Friday, April 10, 2015

പൗരന്‍മാരുടെ വിശ്വാസങ്ങളെ സംരക്ഷിക്കും -മോദി

പൗരന്‍മാരുടെ വിശ്വാസങ്ങളെ സംരക്ഷിക്കും ^മോദി


പൗരന്‍മാരുടെ വിശ്വാസങ്ങളെ സംരക്ഷിക്കും ^മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി യുനെസ്‌കോയെ അഭിസംബോധന ചെയ്യുന്നു
Courtesy: http://www.madhyamam.com/news/349066/150410
പാരിസ്: ഇന്ത്യയിലെ എല്ലാ പൗരന്‍മാരുടെയും വിശ്വാസത്തിന് തുല്യ പ്രാധാന്യം നല്‍കി സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരിസിലെ യുനെസ്കോ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ പൗരന്‍െറയും അവകാശവും സ്വാതന്ത്ര്യവും സംരക്ഷിക്കും. എല്ലാ വിഭാഗക്കാര്‍ക്കും സമൂഹത്തില്‍ തുല്യ പ്രാധാന്യമാണ് ഉള്ളതെന്ന് ഉറപ്പുവരുത്തുമെന്നും മോദി പറഞ്ഞു.
എല്ലാവര്‍ക്കും സമാധാനവും ഐശ്വര്യവും എന്ന തത്വത്തില്‍ അധിഷ്ഠിതമാണ് ഇന്ത്യന്‍ ഭരണഘടന. സമൂഹത്തിലെ ഏറ്റവും താഴെ തട്ടിലുള്ളവര്‍ക്ക് പുരോഗതി ലഭിക്കുമ്പോഴാണ് യഥാര്‍ഥ പുരോഗതി കൈവരുന്നത്. പുരാതന ഭൂമിയില്‍ പുതിയ രാജ്യം പണിതവരാണ് ഇന്ത്യക്കാര്‍. നാനാത്വവും പരസ്പര സഹകരണവുമാണ് നമ്മുടെ പാരമ്പര്യം. സംസ്കാരങ്ങള്‍ ലോകത്തെ വിഭജിക്കുന്നതല്ല, ഒന്നിപ്പിക്കുന്നതാകണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
കണക്കുകള്‍ വെച്ചല്ല വികസനത്തെ വിലയിരുത്തേണ്ടത്. മനുഷ്യരുടെ മുഖത്തെ വിശ്വാസവും പ്രതീക്ഷയുമാണ് നാം പരിശോധിക്കേണ്ടതെന്നും മോദി ചൂണ്ടിക്കാട്ടി.
പല വെല്ലുവിളികളും ഉയര്‍ന്നപ്പോള്‍ ലോകത്തിന്‍െറ ഉന്നമനത്തിനു വേണ്ടി നിലകൊണ്ട സംഘടനയാണ് യു.എന്‍. സംസ്കാര സംരക്ഷണത്തിനുള്ള യുനെസ്കോയുടെ പ്രവര്‍ത്തനം ഇന്ത്യക്ക് പ്രചോദനമാണ് ^മോദി പറഞ്ഞു.

No comments:

Post a Comment