Saturday, January 30, 2016

പവ്വത്തിലും അല്‍ ഖ്വയ്ദയും തമ്മിലെന്ത്?


പവ്വത്തിലും അല്‍ ഖ്വയ്ദയും തമ്മിലെന്ത്?

Courtesy: http://www.reporterlive.com/2015/01/31/156523.html   January 31, 2015

ഷാർലി എബ്ദോ ആക്രമണത്തെ കേരളത്തിൽ ആരും ന്യായീകരിച്ചില്ല. ജമാ അത്തെ ഇസ്ലാമിയുടെ മാധ്യമമോ എസ്ഡിപിഐയുടെ തേജസോ കാന്തപുരം അബുബക്കർ മുസ്ലിയാരുടെ സിറാജോ ഒന്നും .
രാഷ്ട്രീയ നേതാക്കളോ മത സാമുദായിക നേതാക്കളോ ഷാർലി എബ്ദോ ആക്രമണത്തെ പിന്തുണച്ചില്ല.എല്ലാവരും ആക്രമണത്തെ അപലപിച്ചു.ലോകത്ത് അൽ ഖ്വയ്ദ മാത്രമാണ് ആക്രമണത്തെ ന്യായീകരിച്ചത്.അൽ ഖ്വയ്ദ കഴിഞ്ഞാൽ ഫാരീസ് അബുബക്കറിൽ നിന്ന് കത്തോലിക്ക സഭ തിരിച്ച് വാങ്ങിയ ദീപിക ദിനപത്രത്തിൽ ആർച്ച് ബിഷപ്പ് ജോസഫ് പവ്വത്തിലാണ് ഷാർലി എബ്ദോ ആക്രമണത്തെ ന്യായീകരിച്ചത്. പവ്വത്തിൽ ആക്രമണത്തെ ന്യായീകരിക്കുക മാത്രമല്ല ചെയ്തത്; കേരളത്തിന് പറ്റിയ മാതൃകയായി അതിനെ ഉയർത്തിക്കാട്ടുകയും ചെയ്തു.കെ എം മാണിക്കെതിരെ വാർത്ത നൽകുന്നത് ചൂണ്ടിക്കാട്ടി ആവിഷ്കാര സ്വാതന്ത്ര്യത്തിന് പരിധി ഇല്ലെങ്കിൽ പ്രതികരണ സ്വാതന്ത്ര്യവും അതിര് വിട്ടു പോകും, അതാണ് പാരിസിൽ നിന്ന് മാധ്യമങ്ങൾ പഠിക്കേണ്ട പാഠം എന്നാണ് പവ്വത്തിൽ എഴുതുന്നത്. പവ്വത്തിൽ അൽ ഖ്വയ്ദക്കാരനാണോ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാകുമോ?
പവ്വത്തിൽ പറയുന്നത് മാണിയുമായി ബന്ധപ്പെട്ട ബാർ കോഴ വാർത്തകൾ മാധ്യമങ്ങൾ നൽകരുതെന്നാണ്.ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഇങ്ങനെ സമൂഹങ്ങളെ വേദനിപ്പിച്ചാൽ ആ സമൂഹങ്ങൾ അവരുടെ രീതിയിൽ പ്രതികരിക്കും. അത് മാധ്യമക്കാർ മനസിലാക്കണം. അക്രമത്തിന്റെ ഭാഷയേ മാധ്യമങ്ങൾക്ക് മനസിലാവുകയുള്ളു എന്ന സ്ഥിതിവിശേഷം തീർത്തും അപകടകരമാണ്- ഇതാണ് പവ്വത്തിൽ പറയുന്നത്. അതായത് മാണിക്കെതിരെ വാർത്ത കൊടുത്താൽ കത്തോലിക്കർ മാധ്യമങ്ങളെ വെടി വച്ച് ശരിപ്പെടുത്തണം. പണ്ട് കുഞ്ഞാലിക്കുട്ടിക്കെതിരെ ഐസ്ക്രീം പാർലർ ആരോപണം ഉയർന്നപ്പോൾ ലീഗുകാർ ചെയ്തതു പോലെ പോര.അന്ന് മുസ്ലീം ലീഗുകാർ കരിപ്പൂർ വിമാനത്താവളത്തിന് മുകളിൽ കൊടി കുത്തി. മാധ്യമ പ്രവർത്തകരെ പൊതിരെ തല്ലി.അങ്ങനെ തല്ലിയിട്ട് കാര്യമില്ല. പാരിസിൽ ചെയ്തതു പോലെ വെടി വയ്ക്കണം എന്നാണ് പവ്വത്തിൽ തിരു മനസ്സിന്റെ ആഹ്വാനം.
ആരാ ഈ പവ്വത്തിൽ? കത്തോലിക്ക സഭയിലെ ഒരു തൊഗാഡിയ. ഇയാളാണ് പണ്ട് പറഞ്ഞത് കത്തോലിക്കരുടെ കുട്ടികളെ കത്തോലിക്കരുടെ സ്കൂളിലേ പഠിപ്പിക്കാവൂ എന്ന്. സാക്ഷി മഹാരാജ് ഹിന്ദു സ്ത്രീകൾ കൂടുതൽ പ്രസവിക്കണം എന്ന് പറഞ്ഞല്ലോ . മഹാരാജിന് ഈ ഐഡിയ കിട്ടിയത് പവ്വത്തിലിൽ നിന്നാണ്. പരമാവധി കുട്ടികളെ ഉണ്ടാക്കി കത്തോലിക്ക ജനസംഖ്യ പെരുക്കണമെന്നാണ് പവ്വത്തിൽ നേരത്തെ നടത്തിയ ആഹ്വാനം.
ഇത് മാത്രമല്ല പവ്വത്തിൽ നടത്തിയത്. ഇസ്രയേൽ പലസ്ഥീൻ സംഘർഷത്തിൽ ഇസ്രയേലിന്റെ പക്ഷം പിടിച്ച് പരസ്യമായി സംസാരിച്ചു പവ്വത്തിൽ. പലസ്ഥീനിലെ ദുരിതമല്ല, ഇസ്രയേലികളുടെ ബുദ്ധിമുട്ടുകളാണ് മാധ്യമങ്ങൾ ചർച്ച ചെയ്യേണ്ടത് എന്ന് ഉപദേശിച്ചു.കത്തോലിക്കാ സഭയിൽ ഭിന്നത സൃഷ്ടിച്ചവരിൽ പ്രധാനിയാണ് പവ്വത്തിൽ. കൽദായവാദം- ആരാധനാക്രമം, കുരിശിന്റെ രൂപം എന്നിവ സംബന്ധിച്ച് 1990 കളിൽ നടന്ന ചർച്ച വഴി സഭയിൽ വിഭാഗീയത കൊണ്ടുവന്നത് പവ്വത്തിൽ ആയിരുന്നു.പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് ജേക്കബ് ജോർജ് ആ കാലം ഓർത്തെടുക്കുന്നത് ഇങ്ങനെ- ഞാൻ അന്ന് ഇന്ത്യ ടു ഡേയിൽ ആയിരുന്നു.നിരവധി റിപ്പോർട്ടുകൾ ഇത് സംബന്ധിച്ച് തയ്യാറാക്കേണ്ടിവന്നു. കേരള കത്തോലിക്ക സഭയിൽ പവ്വത്തിൽ ഉണ്ടാക്കിയ വിഭാഗീയത സംബന്ധിച്ച് പുരോഹിതർ തന്നെ എനിക്ക് കത്ത് എഴുതുകയും തെളിവ് നൽകുകയും ചെയ്തു. ഇന്ന് അതേ പവ്വത്തിലണ് മാധ്യമങ്ങളെ ഭീഷണിപ്പെടുത്താനും മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാനും പരസ്യമായി ആഹ്വാനം ചെയ്യുന്നത്. ഈ ഭീഷണി കേരളത്തിലെ മാധ്യമ പ്രവർത്തകരുടെ അടുത്ത് നടക്കില്ല-ജേക്കബ് ജോർജ് പറയുന്നു.

യഥാർത്ഥത്തിൽ ഇപ്പോൾ പവ്വത്തിൽ ആരാണ്. പെൻഷൻ പറ്റിയ ഒരു ആർച്ച് ബിഷപ്. സഭയുടെ അഭിപ്രായം പറയാൻ സഭക്ക് ആളുണ്ട്. ചങ്ങനാശേരി ആർച്ച് ബിഷപ് ഇപ്പോൾ പെരുന്തോട്ടം ആണ്. കർദ്ദിനാൾ ആലഞ്ചേരി ഉണ്ട്.ഇവരൊന്നും പറയാത്ത അഭിപ്രായം പവ്വത്തിൽ പറയുമ്പോൾ അത് തൊഗാഡിയ, അൽ ഖെയ്ദ സ്വാധീനം തന്നെ.
കെ എം മാണിയെ ന്യായീകരിക്കുന്ന പവ്വത്തിലിന് ഡോക്ടർ സെബാസ്റ്റ്യൻ പോൾ നൽകുന്ന മറുപടി അതിലും രസകരമാണ്. കെ എം മാണി കോഴ വാങ്ങിയില്ലെന്ന് പവ്വത്തിലിന് എങ്ങനെ അറിയാം. മാണി പവ്വത്തിലിനോട് കുമ്പസാരിച്ചിട്ടുണ്ടോ. ഉണ്ടെങ്കിൽ തന്നെ കുമ്പസാര രഹസ്യം പുറത്ത് പറയാമോ. ഹൈക്കോടതി ഉത്തരവിട്ട വിജിലൻസ് അന്വേഷിക്കുന്ന ഒന്നാണ് ബാർ കോഴ കേസ്. ഇതിൽ മാണിക്ക് എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.അങ്ങനെ ഇരിക്കെ മാണിയെ വിശുദ്ധനാക്കാൻ പവ്വത്തിൽ ആരാണ്-സെബാസ്റ്റ്യൻ പോൾ ചോദിക്കുന്നു.
മറിയക്കുട്ടി കൊലക്കേസിന്റെ കാര്യവും സെബാസ്റ്റ്യൻ പോൾ പറയുന്നു.പ്രമാദമായ ഒന്നായിരുന്നു മറിയക്കുട്ടി കൊലക്കേസ്. ആ കേസ് ആന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർ ഫാദർ ബെനഡിക്ടിനെ അറസ്റ്റ് ചെയ്യാൻ അന്നത്തെ ചങ്ങനാശേരി ആർച്ച് ബിഷപ്പിന്റെ അനുമതി തേടി. നിങ്ങൾക്ക് ഉത്തമ ബോധ്യം ഉണ്ടെങ്കിൽ അറസ്റ്റ് ചെയ്തോളൂ എന്നാണ് അന്നത്തെ പിതാവ് പൊലീസിന് നൽകിയ അനുമതി.ആ ആർച്ച് ബിഷപ്പിന്റെ പിൻഗാമിയാണ് എന്ന് അവകാശപ്പെടുന്ന പവ്വത്തിൽ ഇന്ന് കെ എം മാണിക്ക് വക്കാലത്തുമായി വരുന്നതിനെ പറ്റി എന്ത് പറയാൻ.
ജേക്കബ് ജോർജും സെബാസ്റ്റ്യൻ പോളും പറഞ്ഞതിൽ നിന്ന് ആരാണ് പവ്വത്തിലെന്നും എന്താണ് താത്പര്യം എന്നും വ്യക്തമായില്ലേ. എങ്കിൽ ഡോക്ടർ ഡി ബാബു പോളിനോട് കൂടി ചോദിക്കാം. എന്റെ പ്രകാശേ ചങ്ങനാശേരി അതിരൂപതക്ക് കീഴിലാണ് പാലാ രൂപത. അതിലെ ഒരു മെമ്പർ ആണല്ലോ മാണി. എന്തെങ്കിലും ചെയ്യേണ്ടേ. അങ്ങനെ ആയിരിക്കും പറഞ്ഞത്. പക്ഷെ മാണിക്ക് ഇത് ദോഷമാ. മാണിയെ ഈ സമയം നോക്കി വെറും കത്തോലിക്കനാക്കി പ്രശ്നമാക്കാനാണ് പരിപാടി.ബാബു പോൾ ചിരിച്ചു.
അതെല്ലാം പോകട്ടെ. ഇനി പവ്വത്തിൽ പറഞ്ഞ യഥാർത്ഥ ഉപദേശം നോക്കാം.മാധ്യമ പ്രവർത്തകർക്ക് ആർത്തി കൂടുമ്പോൾ പണം വാങ്ങി വാർത്തകൾ സൃഷ്ടിക്കുന്നതും വാർത്തകൾ വളച്ചൊടിക്കുന്നതും വാർത്തകൾ ദുർവ്യാഖ്യാനം ചെയത് കൊടുക്കുന്നതും എല്ലാം ഇന്ന് പതിവാണ്.ഇതാണ് പവ്വത്തിലിന്റെ കുറ്റപ്പെടുത്തൽ. അയ്യയ്യോ എന്റെ പൊന്നച്ചോ കുളിര് കോരുന്നു.കത്തോലിക്ക സഭ ആരംഭിച്ച കേരളത്തിന്റെ പാരമ്പ്യര്യമായ ദീപിക ദിനപത്രം ഫാരീസ് അബു ബക്കർ എന്ന റിയൽ എസ്റ്റേറ്റ്കാരനെ ഏൽപ്പിച്ച അച്ചോ, ഉപദേശം ഒന്നാന്തരം.ഫാരീസ് അബു ബക്കറിന്റെ കാലത്ത് എന്തായിരുന്നു ദീപിക? എന്തായിരുന്നു ഫാരീസും അച്ചൻമാരും ചേർന്ന് നടത്തിയ കച്ചവടം ?. അതിന്റെ അനുഭവത്തിൽ നിന്നായിരിക്കാം പവ്വത്തിൽ പിതാവേ നിങ്ങൾ ആർത്തിയെ കുറിച്ചും പണം വാങ്ങി വാർത്ത സൃഷ്ടിക്കുന്നതിനെ കുറിച്ചും എല്ലാം പറയുന്നത്. അനുഭവം ആണല്ലോ ഗുരു.പിതാവിനും ഫാരീസ് അബു ബക്കർക്കും ദീപികയിലെ കുഞ്ഞാടുകൾക്കും സ്തോത്രം,സ്തോത്രം,സ്തോത്രം.

Sunday, January 24, 2016

കുമ്പസാരം

Joseph Pulikunnel

https://www.facebook.com/permalink.php?story_fbid=903942503034352&id=768665796562024&fref=nf&pnref=story

ദീപികയും കൃഷ്ണന്‍ നായരും ഒശാനയും l  

”സുന്ദരിയായ ചെറുപ്പക്കാരി കുമ്പസാരം നടത്താന്‍ പള്ളിയില്‍ എത്തി. അതിനുവേണ്ടിയുള്ള സ്ഥലത്ത് അവര്‍ ഇരുന്നു. എന്നിട്ട് പാതിരിയോട് പറയുകയായി:
”അച്ചോ, എന്നെ എന്റെ കൂട്ടുകാരന്‍ ചുംബിച്ചു.”
പാതിരിക്കു വലിയ രസം. അയാള്‍ ഉത്സാഹത്തോടെ ചോദിച്ചു: ”അത്ര മാത്രമേ സംഭവിച്ചുള്ളോ?” പെണ്ണ്: ”അല്ല. അയാളുടെ കൈ എന്റെ തുടയില്‍ വയ്ക്കാന്‍ ഞാന്‍ സമ്മതിച്ചു.” പാതിരി: ”എന്നിട്ട്?”
പെണ്ണ്: ”എന്റെ പാന്റ്‌സ് അഴിക്കാന്‍ ഞാന്‍ അയാളെ അനുവദിച്ചു.”
പാതിരി: ”എന്നിട്ട്! എന്നിട്ട്?”
പെണ്ണ്: ”അപ്പോള്‍ എന്റെ അമ്മ ആ മുറിയില്‍ കടന്നുവന്നു.”
പാതിരി: ”ഹായ്! നാശം!”

.....മോമിന്റെ പ്രസിദ്ധമായ റെയിന്‍ എന്ന ചെറുനോവലിലെ പാതിരിയാണ് കൃഷ്ണന്‍നായരുടെ അടിച്ചമര്‍ത്തപ്പെട്ട ലൈംഗികരോഗത്തിനുദാഹരണം. ഇനി അടിച്ചമര്‍ത്തപ്പെട്ട ലൈംഗികതയ്ക്ക് മറ്റൊരു ഉദാഹരണമായി അദ്ദേഹം ലേഖനത്തിനവസാനഭാഗത്ത് കൊടുത്തിരിക്കുന്നത് കുമ്പസാരക്കൂടിനെ ദുരുപയോഗിച്ച ഒരു പാതിരിയുടെ കഥയാണ്. കഥാഭാഗം താഴെ കൊടുക്കുന്നു:
”സുന്ദരിയായ ചെറുപ്പക്കാരി കുമ്പസാരം നടത്താന്‍ പള്ളിയില്‍ എത്തി. അതിനുവേണ്ടിയുള്ള സ്ഥലത്ത് അവര്‍ ഇരുന്നു. എന്നിട്ട് പാതിരിയോട് പറയുകയായി:
”അച്ചോ, എന്നെ എന്റെ കൂട്ടുകാരന്‍ ചുംബിച്ചു.”
പാതിരിക്കു വലിയ രസം. അയാള്‍ ഉത്സാഹത്തോടെ ചോദിച്ചു: ”അത്ര മാത്രമേ സംഭവിച്ചുള്ളോ?” പെണ്ണ്: ”അല്ല. അയാളുടെ കൈ എന്റെ തുടയില്‍ വയ്ക്കാന്‍ ഞാന്‍ സമ്മതിച്ചു.” പാതിരി: ”എന്നിട്ട്?”
പെണ്ണ്: ”എന്റെ പാന്റ്‌സ് അഴിക്കാന്‍ ഞാന്‍ അയാളെ അനുവദിച്ചു.”
പാതിരി: ”എന്നിട്ട്! എന്നിട്ട്?”
പെണ്ണ്: ”അപ്പോള്‍ എന്റെ അമ്മ ആ മുറിയില്‍ കടന്നുവന്നു.”
പാതിരി: ”ഹായ്! നാശം!”
ഈ ”ഹായ്! നാശം!” എന്ന വാക്കുകളിലാണ് ലൈംഗികാഭിലാഷത്തിന്റെ അടിച്ചമര്‍ത്തല്‍ ഞാന്‍ കാണുന്നത്. ”സാഹിത്യത്തിലെ സ്വവര്‍ഗ്ഗരതിയോ? ഹായ്! നാശം!”
ഏതായാലും ദീപികയിലെ ‘സാംസ്‌കാരികരംഗ’ക്കാരന്‍ പാതിരിമാരുടെ ലൈംഗികതൃഷ്ണയെക്കുറിച്ച് ബോധവാനാണെന്നും, അത് ‘മലയാളനാടിലെ’ വായനക്കാരെ ബോധവാന്മാരാക്കുന്നതില്‍ എത്ര തല്‍പ്പരന്മാരാണെന്നു നോക്കുക. (പാതിരിമാരുടെ അടിച്ചമര്‍ത്തപ്പെട്ട ലൈംഗികതയെക്കുറിച്ചുള്ള അവബോധം, ദീപികയിലെ അച്ചന്മാരുമായുള്ള പരിചയത്തില്‍ നിന്നും കൂടുതല്‍ പ്രബലപ്പെട്ടുവോ എന്ന് അദ്ദേഹം പറയുന്നില്ല.)
എന്നെ വിമര്‍ശിക്കുന്നതിന് തൂലിക കൂര്‍മ്പിച്ച ദീപികയുടെ ”സാംസ്‌കാരികരംഗ”കൈങ്കാര്യക്കാരന്‍ വരച്ചത്, കത്തോലിക്കാ പാതിരിമാരുടെ അടിച്ചമര്‍ത്തപ്പെട്ട ലൈംഗികതയുടെ വികൃതചിത്രമാണ്.

മാത്രവുമല്ല, കത്തോലിക്കര്‍ പരമപാവനമായി കരുതുന്ന കുമ്പസാരമെന്ന കൂദാശ പുരോഹിതന്റെ അടിച്ചമര്‍ത്തപ്പെട്ട ലൈംഗികതയ്ക്ക് ഉപശമനോപകരണമാണെന്ന് ശ്രീ കൃഷ്ണന്‍ നായര്‍ തന്റെ മുന്‍സൂചിപ്പിച്ച കഥയിലൂടെ വായനക്കാരെ പ്രബോധിപ്പിക്കുന്നു. കത്തോലിന്റെ കുമ്പസാരക്കൂട്ടില്‍ നടക്കുന്നത് ഈ വിധമാണെന്ന് ദീപികയിലെ ”സാംസ്‌കാരികരംഗ”കൈങ്കാര്യക്കാരന്‍ പറഞ്ഞാല്‍ പിന്നെ മറ്റൊന്നും, വായനക്കാരന് സംശയിക്കാനില്ലല്ലോ? കാരണം, കൂടെക്കിടക്കുന്നവര്‍ക്കു രാപ്പനി അറിയാമെന്നാണല്ലോ വയ്പ്പ്. ദീപികയിലെ ”സാംസ്‌കാരികരംഗ”ത്തുള്ള തന്റെ വിഹാരം എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും (പാതിരിമാരില്‍ അടിച്ചമര്‍ത്തപ്പെട്ട ലൈംഗികതയാണ്) പ്രചോദനമെന്ന നിഗമനത്തില്‍ ശ്രീ കൃഷ്ണന്‍നായരെ ‘ദീപിക’ കൊണ്ടെത്തിച്ചു എന്നത് സഭയ്‌ക്കോ സമുദായത്തിനോ അഭിമാനകരമല്ല......

Wednesday, January 20, 2016

ശവമടക്ക് നിഷേധിച്ചതിനെ തുടര്‍ന്ന് ഹൈന്ദവ ആചാരപ്രകാരം കര്‍മ്മങ്ങള്‍ നടത്തി മൃതശരീരം സംസ്കരിച്ചു


http://www.madhyamam.com/epaper/newstory.php…

പള്ളി സിമിത്തേരിയില്‍ ശവമടക്ക് നിഷേധിച്ചതിനെ തുടര്‍ന്ന് ഹൈന്ദവ ആചാരപ്രകാരം കര്‍മ്മങ്ങള്‍ നടത്തി മൃതശരീരം സംസ്കരിച്ചു എന്ന വാര്‍ത്ത ചര്‍ച്ച ചെയ്യപ്പെടണം എന്ന ഉദ്ദേശത്തോടെ, 2016 ജനുവരി 19ന് മാധ്യമം പത്രത്തില്‍ വന്ന വാര്‍ത്ത ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു. 

മരിച്ച സാറാമ്മ ജോര്‍ജ്ജ് ക്രിസ്തുമത വിശ്വാസിയാണ്. അവരുടെ ഭര്‍ത്താവിന്റെ ശവം അടക്കിയിട്ടുള്ളത് കോഴഞ്ചേരി മാര്‍തോമ്മാ പള്ളിയിലാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനത്തില്‍ നിന്നുള്ള ലൈസന്‍സ് പ്രകാരമാണ് പള്ളി സിമിത്തേരി നടത്തി കൊണ്ടു പോകേണ്ടത്. 1998 ലെ KPR Act ചട്ടങ്ങള്‍ അനുസരിച്ചുള്ള ലൈസന്‍സ് വ്യവസ്ഥക്ക് വിധേയമായാണ് ശവം മറവു ചെയ്യാനും ദാഹിപ്പിക്കാനുമുള്ള സ്ഥലങ്ങള്‍ പ്രവര്‍ത്തിപ്പിക്കേണ്ടത്. എന്നാല്‍ കോഴഞ്ചേരി മാര്‍തോമ്മാ പള്ളി അധികാരികളുടെ ലൈസന്‍സ് വ്യവസ്ഥാലംഘനം മൂലം ഒരു പാവപ്പെട്ട സ്ത്രീയുടെ മൃതശരീരം അവരുടെ മതാചാരപ്രകാരം സംസ്കരിക്കാന്‍ കഴിഞ്ഞില്ല. നല്ലവരായ സാമൂഹ്യ സ്നേഹികള്‍ ഇടപെട്ട് മാന്യമായ രീതിയില്‍ ശവദാഹം നടത്തി എന്നുള്ളത് സ്വാഗതാര്‍ഹവും, അഭിനന്ദനാര്‍ഹവുമാണ്.
സാറാമ്മ ജോര്‍ജ്ജിന്റെ മൃതശരീരത്തിനോടുള്ള അനാദരവ് IPC 297 അനുസരിച്ച് പോലീസിനു കേസെടുക്കാവുന്നതാണ്.
KPR Act പ്രകാരമുള്ള ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ച പള്ളി അധികാരികളുടെ പക്കല്‍ നിന്നും സിമിത്തേരി പിടിച്ചെടുക്കണം.പ്രസ്തുത സിമിത്തേരി പഞ്ചായത്തിന് നേരിട്ട് നടത്തികൊണ്ടു പോകാനുള്ള നടപടികള്‍ ജില്ലാ കലക്ടര്‍ സ്വീകരിക്കുകയും വേണം. 

- V.K. Joy, General Secretary, Kerala Catholic Federation- Ph. 9447037725