ്യതാല്‍പര്യങ്ങളുമായി വാങ്ങാന്‍ ചെന്നവര്‍ മുഴുവന്‍ കൊള്ളക്കാരും അതേ മാനസികാവസ്ഥയില്‍ കിട്ടിയ വിലയ്‌ക്ക്‌ വിറ്റ്‌ തീര്‍ത്തവര്‍ പാവം പയ്യന്മാരും ആകുന്നതിലെ യുക്തി അത്ര ഭദ്രമല്ല എന്ന്‌ പറയാതെ വയ്യ. 1971ലെ സ്വകാര്യ വനദേശസാത്‌കരണനിയമം മലബാറിലെ ഈ ഭൂസ്വാമിമാരുടെ ഭയം സ്ഥിരീകരിച്ചു. ഒരു വശത്ത്‌ നിയമയുദ്ധവും മറുവശത്ത്‌ വനനശീകരണവും നടത്തിയവരുടെ രോഷത്തിന്‍െറ വിത്തുകള്‍ പൊട്ടിമുളച്ചപ്പോള്‍ സ്വന്തം കണ്ണില്‍ കോല്‍ ഇരിക്കെ അന്യരുടെ കണ്ണിലെ കരടിലേക്ക്‌ ശ്രദ്ധ തിരിച്ചുവിടുന്ന പ്രക്രിയക്കാണ്‌ കാലം സാക്ഷ്യം വഹിച്ചത്‌.
തിരുവിതാംകൂറില്‍ രണ്ടാം ലോക മഹായുദ്ധകാലത്ത്‌, കൃത്യമായി പറഞ്ഞാല്‍ 1942 ഒക്ടോബര്‍ 20ന്‌ സര്‍ക്കാര്‍ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു. വനത്തില്‍ നെല്‍കൃഷി അനുവദിക്കുന്നു. ദേവികുളം, പീരുമേട്‌ താലൂക്കുകളിലായി ഇരുപതിനായിരം ഏക്കര്‍ വനം കൃഷി ഭൂമിയായി പ്രഖ്യാപിക്കുന്ന ഗവണ്‍മെന്‍റ്‌ ഉത്തരവ്‌ താമസിയാതെ പുറത്തിറങ്ങി. ഇത്തരം ഭൂമികളുടെ വിതരണമായിരുന്നു എന്‍.എസ്‌. കൃഷ്‌ണപിള്ള എന്ന ദേവികുളം കമിഷണറുടെ മുഖ്യചുമതല. സര്‍ക്കാറിന്‍െറ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യാനില്ല. കുത്തകപ്പാട്ടമായി കൊടുക്കുക, കുറേക്കാലം കഴിഞ്ഞ്‌ പുതിയ ഇനം മരങ്ങള്‍ വെച്ചുപിടിപ്പിച്ചുകൊണ്ട്‌ സ്ഥലം തിരിച്ചെടുക്കുക എന്നതായിരുന്നു പരിപാടി. നടന്നത്‌ മറ്റൊന്നാണ്‌. കൊടുത്തത്‌ എടുക്കാന്‍ സാധിച്ചിട്ടില്‌ളെന്ന്‌ മാത്രമല്ല, കൊടുക്കാത്തതും എടുക്കപ്പെട്ടു. തുടര്‍ന്ന്‌ പട്ടയത്തിനുള്ള ആവശ്യം ഉയര്‍ന്നു.
ഇ.എം.എസ്‌. സര്‍ക്കാര്‍ 1957ല്‍ അതുവരെയുള്ള കൈയേറ്റങ്ങളും കുടിയേറ്റങ്ങളും (എല്ലാ കുടിയേറ്റക്കാരും കൈയേറ്റക്കാരല്ല എന്ന്‌ ഓര്‍ത്തിരിക്കണം) സാധൂകരിക്കുമെന്ന്‌ പ്രഖ്യാപിച്ചു. കിണറ്റിലേക്ക്‌ ചെറിയ കല്ല്‌ എടുത്തിടുമ്പോള്‍ രൂപപ്പെടുന്ന വലയങ്ങള്‍ പോലെ ഈ തീയതി മാറിമാറി വന്നു. 1957ലെ സര്‍ക്കാര്‍, വനത്തിന്‍െറ പുതിയ അതിര്‍ത്തി നിശ്ചയിക്കാന്‍ ജനകീയ സമിതികളെ നിയമിച്ചു. തഹസില്‍ദാര്‍ അധ്യക്ഷന്‍, ഫോറസ്റ്റ്‌ റേയ്‌ഞ്ചറും എം.എല്‍.എയും സ്ഥലത്തെ പ്രധാന ദിവ്യന്മാരും അംഗങ്ങള്‍. ഈ സമിതികള്‍ എന്തെങ്കിലും പ്രയോജനം ചെയ്‌തു എന്ന്‌ തോന്നുന്നില്ല. അയ്യപ്പന്‍കോവിലിനടുത്തുള്ള തട്ടാത്തിക്കുടിയിലെ കുടിയിറക്ക്‌ ശ്രമം മുതല്‍ മണിയങ്ങാടന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ വരെ ഉള്ള സംഭവങ്ങളുടെ ആകെ തുക രണ്ട്‌ സംഗതികളായി ചുരുക്കിപ്പറയാം. ഒന്ന്‌ 1968 ജനുവരി ഒന്നു വരെയുള്ള പ്രവേശങ്ങള്‍ അംഗീകരിക്കപ്പെട്ടു. രണ്ട്‌, ഈ അംഗീകാരത്തിന്‍െറ മറവില്‍ പുതിയ കൈയേറ്റങ്ങള്‍ ഉണ്ടായി. 1968 ഒക്ടോബറില്‍ അനന്തന്‍പിള്ള എന്ന സര്‍ക്കാറുദ്യോഗസ്ഥന്‍െറ നിര്‍ദേശപ്രകാരം നാല്‍പ്പതിനായിരം ഏക്കര്‍ വനം കൃഷിക്ക്‌ ഉപയുക്തമായി വേര്‍തിരിക്കപ്പെട്ടു. ചുരുക്കിപ്പറഞ്ഞാല്‍ തിരുവിതാംകൂറിലെയും കൊച്ചിയിലെയും സര്‍ക്കാറുകളും മലബാറിലെ ഭൂസ്വാമിമാരും പില്‍ക്കാലത്ത്‌ മാറി മാറി വന്ന സര്‍ക്കാറുകളും കോണ്‍ഗ്രസ്‌ മുതല്‍ സി.പി.എം വരെയുള്ള രാഷ്ട്രീയ കക്ഷികളും ഒരുമിച്ച്‌ പറയണം. മിയാ കുള്‍പാ, മിയാ കുള്‍പാ, മിയാ മാക്‌സിമാ കുള്‍പാ. എന്‍െറ പിഴ. എന്‍െറ പിഴ, എന്‍െറ വലിയ പിഴ. മാറി നിന്ന്‌ കുറ്റം വിധിക്കാവുന്ന പരുവത്തിലല്ല ആരും.
ഈ പശ്ചാത്തലം അറിയാതെ മേനകഗാന്ധി പേപ്പട്ടിയെ ചികിത്സിക്കുന്നത്‌ പോലെ കൈകാര്യം ചെയ്യാവുന്നതല്ല പ്രശ്‌നം എന്ന്‌ ചുരുക്കിപ്പറഞ്ഞ്‌ നിര്‍ത്താം. രണ്ട്‌ കാര്യങ്ങള്‍. ഒന്ന്‌, ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ മരമൗലികവാദികളുടെ സുവിശേഷമാണെങ്കിലും കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ അനുപേക്ഷണീയമായ തിരുത്തലുകളോടെ എല്ലാവരും അംഗീകരിക്കണം. ഉമ്മന്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ വരട്ടെ. എന്ത്‌ തിരുത്തലാണ്‌ വേണ്ടത്‌ എന്ന്‌ അതിനുശേഷം ചര്‍ച്ച ചെയ്യാം. ഹൈറേഞ്ചില്‍ പാറ പൊട്ടിക്കണ്ട. ടൗണ്‍ഷിപ്പ്‌ പണിയണ്ട. എങ്കിലും കക്കൂസില്‍ പോകാന്‍ തഹസീല്‍ദാരുടെ പെര്‍മിറ്റ്‌ വേണമെന്ന്‌ പറയരുത്‌. രണ്ടാമത്‌ അര്‍ജന്‍റീനയില്‍ ആയിരുന്നപ്പോള്‍ ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പ അനുവര്‍ത്തിച്ച നയങ്ങള്‍ സഭാ നേതൃത്വം സ്വീകരിക്കണം. ഇപ്പോള്‍ കര്‍ദിനാള്‍ ജോര്‍ജ്‌ തിരുമേനി മാത്രമാണ്‌ ആ ലൈന്‍ പിന്തുടര്‍ന്ന്‌ കാണുന്നത്‌. കുടിയേറ്റക്കാര്‍ക്ക്‌ വിദ്യാഭ്യാസം ഇല്ലാതിരുന്ന കാലത്ത്‌ സ്‌കൂള്‍ കഴിഞ്ഞ്‌ ഒമ്പത്‌ കൊല്ലം പഠിച്ച വൈദികര്‍ സ്വാഭാവിക നേതാക്കന്മാര്‍ ആയിരുന്നു.ഇപ്പോള്‍ അതല്ല അവസ്ഥ. ഇപ്പോള്‍ വൈദികരുടെ നേതൃത്വം നമ്മുടെ സാമൂഹിക ജീവിതത്തില്‍ വിരുദ്ധശിലയും തടങ്ങല്‍ പാറയും ആവുന്നത്‌ അവര്‍ തിരിച്ചറിയണം.
ആറന്മുള വിമാനത്താവളത്തിനെതിരെ ഹിന്ദു ഐക്യവേദി 10 സ്വാമിമാരെ ഒപ്പംനിര്‍ത്തി സമരം ചെയ്യുമ്പോലെയും പൂന്തുറയിലോ ബീമാപള്ളിയിലോ ഒരു കുടിയിറക്ക്‌ പ്രശ്‌നത്തില്‍ തിരുവനന്തപുരം ജില്ലയിലെ മൗലവിമാര്‍ സമരത്തിനിറങ്ങുമ്പോലെയും തന്നെയാണ്‌ വൈദിക നേതൃത്വം ഇക്കാര്യത്തില്‍ ഇടപെടുന്നത്‌. അതുകൊണ്ട്‌ തിരുമേനിമാര്‍ അരമനകളിലേക്കും അച്ചന്മാര്‍ അള്‍ത്താരയുടെ വിശുദ്ധിയിലേക്കും അടിയന്തരമായി മടങ്ങണം, ഈ സമൂഹത്തിലെ ബഹുസ്വരത മാനിച്ചുകൊണ്ട്‌. ശേഷം കാര്യങ്ങള്‍ വിദഗ്‌ധരും ജനങ്ങളും സര്‍ക്കാറും നടത്തട്ടെ.

Friday, November 22, 2013

Thamarassery Bishop & Idukki Bishop


Courtesy: Almaya Sabhdam

JCC - Press note issued today 22/11/2013 
against Thamarassery Bishop & Idukki Bishop 
Madhyamam report 24/11/2013


Kerala Koumudi report 23/11/2013

JCC Press note issued today 22/11/2013

Thursday, November 21, 2013

Indian nun for Bishops Synod

Pope invites Indian nun for Bishops Synod

She is the first woman professor of New Testament at Jnana-Deepa Vidyapeeth, 

a Pontifical university in Pune. 




By ucanindia.in reporter, Pune
Pune: 


Sister Rekha M. Chennattu
 Pope Benedict XVI has invited an Indian Catholic nun to participate in the next month’s Bishops Synod in Rome.
“The Holy Father has appointed me as one of the auditors for the Synod," Sister Rekha M. Chennattu, the provincial superior of the Religious of the Assumption of the Indian province, told ucanindia.in today.
The 13th Ordinary General Assembly of the Synod of Bishops scheduled for October 7-28 will address the theme "The New Evangelization for the Transmission of the Christian Faith."
“I consider it a special grace and responsibility to participate in the discussions, highlighting the Indian perspectives as an Indian religious woman and a biblical scholar and theologian,” the nun said.
She is the first woman professor of New Testament at Jnana-Deepa Vidyapeeth, a Pontifical university in Pune.
The nun said she would seek clarity on understanding and implementing the idea of new evangelization in the Catholic Church in India amidst its multi-faith and multi-cultural context.
She said those participating at the synod as audi�tors are given an opportu�nity to ex�press their opinion in the small language groups or in the auditiones during the plenary sessions.
“During the days of general discussion, provision is made–depending on the time available–for auditiones, that is, opportunities for those who are auditors and fraternal delegates to speak on a subject di�rectly related to the topic of the synod,” Sister Chennattu said.
The nun, who is a member of the Indian Women Theologians Forum and Indian Biblical Scholars, said in the context of secularization which ignores the presence of God and the sacredness of the cosmos, the real challenge is to find creative ways to preserve the dynamic and rich heritage of Christian faith to enhance life and inspire hope for future generations.
The other Indians invited for the synod by the Vatican include Cardinal Oswald Gracias, Cardinal George Alencheery, Archbishop A. Malayappan Chinnappa of Madras, Archbishop Filipe Neri Ferrao of Goa, Bishop Joseph Kallarangatt of Palai, Bishop Stanley Roman of Quilon.
Pope Paul VI established the Synod of Bishops on September 15, 1965 in response to the desire of the participants of the Second Vatican Council to foster the spirit of collegiality they experienced at the council.

Courtesy: Indian Catholic News

Tuesday, November 19, 2013

Mother Mary -'സഭയുടെ അത്ഭുതങ്ങള്‍'

മാതാവ്   
"കന്യകാമാതാവ് സന്ദേശങ്ങള്‍ എത്തിക്കുന്ന പോസ്റ്റ്‌മാസ്റ്റര്‍ അല്ല...." സഭയുടെ അത്ഭുതങ്ങള്‍ എന്ന തട്ടിപ്പിനെതിരെ ശക്തമായ ഭാഷയില്‍ ഫ്രാന്സിസ്‌ പാപ്പ.

ബോസ്നിയയിലെ Medjugorje എന്ന ബോസ്നിയന്‍ ഗ്രാമത്തില്‍ 1981 മാതാവ് പ്രത്യക്ഷപ്പെട്ടു. അതേത്തുടര്ന്ന് ആ ഗ്രാമവാസികളില്‍ ചിലരിലൂടെ മാതാവ് മാസംതോറും സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങി. ഭക്തജനങ്ങള്‍ ഒഴുകാന്‍ ആരംഭിച്ചു. ഭക്തജനം ആലക്കോട്ടായാലും ബോസ്നിയായില്‍ ആയാലും ഭക്തജനം തന്നെ. Medjugorje ഒരു വന്‍ തീര്‍ഥാടനകേന്ദ്രമായി വികസിച്ചു. യു.കെ.യില്‍ നിന്ന് നിരവധി മലയാളികള്‍ പള്ളികള്‍ സംഘടിപ്പിക്കുന്ന പാക്കേജ്‌ ടൂര്‍ എടുത്ത് അവിടം സന്ദര്ശിച്ചിട്ടുണ്ട്. പോയവര്‍ മാനസാന്തരപ്പെടുന്നു ഭക്തരാകുന്നു മെഡുഗോര്യെ മാതാവിന്റെ പ്രചാരകരാകുന്നു. സംഭവം ഒരു വന്‍ വ്യവസായമായി തഴച്ചുവളര്ന്നു. 

വത്തിക്കാന്‍ ഇതില്‍ ഇടപെട്ട് പള്ളികള്‍ ഇതുമായി സഹകരിക്കരുതെന്ന് അനുശാസിച്ചത് ഒരാഴ്ച്ച മുമ്പ് മാത്രമാണ്.
ഇതെത്തുടര്ന്നാണ് തന്റെ സ്വതസിദ്ധമായ നര്‍മ്മശൈലിയില്‍ ഫ്രാന്സിസ്‌ പാപ്പ ഇതിനെതിരെ ശബ്ദിചിരിക്കുന്നത്.
ഇതൊന്നും കേരളത്തിലെ ജനങ്ങള്‍ അറിയുകയില്ല. അവിടെ ആലക്കോട്ടും തിരുവല്ലയിലും എരുമേലിയിലും മാതാവും കര്ത്താവുമൊക്കെ രാവിലെയും വൈകുന്നേരവും അത്ഭുതങ്ങള്‍ പ്രവര്ത്തിച്ചുകൊണ്ടേയിരിക്കും...
Catholic Culture.org എന്ന സൈറ്റില്‍ വന്ന വാര്ത്ത:
http://www.catholicculture.org/news/headlines/index.cfm?storyid=19676
Medjugorje വ്യവസായത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് 
http://www.medjugorje.org/index.html

Monday, November 18, 2013

GADGIL REPORT


Posted: 18 Nov 2013 12:55 AM PST          COURTESY: online@madhyamam.com

ഗാഡ്ഗില്‍ റിപ്പോര്‍ട്ട്
കുണ്ടറ: പശ്ചിമഘട്ടത്തെ നിലനിര്‍ത്താനുള്ള മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ നിലപാടെടുക്കുന്ന രാഷ്ട്രീയപാര്‍ട്ടി നേതൃത്വങ്ങളും മതമേധാവികളും  പാറ-റിയല്‍ എസ്റ്റേറ്റ്-ടൂറിസം മാഫിയകളുടെ താളത്തിനൊത്ത് തുള്ളുകയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍.നീലകണ്ഠന്‍. കുണ്ടറ സര്‍ഗ സാംസ്കാരിക സാര്‍വദേശീയ സമിതിയുടെ അഞ്ചാമത് വാര്‍ഷിക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പശ്ചിമഘട്ടം അതിന്‍െറ താഴ്വാരങ്ങളില്‍ താമസിക്കുന്നവരുടേത് മാത്രമല്ല, കേരളത്തിന്‍െറ മൊത്തം സമ്പത്താണ്. കേരളത്തിന്‍െറ ഹരിതാഭയും സമ്പന്നതയും പശ്ചിമഘട്ടത്തെ ആശ്രയിച്ചാണിരിക്കുന്നത്.  മത്സ്യസമ്പത്തിനും കാര്‍ഷിക സമ്പത്തിനും അടിസ്ഥാനം സഹ്യപര്‍വത നിരകളാണ്. ഗാഡ്ഗില്‍ പ്രത്യേക നിയമമൊന്നും കൊണ്ടുവന്നിട്ടില്ല. 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമം നടപ്പാക്കാനുള്ള പ്രായോഗിക നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുക മാത്രമാണ് ചെയ്തത്. ഇതിന്‍െറ ഭാഗമായി പ്രായോഗിക തലത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതിനുള്ള അധികാരം ഗ്രാമസഭകള്‍ക്ക് നല്‍കണമെന്നാണ് നിര്‍ദേശിച്ചത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും എതിരല്ല. അത് പാറ മാഫിയകള്‍ക്കും കൈയേറ്റമാഫിയക്കും ടൂറിസ്റ്റ് മാഫിയക്കും മാത്രമാണ് എതിരാവുന്നത്.  കേരളത്തില്‍ ടൂറിസം ഉള്‍പ്പെടെ ആകര്‍ഷകമാകുന്നതിന്‍െറ പ്രധാന അടിസ്ഥാനം പശ്ചിമഘട്ടമലനിരകളാണ്. ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍ മാഫിയ സ്പോണ്‍സേഡ് ആണെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി-മനുഷ്യാവകാശ പ്രവര്‍ത്തകരായ എ. ജെയിംസിനെയും കെ.പി.ജോസഫിനെയും ചടങ്ങില്‍ ആദരിച്ചു. വാര്‍ഷികവുമായി ബന്ധപ്പെട്ട് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഉപന്യാസ മത്സരത്തിലെ വിജയികള്‍ക്ക് കാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ആര്‍ട്ടിസ്റ്റ് ലെവി രവികുമാര്‍ കുറ്റിപ്പുറം സോളമന്‍ അനുസ്മരണം നടത്തി. ജോളി നെല്‍സണ്‍, വെള്ളിമണ്‍ രാജേന്ദ്രന്‍, പ്രഫ. വെള്ളിമണ്‍ നെല്‍സണ്‍, ഫെലിക്സ് വില്‍ഫ്രഡ് മിരാന്‍റ, ഡി.ജോയ് എന്നിവര്‍ സംസാരിച്ചു.

Tuesday, November 12, 2013

The Acts of Pope

KCF Varthapathrika: Nov. 12, 2013
MADHYAMAM REPORT-21/10/2010
The Acts of Pope
Courtesy: Thomas Pavaratty  (TOMYAS)