Sunday, April 5, 2015

കുറ്റവാളി മാതൃകാപരമായി ശിക്ഷിക്കപ്പെടണം: നല്ലവരായ വ്യക്തികളും, സമൂഹവും ആഗ്രഹിക്കുന്നതും അതുതന്നെയാണ്. ഭീകരരും, തീവ്രവാദികളും, മാഫിയാ സംഘങ്ങളും മറിച്ച് ചിന്തിക്കുകയും, പ്രവര്‍ത്തിക്കുകയും നിയമം കയ്യിലെടുക്കുകയും ചെയ്യുന്നത് കണ്ടുവരാറുണ്ട്. ഉദാ. ഗോവിന്ദച്ചാമിയുടെ കേസില്‍ അതിപ്രശസ്തരായ സീനിയര്‍ വക്കീലന്മാരാണ് കേസ് വാദിച്ചത്. അതിനുപിന്നില്‍ ഒരു മാഫിയായായിരുന്നു എന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു. കുട്ടികളെ പീഡിപ്പിക്കുന്ന വൈദികരെ രക്ഷിക്കാനുള്ള ഒരുശ്രമവും സഭയുടെ ഭാഗത്തുനിന്നും ഉണ്ടാകുകയില്ലെന്നും, അതിനു കൂട്ടുനിന്ന ബിഷപ്പുമാരെ ശിക്ഷിച്ചു മാതൃക കാണിച്ച ഫ്രാന്‍സീസ് പാപ്പയെ എന്തുകൊണ്ട് കേരളത്തിലെ ബിഷപ്പുമാര്‍ക്ക് അനുകരിക്കാന്‍ കഴിയുന്നില്ല. മറ്റു ക്രൈസ്തവ സഭകള്‍, കുറ്റവാളികളാകുന്ന വൈദികരെ രക്ഷിച്ചെടുക്കാന്‍ ഇത്ര പെടാപാട് പെടുന്നതായി കാണാറില്ല.



ഏത് പത്രമെടുത്താലും മാധ്യമം ഓണ്‍ ചെയ്താലും ജാതി മത ഭേദമില്ലാതെ പുരോഹിതരും ദിവ്യന്മാരും ഉള്‍പ്പെട്ട ലൈംഗികാപവാദ കേസുകള്‍ കാണാം. പക്ഷെ കത്തോലിക്ക പുരോഹിതന്മാര്‍ ഉള്‍പ്പെടുമ്പോള്‍ മാത്രം അതിനെന്ത്‌ പ്രത്യേകത ആണെന്നല്ലേ ?
മറ്റൊരു മതത്തിലും പുരോഹിതരുടെ നിര്‍ദ്ദേശങ്ങളും കല്‍പ്പനകളും അണുവിട തെറ്റാതെ ജീവിക്കേണ്ട ബാധ്യത അനുയായികള്‍ക്കില്ല എന്നത് കൊണ്ട് തന്നെ. മറ്റു മതസ്ഥര്‍ക്ക്, തങ്ങള്‍ക്കു താല്‍പ്പര്യമില്ലെങ്കില്‍ അവരുടെ ആരാധനാലയങ്ങളില്‍  പോകാതിരിക്കാം; മത നേതാക്കളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരിക്കാം...പക്ഷെ അതിന്റെ പേരില്‍  അവരുടെ കുടുംബത്തില്‍ നടക്കേണ്ട ചടങ്ങുകള്‍ നടത്തിക്കൊടുക്കില്ല എന്ന് പറയാന്‍ തക്ക അധികാരം അവരുടെ മത സംവിധാനങ്ങള്‍ക്കില്ല എന്നതാണ് വസ്തുത.
മറ്റേതു മത വിഭാഗങ്ങളെക്കാളും പൌരോഹിത്യ അധികാര ശ്രേണിയോട് കീഴ് വഴങ്ങി ജീവിക്കാന്‍ നിര്‍ബന്ധിതതരായ ഒരു വിശ്വാസി സമൂഹം എന്ന നിലയില്‍ കത്തോലിക്കാ വിശ്വാസിക
ള്‍ക്ക് വേണ്ടത്ര സുരക്ഷിതത്വ ബോധം പകര്‍ന്നു നല്‍കാന്‍ സഭയ്ക്ക് ഭാരിച്ച ഉത്തരവാദിത്തമുണ്ട്.

No comments:

Post a Comment