Sunday, March 27, 2016

1992 മാര്‍ച്ച് 27-സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടു


courtesy: 
http://www.janamtv.com/2016/03/27/sister-abhaya-24-yrs/

അഭയയുടെ ദുരൂഹമരണത്തിന് ഇന്ന് 24 വയസ്

കോട്ടയം: ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച സിസ്റ്റര്‍ അഭയയുടെ ദുരൂഹമരണത്തിന് ഇന്ന് 24 വയസ് പൂര്‍ത്തിയാകുന്നു. 1992 മാര്‍ച്ച് 27 ന് ആണ് കോട്ടയം പയ്സ്റ്റന്റ് കോണ്‍വന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
24 വര്‍ഷം പിന്നിട്ടിട്ടും ഇന്നും എങ്ങുമെത്താതെ കിടക്കുകയാണ് സിസ്റ്റര്‍ അഭയയുടെ മരണവുമായി ബന്ധപ്പെട്ട കേസ്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു കേസില്‍ ഇത്രയും വര്‍ഷക്കാലം അന്വേഷണം നടത്തിയത് എന്ന പ്രത്യേകതയും ഈ കേസിനുണ്ട്. 1992 മാര്‍ച്ച് 27 നാണ് കോട്ടയത്തെ പയ്സ്റ്റന്റ് കോണ്‍വന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ലോക്കല്‍ പോലീസ് 17 ദിവസവും ക്രൈം ബ്രാഞ്ച് ഒമ്പതര മാസവും അന്വേഷിച്ച് അഭയ ആത്മഹത്യ ചെയ്തതാണെന്ന് റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയതിനു ശേഷം, സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശപ്രകാരം 1993 മാര്‍ച്ച് 29ന് കേസ് സിബിഐ ഏറ്റെടുത്തു. പ്രതികളെ പിടിക്കുവാന്‍ സിബിഐയ്ക്ക് കഴിയുന്നില്ല എന്ന് കാണിച്ച് മൂന്ന് പ്രാവശ്യം അന്വേഷണം അവസാനിപ്പിക്കുവാന്‍ സിബിഐ കോടതിയുടെ അനുമതി തേടിയിരുന്നു. എന്നാല്‍, മൂന്ന് പ്രാവശ്യവും റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് കേസില്‍ സിബിഐ തുടരന്വേഷണം നടത്താന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.
2008 നവബര്‍ 18 ന് ഫാ. തോമസ് എം കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ കേസുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്തു. പിന്നീട് ഇവര്‍ക്കെതിരെ 2009 ജൂലൈ 17 ന് സിബിഐ കുറ്റപത്രം നല്‍കിയത് തിരുവനന്തപുരം സിബിഐ കോടതിയില്‍ വിചാരണയ്ക്കിരിക്കുകയാണ് ഇപ്പോള്‍.

Friday, March 18, 2016

Irinjalakuda diocese seeks explanation from member for marrying a Hindu

Victim Benny, Human rights activist Smt. Bulkkis Bhanu, Kerala Catholic Association for Justice 
President Adv.Paulachen Puthuppara, Kerala Catholic Federation Gen. Secretary V.K. Joy

Church seeks explanation from member for marrying a Hindu

Courtesy: http://timesofindia.indiatimes.com/city/kochi/Church-seeks-explanation-from-member-for-marrying-a-Hindu/articleshow/51448139.cms
Kochi: Stirring up a controversy, the Irinjalakuda diocese of the Catholic Church has sought an explanation from one of its members for marrying a Hindu woman.

Benny Thommana belonging to the St Joseph's Church at Oorakam had married Lija Jayasudhan 10 years ago. The couple follow their respective religions.

But Benny was in for a shocker when he got a letter from the diocese in March 2016, seeking an explanation for marrying against the sacraments of the church. He was asked to appear before a special administrative tribunal of the church.

The marriage was registered under the Special Marriage Act on February 7, 2005. "I have not done anything against the law. We are being threatened. We want to lead a peaceful life," said Benny.
It all began six months ago when the parish vicar, Fr Pauly Padayatty, came to bless the house. "He insisted that my wife and children should get baptized," said Benny. "Following this, we got calls from the Bishop's House. I won't appear before the tribunal. There is no question of conversion. Our children will choose their religion when they grow up."


However, Fr Padayatty said the church records all events under it like baptism, funeral and marriage. "The tribunal calling him is a spiritual activity. We don't ask anyone to convert," he added.
On why the church took so long, Fr Padayatty said, "The family had kept the marriage under wraps." He added that if Benny is under the Catholic Church, he has to follow the sacraments of the church.


Benny's father is no more. His mother, Rejina, is a member of the parish's Catholic Mothers' Union.

Monday, March 7, 2016

സിമിത്തേരിയിലെ കല്ലറ കച്ചവടം


KCF Seminar on 12th March 
at Thrissur Sahitya Academy Vailoppilly Hall 3 pm


സിമിത്തേരിയിലെ കല്ലറ കച്ചവടം
Janmabhoomi 14/03/2016
Keralakoumudi 16/03/2016


കുരിയച്ചിറ ഇടവകാംഗമായിരുന്ന ഭര്ത്താവിന്റെ മൃതശരീരം മറവുചെയ്യുന്നതിനു 1994 ന് വാങ്ങിയ കുടുംബ കല്ലറക്ക് 25000 രൂപയാണ് കൊടുത്തത്. വ്യവസ്ഥ പ്രകാരം മൂന്ന് തലമുറയുടെ ആവശ്യങ്ങൾക്ക് 750 രൂപ വീതം മാത്രമാണ് ഓരോ മൃതശരീരം സംസ്കരിക്കുമ്പോൾ കൊടുക്കേണ്ടത് എന്നിരിക്കെ 2010 ൾ കല്ലറയുടെ വില 1,20,000 ആയി വർദ്ധിപ്പിച്ചു കൊണ്ടു തൃശ്ശൂർ അതിരൂപത ഉത്തരവിറക്കി. മാത്രമല്ല നിലവിലുള്ള കല്ലറകളിൽ പുതിയതായി മൃതശരീരം അടക്കുന്നതിനു പുതുക്കിയ വിലയുടെ 50% കൊടുക്കണം എന്നും തീരുമാനിച്ചിരുന്നു. ഈ അനീതിയാണ് കോടതിയിൽ ചോദ്യം ചെയ്തത്. OS 1880/12 പ്രകാരം തൃശ്ശൂർ പ്രിൻസിപൽ മുനിസിഫ് കോടതി പരാതിക്കാരിക്ക് അനുകൂലമായി വിധിയായി. Principal Munsiff Smt. Priyachand M.A. LLB യുടെ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.   വിധി സമ്പാദിച്ചത്തിനുശേഷം 92 വയസ്സിൽ അന്തരിച്ച പരാതിക്കാരിയുടെ മൃതദേഹം കുടുംബകല്ലറയിൽ മറവുചെയ്തു. ഫീസായി 750 രൂപ മാത്രം ബന്ധുക്കളിൽ നിന്ന് പള്ളി അധികാരികൾ ഈടാക്കി. 

92 വയസ്സായ വല്യമ്മ എവിടെനിന്നാണ് 60,000 രൂപയുണ്ടാക്കുക. അവരുടെ രണ്ടു ആണ് മക്കൾ മുൻപേ മരിച്ചു പോയിരുന്നു. ഈ സങ്കടകരമായ അവസ്ഥ ഇടവക വികാരിയെ അറിയിച്ചപ്പോൾ നിങ്ങള്ക്ക് സാധാരണ കുഴി തരാമെന്നും അതിനു 750 രൂപ മതിയാകുമെന്നും പറഞ്ഞ് അപഹസിക്കുകയായിരുന്നു ചെയ്തത്. അത് അവരുടെ മനസിനെ മുറിപ്പെടുത്തി. 20 കൊല്ലം മുമ്പ് മരിച്ച ഭര്ത്താവിന്റേയും, പിന്നീട് മരണമടഞ്ഞ രണ്ടു ആണ് മക്കളുടെയും അന്ത്യ വിശ്രമം കുടുംബകല്ലറയിലും; അവര്ക്കത് ഓർക്കാൻ പോലും ശ്ക്തിയുണ്ടായിരുന്നില്ല. അതിനെ തുടര്ന്നു വല്യമ്മ കോടതിയെ സമീപിക്കുകയായിരുന്നു. ഈ കാലഘട്ടത്തിൽ ഇടവക വികാരി ഫാ. ജോണ് അയ്യങ്കാനയിൽ ആയിരുന്നു.

2013 മെയ് 23 ന് നിര്യാതയായ മേരീ കുഞ്ഞുവറീതിനു വേണ്ടി പുതുതായി വാങ്ങിയ ഒരു കല്ലറ ആളൂർ സെന്റു ജോസഫ് പള്ളി സിമിത്തേരിയിൽ ഉണ്ട്.  20 കൊല്ലം മുമ്പ് മരിച്ചുപോയ മകന്റേയും, 19 കൊല്ലം മുമ്പ് മരിച്ചു പോയ ഭർത്താവിന്റേയും ശവം ഈ സിമിത്തേരിയിൽ തന്നെയാണ് അടക്കിയിരിക്കുന്നത്. അവരുടെ പേര് കല്ലറയുടെ മുകളിൽ പതിച്ച ഗ്രാനൈറ്റ് ഫലകത്തിൽ എന്ഗ്രേവ് ചെയ്തതിന്റെ പേരിൽ ഒരു പേരിനു 10,000 രൂപ പ്രകാരം 20,000 രൂപ ഈടാക്കി. ഭാര്ത്താവിന്റെയോ മകന്റെയോ കുഴിയിൽ നിന്നും ഒരുതരി മണ്ണുപോലും പുതിയ കല്ലറയിൽ നിക്ഷേപിച്ചിരുന്നില്ല. ഒരു ഓര്മ്മക്ക് വേണ്ടി മാത്രമാണ് ബന്ധുക്കൾ അങ്ങിനെ ചെയ്തത്. 
കൊടകര സെന്റ്‌ ജോസഫ് ഫൊറോനാ പള്ളി സിമിത്തേരിയിൽ രണ്ടു നിലയിൽ ഒരു കെട്ടിടം നിർമ്മിച്ചീട്ടുണ്ട്. സിമിത്തേരിയിലെ ഈ നിര്മ്മിതിയെകുറിച്ചുള്ള വിശദ വിവരങ്ങൾ തൃശ്ശൂർ ജില്ലാ കളക്ടറോടും, ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോടും കേരള കാത്തലിക് ഫെഡറേഷൻ തിരക്കിയിട്ടുണ്ട്. 
                     


Sunday, March 6, 2016

തീപ്പൊരി പ്രസംഗം പോലെയല്ല തുറന്ന സദസിലെ സംവാദം. കറക്ട് ചെയ്യാനും എഡിറ്റ്‌ ചെയ്യാനും പറ്റില്ല. തിരിച്ചും, മറിച്ചും ചോദ്യം വരും. കനയ്യയെ വെല്ലുവിളിച്ച 15കാരിയെ പരിചയപ്പെടാം

രാജ്യദ്രോഹകുറ്റം ചുമതി ജയിലില്‍ പോയി മോചിതനായ കനയ്യ പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനെതിരെയും ശക്തമായ ആക്രമണം നടത്തുന്നതിനിടയിലാണ് പുതിയ വെല്ലുവിളിയുമായി ജാന്‍വി ബഹല്‍ എന്ന പതിനഞ്ചുവയസുകാരി രംഗത്ത് വന്നിരിക്കുന്നത്. ലുദിയാനയില്‍ നിന്നുളള ജാന്‍വി ബിഹാറില്‍ നിന്നുളള ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ യൂണിയന്‍ ചെയര്‍മാനുമായ കനയ്യകുമാറിനെ തുറന്നസംവാധത്തിന് ക്ഷണിച്ചിരിക്കുന്നത്.
കനയ്യകുമാര്‍ തിരുമാനിക്കുന്നിടത്ത് തീരുമാനിക്കുന്ന സമയത്ത് തുറന്ന് സംവാദത്തിന് തയ്യറാണെന്നാണ് ജാന്‍വി വെല്ലുവിളിച്ചിരിക്കുകയാണ്. വീട്ടിലിരുന്ന് ആര്‍ക്കുവേണമെങ്കിലും കുറ്റം പറയുവാന്‍ സാധിക്കും. എന്നാല്‍ തുറന്ന പ്രവര്‍ത്തനങ്ങളെ ഇത്തരക്കാര്‍ ഭയക്കുന്നതായും പെണ്‍കുട്ടി പറഞ്ഞു. മോദിയുടെ പ്രവര്‍ത്തികളെ വിമര്‍ശിക്കുന്നയാള്‍ വിശദമായി പഠിച്ച് അതുപോലെ പ്രവര്‍ത്തിക്കണമെന്നും ജാന്‍വി പറഞ്ഞു.
മോദിയെകുറിച്ച് കനയ്യ പറഞ്ഞകാര്യങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുകയാണ് സംവാദത്തിലൂടെ ലക്ഷ്യമിടുന്നത്. രാജ്യദ്രോഹമുദ്രാവാക്ക്യം വിളിച്ചവര്‍ക്കെതിരെ തിരിയാതെ പ്രധാനമന്ത്രിയെ കുറ്റം പറയുന്നത് എന്തിനാണെന്നായിരുന്നു ജാന്‍വിയുടെ സംശയം.
എന്തിരുന്നാലും സംഗതി മോദിക്ക് പിടിച്ചു. ജാന്‍വായിയെ അഭിനന്ദനമറിയിച്ച് കത്തും പ്രധാനമന്ത്രി അയച്ചുകഴിഞ്ഞു.
മദര്‍ തെരേസയാണ് ജാന്‍വായിയുടെ റോള്‍ മോഡല്‍. കുട്ടികള്‍ക്ക് മദ്യവും പുകയിലയും വില്‍ക്കുന്നതിനെതിരെ നേരത്തെ സമരം നടത്തിയ പാമ്പര്യവുമുണ്ട്. പെണ്‍കുട്ടികള്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ക്ക് എതിരെ ഡോക്യുമെന്ററി തയറാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി മോദിയുടെ സ്വച്ച് ഭാരത് പദ്ധതിയുടെ ഭാഗമായി കാഴ്ച്ചവച്ച പ്രവര്‍ത്തനങ്ങള്‍ റിപ്പബ്ലിക് ദിനത്തില്‍ ആദരിക്കപ്പെട്ടു. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ അശ്ലില വീഡിയോ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് ഹരിയാന ഹൈക്കോടതികളില്‍ ജാന്‍വി ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.
Courtesy: http://24x7news.org/2016/03/06/janviissuedebatekanayya/