Tuesday, February 20, 2024

കിണറ്റിലേക്ക് ഒരു വഴി അല്ലെങ്കിൽ പ്രൈവറ്റ് റോഡ്:

കിണറ്റിലേക്ക് ഒരു വഴി അല്ലെങ്കിൽ പ്രൈവറ്റ് റോഡ്:

 വ്യാജ രേഖകളുടെ ഘോഷയാത്ര

പെർമിറ്റ് റദ്ദാക്കണം: 
    തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത് സെക്രട്ടറി പരാതിക്കാരനെ തോൽപ്പിക്കുന്നതിന് വിരാവകാശ പ്രകാരം നൽകുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പ് തിയ്യതി എഴുതാതെ നൽകുന്നു. പിന്നീട് അപേക്ഷകന് വേണ്ടി തിയ്യതി ചേർത്ത് ഫയലിൽ സൂക്ഷിക്കുന്നു. അങ്ങിനെ മൊത്തം വ്യാജരേഖ ചമക്കുന്നു. ഒരു മടിയുമില്ല നാണവും ഇല്ല. വി. കെ. ജോയ് ഫോൺ 9495839725.
04/03/2024 അപ്പീൽ ഉത്തരവിന് സമയ ബന്ധിതമായി സെക്രട്ടറിയുടെ മറുപടി ഇ മെയിലിൽ വന്നീട്ടുണ്ട്. ഉള്ളടക്കം ചെയ്ത പകർപ്പ് കിട്ടിയിട്ടില്ല.
'24/08/2023 ൽ സാങ്കേതിക വിഭാഗം പരിശോധന നടത്തിയതിന്റെ വിവരം ഔദ്യോഗിക രേഖയാക്കിയിട്ടില്ലാത്തതിനാൽ ആയതു സംബന്ധിച്ച റിപ്പോർട്ട് ഈ ഓഫീസിൽ  സമർപ്പിച്ചിട്ടില്ല' എന്റെ ഏഴാമത്തെ നമ്പർ ചോദ്യത്തിനുള്ള പൂമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ മറുപടി?. 
1981 ൽ പിതാവ് കൊച്ചുവർക്കി തന്റെ കൈവശത്തിലുണ്ടായിരുന്ന 9Ar 1.00 sqm വിസ്തീർണ്ണമുള്ള വസ്തു അദ്ദേഹത്തിന്റെ ഭാര്യ ആനിയുടെ പേരിൽ ദാനത്തീറ് കൊടുത്തു. ബാങ്കിന്റെ കടത്തിലേക്ക് കോടതി ലേലം ചെയ്യുന്നതുവരെ വില്ലജ് കരം അടച്ചിരുന്നത് മേല്പറഞ്ഞ വിസ്തീർണ്ണത്തിനായിരുന്നു. 35 എന്നത് ഒരു മാനിപുലേഷൻ ആയിരുന്നു. അതിന്റെ മാസ്റ്റർ ബ്രെയിൻ ജോൺസനും ആയിരുന്നു എന്നാണ് എന്റെ വിശ്വാസം.  
 മൊഴിയുടെ ചുരുക്കം: 29/12 വൈകീട്ട് 3 ന് റിപ്പോർട്ട് സംബന്ധിച്ചുള്ള എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കിൽ നേരിട്ട് ഹാജരാകാൻ അപേക്ഷകനും പരാതിക്കാരനും അറിയിപ്പുണ്ടായിരുന്നു. അപേക്ഷകൻ ഹാജരായില്ല, പരാതിക്കാരൻ കൃത്യസമയത്തുതന്നെ ഹാജരായി മൊഴി കൊടുത്തു. 1. അപേക്ഷകൻ സമർപ്പിച്ചിട്ടുള്ള ഭാഗപത്രം അസ്സൽ അല്ല. 2 . അപേക്ഷകന് കീഴാധാരം ഹാജരാക്കിയില്ല, പരാതിക്കാരൻ ഹാജരാക്കിയിട്ടുണ്ട്. അതിൽ ശരിയായ 4 അതിരുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. 3. അപേക്ഷകൻ ഹാജരാക്കിയത്: സർവ്വേ സ്കെചിനു പകരം 26/07/23 ൽ വി.ഒ അനുവദിച്ച ലൊക്കേഷൻ മാപ്പ് (എസ്സിബി ഹാജരാക്കുന്നതിന് അനുവദിച്ചതിന്റെ ഫോട്ടോ കോപ്പി) 4,5. വെട്ടിയെടുത്ത വഴി 137X4851 വടക്കേ അതിരിൽ ആൻഡ്രൂ മുതൽ പേരുടെ പ്ലോട്ടിലേക്കുള്ള വഴി തടയുന്ന തരത്തിലാകരുത് 6. പെർമിറ്റ് റദ്ദാക്കണം, (മുൻപ് ഹാജരാക്കിയിട്ടുള്ള രേഖകൾ വീണ്ടും ഹാജരാക്കുന്നു,) (അപേക്ഷകന് സ്വാധീനമുള്ളതുകൊണ്ട് ഹാജർ മാർക്ക് ചെയ്യപ്പെടും എന്ന വിശ്വസിക്കാം). 



 24/08/2023 ൽ ഗ്രാമ പഞ്ചായത്തിലെ സാങ്കേതിക വിഭാഗം തർക്കസ്ഥലം അപേക്ഷകന്റെയും പരാതിക്കാരന്റെയും സാന്നിധ്യത്തിൽ പരിശോധിച്ചപ്പോൾ അവിടെ വാഴകൃഷി നടക്കുകയായിരുന്നു. വി.കെ. ജോൺസൺ ആണ് വ്യാജ രേഖ ചമക്കുന്നതിൽ അഗ്രഗണ്യൻ എന്നായിരുന്നു. എന്റെ ഇതുവരെയുള്ള ധാരണ. അത് മാറി വ്യാജ രേഖകളുടെ ഘോഷയാത്രയാണ് സംഘടിക്കപെട്ടത്‌. ഡിസിയും ജെഡിയും ആവശ്യപ്പെട്ടത് നിയമാനുസൃത നടപടികളാണെങ്കിൽ ഒരുപടികൂടി കടന്ന് കടത്തിണ്ണയിലും ലോഡ്ജിലുമായി അന്തി ഉറങ്ങുന്ന വീടില്ലാത്ത ഒരു പാവപ്പെട്ട മനുഷ്യന് വീട് നിർമ്മിക്കുവാനുള്ള പെർമിറ്റ് കൊടുത്തു എന്ന അപരാധനം മാത്രമേ അദ്ദേഹം ചെയ്തുള്ളൂ എന്ന് കേട്ടപ്പോളാണ് മൂക്കത് വിരൽ വച്ചത്? 

--------- Forwarded message --------- From: Joy Kochuvarkey Date: Sun, Feb 18, 2024, 22:10 Subject: 1st appeal No. LSGD/JD/TSR/562/2024-C2 To: Sir, I humbly request you to look into the sub: dated 24/01/2024. Kindly consider to issue the related order to me at your earliest convenience. Thanking you, V. K. Joy, Varocky (H), Near Indl Estate, Ollur-680306 Dt/19/02/2024
Section C2- പൂമംഗലം ഗ്രാമപ‍ഞ്ചായത്ത് - ശ്രീ. വി കെ ജോയ് എന്നവരുടെ വിവരാവകാശം ഒന്നാം അപ്പീല്‍ അപേക്ഷ തീര്‍പ്പാക്കി ഉത്തരാവാകുന്നത് സംബന്ധിച്ച് ഇന്ന് 01/03/2024 ന് അപ്പീൽ ഉത്തരവ് ഇ മെയിൽ വഴി കിട്ടി.
വി.ഒ. യുടെ റിപോർട്ടിന്റെ  അർത്ഥം അറിയില്ലേ? തർക്ക ഭൂമിയുടെ പ്രിയർ ഡോക്യുമെന്റ് കോടതിയിൽ നിന്നുള്ള വിക്രയ സർട്ടിഫിക്കറ്റ് ആയതിനാൽ നാലതിരുകളിലുള്ള മാറ്റം ടി ഭൂമി  സംബന്ധിച്ച പരാതിയിൽ കോടതി മുഖേന ഒരു തീർപ്പ് ലഭ്യമാക്കുന്നതാണ് ഉചിതം. അല്ലാതെയുള്ള തീർപ്പ് നിലനിൽക്കണമെന്നില്ല. വില്ലേജ് അധികാരികൾ തെറ്റിദ്ധരിക്കപ്പെട്ടു എങ്കിൽ; തെറ്റിദ്ധരിപ്പിച്ചതാകാം.
അല്ലാതെയുള്ള തീർപ്പ് നിലനിൽക്കണമെന്നില്ല.
* സെക്രട്ടറിയുടെ തലതിരിഞ്ഞ തീർപ്പ് അപേക്ഷകനെ ബുദ്ധിമുട്ടിലാക്കും. 

09/03/24: തിയ്യതി എഴുതാൻ മറന്നുപോയോ, ചോദിക്കാം. വിവരാവകാശ പ്രകാരമുള്ള സാക്ഷ്യപെടുത്തിയ പകർപ്പ്;  ഇഷ്യു ചെയ്യുന്ന തിയ്യതി അപേക്ഷകനാണോ നോട്ട് ചെയ്യേണ്ടത്? ഇത് ഒറ്റപ്പെട്ട സംഭവമല്ല ,ദുരുദ്ദേശപരമാവാം. 
സെറ്റിൽമെൻ്റ് പൂർത്തിയാകാത്ത രേഖ പ്രകാരം എല്ലാ പ്ലോട്ടുകളിലേക്കും ഗതാഗത തടസ്സം വരാതെ, അസ്സൽ എഴുതുമ്പോൾ ശ്രദ്ധിക്കണം എന്നും പറഞ്ഞിട്ടുണ്ട്. 

Wednesday, December 27, 2023

ചില അസൗകര്യങ്ങൾ മൂലം നിറുത്തി വച്ചിരിക്കുകയായിരുന്ന joyvarocky.blogspot.com പുനരാരംഭിക്കുകയാണ്. എല്ലാ സഹൃദയരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.

Thursday, March 19, 2020

പ്രധാനമന്ത്രിയുടെ_പ്രസംഗത്തിലെ പ്രധാന_ഭാഗങ്ങൾ



1. "കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, നമ്മൾ കൊറോണ വൈറസിൽ നിന്ന് സുരക്ഷിതരാണെന്നായിരുന്നു വിശ്വാസം. എന്നാൽ ഇത് ശരിയല്ല. അതിനാൽ, ഓരോ ഇന്ത്യക്കാരനും അവബോധവും ജാഗ്രതയും പാലിക്കേണ്ടത് വളരെ പ്രധാനമാണ്."
2. "ഈ ആഗോള പകർച്ചവ്യാധിയ്‌ക്കെതിരായ പോരാട്ടത്തിൽ തീരുമാനമെടുക്കലും സംയമനം പാലിക്കലും വളരെ പ്രധാനമാണ്. കൊറോണ വൈറസിനെതിരെ പോരാടുന്നതിന് സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ ഉപദേശങ്ങൾ പാലിക്കുമെന്ന് ദൃഢനിശ്ചയം എടുക്കേണ്ടതുണ്ട്. സ്വയം പരിരക്ഷിക്കാനും ആരോഗ്യത്തോടെ തുടരാനും നിയന്ത്രണം നിർബന്ധമാണ്. ഞാൻ അഭ്യർത്ഥിക്കുന്നു വരും ആഴ്ചകളിൽ ആളുകൾ വീടുകളിൽ നിന്ന് പുറത്തുപോകേണ്ടത് അത്യാവശ്യമാണെങ്കിൽ മാത്രമായിരിക്കണം"
3. "അത്തരമൊരു സമയത്ത്, ഒരു മന്ത്രം മാത്രമേ പ്രാവർത്തികമാകൂ - 'നമ്മൾ ആരോഗ്യവാനായിരിക്കുമ്പോൾ ലോകം ആരോഗ്യകരമാണ്'. ജനക്കൂട്ടത്തെ ഒഴിവാക്കി വീട്ടിൽ തന്നെ തുടരേണ്ടതുണ്ട്. കൊറോണ വൈറസ് മഹാമാരിയുടെ നിലവിലെ ഘട്ടത്തിൽ സാമൂഹിക അകലം വളരെ ആവശ്യമാണ്. നിങ്ങൾ എല്ലാം ഓകെയാണ്. നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല എന്ന തോന്നലാണുള്ളതെങ്കിൽ അത് തെറ്റാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾ നിങ്ങളോടും പ്രിയപ്പെട്ടവരോടും അനീതി ചെയ്യുന്നു. "
4. "മാർച്ച് 22 ന് രാവിലെ 7 മുതൽ രാത്രി 9 വരെ എല്ലാ രാജ്യക്കാരും 'ജനത' കർഫ്യൂ പിന്തുടരേണ്ടതുണ്ട്. 'ജനത' കർഫ്യൂവിന്റെ വിജയവും അതിന്റെ അനുഭവങ്ങളും വരാനിരിക്കുന്ന വെല്ലുവിളികളെ നേരിടുന്നതിന് ഞങ്ങളെ സജ്ജമാക്കും. എൻ‌സി‌സി, എൻ‌എസ്‌എസ്, സിവിൽ സൊസൈറ്റികൾ, മറ്റുള്ളവ കർഫ്യൂ നടപ്പിലാക്കാൻ സഹായിക്കണം. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ കർഫ്യൂവിനെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കാൻ, സഹായിക്കാൻ എല്ലാ യുവജനസേവകരോടും ഞാൻ അഭ്യർത്ഥിക്കുന്നു. ദിവസവും 10 പുതിയ ആളുകളെ വിളിച്ച് കർഫ്യൂവിനെക്കുറിച്ച് അവരെ ബോധവാന്മാരാക്കുക. "
5. "മാർച്ച് 22 ഞായറാഴ്ച, അവശ്യ സേവനങ്ങൾ നൽകുന്ന എല്ലാവരോടും നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞായറാഴ്ച വൈകുന്നേരം 5 മണിക്ക്, വീടുകളുടെ വാതിലുകളിലും ബാൽക്കണിയിലും നിൽക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്യാം. അഞ്ച് മിനിറ്റ് കയ്യടിച്ചും പ്ലേറ്റുകൾ തമ്മിലടിച്ചും നന്ദി പ്രകടിപ്പിക്കാം"gj 
6. "പതിവ് പരിശോധനകൾക്കായി ജനങ്ങൾ ആശുപത്രിയിലേക്ക് പോകുന്നത് ഒഴിവാക്കണം. അത്യാവശ്യമല്ലാത്ത ശസ്ത്രക്രിയകൾ അടക്കം ഒരു മാസത്തേക്ക് മാറ്റിവെക്കണം. ആശുപത്രികൾക്ക് അമിത സമ്മർദം ഏർപ്പെടുത്താതിരിക്കുന്നതിന് ശ്രദ്ധിക്കണം".
7. "ജോലിയിൽ പ്രവേശിക്കാത്തവരുടെ വേതനം കുറയ്ക്കരുത്. അത്തരം സാഹചര്യങ്ങളിൽ ദയയോടും പരിഗണനയോടും കൂടി പെരുമാറുക, അവർക്ക് അവരുടെ ജീവിതം നയിക്കുകയും കുടുംബത്തെ സംരക്ഷിക്കുകയും വേണം."

Wednesday, March 11, 2020

പോക്കുവരവ്


പോക്കുവരവ്
·
#പോക്കുവരവ്_ എന്താണ് പോക്ക് വരവ് ചെയ്യൽ അഥവാ പേരിൽ കൂട്ടൽ (ജന്മമാറ്റം) (Mutation)?
രജിസ്ട്രർ ഓഫീസിൽ രജിസ്ടർ ചെയ്ത ആധാരം റവന്യൂ വകുപ്പിൽ ആധികാരികമായി രേഖപ്പെടുത്തുന്ന പ്രക്രിയയാണ് പോക്കുവരവ് അഥവാ പേരിൽ കൂട്ടൽ. രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത ആധാരം ലാൻഡ് റവന്യൂവകുപ്പിൽ കാണിച്ച് പട്ടയ രജിസ്റ്ററിലെ മാറ്റുന്നതിനെ “പോക്ക് വരവ് ചെയ്യൽ” അഥവാ “പേരിൽ കൂട്ടൽ” എന്ന് പറയുന്നു. ആധാരം ഭൂമിയുടെ ഉടമസ്ഥാവകാശം ഉറപ്പിക്കുന്നുണ്ടെങ്കിലും, സർക്കാരിന്റെ കൈയിൽ ഭൂമിയുടെ ഉടമസ്ഥതയെക്കുറിച്ചുള്ള പ്രധാനരേഖ പോക്ക് വരവ് ചെയ്യലിന്റെ രേഖയാണ്. പട്ടയത്തിന്റെ ഉടമസ്ഥനെ “പട്ടയദാരൻ” എന്നാണ് വിളിക്കുക.
ഒരു വസ്തു കൈമാറ്റം ചെയ്തു കഴിഞ്ഞു (Transfer of Property Act, Registration Act), വസ്തു വാങ്ങിച്ച ആൾ വില്ലേജ് ഓഫീസിൽ ചെന്ന് പട്ടയ രജിസ്റ്ററിലെ പേരിൽ കൂട്ടേണ്ടതാണ്. സർക്കാരിൽ ഭൂമിയുടെ ഉടമസ്തതയെ കുറിച്ചുള്ള പ്രധാന രേഖയാണിത്. വസ്തു വാങ്ങിയ ശേഷം ആധാരത്തിന്റെ കോപ്പിയും ഒരു അപേക്ഷയും വില്ലജ് ഓഫീസിൽ എത്തിക്കണം. വിവരങ്ങൾ പുതിയ ഒരു പുസ്‌തകത്തിൽ (തണ്ടപ്പേര് രജിസ്റ്റർ) പുതിയ അവകാശിയുടെ പേരിൽ വില്ലേജാഫീസിൽ തുടങ്ങും. അതാണ് തണ്ടപ്പേര്. പിന്നീട് അവർ അത് രെജിസ്ട്രാർ ഓഫീസിലേക്ക് തിരികെ അയച്ചു കൊടുക്കും. ഇതാണ് പോക്കുവരവു ചെയ്യുക (mutation) എന്നു പറയുന്നത്. അപ്പോഴാണ് വാങ്ങുന്നവൻ ഭൂമിയുടെ യഥാർത്ഥ അവകാശി പൂർണ്ണ അവകാശം ആകുന്നത്. പിന്നീട് അയാളുടെ പേരിൽ കരം അടക്കാനും സാധിക്കും.
പോക്കുവരവ് (Land Mutation) നെക്കുറിച്ചുള്ള ചില പൊതുവായ ചോദ്യങ്ങളും ഉത്തരങ്ങളും
ചോ: എന്താണ് പോക്കുവരവ്?
ഉ: ഭൂമിയുടെ ഉടമസ്ഥാവകാശം മാറുന്നതനുസരിച്ച്, ഏറ്റവും പുതിയ ഭൂഉടമയുടെ പേരിൽ നികുതി (കരം) പിരിക്കുന്നതിനായി വില്ലേജ് രേഖകളിൽ ആവശ്യമായ മാറ്റം വരുത്തുന്നതിനെയാണ് പോക്കുവരവ് എന്നു പറയുന്നത്.
ചോ: ഭൂമി പോക്കുവരവ് നടത്തിയിട്ടില്ലെങ്കിൽ എന്താണ് പ്രശനം?
ഉ: വീട് / കെട്ടിട നിർമ്മാണം, വൈദ്യുതി കണക്ഷൻ, ബാങ്ക് ലോൺ എന്നിവയ്ക്ക് അനുമതി ലഭിക്കുകയില്ല. ടൊറെൻസ് സംവിധാനം ഉള്ള സ്ഥലങ്ങളിൽ വിൽക്കാനോ, കൈമാറ്റം ചെയ്യാനോ സാധിക്കുകയില്ല.
ചോ: എങ്ങനെയാണ് പോക്കുവരവ് ചെയുന്നത്?
ഉ: രജിസ്‌ട്രേഷൻ അഥവാ ആധാരം നടത്തപ്പെടുന്നത് രജിസ്റ്റർ ഓഫീസിലും, പോക്കുവരവ് നടക്കുന്നത് വില്ലേജ് ഓഫീസിലുമാണ്. ആധാരം നടന്നു കഴിഞ്ഞാൽ 40 ദിവസത്തിനകം വില്ലേജ് ഓഫിസിൽ ഓൺലൈനായി അറിയിപ്പ് ലഭിക്കുന്നു. ആ അറിയിപ്പിനെ തുടർന്ന് വില്ലേജ് ഓഫീസർ പ്രസ്തുത ഭൂമി സ്വമേധയാ പോക്കുവരവ് ചെയ്ത് നൽകണം എന്നതാണ് നിയമം.
ചോ: വാങ്ങാൻ പോകുന്ന ഭൂമി / കൈവശം ഉള്ള ഭൂമി / അവകാശമായി ലഭിക്കാൻ പോകുന്ന ഭൂമി പോക്കുവരവ് ചെയ്തതാണോ എന്ന് എങ്ങനെ അറിയാം?
ഉ: അതിനായി ആദ്യം പരിശോധിക്കേണ്ടത് കരം അടച്ച രസീതാണ്. കരം അടച്ച രസീതിലെ തണ്ടപ്പേർ നംമ്പർന് സബ്ഡിവിഷൻ ഉണ്ടായിരിക്കരുത്. ഉദാഹരണത്തിന്, തണ്ടപ്പേർ നമ്പർ 1167 എന്നോ 365 എന്നോ 94 എന്നോ പോലുള്ളവ ആയിരിക്കണം. പകരം 1167/2 എന്നോ 365/3 എന്നോ 94/2 എന്നോ ആയിരിക്കരുത്. തണ്ടപ്പേർ നംമ്പറിന് സബ്ഡിവിഷൻ ഉണ്ടെങ്കിൽ പോക്കുവരവ് ചെയ്തിട്ടില്ല എന്നതിന്റെ സൂചനയാകാം. മറ്റൊന്ന്, കരം അടച്ച രസീതിലെ വിശദാംശങ്ങൾ എന്ന ഭാഗത്തെ വ്യക്തിയുടെ പേരും, ഒടുക്കുന്നയാൾ എന്ന ഭാഗത്തെ വ്യക്തിയുടെ പേരും, ആധാരത്തിലെ ഭൂഉടമയുടെ പേരും ഒന്നു തന്നെ ആയിരിക്കണം. അത് മൂന്നും ഒരേ പേര് തന്നെയല്ലെങ്കിൽ, പോക്കുവരവ് ചെയ്തിട്ടില്ല എന്നതിന്റെ മറ്റൊരു സൂചനയാകാം.
ചോ: പരിശോധിക്കേണ്ട മറ്റേതെങ്കിലും രേഖകൾ ഉണ്ടോ?
ഉ: കരം ഒടുക്കിയ രസീതിലെ മേൽ പറഞ്ഞ കാര്യങ്ങൾ ഇടപാടിന്റെ ആരംഭത്തിൽ തന്നെ പരിശോധിക്കുക. അവ കൃത്യമാണെങ്കിൽ, പ്രസ്തുത ഭൂമി വാങ്ങുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ട് പോകാവുന്നതാണ്. എങ്കിലും മുഴുവൻ പണവും കൊടുക്കുന്നതിന് മുൻപ്, ആധാരം ചെയ്യുന്നതിനും മുൻപ് ROR എന്ന രേഖ കൂടി പരിശോധിച്ച്, പോക്കുവരവ് 100 % ഉറപ്പ് വരുത്തുക. ROR-ൽ പാട്ടാദാരുടെ പേര് എന്ന ഭാഗത്തെ വ്യക്തിയുടെ പേര്, മേൽ പറഞ്ഞ കരം അടച്ച രസീതിലെ വിശദാംശങ്ങൾ, ഒടുക്കുന്നയാൾ, കൂടാതെ ആധാരത്തിലെ ഉടമയുടെ പേര് എന്നിവയുമായി ഒത്തു നോക്കി, എല്ലാം ഒരു പേര് തന്നെയാണ് എന്ന് ഉറപ്പ് വരുത്തുക.
ചോ: പുതിയ ഭൂഉടമ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?
ഉ: മേൽപറഞ്ഞതാണ് പോക്കുവരവിന്റെ നടപടി ക്രമം, എങ്കിലും പലപ്പോഴും അത് നടപ്പാക്കപെടണം എന്നില്ല. അതു കൊണ്ട് നമ്മൾ തന്നെ മുൻകൈ എടുത്ത്, പോക്കുവരവ് ചെയ്തു എന്ന് ഉറപ്പ് വരുത്തുകയും, പുതിയ ഭൂഉടമയുടെ പേരിൽ കരം (നികുതി) അടച്ച രസീത് കൈപറേറണ്ടതുമാണ്.
ചോ: പോക്കുവരവ് ചെയ്യാൻ ഏതൊക്കെ രേഖകൾ ഹാജരാക്കേണ്ടതുണ്ട്?
ഉ: വളരെ സങ്കീർണ്ണമായ ഒരു പ്രക്രിയയാണ് പോക്കുവരവ്. അതുകൊണ്ട് തന്നെ ഓരോ ഭൂമിയുടെ കാര്യത്തിലും ഹാജരാക്കേണ്ട രേഖകൾ വ്യത്യാസപ്പെട്ടിരിക്കും. അതിൽ ബാധ്യതാ സർട്ടിഫികറ്റ്, ആധാരം, അടിയാധാരങ്ങൾ, മരണ സർട്ടിഫികറ്റ് , ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വിൽപത്രങ്ങൾ മുതലായവ ഉൾപ്പെടുന്നു.
ചോ: വസ്തു എത്ര തവണ പോക്കുവരവ് നടത്തേണ്ടതുണ്ട്?
ഉ: ഒരു ഭൂമി അതിന്റെ ഉടമ ഒരു തവണ മാത്രം പോക്കുവരവ് ചെയ്താൽ മതി. ഭൂമി വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്ന ഓരോ തവണയും, വാങ്ങുന്ന വ്യക്തി പോക്കുവരവ് നടത്തേണ്ടതാണ്.revenue platform

Wednesday, February 5, 2020

ബയോഗ്യാസ് പ്ലാന്റ്


ബയോഗ്യാസ് പ്ലാന്റ്

ബയോഗ്യാസ് പ്ലാന്റ് തുടങ്ങാം; 20,000 രൂപ സബ്‌സിഡി ലഭിക്കും 
by: ആര്‍. വീണാറാണി


ബയോഗ്യാസ് പ്ലാന്റ് പണിയാൻവരുന്ന ചെലവിനെക്കുറിച്ചോർത്ത് ആശങ്കപ്പെടുന്നവർക്കിതാ ഒരു സന്തോഷവാർത്ത. കഴിഞ്ഞ വർഷംവരെ 11,000 രൂപയായിരുന്ന സബ്സിഡി ഈ വർഷം 20,000 രൂപയാക്കിയിരിക്കുന്നു. കാർഷിക വികസന കാർഷികക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെയാണ് കേന്ദ്ര ആനുകൂല്യം അനുവദിക്കുന്നത്. സൂക്ഷ്മാണുക്കൾ ഓക്സിജന്റെ അസാന്നിധ്യത്തിൽ അഴുകുന്ന ജൈവവസ്തുക്കളിൽ പ്രവർത്തിക്കുമ്പോഴുണ്ടാകുന്നതാണ് ബയോഗ്യാസ്. ഇതിൽ 70 ശതമാനംവരെ വരുന്ന മീഥൈൻ ഗ്യാസാണ് കത്തുന്നതിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്.
പ്രവർത്തനം
ബയോഗ്യാസ് പ്ലാന്റിന് പ്രധാനമായും അഞ്ചു ഭാഗങ്ങളാണുള്ളത്. മിക്സിങ് ടാങ്കാണ് ആദ്യഭാഗം. ചാണകവും മറ്റ് ജൈവാവശിഷ്ടങ്ങളും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി യോജിപ്പിച്ച് പ്ലാന്റിലേക്ക് വിടുന്നതാണ് മിക്സിങ് ടാങ്കിന്റെ ദൗത്യം. ടാങ്കിൽനിന്നും ഡൈജസ്റ്ററിലേക്ക് ജൈവാവശിഷ്ടത്തെ എത്തിക്കുന്നതിന് ഒരു പൈപ്പുണ്ട്. ജൈവാവശിഷ്ടങ്ങൾ പുളിക്കുന്നത് ഡൈജസ്റ്ററിൽവെച്ചാണ്.
ബയോഗ്യാസ് പ്ലാന്റിലെ ഹൃദയഭാഗമെന്നു പറയാവുന്ന ഡൈജസ്റ്ററിലെ പുളിപ്പിക്കുന്ന പ്രക്രിയ ഊർജിതമാക്കുന്നത് പ്രധാനിയായ ബാക്ടീരിയയാണ്. ഇവിടെനിന്നും പുറത്തുവരുന്ന ഗ്യാസ് അർധവൃത്താകൃതിയിലുള്ള ഗ്യാസ് ഹോൾഡറിലാണ് സൂക്ഷിക്കുക. അവിടെനിന്നും ഗ്യാസ് പൈപ്പ് ലൈനിലൂടെ സ്ലറി പുറന്തള്ളും.
ബയോഗ്യാസ് പ്ലാന്റിന്റെ വലുപ്പം തീരുമാനിക്കേണ്ടത് നമുക്ക് ലഭ്യമായ ജൈവാവശിഷ്ടങ്ങളെ അടിസ്ഥാനമാക്കിയാണ്. അഞ്ച് കിലോഗ്രാം ജൈവാവശിഷ്ടംകൊണ്ട് ഒരു മീറ്റർ വലുപ്പമുള്ള ബയോഗ്യാസ് പ്രവർത്തനക്ഷമമാക്കാം.
നിർമാണം
നിരപ്പായ സ്ഥലത്ത് ഭൂജലവിതരണം അധികം ഉയരത്തിലല്ലാത്ത സ്ഥലമാണ് ബയോഗ്യാസ് പ്ലാന്റ് പണിയാൻ ഏറ്റവും ഉത്തമം. തൊഴുത്തിനും അടുക്കളയ്ക്കുമിടയിലെ സ്ഥലം ബയോഗ്യാസ് പണിയാൻ തിരഞ്ഞെടുക്കാം.
കിണറിൽനിന്നും പതിനഞ്ച് മീറ്റർ അകലവും വേരുകളുടെ വളർച്ച വരാത്ത രീതിയിൽ വലിയ മരങ്ങളിൽനിന്നുള്ള അകലവും നല്ല വായുസഞ്ചാരവും ഉറപ്പുവരുത്തണം.
രണ്ട് ക്യൂബിക് മീറ്ററിൽ കൂടുതൽ വലിപ്പമുള്ള ബയോഗ്യാസ് പ്ലാന്റ് പണിയുന്ന ഒരു കർഷകന് സബ്സിഡിയായി 20,000 ആണെങ്കിൽ പട്ടികജാതി കർഷകന് 22,000 രൂപ ആനുകൂല്യമായി നൽകുന്നു. താത്പര്യമുള്ള കർഷകർക്ക് തൊട്ടടുത്തുള്ള കൃഷിഭവനിൽ അപേക്ഷ നൽകാം.
Source:- മാതൃഭൂമി

Tuesday, December 17, 2019

"പേപ്പൽ രഹസ്യം" എന്ന കരിനിയമം ഇല്ലാതായി!


"പേപ്പൽ രഹസ്യം" എന്ന കരിനിയമം ഇല്ലാതായി!

Pope lifts 'pontifical secret' rule in sex abuse cases

Vatican city, Dec. 17, 2019: The Pope has declared that the rule of “pontifical secrecy” no longer applies to the sexual abuse of minors, in a bid to improve transparency in such cases.
The Church previously shrouded sexual abuse cases in secrecy, in what it said was an effort to protect the privacy of victims and reputations of the accused.
But new papal documents on Dec. 17 lifted restrictions on those who report abuse or say they have been victims.
Church leaders called for the rule’s abolition at a February Vatican summit.
They said the lifting of the rule in such cases would improve transparency and the ability of the police and other civil legal authorities to request information from the Church.
Information in abuse cases should still be treated with “security, integrity and confidentiality”, the Pope said in his announcement. He instructed Vatican officials to comply with civil laws and assist civil judicial authorities in investigating such cases.
The Pope also changed the Vatican’s definition of child pornography, increasing the age of the subject from 14 or under to 18 or under.
Charles Scicluna, the Archbishop of Malta and the Vatican’s most experienced sex abuse investigator, called the move an “epochal decision that removes obstacles and impediments”, telling Vatican news that “the question of transparency now is being implemented at the highest level”.
Pope orders clergy to report sex abuse
Child sexual abuse and the Catholic Church: What you need to know
Francis condemns child sex abuse and cover-ups
The Church has been rocked by thousands of reports of sexual abuse by priests and accusations of cover-ups by senior clergy around the world. Pope Francis has faced serious pressure to provide leadership and generate workable solutions to the crisis, which has engulfed the Church in recent years.
Pontifical secrecy was designed to protect sensitive information such as communications between the Vatican and papal embassies – in a similar fashion to the secrecy applied to diplomatic cables. But it was also applied over the years to judicial cases, to protect the privacy of victims and the identities of those accused.
Critics said pontifical secrecy had been abused by some Church officials to avoid co-operation with the police in abuse cases.
“Certain jurisdictions would have easily quoted the pontifical secret … to say that they could not, and that they were not, authorised to share information with either state authorities or the victims,” Archbishop Scicluna said. “Now that impediment, we might call it that way, has been lifted, and the pontifical secret is no more an excuse.”
Under the new instruction, the pontifical secret no longer binds those working in offices of the Roman Curia to confidentiality on other offences if committed in conjunction with child abuse or child pornography. Witnesses, alleged victims, and the person who filed the report are also be unbound from obligations of silence.
https://www.bbc.com/news/world-europe-50824842

"പേപ്പൽ രഹസ്യം" എന്ന കരിനിയമം ഇല്ലാതായി!

പൊന്തിഫിക്കൽ സീക്രറ്റ് അഥവാ പേപ്പൽ സീക്രറ്റ് എന്നൊരു കരിനിയമം 1974ൽ വത്തിക്കാൻ നടപ്പാക്കിയതാണ്.
ലൈംഗികപീഡന കേസുകളിലെ കുറ്റാരോപിതന്റെയും ആരോപകന്റെയും പേരുകൾ അന്തിമ വിധി വരെ സംരക്ഷിക്കാൻ എന്ന വ്യാജേന നിർമ്മിക്കപ്പെട്ട കരിനിയമം.
സംഭവിച്ചതോ, ഇരയ്ക്ക് താനനുഭവിച്ച പീഡനം പുറത്ത് പറയാനാവില്ല എന്നായി.
സഭയ്ക്ക് അറിവ് കിട്ടുന്ന പുരോഹിത ലൈംഗിക പീഡനക്കേസുകൾ പുറത്ത് പറയുകയോ പോലീസിനെ അറിയിച്ച് നിയമനടപടിക്ക് പ്രതിയെ വിട്ടുകൊടുക്കുകയോ ചെയ്യാൻ പാടില്ലെന്നായി.
സഭയുടെ കൈവശമുള്ള തെളിവുകൾ പോലീസിന് കൈമാറാൻ പാടില്ലെന്നായി.
പുരോഹിതർ പ്രതികളാവുന്ന ലൈംഗിക പീഡനക്കേസുകൾ പുറത്തറിയാതെ, ശിക്ഷിക്കപ്പെടാതെ മൂടിവെക്കാൻ ഉപകരിക്കുന്ന കരിനിയമമായി പോന്റിഫിക്കൽ സീക്രറ്റ് അഥവാ പേപ്പൽ രഹസ്യം എന്ന കാനൻ നിയമം മാറി.
പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയ സിസ്റ്റർ ലൂസിയെപ്പോലുള്ളവർ ഈ നിയമം ലംഘിച്ച സഭാവിരുദ്ധരായി ചിത്രീകരിക്കപ്പെട്ട് നടപടികൾ നേരിടേണ്ടതായി വന്നു.
ഇരകൾ നിശബ്ദരായിരിക്കണമെന്ന ഈ കിരാത തത്വം കത്തോലിക്ക സഭയെ നന്നായി പിന്നോക്കമടിച്ചു! 
പുരോഹിത ലൈംഗികപ്രതിഭകൾ വിളയാട്ടം തന്നെ നടത്തി. 
സഭ സമൂഹമധ്യത്തിൽ മാനംകെട്ടു. 
തിരുത്തൽ ശക്തികളെ സഭാവിരുദ്ധരായി പ്രഖ്യാപിച്ച് പ്രചരിപ്പിച്ച് ഒറ്റപ്പെടുത്തുന്ന തിരക്കിലായിരുന്നു സഭാധികാരികൾ!
പുരോഹിതരുടെ ലൈംഗികപീഡന കുറ്റകൃത്യങ്ങൾ ക്രമാതീതമായപ്പോൾ പല രാജ്യങ്ങളിലും പോലീസ് നിയമ നടപടികൾ കർശനമാക്കി! 
നട്ടെല്ലുള്ള ഓഫീസർമാർ ബിഷപ്സ് ഹൗസുകൾ റെയ്ഡ് ചെയ്ത് തെളിവുകൾ ശേഖരിച്ചു. പ്രതികൾ പിടിക്കപ്പെട്ടു. 
നാറിയ കഥകൾ ലോകം അറിഞ്ഞ് തുടങ്ങി!
വത്തിക്കാൻ പതറി. തകർച്ച തൊട്ടു മുന്നിൽ!
ഇന്നലെ (17-12-2019) ഫ്രാൻസിസ് മാർപാപ്പയുടെ 83-ാം ജന്മദിനമായിരുന്നു. 
ചരിത്രം കുറിക്കുന്ന പ്രഖ്യാപനത്തിലുടെ "പൊന്തിഫിക്കൽ സീക്രറ്റ്" എന്ന കരിനിയമം അദ്ദേഹം ഇല്ലാതാക്കി.
രാജ്യത്തെ നിയമം അനുസരിച്ച് ലൈംഗിക കുറ്റകൃത്യങ്ങളുടെ വിവരങ്ങളും തെളിവുകളും സഭാധികാരികൾ തന്നെ പോലീസിനും നിയമത്തിനും മുന്നിൽ എത്തിക്കാൻ ബാധ്യസ്ഥരാക്കപ്പെട്ടു.
ഇരകൾക്ക് പീഡനവിവരം വെളിപ്പെടുത്താം എന്ന് വ്യക്തമാക്കി.
ഇരകളും സാക്ഷികളും ഇനിമേൽ നിശബ്ദരായിരിക്കരുത് എന്നായി കാര്യങ്ങൾ.
സഭയിലെ കുറ്റകൃത്യങ്ങൾ ഒളിപ്പിക്കുന്ന സംസ്കാരം മാറി സുതാര്യതയിലേക്ക് ഒരു ചവിട്ടുപടി....
ഇത് തന്നെയാണ് ഇത്രനാളും ഞങ്ങളും സിസ്റ്റർ ലൂസിയും ഒക്കെ പറഞ്ഞു വന്നിരുന്നത്!
ശരി ആരുടെ ഭാഗത്തെന്ന് പോപ്പ് ഫ്രാൻസിസ് ഇപ്പോൾ വ്യക്തമാക്കി.
-അഡ്വ ബോറിസ് പോൾ

Friday, December 13, 2019

ചർച്ച് ബില്ലും അനുബന്ധചിന്തകളും

ചർച്ച് ബില്ലും അനുബന്ധചിന്തകളും

ഡോ. ജോര്‍ജ് തെക്കേക്കര
MCL, DCL, LLB, LLM

സാമൂഹ്യശാസ്ത്രത്തില്‍ ചട്ടക്കൂടും (structure) കാര്യകര്‍ത്തൃത്വവും (agency) തമ്മില്‍ നിരന്തരമായ ഒരു സംവാദം നടക്കുന്നുണ്ട്. സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാനും തീരുമാനമെടുക്കുവാനുമുള്ള സാമര്‍ത്ഥ്യവും ധാരണാശക്തിയും നല്കുന്ന പ്രേരണയാല്‍ ചട്ടക്കൂടില്‍നിന്ന് പുറത്തുകടക്കുവാന്‍ വെമ്പല്‍കൊള്ളുന്ന വ്യക്തിയെയോ വ്യക്തികളെയോ ആണ് കാര്യകര്‍ത്തൃത്വംകൊണ്ട് വിവക്ഷിക്കുന്നത്. തിരഞ്ഞെടുപ്പിനുള്ള തങ്ങളുടെ സ്വാതന്ത്ര്യത്തെയും, തങ്ങള്‍ക്കുള്ള അവസരങ്ങളെയും പരിമിതപ്പെടുത്തുന്ന വ്യവസ്ഥാപിത മാതൃകകളായിട്ടാണ് ചട്ടക്കൂടിനെ ഇക്കൂട്ടര്‍ വിലയിരുത്തുന്നത്.
ഈ സാമൂഹിക പ്രതിഭാസം സഭയിലും പ്രതിഫലിക്കുന്നുണ്ട്. വിശ്വാസപാരമ്പര്യങ്ങളെയും ആചാരങ്ങളെയും സംരക്ഷിച്ച് സഭയുടെ സാമൂഹികമനഃസ്സാക്ഷിയെ രൂപപ്പെടുത്തുന്ന ചട്ടക്കൂട് തകര്‍ക്കുവാനുള്ള ശ്രമം അതിന്‍റെ ഭാഗമാണ്. സകലവിധ വ്യവസ്ഥാപിതഘടനകളെയും തകര്‍ക്കുവാന്‍ ശ്രമിക്കുന്ന ‘അനാര്‍ക്കോ കമ്മ്യൂണിസ’ത്തിന്‍റെ ഒരു തുടര്‍ച്ചയെന്ന് വേണമെങ്കില്‍ ഇതിനെ വിലയിരുത്താം. ഇവിടെ തകര്‍ക്കുവാന്‍ ശ്രമിക്കുന്ന ചട്ടക്കൂട് സഭയുടെ ഹയരാര്‍ക്കി അഥവാ അധികാരശ്രേണി, എപ്പിസ്ക്കോപ്പസി അഥവാ മെത്രാന്‍പദവി, പൗരോഹിത്യ നേതൃത്വം തുടങ്ങിയവയാണെന്ന് മാത്രം. ചര്‍ച്ച് ആക്ടിനു പിന്നിലെ മുറവിളികള്‍ക്കു പിന്നിലെ നിലപാടുകള്‍ ഇക്കാര്യമാണ് വ്യക്തമാക്കുന്നത്.
എന്താണ് ചര്‍ച്ച് ആക്ട്?
കേരളത്തിലെ വിവിധ സഭകളുടെയും ക്രിസ്തീയ സമൂഹങ്ങളുടെയും വസ്തുവകകളുടെ ഭരണത്തിനും നടത്തിപ്പിനുമായി ഗവണ്‍മെന്‍റ് കൊണ്ടുവരുവാന്‍ ഉദ്ദേശിക്കുന്ന നിയമമാണ് ചര്‍ച്ച് ആക്ട്. ഇടതുപക്ഷ ഗവണ്‍മെന്‍റിന്‍റെ കാലത്ത് രണ്ടു പ്രാവശ്യം ഇതിനുള്ള ശ്രമങ്ങള്‍ നടന്നു. 2009-ല്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ചെയര്‍മാനായിരുന്ന നിയമ പരിഷ്കരണ കമ്മീഷനാണ് ചര്‍ച്ച് ആക്ട് ബില്‍ തയ്യാറാക്കി ആദ്യം അവതരിപ്പിച്ചത്. ‘ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ട്രസ്റ്റ് ബില്‍ 2009’ എന്നായിരുന്നു ആ ബില്ലിന്‍റെ പേര്. 2019-ല്‍ ജസ്റ്റിസ് കെ.ടി. തോമസ് ചെയര്‍മാനായ നിയമപരിഷ്കരണ കമ്മീഷന്‍ ഈ ബില്ല് വീണ്ടും അവതരിപ്പിച്ചപ്പോള്‍ അത് ‘ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍റ് ഇന്‍ സ്റ്റിറ്റ്യൂഷന്‍സ് ബില്‍ 2019’ എന്നാക്കി മാറ്റി. 2019-ലെ ബില്ലില്‍ ഗവണ്‍മെന്‍റിന് നിയമങ്ങളുണ്ടാക്കുവാന്‍ പരിധിയില്ലാത്ത അധികാരമാണ് നിര്‍ദ്ദേശിച്ചിരുന്നത്. ഈ പഴുതുപയോഗിച്ച് മുമ്പ് വിവാദമായിരുന്ന 2009-ലെ ബില്‍ തിരുകിക്കയറ്റുവാനായിരുന്നിരിക്കാം ഉദ്ദേശ്യം. വിവിധ സഭകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് രണ്ടു ബില്ലുകളും നിയമമാക്കുന്നതിനുള്ള തുടര്‍നടപടികള്‍ ഉണ്ടായില്ല.
എന്താണ് 2009-ലെ ചര്‍ച്ച് ബില്‍?
സഭയെ ഇടവകാതലം, രൂപതാതലം, സഭാതലം എന്നിങ്ങനെ മൂന്ന് ട്രസ്റ്റുകളാക്കി തിരിക്കുന്നു. ഇടവകാതലമാണ് സഭയുടെ അടിസ്ഥാന യൂണിറ്റ്. ആക്ട് നടപ്പിലായി 6 മാസത്തിനകം എല്ലാ ഇടവകകളും ചാരിറ്റബിള്‍ ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്യണമെന്ന് 5-ാമത്തെ വകുപ്പില്‍ പറഞ്ഞിരിക്കുന്നു. രൂപതയുടെയും സഭയുടെയും രജിസ്ട്രേഷനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ഒരു ട്രസ്റ്റ് എന്ന നിലയിലാണ് നിയമാവലിയില്‍ പരിഗണിക്കുകയും പരാമര്‍ശിക്കുകയും ചെയ്തിട്ടുള്ളത്. രൂപതാതലത്തെ ജില്ലാതലമെന്നും സഭാതലത്തെ സംസ്ഥാനതലമെന്നും വിളിക്കുന്നു. പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി, ജില്ല, സംസ്ഥാനം എന്നിങ്ങനെ ഒരു സംസ്ഥാനത്തെ തിരിക്കുന്നതു പോലെയെന്ന് തോന്നാമെങ്കിലും സംസ്ഥാനത്തെയും ജില്ലയിലെയും ഭരണാധികാരികള്‍ക്കുള്ള അവകാശാധികാരങ്ങളൊന്നും സഭാതലവനോ രൂപതാ അധികാരികള്‍ക്കോ ഉണ്ടാവുകയില്ല. കാരണം ഇടവകയും, രൂപതയും, സഭയും മൂന്ന് വ്യത്യസ്ത ട്രസ്റ്റുകളാണ്. സഭാതലവന്‍ സഭാതല ട്രസ്റ്റിന്‍റെയും ട്രസ്റ്റ് കമ്മറ്റിയുടെയും അദ്ധ്യക്ഷന്‍ മാത്രമായിരിക്കും. രൂപതാഭരണത്തിലോ ഇടവകഭരണത്തിലോ ട്രസ്റ്റിന്‍റെ അധികാരത്തില്‍ കൈകടത്തുവാന്‍ സഭാമേലദ്ധ്യക്ഷന് കഴിയുകയില്ല. രൂപതാ മെത്രാന്‍ രൂപതാതല ട്രസ്റ്റിന്‍റെയും ട്രസ്റ്റ് കമ്മറ്റിയുടെയും അദ്ധ്യക്ഷനായിരിക്കും. ഇടവക ട്രസ്റ്റില്‍ അദ്ദേഹത്തിന് പ്രത്യേകിച്ച് ഒരു ഭാഗഥേയവും ഉണ്ടായിരിക്കുന്നതല്ല. ഇടവകട്രസ്റ്റിന്‍റെയും ട്രസ്റ്റ് കമ്മറ്റിയുടെയും അദ്ധ്യക്ഷന്‍ ഇടവക വികാരിയായിരിക്കും.
ഇടവക ട്രസ്റ്റ് അസംബ്ലിയില്‍ ഇടവകയിലെ പ്രായപൂര്‍ത്തിയായ എല്ലാവരും അംഗങ്ങളാണ്. ഈ ട്രസ്റ്റ് അസംബ്ലിയാണ് മൊത്തം കുടുംബങ്ങളുടെ എണ്ണത്തിന് ആനുപാതികമായി ഇടവകയുടെ മാനേജിംഗ് ട്രസ്റ്റി ഉള്‍പ്പെടെ ട്രസ്റ്റ് കമ്മറ്റി അംഗങ്ങളെയും രൂപതാ ട്രസ്റ്റിലെയും, സഭാട്രസ്റ്റിലെയും അംഗങ്ങളെയും തിരഞ്ഞെടുക്കുന്നത്. മുന്നൂറു കുടുംബങ്ങള്‍ക്ക് ഒരാള്‍ എന്ന കണക്കില്‍ രൂപതാട്രസ്റ്റിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നു. ഓരോ ഇടവകയില്‍നിന്നും ഒരാള്‍ എന്ന നിലയില്‍ സംസ്ഥാനട്രസ്റ്റിലേക്കും ഇടവക ട്രസ്റ്റ് അസംബ്ലിയില്‍ തിരഞ്ഞെടുപ്പ് നടത്തുന്നു. രൂപതാട്രസ്റ്റില്‍ നിന്നും പത്തുപേര്‍ വീതവും സഭാട്രസ്റ്റില്‍ ഉണ്ടായിരിക്കും. അതാത് ട്രസ്റ്റിലെ കമ്മറ്റി അംഗങ്ങളെ (ട്രസ്റ്റിമാരെ) ട്രസ്റ്റ് അസംബ്ലിയാണ് തിരഞ്ഞെടുക്കുന്നത്. ഇടവക ട്രസ്റ്റ് കമ്മറ്റിയില്‍ ആദ്യ നൂറു കുടുംബങ്ങള്‍ക്ക് ഏഴു പേരെയും, തുടര്‍ന്നു വരുന്ന ഓരോ നൂറു കുടുംബങ്ങള്‍ക്കും മൂന്നുപേരെ വീതവും തിരഞ്ഞെടുക്കാം. രൂപതാട്രസ്റ്റ് കമ്മറ്റിയില്‍ മാനേജിംഗ് ട്രസ്റ്റി ഉള്‍പ്പെടെ 25 പേരായിരിക്കും ഉള്ളത്. സഭാതലട്രസ്റ്റ് കമ്മറ്റിയില്‍ 101 ട്രസ്റ്റിമാരായിരിക്കും തിരഞ്ഞെടുക്കപ്പെടുന്നത്.
ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ ട്രസ്റ്റിന്‍റെ വസ്തുവകകളുടെ ഉടമസ്ഥത എല്ലാ ട്രസ്റ്റ് അംഗങ്ങള്‍ക്കും പൊതുവായും, അതു കൈകാര്യം ചെയ്യുന്നതിനുള്ള ചുമതല ട്രസ്റ്റിമാര്‍ക്കുമായിരിക്കും.
ആരൊക്കെയായിരിക്കും ട്രസ്റ്റിലെ അംഗങ്ങള്‍
ക്രിസ്തുവിനെ കര്‍ത്താവും രക്ഷകനുമായി സ്വീകരിച്ച ആര്‍ക്കും ട്രസ്റ്റില്‍ അംഗമാകുവാനുള്ള വാതിലാണ് ഈ ബില്‍ തുറന്നിടുന്നത്. സഭയെ നിര്‍വചിച്ചിരിക്കുന്നത് ‘ക്രിസ്തുവിനെ ആരാധിക്കാന്‍ ഒരുമിച്ചു ചേരുന്നവരുടെ കൂട്ടം’ എന്നാണ് (വകുപ്പ് 4). അതുപോലെ സഭയിലെ ആത്മീയ ശുശ്രൂഷ അവകാശപ്പെടാന്‍ സാധിക്കുന്നവരുടെ യോഗ്യത ക്രിസ്തുവിനെ രക്ഷകനായി അംഗീകരിക്കുന്ന അംഗങ്ങളാവുക എന്നതും (വകുപ്പ് 20). ഇവിടെയൊന്നും മാമ്മോദീസ സ്വീകരിക്കുക ഒരവിഭാജ്യഘടകമായി കാണുന്നില്ല. ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചിരിക്കുന്നു എന്ന ഒരു സത്യവാങ്മൂലം മതിയാകും ഒരാളെ ട്രസ്റ്റില്‍ സ്വീകരിക്കുന്നതിന്. തീരുമാനമെടുക്കേണ്ടത് ട്രസ്റ്റ് അസംബ്ലിയാണല്ലോ. അതായത് അസംബ്ലിയില്‍ ഭൂരിപക്ഷംപേര്‍ തീരുമാനിച്ചാല്‍ ആര്‍ക്കും ഇതുപോലെ ട്രസ്റ്റില്‍ കയറിപ്പറ്റാം. നിരീശ്വരവാദിയോ, ശിക്ഷിക്കപ്പെട്ട കുറ്റവാളിയോ, മനോരോഗിയോ, മന്ദബുദ്ധിയോ, മദ്യത്തിനോ മറ്റ് ലഹരികള്‍ക്കോ അടിമയോ അല്ലാത്തപക്ഷം ആര്‍ക്കും ട്രസ്റ്റിയായി തിരഞ്ഞെടുക്കപ്പെടുകയുമാവാം (വകുപ്പ് 7). ചുരുക്കത്തില്‍ ട്രസ്റ്റിലെ ഭൂരിപക്ഷമായിരിക്കും ആരൊക്കെ സഭാഭരണം നടത്തണമെന്ന് തീരുമാനിക്കുന്നത്.
എന്തൊക്കയാണ് ട്രസ്റ്റിന്‍റെ ഉത്തരവാദിത്തങ്ങള്‍
ട്രസ്റ്റിന്‍റെ പണമിടപാടുകള്‍ നടത്തുക, അവയുടെ കണക്കുകള്‍ അവതരിപ്പിക്കുക എന്നത് മാത്രമല്ല ട്രസ്റ്റ് അസംബ്ലിയുടെയും കമ്മറ്റികളുടെയും ചുമതല. സഭയുടെ വിശ്വാസം പരിശീലിപ്പിക്കുന്നതിനും, എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നു എന്നും ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചിരിക്കുന്ന ട്രസ്റ്റ് അംഗങ്ങളുടെ ആത്മീയാവശ്യങ്ങള്‍ സഭാശുശ്രൂഷികള്‍ നടത്തിക്കൊടുക്കുന്നു എന്നും ഉറപ്പുവരുത്തുന്നതിനുമുള്ള ചുമതല ട്രസ്റ്റിന്‍റേതാണ്. അതുപോലെ തന്നെ, ട്രസ്റ്റികള്‍ക്കും, ആത്മീയശുശ്രൂഷകര്‍, സെമിനാരി അധ്യാപകര്‍ തുടങ്ങി എല്ലാവര്‍ക്കും ലഭിക്കേണ്ട ആനുകൂല്യങ്ങളും വേതനവും എത്രയെന്ന് തീരുമാനിക്കുന്നതും ട്രസ്റ്റ് തന്നെയാണ്. ആത്മീയശുശ്രൂഷകര്‍ക്ക് താമസസൗകര്യവും ശുശ്രൂഷകള്‍ നടത്തുന്നതിനുള്ള സൗകര്യവും ചെയ്തു കൊടുക്കേണ്ടതും ട്രസ്റ്റ് ആണ്. ചുരുക്കത്തില്‍ സഭയുടെ സാമ്പത്തികകാര്യങ്ങള്‍ മാത്രമല്ല ആത്മീയവും, വിശ്വാസപരവുമായ കാര്യങ്ങളിലും ട്രസ്റ്റിന്‍റെ പൊതുവായ തീരുമാനങ്ങളായിരിക്കും നടപ്പിലാകുന്നത്.
ആത്മീയശുശ്രൂഷകള്‍ ലഭിക്കുന്നതിന് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചാല്‍ മാത്രം മതി എന്നത് ക്രൈസ്തവവിശ്വാസത്തിന്‍റെ സാമാന്യവത്ക്കരണമാണ്. അടിസ്ഥാനപരമായി പാലിക്കേണ്ടതായ ദൈവികനിയമങ്ങള്‍ക്കോ സഭാനിയമങ്ങള്‍ക്കോ ധാര്‍മ്മികനിയങ്ങള്‍ക്കോ ഇവിടെ പ്രസക്തിയില്ല എന്ന് സാരം. ഇവ പാലിച്ചില്ല എന്നതുകൊണ്ട് കുമ്പസാരം, വി. കുര്‍ബാന സ്വീകരണം, മറ്റ് ആത്മീയാവശ്യങ്ങള്‍ തുടങ്ങിയവ നിഷേധിക്കുവാന്‍ സാധിക്കുകയുമില്ല.
വിശ്വാസങ്ങളിലും ആചാരങ്ങളിലുമുള്ള കടന്നുകയറ്റം
സഭകളുടെ വിശ്വാസപരവും ദൈവശാസ്ത്രപരവുമായ പഠനങ്ങളിലോ, ആചാരങ്ങളിലോ ഒരു വിധത്തിലും ഇടപെടുവാനോ അഭിപ്രായം പറയുവാനോ തീരുമാനങ്ങളെടുക്കുവാനോ ഈ ബില്ലിന് ഉദ്ദേശ്യമില്ല എന്ന് പറയുമ്പോഴും (വകുപ്പ് 2) നിലവിലുള്ള സഭാസംവിധാനത്തെ തച്ചുടച്ച് മെത്രാന്മാരുടെ നേതൃത്വത്തെ പാടേ നിരാകരിക്കുന്ന പുതിയ ബില്‍ എന്തൊക്കെ മാറ്റങ്ങളാണ് സഭയില്‍ വരുത്തുവാന്‍ സാധ്യതയുള്ളത് എന്ന് പരിശോധിക്കാം.
1. കേവലം ഒരു ട്രസ്റ്റ് മാത്രമായി സഭയെ തരം താഴ്ത്തുന്നു. സഭ ഒരു ചാരിറ്റബിള്‍ ട്രസ്റ്റല്ല. ഉപവി പ്രവര്‍ത്തനം അതിന്‍റെ ലക്ഷ്യങ്ങളില്‍ ഒന്നു മാത്രമാണ്.
2. സഭാനേതൃത്വത്തെ തകര്‍ക്കുകയും സഭാതലവന്‍റെയും, രൂപതാമെത്രാന്മാരുടെയും, സിനഡിന്‍റെയും അവകാശാധികാരങ്ങള്‍ പാടെ നിരാകരിക്കുകയും ചെയ്യുന്നു. സഭാതലവന്‍ സഭാതലട്രസ്റ്റിന്‍റെ അദ്ധ്യക്ഷനെന്ന നിലയിലേക്ക് ചുരുങ്ങും. മറ്റ് ട്രസ്റ്റിന്‍റെ ഭരണത്തില്‍ അദ്ദേഹത്തിന് ഇടപെടുവാന്‍ കഴിയുകയില്ല. രൂപതാദ്ധ്യക്ഷന്‍ രൂപതാതലട്രസ്റ്റിന്‍റെ അദ്ധ്യക്ഷന്‍ മാത്രമായിരിക്കും. ഇടവകയുടെ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ പങ്ക് ഉണ്ടായിരിക്കുകയില്ല.
3. ഇടവകകളെയും രൂപതകളെയും വിഭജിക്കുന്നതിനും, കൂട്ടിച്ചേര്‍ക്കുന്നതിനും കാനന്‍നിയമം അനുശാസിക്കുന്ന രീതികള്‍ അപ്രായോഗികമാകും. സിനഡിനും രൂപതാമെത്രാനുമുള്ള അധികാരങ്ങള്‍ നഷ്ടമാകും.
4. ഇടവക, രൂപത, സഭ എന്നിങ്ങനെ മൂന്നു സ്വതന്ത്ര ട്രസ്റ്റുകള്‍ രൂപപ്പെടുകവഴി സഭയുടെ ദൈവശാസ്ത്രപരമായ ആന്തരികഘടന നശിക്കും.
5 ഇടവകവികാരിമാരുടെ ചുമതല പൂജാരിയുടെ റോളിലേക്ക് ചുരുങ്ങും. പൗരോഹിത്യശുശ്രൂഷ ഒരു ‘തൊഴില്‍’ ആയി അധഃപതിക്കും.
6. ക്രൈസ്തവവിശ്വാസപരിശീലനം, രൂപീകരണം, വിശ്വാസികളുടെ അവകാശങ്ങള്‍, സെമിനാരി പരിശീലനം, അച്ചടക്കം, സഭയെ സംബന്ധിച്ച പ്രത്യേക നിയമങ്ങള്‍, ആചാരങ്ങള്‍ എന്നിവയെല്ലാം വിശാലമായ അര്‍ത്ഥത്തില്‍ ട്രസ്റ്റ് അസംബ്ലികളുടെ തീരുമാനത്തിന് വിധേയമാകും. ഭൂരിപക്ഷത്തിന്‍റെ തീരുമാനങ്ങള്‍ മാത്രം നടപ്പിലാകും. അത് എല്ലായ്പ്പോഴും നന്മയാകണമെന്നില്ല. വ്യക്തിതാല്പര്യങ്ങളും രാഷ്ട്രീയലക്ഷ്യങ്ങളും ഇതില്‍ കടന്നുകൂടാം.
7. കാനന്‍നിയമത്തെ നിരാകരിക്കുന്ന വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ബില്ലിലുണ്ട്. ബില്ല് നടപ്പിലാക്കുവാന്‍ ഗവണ്‍മെന്‍റുണ്ടാക്കുന്ന ചട്ടങ്ങളിലും ട്രസ്റ്റിന്‍റെ നിയമാവലികളിലും കാനന്‍നിയമത്തിന് വിരുദ്ധമായതോ കാനന്‍നിയമത്തെ അപ്രസക്തമാക്കുന്നതോ ആയ കാര്യങ്ങള്‍ ഉള്‍ച്ചേര്‍ക്കുവാന്‍ ഇനിയും സാധ്യതകളുണ്ട്. പൊതുവായ സഭാനിയമങ്ങളുടെയും സിനഡ് രൂപംകൊടുത്ത പ്രത്യേക നിയമങ്ങളുടെയും അഭാവം സഭയില്‍ അരാജകത്വം സൃഷ്ടിക്കും. കാനന്‍നിയമം അനുസരിക്കാത്തവര്‍ക്കും ആത്മീയസേവനങ്ങള്‍ ലഭ്യമാക്കേണ്ടതായി വരും.
8. ഇടവക, രൂപത, സഭ എന്നിങ്ങനെയുള്ള വിവിധ തലങ്ങളെ ഏകോപിപ്പിക്കുന്ന അധികാരശ്രേണികള്‍ ഇല്ലാതെയാകുമ്പോള്‍ സഭ വിവിധ ഇടവകകള്‍ മാത്രമാകും. സഭയുടെ കൂട്ടായ്മ നഷ്ടമാകും.
9. പൗരോഹിത്യത്തെ ഒരു ശുശ്രൂഷയോ, ദൈവവിളിയോ ആയി കാണാത്ത സാഹചര്യം ഉരുത്തിരിയുകയും പൗരോഹിത്യ ദൈവവിളികള്‍ കുറയുകയും ചെയ്യുന്ന പക്ഷം സ്ത്രീപുരുഷഭേദമെന്യേ എല്ലാവര്‍ക്കും പൗരോഹിത്യത്തിന്‍റെ വാതില്‍ തുറന്നിടുകയും, അനുഷ്ഠാനവിധികള്‍ പഠിച്ച ആരെയും ശുശ്രൂഷകരായി നിയമിക്കുകയും ചെയ്തേക്കാം.
10. കത്തോലിക്കാസഭയില്‍ റോമാ മാര്‍പാപ്പയ്ക്കുള്ള സ്ഥാനവും അധികാരവും നിഷേധിക്കപ്പെടും. മാര്‍പാപ്പായെയും കത്തോലിക്കാ ദൈവശാസ്ത്രത്തെയും, സഭാപ്രബോധനങ്ങളെയും നിരാകരിക്കുന്ന സഭ കത്തോലിക്കാസഭ ആയി തുടരുകയില്ല.
11. ദൈവാലയ നിര്‍മ്മാണം, വിശ്വാസപരിശീലന കേന്ദ്രത്തിന്‍റെ നിര്‍മ്മാണം വസ്തുവകകളുടെ ക്രയവിക്രയങ്ങള്‍ തുടങ്ങിയവ ചര്‍ച്ച് കമ്മീഷണറുടെ നിയന്ത്രണത്തിനു വിധേയമായിരിക്കും. സഭയുടെ നന്മയും വളര്‍ച്ചയുമെന്നതിനേക്കാള്‍ ഗവണ്‍മെന്‍റിന്‍റെ താല്പര്യങ്ങളായിരിക്കും സംരക്ഷിക്കപ്പെടുക.
12. സഭയുടെ വിശ്വാസപാരമ്പര്യങ്ങളെയും, ആചാരങ്ങളെയും, സഭാനിയമത്തെയും മാനിക്കാത്ത തീരുമാനങ്ങള്‍ ചര്‍ച്ച് ട്രൈബൂണല്‍ വഴി നടപ്പിലാക്കിയേക്കാം.
13. കേരളസഭ ആഗോളസഭയില്‍നിന്നും വിച്ഛേദിക്കപ്പെടാന്‍ ഇടയാകുന്നു. ഇടവക, രൂപത, സഭ, ആഗോളസഭ എന്നീ തലങ്ങളിലാണ് സഭാനേതൃത്വം പ്രവര്‍ത്തനക്ഷമമാകുന്നത്. എന്നിരുന്നാലും മാര്‍പാപ്പയ്ക്ക് രൂപതാദ്ധ്യക്ഷനെന്നപോലെ ഓരോ ഇടവകയിലും രൂപതയിലും നേരിട്ട് ഇടപെടുവാനുള്ള അധികാരവും സ്വാതന്ത്ര്യവുമുണ്ട് (CIC 333,1; CCEO 45,1), രൂപതകളില്‍ മെത്രാന്മാരുടെ അധികാരത്തെ ശക്തിപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനുംവേണ്ടിയാണ് ഈ അധികാരം വിനിയോഗിക്കപ്പെടുന്നത്. സഭയുടെ ആത്യന്തിക നന്മയും കൂട്ടായ്മയുമാണ് ലക്ഷ്യം. ഇടവക ട്രസ്റ്റുകള്‍, രൂപത ട്രസ്റ്റുകള്‍, സഭാതലട്രസ്റ്റുകള്‍ എന്നിങ്ങനെ സ്വതന്ത്രട്രസ്റ്റുകള്‍ ഉണ്ടാകുന്നതോടെ ഈ അധികാരത്തിനും പരിധികള്‍ നിര്‍ണ്ണയിക്കപ്പെടുകയാണ്. ട്രസ്റ്റ് ബില്‍ മാര്‍പാപ്പയുടെ അധികാരത്തെ തീര്‍ത്തും അവഗണിക്കുകയും ചെയ്തിരിക്കുന്നു. ഇതുതന്നെ ആയിരിക്കും പാത്രിയര്‍ക്കീസിന്‍റെ കീഴിലുള്ള യാക്കോബായ സഭകളുടെയും അവസ്ഥ. ചൈനയിലുള്ളതു പോലെ ‘ദേശീയസഭകള്‍’ (National Church) രൂപപ്പെടുത്തുക എന്ന ഉദ്ദേശ്യമായിരിക്കാം പരോക്ഷമായി ഇതിലൂടെ നടപ്പിലാക്കുവാന്‍ ശ്രമിക്കുന്നത്.
മേല്പറഞ്ഞപ്രകാരം പരോക്ഷമായിട്ടെങ്കിലും ചര്‍ച്ച് ആക്ട് സഭയുടെ വിശ്വാസപാരമ്പര്യങ്ങളെയും ആചാരങ്ങളെയും ബാധിക്കുമെന്നതില്‍ സംശയമില്ല. വിവിധ ക്രൈസ്തവസമൂഹങ്ങളുടെ ഘടനയിലും, പാരമ്പര്യങ്ങളിലും, ദൈവശാസ്ത്രചിന്തകളിലും, നിയമാവലികളിലുമുള്ള വ്യത്യസ്തതകളൊന്നും ഈ ബില്‍ പരിഗണിച്ചിട്ടില്ല എന്നും പറയേണ്ടതുണ്ട്.
ചര്‍ച്ച് ബില്ലിന്‍റെ ധനതത്ത്വശാസ്ത്രം
മെത്രാന്മാരും വൈദികരും സഭയുടെ മുതല്‍ കട്ടുമുടിക്കുന്നു എന്ന് മുതലക്കണ്ണീരൊഴുക്കുന്നവരുടെ യഥാര്‍ത്ഥലക്ഷ്യം സ്വത്ത് തന്നെയാണ്. ട്രസ്റ്റും ട്രസ്റ്റുകമ്മറ്റികളുമൊക്കെ ആയാല്‍ “കൈകാര്യം” ചെയ്യാന്‍ കിട്ടുന്ന സ്വാതന്ത്ര്യമൊന്നും മെത്രാന്മാരുടെയും വൈദികരുടെയും നേതൃത്വമുള്ളപ്പോള്‍ കിട്ടുകയില്ല എന്നറിയാവുന്നവരാണ് ചര്‍ച്ച് ബില്ലിനുവേണ്ടി വാദിക്കുന്ന ഒരു കൂട്ടര്‍ എന്ന് പറഞ്ഞാല്‍ അതൊരു തരംതാണ വിമര്‍ശനമാണെന്ന് ആരും ധരിക്കരുത്. അമേരിക്കന്‍ നോവലിസ്റ്റായ എഡ്ഗാര്‍ വാട്സണ്‍ ഹോവ് പറയുന്നതുപോലെ “മറ്റുള്ളവരെല്ലാം മോഷ്ടിക്കുന്നവരാണെന്ന് ചിന്തിക്കുന്നയാള്‍ തീര്‍ച്ചയായും കള്ളനായിരിക്കും.” അതു പോലെതന്നെ, ജനാധിപത്യരീതിയില്‍ സഭാഭരണം നടത്തുന്നതിന് ഗവണ്‍മെന്‍റുകള്‍ ഇടപെടുമ്പോള്‍ സഭയുടെ തനിമയും സ്വാഭാവികതയും പരമ്പരാഗതശൈലികളും തച്ചുടച്ചാലും അല്മായവിശ്വാസികള്‍ക്ക് അത് ഗുണകരമാകും എന്നു വിചാരിക്കുന്നവര്‍ക്ക് തെറ്റി. സമൂഹത്തിലെ ചുരുക്കം ചില പ്രമാണിമാരുടെയും പ്രബലന്മാരുടെയും ഭരണമായിരിക്കും ഈ ബില്ലിന്‍റെ മറവില്‍ സഭയില്‍ നടക്കുവാന്‍ പോകുന്നത്. ഭൂരിപക്ഷം വരുന്ന സാമാന്യജനം ഇവിടെയും പുറന്തള്ളപ്പെടും. ‘തൊഴിലാളികളുടെ സ്വേച്ഛാധിപത്യത്തിനും’ സാമ്പത്തിക താല്പര്യങ്ങള്‍ക്കുംവേണ്ടി മുതലാളി വര്‍ഗത്തോട് നിരന്തരപോരാട്ടം നടത്തി അധികാരം കയ്യാളിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഇവിടെ അവശേഷിപ്പിച്ചത് എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. അധികാരം പിടിച്ചുവാങ്ങിയവര്‍ മുതലാളിമാരായതല്ലാതെ ഒന്നും സംഭവിച്ചില്ല. സഭയിലും മറിച്ചൊന്ന് സംഭവിക്കുമെന്ന് കരുതാന്‍ നിര്‍വ്വാഹമില്ല.
പിരിവിനെക്കുറിച്ച് പരാതിപറയുന്നവര്‍ തിരിച്ചറിയേണ്ട ഒരു കാര്യം കൂടിയുണ്ട്. ചര്‍ച്ച് ആക്ട് നടപ്പിലായാല്‍ കുടുംബങ്ങളുടെ സാമ്പത്തികഭാരം കൂടുകയേയുള്ളൂ. ഗവണ്‍മെന്‍റിലേക്ക് ഓരോ വര്‍ഷവും അടയ്ക്കേണ്ട ഭീമമായ തുക കൂടാതെ ട്രസ്റ്റു കമ്മറിക്കാരുടെ അഥവാ ട്രസ്റ്റികളുടെ അലവന്‍സ്, യാത്രപ്പടി, മറ്റ് ചെലവുകള്‍, ദൈവാലയ ശുശ്രൂഷികളുടെയും ആത്മീയ ശുശ്രൂഷകരുടെയും വര്‍ദ്ധിപ്പിച്ച വേതനം, മറ്റ് ആനുകൂല്യങ്ങള്‍ തുടങ്ങി പലതിനും പണം തികയാതെ വരും. കുടിശ്ശിക അടയ്ക്കാത്തവരോട് കമ്മറ്റിയോ അസംബ്ലിയോ കരുണ കാണിക്കുമെന്ന് ചിന്തിക്കുവാന്‍ പ്രയാസം. കാനന്‍ നിയമത്തെയും സഭയിലെ ശിക്ഷണനടപടികളെയും മെത്രാന്മാരുടെ അധികാരത്തെയും എതിര്‍ക്കുന്നവര്‍ അന്ന് പുതിയ ശിക്ഷാവിധികള്‍ പുറപ്പെടുവിക്കുകയില്ല എന്ന് വിചാരിക്കാം. ഇടവക വികാരിയോ രൂപതാമെത്രാനോ സഭാതലവനോ ട്രസ്റ്റ് അസംബ്ലിയുടെയോ കമ്മറ്റിയുടെയോ അദ്ധ്യക്ഷനാകുവാന്‍ വിസമ്മതിച്ചാല്‍, മാനേജിംഗ് ട്രസ്റ്റിക്കോ, മാനേജിംഗ് ട്രസ്റ്റിയുടെയും വിസമ്മതത്തില്‍ അസംബ്ലിയോ കമ്മറ്റിയോ ഓരോ സെഷനിലും തീരുമാനിക്കുന്ന വ്യക്തികള്‍ക്കോ അദ്ധ്യക്ഷനാകാമെന്നതിനാല്‍ കമ്മറ്റികളുടെയും അസംബ്ലികളുടെയും ഏതു തിരുമാനത്തിനും വൈദികര്‍ക്കും മെത്രാന്മാര്‍ക്കും മൂകസാക്ഷികളാകേണ്ടിവരും.
‘സ്വത്ത് സംബന്ധമായ നിയമങ്ങളെ സഭാധികാരികള്‍ ഭയപ്പെടുന്നു’, ‘സിവില്‍ നിയമത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ഉപാധിയായി കാനന്‍ നിയമത്തെ ഉപയോഗിക്കുന്നു’ എന്നൊക്കെയുള്ള ധാരണകള്‍ ശരിയല്ല. ദൈവികനിയമത്തിന് എതിരല്ലാത്ത സിവില്‍ നിയമങ്ങളെ മാനിക്കുകയും അനുസരിക്കുകയും ചെയ്യണമെന്നാണ് കാനന്‍ നിയമം പറയുന്നത്. പക്ഷേ ന്യായമായ ചില അവകാശങ്ങളിന്മേല്‍ അന്യായമായി കടന്നുകയറുവാനുള്ള ശ്രമത്തെയാണ് ഇവിടെ പ്രതിരോധിക്കുവാന്‍ ശ്രമിക്കുന്നത്. അല്മായപങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്ന നയംതന്നെയാണ് സഭയുടേത്. എല്ലാ അധികാരവും വിട്ടുകൊടുക്കണം എന്ന് അതിനര്‍ത്ഥമില്ല. നിലവിലുള്ള കാനന്‍നിയമം നൂറ്റാണ്ടുകളുടെ പാരമ്പര്യത്തിലൂടെ ഉരുത്തിരിഞ്ഞുവന്നതാണ്. ഒരു സുപ്രഭാതത്തില്‍ അതിനെ നിഷ്പ്രഭമാക്കി വേണ്ടത്ര നിയമപരിജ്ഞാനമോ സഭാവിജ്ഞാനീയമോ ഇല്ലാത്തവരും ഉള്‍പ്പെടുന്ന ഒരു അസംബ്ലിക്ക് എങ്ങനെ ഇതിലും മെച്ചമായ ഒരു നിയമാവലി ഉണ്ടാക്കുവാന്‍ സാധിക്കും എന്നതും ചിന്തിക്കണം. പള്ളിയോഗങ്ങളുടെ ചൈതന്യം നിലനിര്‍ത്തേണ്ടതുതന്നെയാണ്. നിലവിലുള്ള പള്ളിയോഗം നടപടിക്രമങ്ങളില്‍ പോരായ്മകളുണ്ടെങ്കില്‍ അതു പരിഹരിക്കുവാനുള്ള ശ്രമമാണ് ആദ്യം നടത്തേണ്ടത്. അല്ലാതെ അതു ബഹിഷ്ക്കരിച്ച് സിവില്‍ നിയമത്തിന് എല്ലാം വിട്ടുകൊടുക്കുകയല്ല.
ഉപസംഹാരം
‘ക്രിസ്ത്യന്‍ സഭകളിലെ മൂല്യച്ച്യുതി’യെക്കുറിച്ച് വീറോടെ സംസാരിക്കുന്നവര്‍ മറന്നുപോകുന്ന ഒരു കാര്യമുണ്ട്. ഈ സമൂഹത്തിന്‍റെ ഭാഗമാണ് ക്രിസ്ത്യന്‍സഭയും. മൂല്യച്യുതി വന്നിരിക്കുന്നത് ഇന്നത്തെ സമൂഹത്തിനാകമാനമാണ്. അതിന്‍റെ പ്രതിഫലനം ക്രിസ്ത്യന്‍ സഭകളിലുമുണ്ടാകും. സ്വത്വബോധം നഷ്ടപ്പെട്ടവരാണ് സ്വന്തം അസ്തിത്വത്തിന്‍റെ അടിത്തറയിളക്കാന്‍ ശ്രമിക്കുന്നത്.
ജലാസിയൂസ് മാര്‍പാപ്പയുടെ ഇരുഖഡ്ഗസിദ്ധാന്തം (Two Swords Theory) പോലെ സഭയ്ക്കകത്ത് ഭൗതികവും ആത്മീയവുമായ തലങ്ങള്‍ രണ്ട് ജലരോധകമായ അറകളായിട്ടല്ല നിലകൊള്ളുന്നത്. ആത്മീയകാര്യങ്ങളോട് ചേര്‍ന്നുപോകുന്നതോ ആത്മീയലക്ഷ്യങ്ങളെ പിന്‍താങ്ങുന്നതോ ആയ ഭൗതികകാര്യങ്ങളും അവയുടെ ഭരണവുമാണ് സഭയിലുള്ളത്. ആത്മീയതയെ തകര്‍ക്കുകയോ തളര്‍ത്തുകയോ ചെയ്യുന്നവരുടെ കൈകളില്‍ ഭൗതികവസ്തുക്കളുടെ ഭരണം വന്നുചേരുമോ എന്നുള്ള ഭയം ന്യായമായിട്ടുമുണ്ട്. ബില്ലില്‍ സഭയെക്കുറിച്ചും ട്രസ്റ്റ് അംഗങ്ങളെക്കുറിച്ചുമൊക്കെയുള്ള വിശദീകരണങ്ങളും പരാമര്‍ശങ്ങളും ആ ഭയത്തെ സ്ഥിരപ്പെടുത്തുന്നതാണ്. അതോടൊപ്പം കാനന്‍നിയമത്തിനെതിരായ സൂചനകള്‍ നിലവിലുള്ള സഭാസംവിധാനത്തെ തകര്‍ക്കുകയാണ് ബില്ലിന്‍റെ ലക്ഷ്യം എന്ന ബോധ്യത്തെ സ്ഥിരീകരിക്കുകയും ചെയ്യുന്നു. മാത്രവുമല്ല ട്രസ്റ്റ് അസംബ്ലികളും തിരഞ്ഞെടുപ്പുകളും രാഷ്ട്രീയ കിടമത്സരത്തിന്‍റെയും ചേരിതിരിഞ്ഞുള്ള പോര്‍ വിളികളുടെയും വേദികളായി ഭാവിയില്‍ മാറാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
ചർച്ച് ബില്ലും അനുബന്ധചിന്തകളും 
13 Friday December 2019 സത്യ ദീപത്തിൽ വന്ന ലേഖനം.
https://joyvarocky.blogspot.com/2019/11/2009.html കൃഷ്ണയ്യർ കമ്മീഷന്റെ കരട് ബിൽ ഈ ലിങ്കിൽ കയറിയാൽ വായിക്കാം