Sunday, March 30, 2014

ഭരണത്തിന്‍െറ നേട്ടം ലഭിക്കുന്നത് സംഘടിത മതവിഭാഗങ്ങള്‍ക്ക് മാത്രം -വി. മുരളീധരന്‍ഭരണത്തിന്‍െറ നേട്ടം ലഭിക്കുന്നത് സംഘടിത മതവിഭാഗങ്ങള്‍ക്ക് മാത്രം
Published on Sun, 03/30/2014 - 08:45 ( 53 min 55 sec ago)
വി. മുരളീധരന്‍ /ബിജു ചന്ദ്രശേഖര്‍

Courtesy Madhyamam.com
mangalam malayalam online newspaper
വി. മുരളീധരന്‍
ബി.ജെ.പിയുടെ ന്യൂനപക്ഷവിരുദ്ധ മുഖം എന്തുകൊണ്ട് മാറുന്നില്ല?
ബി.ജെ.പി ഒരിക്കലും ന്യൂനപക്ഷ വിരുദ്ധമല്ല. ബി.ജെ.പിയെക്കുറിച്ച് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നതില്‍ ഇടത്-വലതു മുന്നണികള്‍ വിജയിച്ചുവെന്ന് സമ്മതിക്കേണ്ടിവരും. അതാണ് ബി.ജെ.പിയെക്കുറിച്ച് ന്യൂനപക്ഷങ്ങള്‍ക്കുള്ള ആശങ്കയുടെ പ്രധാന കാരണവും. കേരളത്തിലും കേന്ദ്രത്തിലും ന്യൂനപക്ഷവിരുദ്ധമായ ഒരു നിലപാടും ബി.ജെ.പി കൈക്കൊണ്ടിട്ടില്ല. ബി.ജെ.പി ഭരിച്ചിരുന്ന കാലത്താണ് ന്യൂനപക്ഷങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള നിരവധി സ്ഥാപനങ്ങള്‍ ലഭിച്ചത്. ബി.ജെ.പി ഒരിക്കലും മതത്തിന്‍െറ അടിസ്ഥാനത്തില്‍ വിവേചനം കാട്ടിയിട്ടില്ല. കേരളത്തില്‍ ഭൂരിപക്ഷത്തിനോട് അനീതിയുണ്ടാകുമ്പോള്‍ ശബ്ദിക്കാന്‍ ബി.ജെ.പിയല്ലാതെ മറ്റാരുമില്ല. എന്നാല്‍, ന്യൂനപക്ഷങ്ങള്‍ക്കെതിരെ അനീതിയുണ്ടാകുമ്പോള്‍ പ്രതികരിക്കാന്‍ നിരവധി പേരാണ് രംഗത്തത്തെുന്നത്. ഭൂരിപക്ഷങ്ങള്‍ക്കുവേണ്ടി ശബ്ദിക്കുന്നുവെന്നുവെച്ച് ന്യൂനപക്ഷങ്ങളോട് ബി.ജെ.പിക്ക് ഒരു വിവേചനവുമില്ല. അങ്ങനെ വിവേചനം കാണിച്ചിരുന്നുവെങ്കില്‍ എ.പി.ജെ. അബ്ദുല്‍ കലാം എങ്ങനെ ഇന്ത്യന്‍ പ്രസിഡന്‍റാകുമായിരുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍പോലും നല്‍കാതെ മതത്തിന്‍െറ അടിസ്ഥാനത്തില്‍ മാത്രം വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്നവരാണ് ഇടത്-വലതു മുന്നണികള്‍. കോണ്‍ഗ്രസും സി.പി.എമ്മും ഭരിക്കുന്നിടത്താണ് ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ കൂടുതലെന്ന് സച്ചാര്‍ കമീഷന്‍തന്നെ ചൂണ്ടിക്കാട്ടിയതുമാണ്. നരേന്ദ്ര മോദി ഭരിക്കുന്ന ഗുജറാത്തിലുള്‍പ്പെടെ മുസ്ലിംകള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ക്ക് പുരോഗതിയേ ഉണ്ടായിട്ടുള്ളൂ.
എന്നിട്ടും ഭൂരിപക്ഷത്തിന്‍െറ പിന്തുണ കേരളത്തില്‍ ബി.ജെ.പിക്ക് ലഭിക്കാത്തതെന്താണ്?
നിലവിലെ സാഹചര്യത്തില്‍ ഭൂരിപക്ഷ സമുദായ സംഘടനകള്‍ക്ക് പരിമിതികളുണ്ട്. അതിനാല്‍ മാത്രമാണ് അവര്‍ സമദൂരനിലപാട് സ്വീകരിച്ചിട്ടുള്ളത്. കോണ്‍ഗ്രസും സി.പി.എമ്മും ബി.ജെ.പിയെ ന്യൂനപക്ഷവിരുദ്ധരായി ചിത്രീകരിക്കുമ്പോള്‍ അതിന്‍െറ ഭാഗമായി നില്‍ക്കാന്‍ താല്‍പര്യമില്ലാത്തതിനാലാകും അവര്‍ അത്തരമൊരു നിലപാട് കൈക്കൊള്ളുന്നത്. എന്നാല്‍, സമുദായ നേതാക്കള്‍ എതിര്‍പ്പ് കാണിച്ചാലും അണികള്‍ ബി.ജെ.പിക്ക് മതിയായ പിന്തുണ നല്‍കുന്നുണ്ട്. അതാണ് തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കുണ്ടാകുന്ന നേട്ടങ്ങള്‍ക്ക് കാരണവും. കേരളത്തില്‍ ബി.ജെ.പിക്ക് ഒരു മുന്നണിയുണ്ടാകണമെങ്കില്‍ ബി.ജെ.പിയുടെ നയങ്ങള്‍ പിന്തുണക്കുന്നവരായിരിക്കണം അതിലുള്‍പ്പെടുന്ന പാര്‍ട്ടികള്‍. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ വോട്ടുരാഷ്ട്രീയത്തെ പിന്തുണക്കുന്നവരാണ് കേരളത്തിലെ പ്രാദേശിക പാര്‍ട്ടികള്‍. അതിനാല്‍ മാത്രമാണ് മുന്നണിയുണ്ടാക്കാന്‍ സാധിക്കാത്തതും.
തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നോട്ടുവെക്കുന്ന അജണ്ട?
ലോക്സഭാ തെരഞ്ഞെടുപ്പ് എന്ന നിലയില്‍ ദേശീയ വിഷയങ്ങള്‍തന്നെയാണ് ബി.ജെ.പി പ്രധാന വിഷയങ്ങളാക്കി അവതരിപ്പിക്കുന്നത്. അതില്‍ പ്രാദേശിക വിഷയങ്ങളും കടന്നുവരും. വിലക്കയറ്റം, അഴിമതി, ഭീകരവാദികളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാട്, സര്‍ക്കാറിന്‍െറ നിശ്ചലാവസ്ഥ, കാര്‍ഷികോല്‍പന്നങ്ങളുടെ വിലയിടിവ് എന്നിവയൊക്കെ പ്രചാരണ വിഷയമായി ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ദേശീയ തെരഞ്ഞെടുപ്പ് എന്ന നിലക്ക് കോണ്‍ഗ്രസ്-ബി.ജെ.പി മത്സരമാണ് നടക്കുന്നത്. അവിടെ ഇടതുപാര്‍ട്ടികള്‍ക്ക് റോളില്ല. കേരളത്തില്‍ കോണ്‍ഗ്രസിനെതിരെ മത്സരിക്കുകയും മോദിയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തുക എന്ന നയത്തില്‍ കേന്ദ്രത്തിലത്തെി കോണ്‍ഗ്രസിനെ പിന്തുണക്കുകയും ചെയ്യുന്ന നിലപാടാണ് ഇടതുപാര്‍ട്ടികളുടേത്. ഈ ഇരുമുന്നണികള്‍ക്കും വോട്ട് ചെയ്താലും ഗുണം ഒരുപോലെയാണെന്നും അതിനാല്‍ സുസ്ഥിരഭരണത്തിന് ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നുമുള്ള അപേക്ഷയാണ് വോട്ടര്‍മാര്‍ക്ക് മുന്നില്‍ നടത്തുന്നത്. കോണ്‍ഗ്രസ് ഭരണത്തില്‍ കേരളത്തെ ഭീകരവാദികള്‍ സുരക്ഷിത താവളമാക്കിയിട്ടും സി.പി.എം ഒരക്ഷരം പറയുന്നില്ല. കോണ്‍ഗ്രസിന്‍െറയും സി.പി.എമ്മിന്‍െറയും നയങ്ങളില്‍ വ്യത്യാസമില്ല. ബി.ജെ.പിയാണ് വ്യത്യസ്തം. അക്കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ശ്രമിക്കുന്നത്.
കോണ്‍ഗ്രസ്, സി.പി.എം എങ്ങനെ ബി.ജെ.പിക്ക് ദോഷമാകുന്നു?
കേരളത്തിന് വലിയ പുരോഗതിയുണ്ടാകുന്നുവെന്നാണ് ഇരുമുന്നണികളും ഭരണത്തിലിരിക്കുമ്പോള്‍ അവകാശപ്പെടുന്നത്. എന്നാല്‍, സംഘടിത മതവിഭാഗങ്ങള്‍ മാത്രമാണ് ഇവിടെ വളരുന്നത്. പിന്നാക്കവിഭാഗങ്ങളും സാമ്പത്തിക അവശതയനുഭവിക്കുന്നവരും പാര്‍ശ്വവത്കരിക്കപ്പെടുകയാണ്. സംഘടിത ശക്തികളാണ് ഇരുമുന്നണികളുടെയും നയങ്ങള്‍ നിശ്ചയിക്കുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ നേതൃത്വത്തില്‍ വ്യാപക അഴിമതി നടന്നിട്ടും അതിനെതിരെ പ്രതികരിക്കാന്‍പോലും സി.പി.എം തയാറാകുന്നില്ല. അവരുമായി ബന്ധപ്പെട്ട കേസുകള്‍ ഒതുക്കിത്തീര്‍ക്കാനുള്ള രഹസ്യനീക്കങ്ങള്‍ മാത്രമാണ് പുരോഗമിക്കുന്നത്. ബി.ജെ.പി സ്ഥാനാര്‍ഥി ജയിക്കുമെന്ന സാഹചര്യമുണ്ടാകുമ്പോള്‍ അയാളെ പരാജയപ്പെടുത്താന്‍ ഇരുമുന്നണികളും കൈകോര്‍ക്കുന്ന സാഹചര്യം ഇവിടെയുണ്ട്. എന്നാല്‍, ജനാഭിപ്രായങ്ങള്‍ക്ക് വിരുദ്ധമായി വോട്ട് അഡ്ജസ്റ്റ്മെന്‍റ് നടത്താന്‍ എത്രനാള്‍ കഴിയും. ഒരുനാള്‍ ജനങ്ങള്‍ അത് തിരിച്ചറിഞ്ഞ് അഭിപ്രായം പ്രകടിപ്പിക്കും. അത് ഈ തെരഞ്ഞെടുപ്പില്‍തന്നെ വ്യക്തമാകുകയും ചെയ്യും.
തെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫ് സര്‍ക്കാറിന്‍െറ വിലയിരുത്തലാകുമെന്നാണല്ളോ മുഖ്യമന്ത്രി പറയുന്നത്?
കേന്ദ്ര സര്‍ക്കാറിന്‍െറ നേട്ടങ്ങളൊന്നും പറയാനില്ലാത്തതിനാലാണ് ഉമ്മന്‍ ചാണ്ടി അങ്ങനെ പറയുന്നത്. കേന്ദ്ര സര്‍ക്കാറിന്‍െറ പ്രവര്‍ത്തനം മാത്രം ചര്‍ച്ചചെയ്താല്‍ നൂറില്‍ പൂജ്യം മാര്‍ക്ക് മാത്രമേ കോണ്‍ഗ്രസിന് കിട്ടൂ. കേരള സര്‍ക്കാറിന്‍െറ പ്രവര്‍ത്തനം ചര്‍ച്ചചെയ്താല്‍ പത്തോ ഇരുപതോ മാര്‍ക്ക് കിട്ടുമെന്നതുകൊണ്ടാണ് അങ്ങനെ പറയുന്നത്. എന്നാല്‍, ദേശീയപ്രശ്നങ്ങളില്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണം മാത്രം നടത്താനാണ് ബി.ജെ.പി ഉദ്ദേശിക്കുന്നത്.
ബി.ജെ.പിയുടെ കേരളത്തിലെ പ്രകടനം?
സംസ്ഥാനത്ത് ബി.ജെ.പി മികച്ച പ്രകടനമാകും ഇക്കുറി കാഴ്ചവെക്കുക. വോട്ടിങ് ശതമാനത്തില്‍ കാര്യമായ വര്‍ധനയുണ്ടാകും. സംഘടനാപരമായ പ്രശ്നങ്ങളൊന്നും ഇപ്പോള്‍ പാര്‍ട്ടിയെ അലട്ടുന്നില്ല. കഴിഞ്ഞകാലങ്ങളെ അപേക്ഷിച്ച് വലിയൊരു മുന്നേറ്റം ബി.ജെ.പി ഈ തെരഞ്ഞെടുപ്പില്‍ നടത്തും. ഇരുമുന്നണികള്‍ക്കുമെതിരായ അസംതൃപ്തി ജനങ്ങള്‍ക്കിടയിലുണ്ട്. അത് ബി.ജെ.പിക്ക് അനുകൂലമാകും. ആര്‍.എസ്.എസിന്‍െറ പിന്തുണ ബി.ജെ.പിക്ക് ലഭിച്ചേക്കാം. ആര്‍.എസ്.എസും ബി.ജെ.പിയുമായി ഗാഢ ബന്ധമാണുള്ളത്. എന്നുകരുതി തെരഞ്ഞെടുപ്പിലോ സ്ഥാനാര്‍ഥി നിര്‍ണയത്തിലോ പാര്‍ട്ടിയുടെ ദൈനംദിന കാര്യത്തിലോ ആര്‍.എസ്.എസ് ഇടപെടാറില്ല. മറ്റു തെരഞ്ഞെടുപ്പുകളില്‍നിന്ന് വ്യത്യസ്തമായി രാജ്യത്തിന് അപകടകരമായ അഴിമതി, ഛിദ്രശക്തികള്‍ എന്നിവക്ക് മാറ്റംവരണമെന്നും അതിനായി വോട്ട് ചെയ്യണമെന്നുമുള്ള പ്രഖ്യാപനം മാത്രമാണ് ആര്‍.എസ്.എസ് നടത്തിയിട്ടുള്ളത്. കേരളത്തിലെ ജനകീയപ്രശ്നങ്ങളില്‍ ബി.ജെ.പി കൈക്കൊണ്ട നിലപാടുകള്‍ അനുകൂലമാകുകയും ചെയ്യും.

Friday, March 28, 2014

Narendra Modi, Arvind Kejriwal and Rahul Gandhi


"Ask Narendra Modi, Arvind Kejriwal 
and Rahul Gandhi 
to agree to a national debate before the elections."
Dear Joy Kochvarkey,

Thanks for signing my petition, "Ask Narendra Modi, Arvind Kejriwal and Rahul Gandhi to agree to a national debate before the elections.."

Can you help this petition win by asking your friends to sign too? It's easy to share with your friends on Facebook - just click here to share the petition on Facebook.

There's also a sample email below that you can forward to your friends.

Thanks again -- together we're making change happen,

Shamoly Khera

---------

Note to forward to your friends:

Hi!

I just signed the petition "Ask Narendra Modi, Arvind Kejriwal and Rahul Gandhi to agree to a national debate before the elections." on Change.org.

It's important. Will you sign it too? Here's the link:

http://www.change.org/en-IN/petitions/ask-narendra-modi-arvind-kejriwal-and-rahul-gandhi-to-agree-to-a-national-debate-before-the-elections?recruiter=86950578&utm_campaign=signature_receipt&utm_medium=email&utm_source=share_petition

Thanks!

Joy Kochvarkey
This email was sent by Change.org to joyvarocky1@gmail.com.
Didn't sign this petition? Click here.
You can edit your notification preferences or unsubscribe from Change.org emails.
Start a petition on Change.org

Thursday, March 27, 2014

Sister Abhaya: today 22nd year of Demise

Sister Abhaya today
22nd year of Demise 
27/03/2014

Madhyamam 27/03/2014
Madhyamam 27/03/2010

Wednesday, March 26, 2014

ലാലൂര്‍ മാലിന്യ സംസ്കരണം രണ്ടുവര്‍ഷമായിട്ടും എങ്ങുമെത്തിയില്ല

Courtesy: online@madhyamam.com via google.com
ലാലൂര്‍ മാലിന്യങ്ങളുടെ ശവപ്പ റമ്പ് 

Posted: 26 Mar 2014 12:25 AM PDT
Subtitle: 
മഴ തുടങ്ങിയാല്‍ മാലിന്യം വേര്‍തിരിക്കുന്നത് ദുഷ്കരമാകും
തൃശൂര്‍: ലാലൂരില്‍ മാലിന്യത്തിന് അടിക്കടി തീപിടിക്കുന്നത് വര്‍ധിക്കുമ്പോഴും സംസ്കരണകാര്യത്തില്‍ കോര്‍പറേഷന്‍ പദ്ധതികള്‍ പാതിവഴിയില്‍. രണ്ടുവര്‍ഷമായി സംസ്കരണം സംബന്ധിച്ച് ‘ആലോചനകള്‍’ നടത്തിയതു മാത്രമാണ് ഏക മുന്നേറ്റം. ലാലൂരിലെ മാലിന്യമണ്ണില്‍ നിന്ന് പ്ളാസ്റ്റിക് വേര്‍തിരിച്ച് കത്തിക്കാനുള്ള പുതിയ പദ്ധതിയാണ് ഇപ്പോള്‍ കോര്‍പറേഷന്‍ പരിഗണനയില്‍. നാലര ഏക്കറുള്ള ട്രഞ്ചിങ് മൈതാനി 50 സെന്‍റ് സ്ഥലം വീതമുള്ള പ്ളോട്ടുകളാക്കി ഇന്‍സിനേറ്റര്‍ ഉപയോഗിച്ച് കത്തിച്ചുകളയാനാണ് കോര്‍പറേഷന്‍ ലക്ഷ്യമിടുന്നതെന്ന് മേയര്‍ രാജന്‍ ജെ. പല്ലന്‍ പറയുന്നു. മാലിന്യം സംസ്കരിച്ച് വളമാക്കുന്നത് എങ്ങുമെത്താത്തതിനാലാണ്  പുതിയ പദ്ധതി.
നേരത്തെ മാലിന്യങ്ങള്‍ കോള്‍ബണ്ട് നിര്‍മാണത്തിന് ഉപയോഗിക്കാനുള്ള പദ്ധതി പാതിവഴിയില്‍ അവസാനിപ്പിച്ചിരുന്നു. ഇതത്തേുടര്‍ന്ന് ഒരുവര്‍ഷത്തോളം മാലിന്യത്തിന്‍െറ കാര്യത്തില്‍ ഒരുനടപടിയും ഉണ്ടായില്ല. പുതിയ മേയര്‍ ചുമതലയേറ്റതോടെയാണ് വീണ്ടും മാലിന്യനീക്കം സംബന്ധിച്ച് ആലോചന നടന്നത്. 2012ലെ അഗ്നിബാധക്കുശേഷം കഴിഞ്ഞ വര്‍ഷവും ലാലൂര്‍ മാലിന്യത്തില്‍ തീ വീണിരുന്നു. ഫയര്‍ഫോഴ്സിന്‍െറ സംയോജിതമായ ഇടപെടല്‍ കൊണ്ടാണ് ഇത് ഗുരുതരമാകാതെ പോയത്. തീപിടിക്കാനുള്ള സാഹചര്യം വീണ്ടും ഉണ്ടാകുമെന്ന് മുന്നറിയിപ്പും ഉണ്ടായിരുന്നു. 2012ലേതിനു സമാനമായ അവസ്ഥയാണ് കഴിഞ്ഞ വെള്ളിയാഴ്ചയും മാലിന്യത്തിന് തീപിടിച്ചതിനെ തുടര്‍ന്നുണ്ടായത്. പുതിയ പദ്ധതിക്ക് ലാലൂര്‍ മലിനീകരണവിരുദ്ധ സമരസമിതി പിന്തുണ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. മഴ തുടങ്ങിയാല്‍ മാലിന്യം വേര്‍തിരിക്കുന്നത് ദുഷ്കരമാകും.

മാലിന്യം നീക്കാനുള്ള പതിയ പദ്ധതി കൗണ്‍സിലില്‍ അവതരിപ്പിച്ച് അംഗീകാരം വാങ്ങിയശേഷം തുടര്‍ നടപടിയെടുക്കുമെന്നാണ് മേയറുടെ വിശദീകരണം. മണ്ണ് നീക്കം ചെയ്യുന്നതോടെ ലാലൂരില്‍ ട്രഞ്ചിങ് ഗ്രൗണ്ടായ നാലരയേക്കര്‍ സ്ഥലം കൃഷി ഭൂമിയാക്കാനും പദ്ധതിയുണ്ട്. ഇത് കുടുംബശ്രീയെ ഏല്‍പിക്കാനാണ് തീരുമാനം. ലാലൂരിലെ മാലിന്യ പ്രദേശം കൃഷി ഭൂമിയാക്കാനുള്ള പദ്ധതികളെ പിന്തുണക്കുന്നതായി ലാലൂര്‍ മലിനീകരണവിരുദ്ധ സമരസമിതി ചെയര്‍മാന്‍ ടി.കെ. വാസു വ്യക്തമാക്കി.  നേരത്തെ ലാലൂരിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നല്‍കിയ പണം ഇതിനായി ചെലവഴിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി നിര്‍വഹണം ലാംപ്സ് പദ്ധതി ഓഫിസര്‍ ജഗദീഷ്കുമാറിനെ ഏല്‍പിക്കും. ഈ പദ്ധതിയെങ്കിലും പ്രവര്‍ത്തനം തുടങ്ങി മാലിന്യം നീങ്ങുമെന്ന പ്രതീക്ഷയിലാണ് ലാലൂര്‍ നിവാസികള്‍.

Monday, March 24, 2014

പോപ്പും കോപ്പും നികൃഷ്ട ജീവികളും: കെ. ബാബുരാജ്

Madhyamam-Spcial
Courtesy: Madhymam

പോപ്പും കോപ്പും നികൃഷ്ട ജീവികളും: കെ. ബാബുരാജ്

നികൃഷ്ട ജീവി എന്ന പദം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സംസ്ഥാന കോണ്‍ഗ്രസുകാരുടെ നിഘണ്ടുവില്‍നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വെട്ടിക്കളഞ്ഞത്. ഈ പദം ഇനി ഒരൊറ്റ കോണ്‍ഗ്രസുകാരും ഉച്ചരിച്ചുകൂടെന്ന് തിട്ടൂരവും നല്‍കി. തൃത്താല നിയമസഭാംഗം വി.ടി. ബലറാമിന്‍െറ ഫേസ്ബുക്ക് പോസ്റ്റിംഗാണ് ഇത്തരത്തിലൊരു പ്രകോപനത്തിനു ഇടയാക്കിയത്. ഇടുക്കിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ് അരമനയില്‍ കാണാന്‍ ചെന്നപ്പോള്‍ മെത്രാന്‍ ശകാരിച്ചതാണ് ബലറാമിന്‍െറ ഫേസ് ബുക്ക് പ്രതികരണത്തിനു നിദാനം. ചാനല്‍ ക്യാമറമാന്‍മാരെയും കൂട്ടിയാണ് ഡീന്‍ അരമനയില്‍ ചെന്നത്. ക്യാമറ കണ്ടപ്പോള്‍ തിരുമേനിക്ക് ആവേശം കയറി. കത്തിക്കയറുന്ന ബിഷപ്പും അനുസരയുള്ള കൂഞ്ഞാടും ദൃശ്യ മാധ്യമങ്ങള്‍ ഉത്സവമാക്കി.
വീട്ടില്‍ വരുന്നവരെ അധിക്ഷേപിച്ച് ആട്ടിയിറക്കുന്ന നികൃഷ്ടജീവികള്‍ ഇപ്പോഴും നമുക്കിടയിലുണ്ടെന്നത് കഷ്ടമാണ് എന്നായിരുന്നു ഇതേപ്പറ്റി ബലറാം ഫേസ്ബുക്കില്‍ കുറിച്ചത്. പിണറായി വിജയന്‍ താമരശ്ശേരി ബിഷപ്പിനെ വിശേഷിപ്പിക്കാന്‍ മുമ്പ് ഉപയോഗിച്ച വാക്കാണ് ബലറാം കടംകൊണ്ടത്. അന്തരിച്ച സി.പി.എം നേതാവ് മത്തായി ചാക്കോ അവസാന കാലത്ത് വിശ്വാസിയായിരുന്നു എന്ന് ബിഷപ്പ് പറഞ്ഞതാണ് അന്ന് പിണറായിയെ പ്രകോപിപ്പിച്ചത്. അടുത്ത കാലത്ത് കേരള യാത്രക്കിടയില്‍ താമരശ്ശേരി ബിഷപ്പിനെ അരമനയില്‍ ചെന്നുകണ്ട് പിണറായി പിണക്കം തീര്‍ത്തു. സഭയയെ അധിക്ഷേപിച്ചെന്ന ആക്ഷേപം വിദ്യാഭ്യാസ മന്ത്രിയായിരിക്കെ എം.എ ബേബിക്കെതിരെയും ഉയര്‍ന്നിരുന്നു. സ്വാശ്രയ കോളജുകളുടെ വിദ്യാഭ്യാസ കച്ചവടം പരാമര്‍ശിക്കവെ ‘രൂപ താ, രൂപ താ’ എന്നു ബേബി പരിഹസിച്ചതാണ് വിവാദമായത്.
ഇടുക്കി ബിഷപ്പ് റവ. മാര്‍ ആനിക്കുഴിക്കാട്ടിലിനെതിരെ പോസ്റ്റ് ഇടുന്നതിനു രണ്ടാഴ്ചമുമ്പ് എന്‍.എസ്.എസ് നേതാവ് ജി. സുകുമാരന്‍ നായരെ ഫേസ്ബുക്കില്‍ ബലറാം പരിഹസിച്ചിരുന്നു. ഒരു ചാനല്‍ അഭിമുഖത്തില്‍ താന്‍ നായന്‍മാരുടെ പോപ്പാണെന്ന് സുകുമാരന്‍ നായര്‍ അവകാശപ്പെട്ടതിന്‍െറ പിറ്റേന്നായിരുന്നു അത്. സമയത്തിനു ഗുളിക കഴിക്കാതിരുന്നാല്‍ ഏതു കോപ്പനും പോപ്പാണെന്ന് തോന്നിപ്പോകും എന്നായിരുന്നു പോസ്റ്റിംഗ്. ഇടുക്കി ബിഷപ്പിനെ ബലറാം അധിക്ഷേപിച്ചെന്ന് ഒച്ചപ്പാടുണ്ടാക്കിയ ആരും അന്ന് പ്രതികരിച്ചുകണ്ടില്ല. കോപ്പന്‍ എന്ന പദം കോണ്‍ഗ്രസുകാരുടെ നിഘണ്ടുവില്‍നിന്ന് ഉമ്മന്‍ ചാണ്ടി വെട്ടിമാറ്റിയില്ല. മന്ത്രിസഭയിലെ നായര്‍ പ്രമാണികളാരും ക്ഷുഭിതരായതുമില്ല.
കേരളത്തിലെ ഏറ്റവും ശക്തമായ വോട്ട്ബാങ്ക് ആരുടേതാണെന്ന് തിരിച്ചറിയാന്‍  ഈയൊരു താരതമ്യം മാത്രം മതി. ജി. സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും അവര്‍ പ്രതിനിധാനം ചെയ്യുന്ന സമുദായങ്ങളുടെ പേരില്‍ ഊറ്റം കൊള്ളാറുണ്ടെങ്കിലും ഇരുവരും അവകാശപ്പെടുന്നതു പോലെ ശക്തമായ വോട്ട്ബാങ്ക് അവര്‍ക്കുണ്ടോ എന്നതു പഠനവിധേയമാക്കേണ്ടതാണ്. നേരെമറിച്ച് ഒരു സമുദായം എന്ന നിലയില്‍ ക്രൈസ്തവരെ പോളിങ് ബൂത്തിലത്തെിക്കാനും പറയുന്ന ചിഹ്നത്തില്‍ വോട്ട് ചെയ്യിക്കാനും അവാന്തരവിഭാഗങ്ങള്‍ക്കിടയിലെ പോരിനിടയിലും കൃസ്ത്യന്‍സഭക്ക് കഴിയുമെന്നതു കാലം തെളിയിച്ചതാണ്. കേരളത്തില്‍ മറ്റൊരു സമുദായ നേതൃത്വത്തിനും അവകാശപ്പെടാന്‍  പറ്റാത്ത ഒന്നാണിത്.
സംസ്ഥാന രാഷ്ട്രീയത്തില്‍ സഭയുടെ ഇടപെടല്‍ കേരളപ്പിറവി മുതല്‍ക്കേയുണ്ട്. 1957ലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭക്കെതിരെ നടന്ന വിമോചന സമരത്തില്‍ നേതൃത്വപരമായ പങ്കുവഹിച്ചത് കൃസ്ത്യന്‍സഭയായിരുന്നു. സഭയും എന്‍.എസ്.എസും കൈകോര്‍ത്ത് പിടിച്ചാണ് ഇ.എം.എസ് മന്ത്രിസഭയെ ഭരണത്തില്‍നിന്നു ഇറക്കി വിട്ടത്. വിമോചന സമരം തെറ്റായി പോയെന്ന് പിന്നീട് പല തലങ്ങളില്‍ വിലയിരുത്തലും കുമ്പസാരവും നടന്നിട്ടുണ്ടെങ്കിലും അവിശ്വാസികളുടെ സര്‍ക്കാരിനെ സ്ഥാന ഭ്രഷ്ടമാക്കിയതിന് സഭ ഒരിക്കലും ഖേദം പ്രകടിപ്പിച്ചിട്ടില്ല.
2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴ മണ്ഡലത്തില്‍നിന്നു ബി.ജെ.പി പിന്തുണയുള്ള എന്‍.ഡി.എ സ്ഥാനാര്‍ഥിയായി പി.സി. തോമസ് ജയിച്ചതു സഭയുടെ പിന്തുണയിലായിരുന്നു. ഇടുക്കിയില്‍ അന്നു ഫ്രാന്‍സിസ് ജോര്‍ജും ജയിച്ചു. പി.സി. തോമസ് എന്‍.ഡി.എ മന്ത്രിസഭയില്‍ അംഗവുമായി. മാര്‍പാപ്പയുടെയും മദര്‍ തെരേസയുടെയും ഒപ്പം നില്‍ക്കുന്ന ചിത്രം കലണ്ടറായി അച്ചടിച്ചു വിതരണം ചെയ്തത് തെരഞ്ഞെടുപ്പ് കേസായി മാറി ഒടുവില്‍ തോമസ് അയോഗ്യനായി. സഭ വിചാരിച്ചാല്‍ ആരുടെ കൂടെ നിന്നാലും ഒരാളെ ജയിപ്പിച്ചെടുക്കാന്‍ കഴിയുമെന്ന് തെളിയിച്ചതു പി.സി. തോമസിലൂടെയായിരുന്നു. അനുഗ്രഹിക്കാനും നിഗ്രഹിക്കാനുമുള്ള സഭയുടെ ഈ അസാമാന്യ ശക്തിയാണ് ഉമ്മന്‍ ചാണ്ടിയെ പരിഭ്രാന്തനാക്കിയത്.
എണ്ണംകൊണ്ട് സംസ്ഥാനത്തെ ഏറ്റവും വലിയ സമുദായമാണ് ഈഴവര്‍. എന്നാല്‍ ഈഴവര്‍ക്ക് ഒരു വോട്ട് ബാങ്കാകാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. വെള്ളാപ്പള്ളി നടേശന്‍ പറയുന്നതു പോലെ വോട്ടുചെയ്യുന്നവരല്ല ഈ വിഭാഗക്കാര്‍. സ്വന്തമായി രാഷ്ട്രീയ അഭിപ്രായമുള്ളവരാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ കേഡര്‍ പാര്‍ട്ടിയായ സി.പി.എമ്മിലാണ് ഈഴവര്‍ ഏറ്റവും കൂടുതലായുള്ളത്. അതുകഴിഞ്ഞാല്‍ കോണ്‍ഗ്രസിലും. എസ്.എന്‍.ഡി.പി അംഗത്വം നിലനിര്‍ത്തുകയും വിവാഹം, മരണം തുടങ്ങിയ കാര്യങ്ങള്‍ക്ക് സംഘടനയുടെ പിന്തുണ തേടുകയും ചെയ്യുന്ന ഈഴവ കുടുംബങ്ങള്‍ പക്ഷേ, തെരഞ്ഞെടുപ്പു വരുമ്പോള്‍ വെള്ളാപ്പള്ളി പറയുന്നതു കേട്ടല്ല വോട്ട് ചെയ്യുന്നത്.
വെള്ളാപ്പള്ളി എതിര്‍ത്തപ്പോള്‍ വി.എം. സുധീരന്‍ ആലപ്പുഴയില്‍ ജയിക്കുകയും പിന്തുണച്ചപ്പോള്‍ പരാജയപ്പെടുകയും ചെയ്ത ചരിത്രം നമുക്ക് മുന്നിലുണ്ട്. നരേന്ദ്ര മോഡിയോട് അടുത്ത കാലത്തായി വെള്ളാപ്പള്ളി കാണിക്കുന്ന ആഭിമുഖ്യം മൂലം ഈഴവ വോട്ടുകള്‍ അപ്പടി താമരക്ക് കിട്ടുമെന്ന് തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ പോലും മോഹിക്കാനിടയില്ല. അങ്ങനെ ചെയ്യിക്കാന്‍ വെള്ളാപ്പള്ളിക്ക് കഴിഞ്ഞാല്‍ ബി.ജെ.പി ആദ്യ അക്കൗണ്ട് കേരളത്തില്‍ തുറക്കുമെന്നുറപ്പാണ്. സോഷ്യലിസ്റ് റവല്യൂഷനറി പാര്‍ട്ടി എന്ന പേരില്‍ രാഷ്ട്രീയ സംഘടന രൂപീകരിച്ച് സംസ്ഥാനത്ത് രാഷ്ട്രീയ ശക്തിയാകാന്‍ എസ്.എന്‍.ഡി.പി യോഗം മുമ്പ് ശ്രമം നടത്തിയതും പരാജയപ്പെട്ടതും ചരിത്രത്തിന്‍െറ ഭാഗമാണ്. എസ്.ആര്‍.പിയെ മാത്രമല്ല, എന്‍.എസ്.എസിന്‍െറ രാഷ്ട്രീയ സംഘടനയായ എന്‍.ഡി.പി എന്ന നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടിയും കേരളത്തില്‍ അസ്തമിച്ചതു ഏതാണ്ടൊരേ കാലത്താണ്. കൂടെ നിര്‍ത്തി രണ്ടിനെയും സംഹരിച്ചതു കെ. കരുണാകരന്‍ എന്ന രാഷ്ട്രീയ ഭീഷ്മാചാര്യനായിരുന്നു.
കരുണാകരന് അന്നതു കഴിഞ്ഞെങ്കില്‍ ഇന്ന് സമുദായ നേതാക്കള്‍ രാഷ്ട്രീയ നേതാക്കളെ മൂക്കുകൊണ്ട് ക്ഷ, ഞ്ഞ വരപ്പിക്കുന്ന കാലമാണ്. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പായി കഴിഞ്ഞാല്‍ അരമനകള്‍ കയറി ഇറങ്ങാനും കണിച്ചുകുളങ്ങരയിലും പെരുന്നയിലും കുതിച്ചത്തൊനുമാണ് രാഷ്ട്രീയ നേതാക്കളുടെ വെപ്രാളം. മുസ്്ലിം സമുദായത്തില്‍ സുന്നി, മുജാഹിദ് ജമാഅത്ത് നേതാക്കള്‍ക്കെല്ലാം സന്ദര്‍ശക ബാഹുല്യമുള്ള കാലമാണിത്. എന്നാല്‍ ക്രൈസ്തവ സഭയെപോലെ വോട്ട്ബാങ്ക് രാഷ്ട്രീയം പ്രയോഗിക്കാന്‍ മുസ്ലിം സമുദായത്തിന് കഴിയാറില്ല.
സുകുമാരന്‍നായരും വെള്ളാപ്പള്ളി നടേശനും ചേര്‍ന്ന് കേരളത്തില്‍ ഒരു ഹിന്ദു വോട്ട് ബാങ്ക് ഉണ്ടാക്കാന്‍ ഇടക്കാലത്ത് ശ്രമം നടത്തിയിരുന്നു. ഏറെ മുന്നോട്ട് പോകുന്നതിന് മുമ്പ് അതു പാളിപ്പോയി. അതോടെ ഇരുവരും ബദ്ധശത്രുക്കളുമായി. ഇടതിലും വലതിലും ഒരുപോലെ സമ്മര്‍ദം ചെലുത്തി പാര്‍ശ്വവര്‍ത്തികള്‍ക്ക് സ്ഥാനമാനങ്ങള്‍ നേടിയെടുക്കുന്നതിലാണ് എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. യു.ഡി.എഫില്‍ പ്രത്യേകിച്ച് കോണ്‍ഗ്രസില്‍ എന്‍.എസി.എസിനുള്ള സ്വാധീനം സര്‍ക്കാറിന്‍െറ ഓരോ നടപടിയിലും പ്രകടമാണ്. കെ.പി.സ്ി.സി പ്രസിഡന്‍റ് പദത്തില്‍ നോമിനിയെ പ്രതിഷ്ഠിക്കാനുള്ള നീക്കം പരാജയപ്പെട്ടതില്‍ എന്‍.എസ്.എസിന്‍െറ നീരസം പെരുന്നയിലെ  മന്നം സമാധിയില്‍ വി.എം. സുധീരന്‍ എത്തിയപ്പോള്‍ മറനീക്കി പുറത്തുവന്നത് കേരളം കണ്ടതാണ്. ഒന്നും ഒളിച്ചുവെക്കാന്‍ കഴിയില്ല എന്നതാണ് ഈ രണ്ടു നേതാക്കാളുടെയും പൊതു സ്വഭാവം. രാഷ്ട്രീയ നേതാക്കള്‍ മത- സാമുദായിക നേതാക്കളുടെ തിണ്ണ  നിരങ്ങുന്നതിനെതിരെ മുമ്പ് പരസ്യ നിലപാടെടുത്ത സുധീരനെ പോലുള്ളവരും ഇന്ന് അതിനു കീഴടങ്ങുന്നു. ഇടുക്കി രൂപതക്ക് വേണ്ടി കോണ്‍ഗ്രസിന്‍െറ സിറ്റിങ് എം.പി. പി.ടി. തോമസിനെ ബലികൊടുക്കുന്നതിന് സുധീരന് കൂട്ടു നില്‍ക്കേണ്ടിവന്നു. തനിക്കെതിരെ വായില്‍ തോന്നുന്നതൊക്കെ വിളിച്ചു പറഞ്ഞിട്ടും  സുകുമാരന്‍ നായരോട് അസാമാന്യ സഹിഷ്ണുതയാണ് സുധീരന്‍ കാട്ടിയത്. അരമനയില്‍ അപമാനിതനായ ഡീന്‍ കുര്യാക്കോസിനു വേണ്ടി ഫേസ്ബുക്ക് പോസ്റ്റിങ് നടത്തി വി.ടി. ബലറാം പാര്‍ട്ടിയുടെ കണ്ണില്‍ കരടാവുകയും ചെയ്തു. ചുരുക്കത്തില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ അജണ്ട നിശ്ചയിക്കല്‍ അടക്കം മതസാമുദായിക പാര്‍ട്ടികള്‍ ഏറ്റെടുക്കുന്ന കാലം അതിവിദൂരമല്ളെന്ന് വ്യക്തം. 
- See more at: http://www.madhyamam.com/news/277620/140324#sthash.STbiszzW.dpuf

Sunday, March 23, 2014

Justice K T Thomas writes to CJI seeking action on Dushyant Dave’s Letter

Courtesy: LIVE LAW.IN
Justice K T Thomas
Live Law


Live Law Exclusive; Justice K T Thomas writes to CJI seeking action on Dushyant Dave’s Letter

Followed by Justice V R Krishna Iyer’s letter, former Supreme Court Judge, Justice K T Thomas has also written to Chief Justice of India seeking action on allegations raised by Senior Advocate Dushyant Dave regarding the disposal of a 12 year old land allotment case by a two-judge bench headed by Justice C.K.Prasad, which was actually listed before another three Judge Bench.
Justice Thomas writes; 
“I received copy of a letter which Justice V.R. Krishna Iyer  sent to you regarding  what  Sr. Advocate  Dushyant Dave had written to you (regarding the order dated 25.2.2014).  If what the Sr. Advocate mentioned is true, no doubt it would disturb the mind of anyone interested in upholding the rule of law and the majesty of the Supreme Court of India.   I write this to express my sincere wish that you will not hesitate to take appropriate remedial measures to extricate Supreme Court from the ignominy created on account of the order referred to in the letter”
 Earlier Live Law had published the letter by Justice V.R.Krishna Iyer. Justice Iyer had written to Chief Justice of India stating that “I have received a copy of the letter from Advocate Dushant Dave where he had mentioned various statements concerning the great institution of the Supreme Court of India. You are its Chief Justice and the highest judicial authority in the country. Reading the letter as a whole and the issues specified by him I was outraged that particular judges could behave in bizarre ways. This is no secret but desiderates a public enquiry at your high level with appropriate action. Delay or indifference in these matters will bring disrepute to the sublime Supreme Court. I say no more at this stage except to request you to take speedy and suitable proceedings where the major concern will be the majesty of the Supreme Court and fearless fair and high level action that you feel deserves to be taken to protect the reputation of the High Bench of which you are the Chief Justice.
It was Live Law which broke the story  first  on 4th March . There is strong resentment among the members of the Bar for the perceived   inaction on the part of the Judiciary for not taking any corrective measures even after damaging reports appeared in the media. Speaking to Live Law Prashant Bhushan remarked that ‘the circumstances under which the order (permitting withdrawal) was made prima facie shows ‘dishonest motive’. He said ‘it was a blatant case of not just judicial impropriety, but also smacks of  ‘dishonest motive’.
It is also saddening to notice that many Senior members of the Bar who are very vocal on prime time Television Shows are expressly silent on the issue. The  Vice-President of Supreme Court Bar Association had told Livelaw that  SCBA would  be discussing this issue, but nothing has come out. The members of the Bar, who are socially active, demand that there should be action either way to protect  the majesty of law and  the Supreme Court as an Institution.
Mr. Dave wrote to the Chief Justice of India to take action in a case  involving grant of permission by a 2-judges Bench of the Supreme Court,  which passed an order to post Civil Appeal No. 9454-9455 of 2010 along with another unconnected SLP (Crl) No. 7232/2013 before it, and then permitted the appellant to withdraw the Writ Petition from the Mumbai High Court itself, as a result of which the damaging observations of the High Court, where it found on merits that  the public property is given to a private party at grossly undervalued price had been completely erased. ( Please read the Live Law reports for complete facts and orders ). The members of the Bar point out that if  such order  by the Supreme Court is allowed to remain, it would create a highly improper precedent by which one can get a judgment set aside, by withdrawing  base writ petition or  suit as the case may be.
Mr. Dave refers to the above developments as ‘extraordinary’, and ‘unparalleled, reflecting gross abuse of judicial power to cause damage to public running into an unspecified amount.’
Mr. Dave has flagged several issues of vital importance, some of which are extracted below :
How did the Bench become aware of the Civil Appeal when that matter had never crossed its path?
Who could have informed the said bench about the Civil Appeals?
Whether the Registry could have at all tagged a Civil Appeal listed for hearing before Hon’ble Mr. Justice B.S. Chauhan without an order from that Bench?
Whether the Bench upon being pointed out on 25.02.2014 by Mr. C.U. Singh, Ld. Senior Advocate that the two matters were not connected in any manner and having accepted the submission, ought not to have sent back the Civil Appeals to the Bench before they were listed?
Should the Bench not have awaited the appearance by CIDCO, a statutory authority, especially when the matter involved land worth several hundred crores and strong judgment of the Bombay High Court?
Is the judgment and order pronounced on 25.02.2014 not illegal, coram non judice and violative of basic principles of exercise of judicial power and liable to recalled forthwith?
Should the Supreme Court not put in place fool proof Rules to ensure that the judicial abuse witnessed in allcocation, especially on mentioning to avoid forum shopping in interest of justice?
Should the Registry not be held accountable?”
Mr. Dave continues : “there is a continuous and strong feeling amongst young members of the Bar that these kind of machinations are hurting their future and they are getting increasingly despondent. I feel that the institution owes a lot to them. The events reflect a disturbing trend witnessed in the Supreme Court over the last couple of years, and has seriously shaken the faith in the Institution in some of us who respect and love the Institution immensely.”
Concluding his letter, Mr. Dave has made a fervent plea to the Chief Justice of India to “suo moto exercise the curative power” by the Supreme Court to remedy the “gross abuse of the process of the court” and “to act forthwith to restore the dignity of the Court and to prevent some of us from losing faith in the Institution completely.”
Justice K.T. Thomas, who was chosen as the head of the Search Committee for appointment of Lokpal  had recently resigned expressing his inability to take up the appointment.
Since two respectable former Judges of the Supreme Court have written to Chief Justice, members of the Bar say that it would be difficult for the Chief Justice to ignore the issue.

JCC General Council 23/03/2014


JCC General Council 23/03/2014
പ്രൊഫ. ടി.ജെ. ജോസഫിനോടും കുടുംബത്തോടും കോതമംഗലം രൂപത അനുവര്‍ത്തിച്ച ഹീനമായ നടപടിയില്‍ ജെസിസി ജനറല്‍ കൌണ്‍സില്‍ പ്രതിഷേധം രേഖപ്പെടുത്തി. 
ടി.ജെ. ജോസഫിനും കുടുംബത്തിനും കോതമംഗലം രൂപത 10 കോടി രൂപ നഷ്ട പരിഹാരം നല്കണണമെന്ന് പ്രസിഡണ്ട് ലാലന്‍ തരകന്‍ അധ്യക്ഷത വഹിച്ച യോഗം ആവശ്യപ്പെട്ടു. 
ജെസിസി തീരുമാനപ്രകാരം മനുഷ്യാവകാശ കമ്മീഷന് പരാതി നേരിട്ട് സമര്പ്പിച്ചു. 
ജനറല്‍ സെക്രട്ടറി ആന്റോ കോക്കാട്ട്, വൈസ് പ്രസിഡണ്ട് വി.കെ. ജോയ്, ഫോറം ഫോര്‍ കാത്തലിക് ലെയ്റ്റി റൈറ്റ്സ് പ്രസിഡണ്ട് സ്റ്റാന്ലി പൗലോസ്‌ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.JCC General Council
P.J. Antony inaugurates
 
JCC President Lalan Tharakan Presided over the Council
The Hindu 24/03/14

Saturday, March 22, 2014

petition: "Pope Francis, The Holy Father

petition: 
"Pope Francis, The Holy Father, 
Supreme Head of the Catholic Church 
Justice for Prof T J Joseph Newman College Thodupuzha Kerala India" 
on Change.org.
Dear Joy Kochvarkey,

Thanks for signing my petition, "Pope Francis, The Holy Father, Supreme Head of the Catholic Church: Justice for Prof T J Joseph Newman College Thodupuzha Kerala India."

Can you help this petition win by asking your friends to sign too? It's easy to share with your friends on Facebook - just click here to share the petition on Facebook.

There's also a sample email below that you can forward to your friends.

Thanks again -- together we're making change happen,

Dhana Sumod

---------

Note to forward to your friends:

Hi!

I just signed the petition "Pope Francis, The Holy Father, Supreme Head of the Catholic Church: Justice for Prof T J Joseph Newman College Thodupuzha Kerala India" on Change.org.

It's important. Will you sign it too? Here's the link:

http://www.change.org/en-IN/petitions/pope-francis-the-holy-father-supreme-head-of-the-catholic-church-justice-for-prof-t-j-joseph-newman-college-thodupuzha-kerala-india?recruiter=86950578&utm_campaign=signature_receipt&utm_medium=email&utm_source=share_petition

Thanks!

Joy Kochvarkey

This email was sent by Change.org to joyvarocky1@gmail.com.
Didn't sign this petition? Click here.
You can edit your notification preferences or unsubscribe from Change.org emails.
Start a petition on Change.org

Mailing Address: 216 West 104th Street, Suite #130 · New York, NY 10025 · USA

കത്തോലിക്കാ സഭയുടെ കടും കൈ Lonappan Nambadan EX-MP

Prof. T.J. Joseph
കത്തോലിക്കാ സഭയുടെ കടും കൈ  
Lonappan Nambadan EX-MP


Prof. T.J. Joseph photo published by Mangalam 02-12-10
Janmabhumi - dated 19-10-2010
Janmabhumi - dated 19-10-2010

Friday, March 21, 2014

കത്തോലിക്കാ സഭയുടെ ധാര്‍മികബോധം?: Courtesy: Mangalam

Madhyamam 22/03/2014
Madhyamam 22/03/2014
Mathrubhumi 21-03-2014


Times of India 21/03/2014


Courtesy: Mangalam
എവിടെപ്പോയി നമ്മുടെ ധാര്‍മികബോധം ? 
Story Dated: Friday, March 21, 2014 12:51

മതനിന്ദ ആരോപിച്ചു മതതീവ്രവാദികള്‍ കൈവെട്ടിമാറ്റിയ പ്രഫ. ടി.ജെ. ജോസഫിന്റെ ഭാര്യ സലോമി ജീവനൊടുക്കിയതു കേരളത്തിന്റെ മനഃസാക്ഷിയെ പിടിച്ചുലയ്‌ക്കുന്ന സംഭവമാണ്‌. പ്രഫ. ജോസഫിനോട്‌ ആദ്യം ക്രൂരത കാട്ടിയതു മതാന്ധത ബാധിച്ച ഏതാനും പേരാണെങ്കില്‍ സലോമിയുടെ മരണത്തിന്‌ ഉത്തരം പറയേണ്ട ബാധ്യത നമ്മുടെ രാഷ്‌ട്രീയ, സാമൂഹിക, മത നേതൃത്വങ്ങള്‍ക്കാണ്‌. ആരും ശ്രദ്ധിച്ചില്ല, ആ കുടുംബം എങ്ങനെ ജീവിക്കുന്നുവെന്ന്‌. അവര്‍ അനുഭവിച്ച യാതനകളും മാനസികസമ്മര്‍ദങ്ങളും ആരും അറിഞ്ഞില്ല. അല്ലെങ്കില്‍ അറിയേണ്ടവര്‍ അറിഞ്ഞില്ലെന്നു നടിച്ചു. നിരാലംബയായ ഒരു വീട്ടമ്മയെ മരണത്തിലേക്കു തള്ളിവിട്ടത്‌ ആരാണ്‌? പ്രഫ. ജോസഫിനു ജോലി തിരിച്ചുകിട്ടാനുള്ള സാധ്യത മങ്ങിയതാണു സലോമിയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണു പ്രഫ. ജോസഫിന്റെ സഹപ്രവര്‍ത്തകരും ബന്ധുക്കളും പറയുന്നത്‌. ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാമെന്ന വാഗ്‌ദാനത്തില്‍നിന്നു കോളജ്‌ അധികൃതര്‍ പിന്മാറിയതോടെയാണ്‌ ആ കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളും തകര്‍ന്നത്‌.
തൊടുപുഴ ന്യൂമാന്‍ കോളജിലെ മലയാളം വിഭാഗം മേധാവിയായിരുന്ന മൂവാറ്റുപുഴ സ്വദേശി പ്രഫ. ടി.ജെ. ജോസഫ്‌ തയാറാക്കിയ ചോദ്യപേപ്പറില്‍ പ്രവാചകനിന്ദ ഉണ്ടെന്ന്‌ ആരോപിച്ച്‌ അക്രമികള്‍ അദ്ദേഹത്തിന്റെ വലതു കൈ വെട്ടിമാറ്റിയത്‌ 2010 ജൂലൈ നാലിനായിരുന്നു. മതനിന്ദ ആരോപിച്ചുള്ള കേസില്‍ അറസ്‌റ്റിലായി റിമാന്‍ഡിലായിരുന്ന ജോസഫ്‌ പുറത്തിറങ്ങിയപ്പോഴായിരുന്നു ഇത്‌. കേരളം ഇതുവരെ കാണാത്ത തരത്തിലുള്ള മതതീവ്രവാദത്തിന്‌ ഇരയായ ജോസഫിന്‌ അടുത്ത ആഘാതമായിരുന്നു ജോലിയില്‍നിന്നുള്ള പിരിച്ചുവിടല്‍. വിവാദചോദ്യക്കടലാസ്‌ തയാറാക്കിയതിന്റെ പേരിലാണു കോളജ്‌ മാനേജ്‌മെന്റ്‌ അദ്ദേഹത്തെ പിരിച്ചുവിട്ടത്‌. എന്നാല്‍, പ്രഫ. ജോസഫിന്‌ എതിരേയുണ്ടായിരുന്ന കേസില്‍ കോടതി അദ്ദേഹത്തെ കുറ്റവിമുക്‌തനാക്കിയതോടെ ജോലി തിരിച്ചു ലഭിക്കുമെന്നു പ്രതീക്ഷയുണ്ടായി. കോളജ്‌ മാനേജ്‌മെന്റില്‍നിന്ന്‌ ഇതുസംബന്ധിച്ച ഉറപ്പ്‌ അദ്ദേഹത്തിനു ലഭിച്ചിരുന്നതായാണ്‌ അറിയുന്നത്‌. എന്നാല്‍, ഒന്നും നടപ്പായില്ല. ഈ മാസം 31 നാണ്‌ പ്രഫ. ജോസഫ്‌ വിരമിക്കേണ്ടത്‌. അതിനു മുമ്പു ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പെന്‍ഷനും മറ്റ്‌ ആനുകൂല്യങ്ങളുമെല്ലാം നഷ്‌ടപ്പെടും.
ജോലി നഷ്‌ടപ്പെട്ടതു മുതല്‍ കടുത്ത സാമ്പത്തികപ്രതിസന്ധിയിലായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. രണ്ടു രൂപയ്‌ക്കു ലഭിക്കുന്ന അരികൊണ്ടാണ്‌ അവര്‍ കഴിഞ്ഞിരുന്നതെന്നും തൊഴിലുറപ്പു പദ്ധതിക്കുപോകാന്‍ സലോമി തയാറായിരുന്നെന്നുമാണു ബന്ധുക്കള്‍ പറയുന്നത്‌. ജോസഫിന്റെ ചികിത്സയ്‌ക്കായി ലക്ഷങ്ങളാണു ചെലവഴിക്കേണ്ടി വന്നത്‌. സര്‍ക്കാര്‍ സഹായം വാഗ്‌ദാനം ചെയ്‌തെങ്കിലും അതും ലഭിച്ചില്ല. ജോസഫ്‌ വെട്ടേറ്റു വീണപ്പോള്‍ അവിടേക്ക്‌ ഒഴുകിയെത്തിയ സംഘടനകളെയും നേതാക്കളെയുമൊന്നും പിന്നീടു കണ്ടതുമില്ല. നിസഹായനായ ഒരു മനുഷ്യന്റെ കുടുംബത്തിന്‌ ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന ദുരന്തത്തില്‍നിന്നു സമൂഹത്തിനും ഒഴിഞ്ഞുമാറാനാവില്ല. എവിടെപ്പോയി നമ്മുടെ ധാര്‍മിക ബോധവും നീതിബോധവും?
കോടതി കുറ്റവിമുക്‌തനാക്കിയ സാഹചര്യത്തില്‍ പ്രഫ. ജോസഫിനു ജോലി തിരിച്ചുകിട്ടാന്‍ അവസരം ഒരുക്കേണ്ടിയിരുന്നു. സാങ്കേതികമായ തടസങ്ങള്‍ ഉന്നയിക്കാതെ, മനുഷ്യത്വപൂര്‍ണമായ സമീപനത്തിനു ബന്ധപ്പെട്ടവര്‍ തയാറായിരുന്നെങ്കില്‍ സലോമിയുടെ ജീവന്‍ രക്ഷിക്കാമായിരുന്നു. പ്രഫ. ജോസഫ്‌ അനുഭവിച്ച യാതനകള്‍ കണക്കിലെടുത്തെങ്കിലും അല്‍പം കാരുണ്യം ആകാമായിരുന്നു.

http://www.mangalam.com/print-edition/editorial/161918#sthash.iJpKhCjX.kYAlhkJT.dpuf

Thursday, March 20, 2014

Protest against Kothamangalam Diocese

ഫോട്ടോ: മതതീവ്രവാദികള്‍ കൈ വെട്ടിമാറ്റിയ പ്രൊഫ്‌. ടി.ജെ.ജോസെഫിന്റെ ഭാര്യ സലോമിയുടെ ആത്മഹത്യ  ദുഖവും നടുക്കവും ഉണ്ടാക്കുന്നു. കൈവെട്ടിയ പ്രൊഫസ്സറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട കോതമംഗലം മെത്രാനെതിരെ 2010 സെപ്റ്റംബര്‍ 11നു പ്രതിഷേധ മാര്ച് നയിച്ചു. ജെസിസിയുടെ നേതൃത്വത്തില്‍ നടന്ന മാര്ച്ച് മെത്രാന്റെ ഗുണ്ടകള്‍ ആക്റമിച്ചു. കൂട്ടത്തിലുണ്ടായിരുന്ന വൈദികരെ ഞങ്ങള്‍ തിരിച്ചറിഞ്ഞു. (file photo) Joint Christian Council നേതൃത്വത്തില്‍ നടന്ന കോതാമംഗലംരൂപതാ മാര്ച്ച് പോലീസ് തടഞ്ഞപ്പോള്‍
Protest March against Kothamangalam Diocese
Led by Joint Christian Council on 11/09/2010
Police Blocked: The March (file photo)
The March attacked by 'Bishop's Gundas
led by priests of Kothamangalam Dioces'
ഭാര്യ ജീവനൊടുക്കി; 
വലംകൈയറ്റ ജോസഫിന്റെ നേര്‍പാതിയുമറ്റു 
- See more at: http://www.mangalam.com/print-edition/keralam/161654#sthash.8YU0Zx5D.SV5bNKhP.dpuf
Story Dated: Thursday, March 20, 2014 01:13


മൂവാറ്റുപുഴ/കൊച്ചി: ചോദ്യക്കടലാസില്‍ പ്രവാചകനിന്ദയാരോപിച്ചു മതതീവ്രവാദികള്‍ കൈപ്പത്തി വെട്ടിമാറ്റിയ കോളജ്‌ അധ്യാപകന്റെ ഭാര്യ ജീവനൊടുക്കി. തൊടുപുഴ ന്യൂമാന്‍ കോളജ്‌ അധ്യാപകനായിരുന്ന മൂവാറ്റുപുഴ നിര്‍മലാ കോളജ്‌ ജംഗ്‌ഷനില്‍ തെങ്ങനാകുന്നേല്‍ പ്രഫ. ടി.ജെ. ജോസഫിന്റെ ഭാര്യ സലോമി(49)യെ ഇന്നലെ ഉച്ചകഴിഞ്ഞു 2.30-നു വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.കേരളത്തിന്റെ മനഃസാക്ഷിയെ പിടിച്ചുലച്ച കൈവെട്ട്‌ കേസില്‍ പ്രധാന സാക്ഷികളിലൊരാളാണു സലോമി ജോസഫ്‌. ഈമാസം 31-നു വിരമിക്കേണ്ട ജോസഫിനെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാമെന്ന ഉറപ്പ്‌ കോളജ്‌ മാനേജ്‌മെന്റ്‌ ലംഘിച്ചതാണു സലോമിയുടെ മരണകാരണമെന്നു പോലീസ്‌ ഇന്റലിജന്‍സ്‌ വിഭാഗം സര്‍ക്കാരിനു റിപ്പോര്‍ട്ട്‌ നല്‍കി.

മതഭ്രാന്തന്മാര്‍ കണ്‍മുന്നിലിട്ടു ഭര്‍ത്താവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചപ്പോഴും പതറാതെ പിടിച്ചുനിന്ന സലോമി മരണത്തില്‍ അഭയം തേടിയെന്നതു വിധിവൈപരീത്യമായി. ചോദ്യവിവാദത്തേത്തുടര്‍ന്നുണ്ടായ ഭീഷണികളും ഭര്‍ത്താവിനു നേരിട്ട ദുര്യോഗത്തിന്റെ ആഘാതവും പോലീസ്‌ നടപടികളും കേസുമെല്ലാം മനഃസാന്നിധ്യത്തോടെ തരണം ചെയ്യാന്‍ ഈ വീട്ടമ്മയ്‌ക്കു കഴിഞ്ഞിരുന്നു. എന്നാല്‍, ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചു മാന്യമായ വിരമിക്കല്‍ സാഹചര്യമൊരുക്കാമെന്നു സമ്മതിച്ച കോളജ്‌ മാനേജ്‌മെന്റിന്റെ അപ്രതീക്ഷിതപിന്മാറ്റം ഈ കുടുംബത്തിനു കടുത്ത ആഘാതമായി. ഇതേത്തുടര്‍ന്നു സലോമി കടുത്ത മാനസികസംഘര്‍ഷത്തിലായിരുന്നു. ഒരുമാസമായി സലോമി മാനസികാസ്വാസ്‌ഥ്യം പ്രകടിപ്പിച്ചിരുന്നതായും വീടിനു പുറത്തിറങ്ങാന്‍പോലും വൈമനസ്യം കാട്ടിയിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. ഇതിനെല്ലാം പുറമേയായിരുന്നു കൈവെട്ട്‌ സംഭവത്തിനു ദൃക്‌സാക്ഷിയായതിനേത്തുടര്‍ന്നു വിടാതെ പിടികൂടിയിരുന്ന തലവേദന. ഇന്നലെ രാവിലെ കടുത്ത തലവേദനയും മാനസികാസ്വാസ്‌ഥ്യവും പ്രകടിപ്പിച്ചതിനേത്തുടര്‍ന്ന്‌ സലോമിയെ കോലഞ്ചേരി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ എത്തിച്ചു. ഡോക്‌ടറെ കണ്ട്‌ ഉച്ചകഴിഞ്ഞു രണ്ടോടെ വീട്ടിലെത്തി. ഈ സമയം ഭര്‍ത്താവ്‌ ജോസഫും സഹോദരി മേരിയും മാതാവ്‌ ഏലിക്കുട്ടിയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്‌. ആശുപത്രിയില്‍നിന്ന്‌ എത്തിയയുടന്‍ സലോമി കുളിമുറിയില്‍ കയറി. ശബ്‌ദം കേട്ടു വീട്ടുകാര്‍ നോക്കിയപ്പോള്‍ കുളിമുറിയുടെ അഴിയില്‍ തോര്‍ത്തുമുണ്ടുപയോഗിച്ചു തൂങ്ങിനില്‍ക്കുന്നതാണു കണ്ടത്‌. ഉടന്‍ ബന്ധുക്കള്‍ കെട്ടഴിച്ചു മുറിയില്‍ കിടത്തി. ജോസഫിന്റെ വീടിനു കാവല്‍നിന്നിരുന്ന മൂന്നു പോലീസുകാരുടെ സഹായത്തോടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തൊടുപുഴ ന്യൂമാന്‍സ്‌ കോളജില്‍ മലയാളവിഭാഗം മേധാവിയായിരിക്കേ പ്രവാചകനെ നിന്ദിക്കുന്ന ചോദ്യക്കടലാസ്‌ തയാറാക്കിയെന്നാരോപിച്ചു പോപ്പുലര്‍ഫ്രണ്ട്‌ ജോസഫിനെതിരേ രംഗത്തുവന്നിരുന്നു. പ്രതിഷേധം ശക്‌തമായതിനേത്തുടര്‍ന്ന്‌ അറസ്‌റ്റിലായ അധ്യാപകനെ കോടതി റിമാന്‍ഡ്‌ ചെയ്‌തു. പിന്നീടു പുറത്തിറങ്ങിയ ജോസഫിന്റെ വലതുകൈ 2010 ജൂലൈ നാലിന്‌ ഒരുസംഘം അക്രമികള്‍ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിമാറ്റി. വൃദ്ധമാതാവ്‌, സഹോദരി, ഭാര്യ, മക്കള്‍ എന്നിവര്‍ക്കൊപ്പം പള്ളിയില്‍നിന്നു മടങ്ങവേയായിരുന്നു ഈ കൊടുംക്രൂരത. ജോസഫിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ചികിത്സയ്‌ക്കായി ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടിവന്നു. സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്‌ത സഹായം ലഭിച്ചില്ല. വിവാദചോദ്യക്കടലാസ്‌ തയാറാക്കിയതിന്റെ പേരില്‍ കോളജ്‌ മാനേജ്‌മെന്റ്‌ ജോസഫിനെ പിരിച്ചുവിട്ടതോടെ കുടുംബം സാമ്പത്തികപ്രതിസന്ധിയിലായി.

കേസില്‍ ജോസഫിനെ കോടതി കുറ്റവിമുക്‌തനാക്കിയിട്ടും തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചില്ല. ഈമാസം 31-ന്‌ വിരമിക്കുന്നതിനു മുമ്പ്‌ ജോലിയില്‍ പ്രവേശിക്കാനായില്ലെങ്കില്‍ പെന്‍ഷനും മറ്റ്‌ ആനുകൂല്യങ്ങളും നഷ്‌ടപ്പെടും. ജോലിയില്‍നിന്നു പിരിച്ചുവിട്ടതിനെതിരേ ജോസഫ്‌ നല്‍കിയ ഹര്‍ജിയില്‍ ഇനിയും തീര്‍പ്പായിട്ടില്ല. ഈ സാഹചര്യത്തില്‍ മക്കളുടെ ഭാവിയെക്കുറിച്ചു സലോമി ഏറെ ഉത്‌കണ്‌ഠാകുലയായിരുന്നെന്നു ബന്ധുക്കള്‍ പറഞ്ഞു. ജോസഫിനെ പുറത്താക്കിയതിനെതിരേ സഭാവിശ്വാസികള്‍ ഉള്‍പ്പെടെയുള്ള പൊതുസമൂഹം പരസ്യമായി രംഗത്തെത്തിയെങ്കിലും നടപടി പിന്‍വലിക്കാന്‍ മാനേജ്‌മെന്റ്‌ തയാറായിരുന്നില്ല.

കേസില്‍ കുറ്റവിമുക്‌തനായതോടെ അദ്ദേഹം സഭാനേതൃത്വത്തെ സമീപിച്ച്‌, മാന്യമായി വിരമിക്കാന്‍ അവസരമൊരുക്കണമെന്നു പലവട്ടം അപേക്ഷിച്ചിരുന്നു. കോതമംഗലം ബിഷപ്‌ ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ആശയവിനിമയത്തേത്തുടര്‍ന്ന്‌ ജോസഫിനെ ജോലിയില്‍ തിരിച്ചെടുത്ത്‌ ആനുകൂല്യങ്ങള്‍ കിട്ടത്തക്ക രീതിയില്‍ വിരമിക്കാന്‍ വഴിയൊരുക്കാമെന്നു ധാരണയായി. വിരമിക്കുന്നതിനു മൂന്നുദിവസം മുമ്പ്‌, 28-നു ജോലിയില്‍ പ്രവേശിപ്പിക്കാനായിരുന്നു ധാരണ. മാനേജ്‌മെന്റും ജോസഫും തമ്മിലുള്ള കേസുകള്‍ പരസ്‌പരം പിന്‍വലിക്കാനും തീരുമാനമായി. ബിഷപ്പിന്റെ അനുമതിയോടെയുള്ള ധാരണയില്‍ ജോസഫിന്റെ കുടുംബം ഏറെ പ്രതീക്ഷയിലായിരുന്നു. ധാരണപ്രകാരം ജോസഫ്‌ അഭിഭാഷകന്റെ സഹായത്തോടെ കരാറും തയാറാക്കിയിരുന്നു. എന്നാല്‍, ധാരണയ്‌ക്കെതിരേ മാനേജ്‌മെന്റിന്റെ അഭിഭാഷകന്‍ നിലപാടെടുത്തതു കനത്ത ആഘാതമായി. ജോസഫിനെ തിരികെ പ്രവേശിപ്പിച്ചാല്‍ മാനേജ്‌മെന്റിനു കനത്ത തിരിച്ചടിയായിരിക്കുമെന്ന്‌ അഭിഭാഷകന്‍ നിലപാടെടുത്തെന്നാണു ജോസഫിന്റെ സഹപ്രവര്‍ത്തകര്‍ ആരോപിക്കുന്നത്‌. ജോസഫിനു മാനേജ്‌മെന്റ്‌ വന്‍തുക നഷ്‌ടപരിഹാരം നല്‍കേണ്ടിവരുമെന്നും അഭിഭാഷകന്‍ രൂപതാനേതൃത്വത്തെ അറിയിച്ചത്രേ. ഇതേത്തുടര്‍ന്ന്‌ ബിഷപ്‌ നിലപാടു മാറ്റിയെന്നും ജോസഫിന്റെ പുനഃപ്രവേശവും വിരമിക്കലും അനിശ്‌ചിതത്വത്തിലായെന്നും സഹപ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
സലോമിയുടെ മൃതദേഹം മൂവാറ്റുപുഴ നിര്‍മല ആശുപത്രി മോര്‍ച്ചറിയില്‍. ഇന്ന്‌ ഇന്‍ക്വസ്‌റ്റ്‌ തയാറാക്കി പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. തൊടുപുഴ മുതലക്കോടം മുതുപ്ലാക്കല്‍ പരേതനായ സെബാസ്‌റ്റ്യന്റെ മകളാണു സലോമി. സഹോദരങ്ങള്‍: സാജു, സിമിലി, സോളി. മക്കള്‍: മിഥുന്‍ ജോസഫ്‌ (തിരുവനന്തപുരം ഐ.എ.എസ്‌. അക്കാദമി വിദ്യാര്‍ഥി), ആമി ജോസഫ്‌ (നഴ്‌സ്‌, ഡല്‍ഹി മെഡിസിറ്റി ആശുപത്രി).


- See more at: http://www.mangalam.com/print-edition/keralam/161654#sthash.8YU0Zx5D.SV5bNKhP.dpuf
Courtesy: Mangalam on line


Times of India 21/03/2014

Times of India 21/03/2014

Tuesday, March 18, 2014

Fr K.J. Thomas Rector's Murder
Indian Catholic News
Courtesy: UCAN
(File Photo)Archbishop Bernard Moras (left)
talking to senior police officials
at the St. Peter’s Pontifical Seminary. (Photo: The Hindu)

Police claim fresh lead in rector murder

Rector K.J. Thomas was found murdered at the St. Peter’s Pontifical Seminary on the morning of April 1, 2013. 
                 Posted on March 19, 2014, 8:49 AM

Bangalore: A police officer has claimed fresh leads in the investigation into the murder of rector K.J. Thomas, saying it has instilled confidence in the police over cracking the case that has remained a mystery for almost a year.

A senior official supervising the investigation told The Hindu that the narco analysis on two priests, who were teaching at St Peter’s Pontifical Seminary and present in the seminary on the night Rector Thomas was murdered, had yielded a new breakthrough.
The two priests were subjected to narco analysis at the Central Forensic Science Laboratory, Ahmedabad, last Friday.
The city police have zeroed in on three suspects, who are being grilled since the last week. However, senior officials denied having detained anybody, but were quick to add that there was “fast progress” in the case.
Another official involved in the probe from day one said the investigations indicated that it was an “inside job”.
He said the murder remained a mystery with at least 18 persons present in the seminary on the fateful night.
Rector K.J. Thomas was found murdered at the St. Peter’s Pontifical Seminary on the morning of April 1, 2013. The city police have received much flak for their failure to crack the case.
Rector Thomas’ family had even approached the Karnataka High Court demanding a CBI inquiry. Chief Minister Siddaramaiah had recently expressed confidence in the city police and had assured that the case would be cracked within a month.

Bangalore ,Fr K.J. Thomas ,Rector Murder ,Priest Killed

Against Idukki Bishop Mathew Anikkuzhikattil

Courtesy: Indian Catholic News


Cong MLA faces heat over comment against bishop

The party's displeasure about Balaram should be seen against its struggle to win the seats in the upcoming general elections.

Posted on March 18, 2014, 8:32 AM

Thiruvananthpuram: 
Congress leaders in Kerala say party's legislative member V T Balaram would be censored for his adverse comments against a Catholic Bishop in Kerala.
Balaram, MLA from Thrithala in Palakkad district, had made a sharp FaceBook posting against Idukki Bishop Mathew Anikkuzhikattil who had come down heavily on the section of the Congress leadership Saturday.
The party's displeasure about Balaram should be seen against its struggle to win the seats in the upcoming general elections.
The issue started when Congress candidate for Idukki, Dean Kuriakose, called on the BishopSaturday seeking his blessings. During the meeting, the Bishop said political leaders visit him when elections are round the corner but forget about their commitments when in power.
When his reaction was sought on the controversy, Chief Minister Oommen Chandy told reporters that he did not think Balaram would have made such a comment.
Chandy, however, added that Balaram would be censured if he had made adverse remarks against the bishop.
The issue also figured at the KPCC campaign committee meeting held here with the state party chief V M Sudheeran also expressing displeasure at the comment made by Balaram.
The bishop's ire against politicians assumes significance in the context of the Congress's decision not to field sitting MP P T Thomas, who had incurred the displeasure of the church over the Kasturirangan report on the Western Ghats.
Thomas had accused the church of indulging in politics and targetting him personally.
It was apparently in view of the fear of incurring the church's wrath that Kuriakose was made the candidate for Idukki replacing Thomas.

Source: manoramaonline