Tuesday, June 21, 2016

3 വർഷം തിരിച്ചടവ് വേണ്ടാത്ത, 15ശതമാനം സൗജന്യമായ പ്രവാസി ലോൺ


http://registernorka.net/ndprem/


 3 വർഷം തിരിച്ചടവ് വേണ്ടാത്ത, 15ശതമാനം സൗജന്യമായ പ്രവാസി ലോൺ,എങ്ങനെ അപേക്ഷിക്കണമെന്ന് അറിയുമോ?

വർഷങ്ങൾ നീണ്ട പ്രവാസ ജീവിതത്തിനൊടുവിൽ നാടണയാനൊരുങ്ങി. ഇനി എന്താണ് ചെയ്യാൻ പോകുന്നത്?. ജീവിതത്തിന്റെ നല്ല നാളുകളിൽ കഷ്ടപ്പെട്ട് സമ്പാദിച്ച പണം മക്കളുടെ വിവാഹത്തിനും വീടുപണിക്കുംമറ്റും ചെലവിട്ടശേഷം അധികമൊന്നും അവശേഷിക്കുന്നുമുണ്ടാവില്ല. പെട്ടെന്ന് ഒരു നാൾ പ്രവാസ ജീവിതം അവസാനിക്കുമ്പോൾ എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചുപോകുക സ്വാഭാവികം. എന്നാൽ വിഷമിക്കേണ്ട.
നിതാഖതും മറ്റും കാരണം ഇങ്ങനെ നാട്ടിലെത്തുന്ന പ്രവാസികൾക്ക് കൈത്താങ്ങുമായി നോർക്കയുടെ വിവിധ പദ്ധതികളുണ്ട്. അ‌തിലൊന്നാണ് നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്‍റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍റസ്[NDPREM]. തിരികെയെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ സുസ്ഥിര വരുമാനം ഉറപ്പുവരുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

20 ലക്ഷം രൂപവരെ മൂലധന ചെലവ് പ്രതീക്ഷിക്കുന്ന സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് 15% മൂലധന സബ്സിഡി (പരമാവധി 3 ലക്ഷം രൂപ വരെ) നൽകുകയാണ് നൽകും. ഇതിൽ 15%തുക സർക്കാർ തിരിച്ചടക്കും. ലോൺ എടുക്കുന്നവർക്ക് സബ്സിഡിയായി സർക്കാർ നല്കുന്നതാണ്‌ ലോൺതുകയുടെ 15%. അവശേഷിക്കുന്ന തുക കുറഞ്ഞ പലിശയിൽ തിരിച്ചടച്ചാൽ മതികാകും. അതിനു 3 വർഷം വരെ തിരിച്ചടവ് ആവശ്യമില്ല.

ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങിയെത്തിയവരായ പ്രവാസികളും, അത്തരം പ്രവാസികള്‍ ഒത്തുചേര്‍ന്ന് ആരംഭിക്കുന്ന സംഘങ്ങളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും. 3 വർഷത്തേക്ക് തിരിച്ചടവ് വേണ്ടാത്ത, 15ശതമാനം സൗജന്യമായ പ്രവാസി ലോണിന്റെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് നോക്കാം-

ഏതൊക്കെ മേഖലകളിലാണ് വ്യവസായം ആരംഭിക്കാനാവുന്നത്.

1. കാര്‍ഷിക - വ്യവസായം (കോഴി വളര്‍ത്തല്‍ (മുട്ടക്കോഴി, ഇറച്ചിക്കോഴി), മത്സ്യകൃഷി (ഉള്‍നാടന്‍ മത്സ്യ കൃഷി, അലങ്കാര മത്സ്യ കൃഷി), ക്ഷീരോല്പാദനം, ഭക്ഷ്യ സംസ്കരണം, സംയോജിത കൃഷി, ഫാം ടൂറിസം, ആടു വളര്‍ത്തല്‍, പച്ചക്കറി കൃഷി, പുഷ്പകൃഷി, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയവ)
2. കച്ചവടം (പൊതു വ്യാപാരം - വാങ്ങുകയും വില്‍ക്കുകയും ചെയ്യല്‍, കടകള്‍)
3. സേവനങ്ങള്‍ (റിപ്പേയര്‍ ഷോപ്പ്, റസ്റ്റോറന്‍റുകള്‍, ടാക്സി സര്‍വ്വീസുകള്‍, ഹോംസ്റ്റേ തുടങ്ങിയവ)
4. ഉത്പാദനം - ചെറുകിട - ഇടത്തരം സംരംഭങ്ങള്‍ (പൊടിമില്ലുകള്‍, ബേക്കറി ഉല്‍പ്പന്നങ്ങള്‍, ഫര്‍ണിച്ചറും തടിവ്യവസായവും, സലൂണുകള്‍, പേപ്പര്‍ കപ്പ്, പേപ്പര്‍ റീസൈക്ളിംഗ്, ചന്ദനത്തിരി, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ തുടങ്ങിയവ)
അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍:

1. അപേക്ഷകന്‍റെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ [.JPG format]
2. പാസ്പോര്‍ട്ടിന്‍റെ ബന്ധപ്പെട്ട പേജുകളുടെ പകര്‍പ്പ് (വിദേശത്ത് തൊഴില്‍ ചെയ്തിരുന്ന കാലയളവ് വ്യക്തമാകേണ്ടതാണ്) [PDF format]
3. തങ്ങളുടെ സംരംഭത്തിന്‍റെ സംക്ഷിപ്ത വിവരണം [in .PDF format]

പദ്ധതിയിൽ രജിസ്റ്റർ ചെയ്യാനായി– http://registernorka.net/ndprem/ എന്ന വെബ്സൈറ്റ് സഹായകമാകും

Saturday, June 18, 2016

സീറോ മലബാർ ബിഷപ്പുമാർ മറുപടി പറയണം


Malayala Manorama 18/06/2016


സഭ ബിഷപ്പിന്റേതല്ല, ഇടവകക്കാരുടേതാണ്. പള്ളി ഇടവകക്കാരുടേതാണ്. അതിന്റെ സാമ്പത്തീക ഭരണം ഇടവകക്കാരുടെ തെരഞ്ഞെടുക്കപ്പെടുന്ന സമിതിയാണ് നടത്തേണ്ടത്. അതിനുള്ള നിയമം ഭരണഘടനയുടെ ആർട്ടിക്കിൾ 26 പ്രകാരം സർക്കാർ നിർമ്മിക്കണം. ബിഷപ്പിന്റെ വാലിൽ തൂങ്ങുന്ന സർക്കാരുകളല്ല നമുക്ക് വേണ്ടത്. ഒരു വിദേശ രാഷ്ട്രത്തലവനെ ഇന്ത്യയിലെ ഒരു പ്രബല സമുദായമായ കത്തോലിക്കരുടെ സമൂഹസമ്പത്തിന്റെ പരമോന്നത ഭരണാധികാരിയാകാൻ അനുവദിക്കുന്നത് ശരിയല്ല. 1991 ലാണ് പൗരസ്ത്യകാനോൻ വത്തിക്കാനിൽ നിർമ്മിച്ചത്. 1992ലാണ് ഇന്ത്യയിൽ അടിച്ചേൽപ്പിച്ചത്. ഇത് ഇടവകക്കാരോ, രാഷ്ട്രമോ അറിയാതെയാണ്. ഈ ചതിക്ക് കത്തോലിക്കാ സീറോ മലബാർ ബിഷപ്പുമാർ മറുപടി പറയണം.   

Thursday, June 16, 2016

സെന്റ്‌ ജോണ്സ് സുറിയാനി പള്ളി അധികാരികളുടെ നടപടി മനുഷ്യാവകാശ ലംഘനം

സെന്റ്‌ ജോണ്സ് സുറിയാനി പള്ളി അധികാരികളുടെ നടപടി മനുഷ്യാവകാശ ലംഘനം 

Courtesy: azhimukham
Indian Express 16/06/16


അന്തരിച്ച മേരി ജോണ് അഖൗരിയുടെ മൃതദേഹ സംസ്കാരം നിഷേധിച്ച കുമരകം സെന്റ്‌ ജോണ്സ് സുറിയാനി പള്ളി അധികാരികളുടെ നടപടിക്കെതിരെ ജോയിന്റ് ക്രിസ്ത്യൻ കൌൺസിൽ മനുഷ്യാവകാശ കമ്മീഷന് പരാതി അയച്ചു. 15/06/2016 ൽ എറണാകുളം പ്രസ് ക്ലബ്ബിൽ പത്രസമ്മേളനം നടത്തി. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ മുത്തശിയുടെ കുടുംബ കല്ലറയില്‍ അടക്കം ചെയ്യണമെന്ന അന്ത്യാഭിലാഷം തള്ളിക്കളഞ്ഞ കുമരകം ആറ്റമംഗലം സെന്റ് ജോണ്‍സ് ദേവാലയത്തിന്റെ നടപടി മനുഷ്യാവകാശ ലഘനമാനെന്നും, ഇത്തരം അനീതികൾ സഭയുടെ ഭാഗത്തുനിന്നും അവര്ത്തിക്കാനിടവരരുതെന്നും ജോയിന്റ് ക്രിസ്ത്യൻ കൌൺസിൽ ആവശ്യപ്പെട്ടു.
ക്രൈസ്തവ സഭ അടിച്ചേല്പ്പിക്കുന്ന വിശ്വാസങ്ങള്‍ക്ക് എതിരായി നടക്കുന്നവരേയും, വിശ്വാസങ്ങള്‍ അനുസരിക്കാന്‍ തയ്യാറാകാത്തവരെയും ബന്ധുക്കളെയും അവഹേളിക്കുന്ന നയമാണ് സഭ പിന്തുടരുന്നത്. എം.പി. പോളിനോടും, പൊൻകുന്നം വര്ക്കിയോടും, എ.കെ. ആന്റണിയുടെ പിതാവിനോടും സഭ കാണിച്ച ധാര്ഷ്ട്യം ഇന്നും തുടര്ന്നു കൊണ്ടിരിക്കുന്നു. തെമ്മാടിക്കുഴിക്ക് പകരം മറ്റു കുത്സിത മാര്ഗ്ഗങ്ങളുമായി വിശ്വാസികളെ അടിമാകളാക്കുകയും, ചൂഷണത്തിന് വിധേയരാക്കുകയും ചെയ്യുന്നു.