Wednesday, December 30, 2015

Ollur St Antony's Forane Church paid compensation


Ollur St. Antonys Forane Church (under Thrissur Diocese) authorities handed over the Cheque for Rs.2,50,000 for the damage of Rapheal Thekkiniath's residence due to the fire -works display in 2014. Parish Vicar Fr. Noby Ambookkan announced this during the Sunday Mass on 27th December.
Indian Express 30/12/15


Dec 30 2015 : The Times of India (Kochi)
Feud between parish, member resolved Ramavarman T, Thrissur:
The dispute between the authorities of the Ollur St Antony's Forane Church near here, and a member of the parish over the conduct of the marriage of his son was settled following the mediation by the district collector A S Kowsigan.

The parish member Thekkiniyath Raphael had alleged that a section of the parish council members were trying to block his son's wedding as he had filed a case earlier against the church for legal violations during the fire-works display held as part of the church festival.

Some parish council members had organised a demonstration earlier demanding that Raphael's son's marriage should not be solemnized at the church as he had field a case against the church. Two members of a TV crew who had come to the church to cover the developments were assaulted couple of days ago.
However during the negotiations, the church authorities agreed to pay compensation of Rs 2.5 lakh to Raphael for the damge caused to his house during the fireworks display and also not to create any obstruction during the wedding. Raphael on his part agreed to withdraw the case.

Deccan Chronicle 30/12/15
Sathyajwala January 2016



Thursday, December 24, 2015

Atal Bihari Vajpayee



Atal Bihari Vajpayee
/Date of birth Image result for vajpayee birthday
December 25, 1924 (age 90 years)

ഭാരതത്തിന്റെ അഭിമാനമായ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പെയ്ജിക്ക് ഹൃദയപൂര്‍വ്വം ജന്മദിനാശംസകള്‍ നേരുന്നു.

Sanju T Rapheal



Hi Everyone,
When you think that the church has stooped so low and hit the rock bottom, they proved that they can be worse.
Below is the notice issued by church on last Sunday(20th Dec 2015) to all its followers and near by churches asking to ban me, my father and my brother from the society and church.

Sadly these people don't know that banning people from society (ostracization) is a big criminal offense.

And instigating and mobilizing crowd for these activities deserves punishment from Indian Law. The priest during the holy mass asked the representatives of each family units to get these notices from the office and distribute to each family under them.
The notice tells the believers that this fight is not against Rapheal but this is a fight for their christian belief and maintain Angel Rapheal's parish feast. Extremists of other sects should learn from our church on how to misguide the believers and exploit their belief systems.

The notice is full of false allegations. I have clearly explained all those allegations in my previous posts. So I am not getting into that. 
I feel pity for the people who thinks that stopping my marriage is equivalent to fight for their christian belief.

Courtesy: Sanju T Rapheal

Friends, I am getting officially engaged on Dec 26th 2015( Saturday )
Cheers

Wednesday, December 23, 2015

The letter to Pope Francis


The letter dated 15/12/2015 was sent to Pope Francis 
and to the following:


1) His Eminence Cardinal Guiseppi Bestello, The President, Ponthificia Commisso. 2) His Eminence Leonardo Cardinal Sandri, Roma and 3) Appostolic Nunciature, New Delhi.



Merry Christmas



Tuesday, December 22, 2015

പള്ളി നിയമം അനിവാര്യം - ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ചിടത്തോളം നീതിബോധം പലപ്പോഴും വളരെ താമസിച്ചാണ് ഉദിക്കുന്നത്. ക്രൈസ്തവരുടെ പൊതുസമ്പത്ത് ഭരിക്കുന്നതിന് നിയമം നിര്‍മ്മിക്കാന്‍ ഇനി താമസം ഉണ്ടാകാന്‍ പാടില്ല. സ്വത്തുക്കളും സമ്പാദ്യങ്ങളും മതങ്ങളുടേതായാലും പാസ്റ്ററന്മാരുടേതായാലും മതമേലദ്ധ്യക്ഷന്മാരുടേതായാലും അവ ഭരിക്കുന്നതിന് പാര്‍ലമെന്റോ നിയമസഭകളോ പാസാക്കുന്ന നിയമങ്ങള്‍ വേണമെന്ന് പറയുമ്പോള്‍ അത് നമ്മുടെ അവകാശങ്ങളെ അപകടപ്പെടുത്തുമെന്ന് പ്രചാരണം നടത്തുന്നത് അധാര്‍മ്മികമാണ്. അത് ന്യൂനപക്ഷങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. ഞാന്‍ വഖഫ് നിയമത്തെക്കുറിച്ചും സിഖ്ഗുരുദ്വാര നിയമത്തെക്കുറിച്ചും എടുത്തു പറഞ്ഞത് അക്കാര്യം ചൂണ്ടിക്കാണിക്കുന്നതിനാണ്. -Justice K.T. Thomas

പള്ളി നിയമം അനിവാര്യം 


ദേവസ്വം നിയമങ്ങളും, വഖഫ് നിയമങ്ങളും, ഗുരുദ്വാരാ നിയമങ്ങളും അതത് മതസമൂഹങ്ങളുടെ ആധികാരിക പഠനങ്ങളും പാരമ്പര്യങ്ങളും അനുസരിച്ചാണ് രൂപം കൊടുത്തിരിക്കുന്നത്. അതുപോലെ ക്രൈസ്തവരുടെ സമൂഹസമ്പത്ത് ഭരിക്കുന്നതിനുള്ള അടിസ്ഥാന പ്രമാണങ്ങള്‍ ബൈബിളിലും, ഇന്ത്യയിലെ ക്രൈസ്തവരുടെ പാരമ്പര്യങ്ങളിലും ഊന്നി ആയിരിക്കണം.


http://www.marunadanmalayali.com/news/special-report/representation-for-church-act-submitted-ny-kerala-catholic-federation-34564

Thursday, December 17, 2015

Christianity, India share same culture, tradition: Home Minister




Christianity, India share same culture, tradition: Home Minister 

Rajnath Singh addressing Christmas gathering
New Delhi: India will not allow any injustice to happen to Christians, federal Home Minister Rajnath Singh said amid allegations that the government condones increasing attacks on churches and church workers in various parts of the country.
“I want to assure all bishops and cardinals that if you face any problem, contact me directly. I will not allow any injustice to happen to you,” Singh, who is the second in command in the federal cabinet, told a Christmas gathering on Thursday in New Delhi.
Singh was the chief guest at the gathering organized by the Catholic Bishops’ Conference of India (CBCI) at its headquarters in the national capital. Leaders from various Christian denominations, members of parliament, diplomats, and media persons attended the gathering.
Singh asserted that India will remain an inclusive and accommodative society and that it has welcomed all religions with open arms.
Accommodation and inclusiveness are the tradition of India and Christianity too has the similar character. “Indian tradition and culture are similar to Christianity,” he added.
The minister also noted that “Christianity came to India in 52 AD and became part of the country much before it spread to Europe.”
India hosts one of the oldest churches in the world — in Kerala which was set up in the 1st AD. Terming Christmas as a pious festival, the minister said the biggest teachings of Jesus Christ were love, humaneness and justice to all. “Even if someone commits atrocity to you, you do justice to them,” he said.
Singh said his religion teaches offering love and respect to everyone. “Even though methods of prayer are different the message is the same,” he added.
The home minister dismissed as “an aberration” series of attacks on churches and Christian institutions starting on December 1, 2014, and lasted for nearly three months. He wondered why those attacks happened only around the election time.
xmas1
“You may call it as a conspiracy or coincidence, but all such incidents had happened before the Delhi elections and stopped after the polls. I don’t know why it happened,” he added.
Delhi elected its legislative assembly in February this year.
Singh conveyed the greetings of the Prime Minister Narendra Modi and assured the religious leaders that the government is fully committed to maintain peace and communal harmony in the country.
Singh urged the gathering to not doubt the support the federal government, Modi and he always extend to Christians.
Earlier, CBCI spokesperson Father Gyanprakash Toppo told Matters India that a delegation from the conference led by Cardinal Oswald Gracias, archbishop of Bombay, had invited Singh to the Christmas gathering when it met him earlier in December.
Singh, who is known for his criticism of the Church’s social role in the country, readily accepted the invitation.
The mass circulation Hindustan Times reported that Singh had slammed conversion, an allegation against the Church, in March this year. Singh told a conference of the National Commission for Minorities in New Delhi that he did not understand why the Church’s service to poor had to be tied to conversion to Christianity.
Singh’s remark was seen as a harsh attack on the Church from the government that had found in the middle of a tough cultural climate, the newspaper added.
The Church has labored to build a political bridge with the Bharatiya Janata Party (Indian people’s party) that heads the federal coalition government, the newspaper noted.
In February, the Syro-Malabar Church got Prime Minister Narendra Modi to open a national event to celebrate the canonization of two Indians. Modi used the forum to condemn attacks at Christian places. Every citizen, the prime minister said, had the “undeniable” right to follow any faith, without “coercion” or “undue influence.”
Themina Arora, a lawyer who has helped with rehabilitation of the survivors of the 2008 attacks on Christians in Odisha, says that while there has been no large-scale outbreak of violence, targeted attacks against both Muslims and Christians are still happening on a regular basis.
“What we continue to see (is) physical violence, sexual assault, rapes, murders, desecration of churches and a lot of threats and intimidations,” she told Catholic News Agency.
Arora said 121 incidents were recorded from January through November 2015 – but she is far from having received all the reports.
She expects the number to go up before the year is over, because “Christmastime unfortunately gets a little violent,” since people are out on the street and more visible.

Arora was in Rome last week participating in a Dec. 10-12 conference titled “Under Caesar’s Sword: An International Conference on Christian Response to Persecution.”

courtesy: http://mattersindia.com/2015/12/christianity-india-share-same-culture-tradition-home-minister/

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പള്ളികള്‍ അക്രമിക്കപ്പെടുന്നത് ഗൂഢാലോചനയെന്ന് രാജ്‌നാഥ് സിംഗ്

Friday 18th of December 2015 11:38:55 AM
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പള്ളികള്‍ അക്രമിക്കപ്പെടുന്നതില്‍ ഗൂഢാലോചനയുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ഭാരതീയ സംസ്‌കാരത്തിന്റെ രൂപവും സ്വഭാവവും എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ്. ഈ മൂല്യവും നമ്മുടെ സംസ്‌കാരത്തിന്റെ പാരമ്പര്യവും ഉയര്‍ത്തിപ്പിടിക്കുന്നതിലാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. 

ഡല്‍ഹിയില്‍ കാത്തലിക് ബിഷപ് കോണ്‍ഫറന്‍സിന്റെ ക്രിസ്തുമസ് ആഘോഷ ചടങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡല്‍ഹിയില്‍ നിരവധി ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ അക്രമം നടന്നിരുന്നു. ഇക്കാര്യം ഓര്‍മപ്പെടുത്തിയായിരുന്നു രാജ്‌നാഥ് സിംഗിന്റെ വാക്കുകള്‍. 

സമാധാനത്തിന്റെയും ഐക്യത്തിന്റെയും നീതിയുടെയും സന്ദേശമാണ് ക്രിസ്മസ് നല്‍കുന്നത്. നൂറ്റാണ്ടുകളായി സമാധാനപരമായി ക്രിസ്മസ് ആഘോഷിക്കുന്ന രാജ്യമാണ് നമ്മുടേതെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയുടെ ക്രിസ്മസ് പുതുവത്സര ആശംസകളും ചടങ്ങില്‍ രാജ്‌നാഥ് സിംഗ് അറിയിച്ചു. 

ക്രൈസ്തവ സമൂഹത്തിന്റെ സുരക്ഷ സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും രാജ്യത്തെ ക്രിസ്ത്യന്‍ സമൂഹത്തോടൊപ്പം നിന്ന ചരിത്രമാണ് എന്‍ഡിഎയ്ക്കും ബിജെപിക്കും ഉള്ളതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ക്രിസ്തു മതം പ്രചരിച്ച കാലത്ത് തന്നെ ഭാരത്തിലെത്തിയത് ഇവിടുത്തെ സഹിഷ്ണുതയുടെ പ്രകടമായ ഉദാഹരണമാണെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.

Courtesy: http://www.janamtv.com/news/2015/12/18/084941276

Wednesday, December 9, 2015

Fr. Edwin Figarez arrested for sexually abusing girl


Kerala priest arrested for sexually abusing girl

Cleric could face life imprisonment if found guilty of rape.

Posted on December 10, 2015, 8:43 AM



Kochi: Police in Kerala state arrested a 41-year-old Catholic priest Dec. 8 on charges of sexually assaulting a girl repeatedly for three months while serving as a parish priest in the southern Indian state.

Father Edwin Figarez was pastor of Lourde Matha Church in Kottapuram Diocese when he allegedly violated the 14-year-old girl, a ninth-grade student, according to police officer T.M. Varghese.
The priest, who attacked the girl several times between January and March 28 this year, became a fugitive after police registered a case against him in April following complaints from the victim's family, Varghese said.
The "investigation is progressing," Varghese told ucanews.com Dec. 9.
Father Figarez could face a life sentence and a fine if found guilty of rape.
According to police, the girl's school counselor alerted the mother to behavioral changes in the alleged victim. The girl later told her mother that the priest has been sexually abusing her for three months.
Police said the priest would invite the girl to his room for music lessons. A medical examination confirmed sexual abuse, police said.
When a case was registered against him, Father Figarez ran to Dubai to avoid arrest and appealed for bail to the Kerala High Court. He returned to India May 2 and was questioned by police. But he fled again after the High Court rejected a second bail request on May 6.
In his bail application Father Figarez told the court that two other priests fabricated the abuse case with the help of the girl's parents because they were jealous of his popularity as a retreat preacher and musician.
Father Robin Kalathil, Kottapuran diocesan spokesman, dismissed the allegations against the two priests as "totally baseless."
The diocese "temporarily suspended" Father Figarez from all pastoral ministries after police filed charges. It also conducted its own investigation, the report for which has already submitted to Rome, Father Kalathil said.

Source: UCAN

Monday, December 7, 2015

പെണ്‍കുട്ടികളുടെ കയറ്റുമതി- എന്റെ കുതിപ്പും കിതപ്പും ഫാ. വടക്കന്‍


Fr. Joseph Vadakkan

പെണ്‍കുട്ടികളുടെ കയറ്റുമതി.

ഫാ: ജോസഫ് വടക്കന്‍ 09 Mar 2015 
അല്ല,അതിനെക്കാള്‍ വിശിഷ്ടമാണല്ലോ.നേരം വൈകി. ഞാന്‍ ഒട്ടേറെ എഴുതിപ്പോയി. എന്തൊക്കെയോ, എന്തോ എഴുതി. മറ്റാര്‍ക്കും ഇത്രയധികം എഴുതാറില്ല. എഴുത്തിലും സൂക്ഷിക്കണമല്ലോ.
എന്റെ പുരോഗമനാശയങ്ങളെ അങ്ങു തള്ളുകയില്ലെന്ന് എനിക്കറിയാം. സ്വര്‍ണക്കൂട്ടില്‍ കുടുങ്ങിയ ഒരു ചെറുപക്ഷിയെപ്പോലെയാണ് ഞാനിവിടെ. വള്ളത്തോളിന്റെ ഭാഷയില്‍ അതു ബന്ധനംതന്നെ. അങ്ങനെ കഴിയുന്നു. എന്റെ മനസ്സിലെ ആശയങ്ങള്‍ പറയാന്‍ നിവൃത്തിയില്ലാതെ തങ്ങിക്കിടക്കുന്നു. ഇവിടെ ആരോടും പറഞ്ഞാല്‍ ഇഷ്ടപ്പെടുകയില്ല. പഴയതുമാത്രം ഇഷ്ടപ്പെടുന്നവരാണിവര്‍. ഈ പാവപ്പെട്ട നമ്മുടെ കുട്ടികളെയും ആ വിധത്തില്‍ അവര്‍ വളര്‍ത്തിയെടുക്കുന്നു.
പ്രാര്‍ഥിക്കണേ! നന്ദിയോടെ
പ്രാര്‍ഥനയുടെ ഐക്യത്തില്‍
മിശിഹായില്‍ എളിയ സഹോദരി
സിസ്റ്റര്‍ .......
റോമ,
20-2-1970
ഡിയര്‍ റവ. ഫാദര്‍,

ഉയിര്‍പ്പുതിരുന്നാളിന്റെ സര്‍വവിധ മംഗളങ്ങളും ആശംസിക്കുന്നു, ആദ്യമായിത്തന്നെ. കാശുരൂപത്തിന്റെ കാര്യം പറഞ്ഞിരുന്നുവല്ലോ. ഇവിടെയെല്ലാം അന്വേഷിച്ചു. അച്ചന്‍ പറഞ്ഞ കാശുരൂപം കിട്ടാനില്ല. മാതാവിന്റെയും ലിമായിലെ റോസായുടെയും തിരുഹൃദയത്തിന്റെയും അമലോദ്ഭവമാതാവിന്റെയും ജോണ്‍ മാര്‍പാപ്പയുടെയും പോള്‍ മാര്‍പാപ്പ തുടങ്ങിയവരുടെയും ധാരാളം ഇരിപ്പുണ്ട്. അന്തോണീസ് പുണ്യാളന്റെയും കണ്ടതായിട്ടോര്‍ക്കുന്നു. പക്ഷേ, ഇത് ഈ റോമില്‍ ഒട്ടുമുക്കാലും കടകളില്‍ കയറിയിറങ്ങി ചോദിച്ചിട്ടും കിട്ടാനില്ല... ഞാന്‍ ഇവിടെനിന്നു മറ്റൊരു സ്ഥലത്തേക്ക് ഉടനെത്തന്നെ പോകും. എവിടെയെന്നു തീര്‍ച്ചയാക്കിയിട്ടില്ല. ജര്‍മനിയിലേക്കോ അമേരിക്കയിലേക്കോ ആകാം.

ഇവിടെ വന്നത് വാസ്തവത്തില്‍ ദൈവത്തിന്റെ പ്രത്യേക പരിപാലനവിശേഷത്തിനാലാണ് എന്നു തോന്നുന്നു. സത്യത്തിനും നീതിക്കുംവേണ്ടി നിലകൊള്ളാനുള്ള ഒരു വിളിയാണിത്. ദൈവത്തിന്റെ പാവങ്ങളെ കഷ്ടപ്പെടുത്തുന്ന കാഴ്ച കാണാനാണ് ഞാനിവിടെ വന്നത്. പണ്ട് ആഫ്രിക്കയില്‍നിന്നു ധാരാളം അടിമകളെ യൂറോപ്യന്മാര്‍ക്കു വേല ചെയ്യാനായി വിറ്റിരുന്നുവല്ലോ. നമ്മുടെ തിരുസഭ അത് ഇഷ്ടപ്പെട്ടിരുന്നില്ല. ഇന്ന് ഇന്ത്യയില്‍നിന്നാണ് ഈ കയറ്റുമതിയും വില്പനയും നടക്കുന്നത്. ഒരു കുട്ടിക്ക് മൂവായിരം, നാലായിരം രൂപയെങ്കിലും (ചുരുങ്ങിയത്) നമ്മുടെ വാഴ്ത്തപ്പെട്ട അച്ചന്മാര്‍ക്കും, വന്ദ്യരായ പിതാക്കന്മാര്‍ മുതലായവര്‍ക്കും വില്ക്കുമ്പോള്‍ കിട്ടുന്നുണ്ട്. അത് അവരുടെ വായില്‍നിന്നുതന്നെ എനിക്കു കിട്ടി. പണത്തിന്റെ കിലുക്കത്തില്‍ അലിഞ്ഞുചേരുന്ന മനസ്സാക്ഷിയേ നമ്മുടെ പിതാക്കന്മാര്‍ക്കും അച്ചന്മാര്‍ക്കും ഉള്ളൂ. യൂദാസ് ഒരു പ്രാവശ്യമേ കര്‍ത്താവിനെ മുപ്പതു വെള്ളിക്കാശിനു വിറ്റുള്ളൂ. എന്നാല്‍ നമ്മുടെ പിതാക്കന്മാരും അച്ചന്മാരും എത്ര പ്രാവശ്യമാണ് പണം വാങ്ങി യേശുവിനെ വിറ്റുകൊണ്ടിരിക്കുന്നത്! എല്ലാം അതിന്റെ തനിനിറത്തില്‍ കാണാന്‍ ഇവിടെ വന്നതുകൊണ്ട് കഴിഞ്ഞു.
ഈ വില്പനക്കാരായ അച്ചന്മാരും പിതാക്കന്മാരും തമ്മില്‍ ചേര്‍ച്ചയില്ല. കാരണം, അത്രയും കുറച്ചു പണമല്ലേ മറ്റൊരച്ചനയച്ചാല്‍ തന്റെ പോക്കറ്റില്‍ വീഴുകയുള്ളൂ. ഞാന്‍ ഇവരുടെ വായില്‍നിന്നുതന്നെ കേട്ടു എന്തിനാണ് ചില അച്ചന്മാരെ ഇവര്‍ എതിര്‍ക്കുന്നതെന്ന്. അവര്‍ പറയുന്ന എതിര്‍പ്പിന്റെ കാര്യം രണ്ടാണ്.
1. ഞാന്‍ കുട്ടിയൊന്നിന് ഇത്ര പണം പോക്കറ്റില്‍ വാങ്ങുമ്പോള്‍ ഇന്നയിന്ന അച്ചന്മാര്‍ കുട്ടി ഒന്നിന് അതിനെക്കാള്‍ കൂടുതല്‍ പണം വാങ്ങുന്നു. അതായത് വില്പനയില്‍ ഒരു തുല്യവില എല്ലാവരുംകൂടി നിശ്ചയിച്ചുവെക്കുന്നില്ലത്രേ. 2. ഞാന്‍ കോളേജില്‍ കയറിവരും, ബുദ്ധിയുള്ളവരുമായ മിടുക്കികളായ പെണ്‍കുഞ്ഞുങ്ങളെ യൂറോപ്യന്‍മാരുടെ കക്കൂസ് കഴുകാനും, അവരുടെ മുറികള്‍ തുടയ്ക്കാനും, വസ്ത്രം തിരുമ്മാനും വിടുമ്പോള്‍, ഇന്ന് അച്ചന്മാര്‍ ഇതൊന്നും ഗൗനിക്കുന്നില്ല. പഠിച്ചവരെയും പഠിക്കാത്തവരെയും അവരുടെ പരിചാരകവൃത്തി ചെയ്യാന്‍ വിടുന്നു. ഇതാണ് ഇവര്‍ തമ്മിലുള്ള തല്ലുപിടുത്തത്തിന്റെ അടിസ്ഥാനം! വന്ദ്യരായ പിതാക്കന്മാരും അച്ചന്മാരും നേരിട്ട് എന്നോടു പറഞ്ഞ വാക്കുകളാണിവ. ഇവരുടെ മേന്മയേറിയ മനസ്സാക്ഷിയെ വേദനിപ്പിക്കുന്നത് ഇതൊന്നുമാത്രമാണ്.
പാലസ്റ്റീനായിലെ, കര്‍ത്താവിന്റെ കാലത്തെ പ്രീശന്‍മാരെക്കാള്‍ കൂടുതലായി ഒരു വലിയ ഉപവി ചെയ്യുന്നതായി ഇവര്‍ ഭാവിച്ചുനടക്കുകയും ചെയ്യുന്നു. അതെന്താണെന്നോ? 'കെട്ടിക്കാനും മഠത്തില്‍ ചേരാനും, പഠിക്കാനും വഴിയില്ലാതെ വീട്ടില്‍ വീര്‍പ്പുമുട്ടിക്കഴിയുന്ന പെണ്‍കുട്ടികളെ യൂറോപ്പിലേക്ക് അടിമജോലി ചെയ്യാന്‍ വില്ക്കുന്നത് ഒരു വലിയ ഉപവിയാണ്. അവരുടെ അപ്പനും അമ്മയ്ക്കും ഒരു വലിയ ആശ്വാസമാണ് ഞങ്ങളുടെ ഈ വില്പനകൊണ്ടു കിട്ടുന്നത്.'
യൂറോപ്യന്മാരെല്ലാം മാലാഖമാരാണെന്നും, യൂറോപ്പു മുഴുവന്‍ സ്വര്‍ഗമാണെന്നുമുള്ള പ്രചാരണം നാട്ടിലെങ്ങും നടത്തുന്നതിന്റെ ഫലമായി കുട്ടികള്‍ ഇവിടെ മഠത്തില്‍ ചേരാന്‍ വരുന്നു. കുട്ടികള്‍ ഇവിടെ വരുമ്പോള്‍ രണ്ടു കൊല്ലത്തേക്ക് ഇവരെ പല സ്ഥലങ്ങളും കൊണ്ടുപോയി കാണിച്ചും മറ്റും തലയില്‍ കയറ്റി ഇവിടുത്തെ വക്രഗതിക്കാരായ സിസ്റ്റേഴ്‌സും അച്ചന്മാരും കൊണ്ടുനടക്കും. എന്തിനെന്നോ? കുറെക്കൂടി കുട്ടികളെ കിട്ടാനും, വന്നവര്‍ നാട്ടിലേക്കു തിരിച്ചുപോകാതിരിക്കാനും, നാട്ടില്‍ നല്ലൊരു പ്രചരണം കിട്ടാനുമായി. എല്ലാം കണ്ടു ഭ്രമിച്ച നമ്മുടെ മണ്ടിപ്പിള്ളേര്, വീട്ടിലേക്ക് എഴുതും ഇവിടെ സ്വര്‍ഗമാണെന്നും, കന്യാസ്ത്രീകള്‍ മാലാഖമാരാണെന്നും. ഡോക്ടറാക്കാമെന്നും വക്കീലാക്കാമെന്നും എന്‍ജിനീയറാക്കാമെന്നും മറ്റുമുള്ള വാഗ്ദാനങ്ങളും കൊടുക്കും. അതോടെ നാട്ടിലുള്ള കുട്ടികളെല്ലാം യൂറോപ്പിലേക്കു വരാനുള്ള ഒരുക്കമായി. പിതാക്കന്മാര്‍ക്കും മറ്റും തങ്ങളുടെ കയറ്റുമതിക്കു പേരും കൊടുക്കും.

കന്യാസ്ത്രീയാകുന്നതിനു മുന്‍പോ ചിലേടത്ത് അതിനു മുന്‍പോ കുട്ടികള്‍ വാസ്തവം കണ്ടുതുടങ്ങും. അതോടെ കുഞ്ഞുങ്ങള്‍ക്ക് നിരാശയായി. തങ്ങളെയും വിട്ടവരെയും ശപിക്കാന്‍ തുടങ്ങും. പിന്നെ വെറും നിരാശയുടെ ജീവിതമായി മാറുന്നു. വീട്ടിലേക്ക് ആദ്യമേ സ്വര്‍ഗമെന്ന് എഴുതിയതുകൊണ്ടും, അപ്പനും അമ്മയ്ക്കും തങ്ങളുടെ വിഷമങ്ങളറിയിച്ചാല്‍ തീരാദുഃഖമാവില്ലേ എന്നോര്‍ത്തും, അവര്‍ ഇവിടെ സന്തോഷമാണെന്നുതന്നെ തുടര്‍ന്നെഴുതും. പലരും തൂങ്ങിച്ചാകാന്‍ അവസരം നോക്കി നടക്കുന്നു. ഞങ്ങളെ യൂറോപ്പിലേക്കു വിട്ടതിനെക്കാള്‍ ഭേദം ഞങ്ങളെ വിട്ട അച്ചന്മാരും പിതാക്കന്മാരും ഒരുപിടി കയറുകൊണ്ട് ഞങ്ങളെ കെട്ടിത്തൂക്കിയിട്ട് കൊല്ലുകയായിരുന്നു എന്ന് ഈ കുഞ്ഞുങ്ങള്‍ പറഞ്ഞുവരുന്നു. ആധ്യാത്മികമായി യാതൊരറിവും ഇവര്‍ക്കിവിടെ കൊടുക്കുന്നില്ല. ഇവിടത്തെ യൂറോപ്യന്‍ ബിഷപ്പുമാര്‍ക്കും മോണ്‍സിഞ്ഞോര്‍മാര്‍ക്കും വലിയ താത്പര്യമാണു നമ്മുടെ നാട്ടില്‍നിന്നു പെണ്‍പിള്ളേരെ കിട്ടാന്‍. കാരണമെന്താണെന്നോ, പറയാം. ദൈവവിളിയില്ലാഞ്ഞിട്ടു കുട്ടികളെ ഇവിടങ്ങളില്‍ കിട്ടാനില്ല. ഉള്ള ചെറുപ്പക്കാരായ സിസ്റ്റേഴ്‌സ്, കൗണ്‍സിലിന്റെ പേരിലല്ല, അല്ലാതെതന്നെ ജോലികൊണ്ടു തളര്‍ന്നും, വേണ്ടാത്തവിധത്തില്‍ അധിക പങ്കു പിഴച്ചും ഇറങ്ങിപ്പോകുന്നു. അങ്ങനെ മഠങ്ങളുടെ വക ആശുപത്രികളും (ഭ്രാന്താശുപത്രികളും, മറ്റ് ആശുപത്രികളും) ഹോട്ടലുകളും നിന്നുപോകുന്നു. ഇവര്‍ക്ക് ഇത്രയേ ആഗ്രഹമുള്ളൂ. ആശുപത്രികളിലും ഹോട്ടലുകളിലും കൂലി കൊടുക്കാതെ, ജീവിതകാലം മുഴുവന്‍ അവരുടെ ഇഷ്ടത്തിനൊത്തു പണിയെടുക്കുന്നവരെ, വേലക്കാരിപ്പിള്ളേരെ വേണം. വേലക്കാരെ ഈ നാട്ടില്‍നിന്നും നിയമിച്ചാല്‍ അക്രമകൂലി കൊടുക്കണം. അങ്ങനെ ഭാവിയില്‍ അവര്‍ തെണ്ടികളായിത്തീരും. അതുകൊണ്ടു കണ്ട ഒരുപായമാണ് കേരളത്തില്‍നിന്നു കുട്ടികളെ ഇറക്കുമതി ചെയ്യുകയെന്നത്. ദൈവവിളി ഉണ്ടെങ്കിലും ഇല്ലെങ്കിലും കന്യാസ്ത്രീകളുടെ ഉടുപ്പിടുവിക്കും ഇവര്‍. വ്രതവും ചെയ്യിക്കും. ദൈവികമായ യാതൊന്നും പഠിപ്പിക്കില്ല. മിണ്ടുന്നതെല്ലാം ചെയ്യണമെന്ന് അനുസരണവ്രതത്തിലും എന്തു ജോലിയും ചെയ്തു കൂലി വാങ്ങാതെ കൈയുംകെട്ടി നടക്കണമെന്ന ദാരിദ്ര്യവ്രതത്തിലും ഇവരെ പഠിപ്പിക്കും. അങ്ങനെ കൂലി കൊടുക്കാതെ ഇവര്‍ക്കു തോന്നുന്നതും, ഇവര്‍ സ്വയം ചെയ്യാന്‍ അറയ്ക്കുന്നതുമായ ജോലി ചെയ്യാന്‍ വേണ്ടിയാണ് കേരളത്തില്‍നിന്നു മൂവായിരവും നാലായിരവും ആറായിരവും മറ്റും രൂപ കൊടുത്തു കുട്ടികളെ ഇവര്‍ വാങ്ങുന്നത്. അവരെക്കൊണ്ട് ഒരു വര്‍ഷം ജോലിയെടുപ്പിച്ചാല്‍ നേടാനുള്ള തുകയേ ഉള്ളോ ഇത്? ഇവിടുത്തെ തൂപ്പുകാര്‍ക്കു കുറഞ്ഞതു മാസം എണ്ണൂറു രൂപയുണ്ട്. കുട്ടികളെ മറ്റു യാതൊന്നും പഠിപ്പിക്കയില്ല. ഭാഷപോലും നന്നായി പഠിപ്പിക്കില്ല. രാവിലെ മുതല്‍ വൈകീട്ടുവരെയും ഉടുപ്പിട്ടു കഴിഞ്ഞാല്‍ വെള്ളക്കാരുടെയും മറ്റുള്ളവരുടെയും കക്കൂസ് കഴുകലും വസ്ത്രം തിരുമ്മിക്കൊടുക്കലും മുറിതുടയ്ക്കലുമാണ്.

പെണ്‍കുട്ടികളുടെ കയറ്റുമതി
ഫാ: ജോസഫ് വടക്കന്‍
09 Mar 2015
മറ്റുള്ളവര്‍ ഇട്ടുപഴകിയ സാധനങ്ങള്‍ ദാരിദ്ര്യാരൂപി പഠിപ്പിച്ച് ഇവര്‍ക്ക് ഉപയോഗിക്കാന്‍ കൊടുത്തുവരുന്നു (ഷൂസ്, വസ്ത്രങ്ങള്‍ മുതലായവ). പ്രാര്‍ഥനക്കുറവുമൂലം ജോലിതന്നെയാണ് പ്രാര്‍ഥന എന്നു പറയാം. ഇവിടെയുള്ള മറ്റ് ഇന്ത്യക്കാരികളുമായി ബന്ധം അനുവദിക്കുകയുമില്ല. കാരണം, ഭയമാണ്. അവര്‍ കൂടിയാലോചിച്ചെങ്ങാനും മഠം വിട്ടു നാട്ടില്‍പ്പോയാലോ എന്ന്. നമ്മുടെ ഇവിടെയുള്ള നാട്ടുകാരച്ചന്മാരുമായി സംസാരിക്കാനും അനുവദിക്കില്ല. മിക്ക സഭകളിലും ചേര്‍ന്നിട്ടുള്ള കുട്ടികളുടെ സ്ഥിതി ഇതാണ്. ഇപ്പോള്‍ ഏകദേശം മൂവായിരത്തിലധികം കുട്ടികള്‍ കന്യാസ്ത്രീകളായും നോവിസ്റ്റായും ഇറ്റലിയില്‍ത്തന്നെയുണ്ട്. എല്ലാവരുംതന്നെ മനസ്സുനൊന്തു കഴിയുന്നു. എല്ലാം തീരേ അബ്‌നോര്‍മലാണ്. ചിലരെല്ലാം ഭ്രാന്തുപിടിച്ചും കിടപ്പുണ്ട്. തീരെ ഭ്രാന്തായിട്ടു ജോലിയെടുപ്പിക്കാന്‍ നിവൃത്തിയില്ലാത്ത രണ്ടുമൂന്നു കുട്ടികളെ നാട്ടിലേക്കു വിട്ടിട്ടുണ്ട്. ഒരു കുട്ടി തൊടുപുഴയില്‍ ഇപ്പോള്‍ ചെന്നെത്തിയിട്ടുണ്ടെന്ന് അറിവുകിട്ടി. അങ്ങ് വലിയൊരു ഒരുപകാരമായിരിക്കും നാട്ടിനു ചെയ്യുക, ഈ വഴിപിഴച്ച ജീവിതത്തിലേക്കു നമ്മുടെ കുട്ടികള്‍ വരാതെ അവരെ തടയുമെങ്കില്‍. ഞാന്‍ ഈ പറഞ്ഞതെല്ലാം പരമാര്‍ഥം മാത്രമാണ്. നമ്മുടെ രക്തം ഇവിടെ ചവിട്ടപ്പെടുന്നതുകണ്ട് സഹിക്കാഞ്ഞിട്ട് എഴുതുകയാണ്. അങ്ങു പോകുന്നിടത്തെല്ലാം ഇവിടെ നടന്നുകൊണ്ടിരിക്കുന്ന ഈ കാര്യങ്ങള്‍ അറിയിക്കുക... നമ്മുടെ നാട്ടില്‍ പണിയില്ലെങ്കില്‍ നമ്മുടെ പെണ്‍കുട്ടികളെയും കൊണ്ട് നമുക്ക് വല്ല റോഡുപണിയെങ്കിലും തുടങ്ങാം. മഹാത്മാഗാന്ധിയുടെ രക്തവാഹിനിയില്‍ക്കൂടി ഒഴുകിയ ഭാരതരക്തംതന്നെയല്ലേ നമ്മുടേതും? കുട്ടികളെ യൂറോപ്പിലേക്കു വിട്ടില്ലെങ്കില്‍ ഇവിടത്തെ സന്ന്യാസസഭ നിന്നുപോകുംപോലും! തിരുസഭയെ സഹായിക്കാന്‍വേണ്ടിയാണുപോലും കുട്ടികളെ യൂറോപ്പിലേക്കയയ്ക്കുന്നത്! നീതിക്കുവേണ്ടിയുള്ള കരച്ചില്‍ ദൈവത്തിന്റെ പക്കല്‍ എന്നു ചെന്നെത്തും? ഈ അടിമക്കുഞ്ഞുങ്ങളെ ആരു മോചിപ്പിക്കും? ഇവിടത്തെ ചെറുപ്പക്കാരായ ഇന്ത്യക്കാരെല്ലാം ഈ അഴിമതിക്കെതിരായി ശബ്ദമുയര്‍ത്തിയപ്പോള്‍ ഏറ്റവും സൂത്രശാലിയായ ഒരു കച്ചവടക്കാരന്‍ അച്ചന്‍ പ്രത്യേകം സൂത്രം കണ്ടുപിടിച്ചു. സേക്രഡ് കോണ്‍ഗ്രിഗേഷനില്‍ ചെന്നു പറഞ്ഞു: 'ഇന്ത്യക്കാരായ കുട്ടികള്‍ പല മഠങ്ങളിലും വിഷമിക്കുന്നുണ്ടെന്നു പരാതിയുണ്ട്. അതെല്ലാം ഉണ്ടോ ഇല്ലയോ എന്നറിയാനും, ഉണ്ടെങ്കില്‍ നിവാരണം വരുത്താനുമായി ഒരച്ചനെ ഏര്‍പ്പാടു ചെയ്യണം.' പിന്നീട് തന്നെത്തന്നെ അതിലേക്കു നിയമിക്കാനായി വേണ്ട ശിപാര്‍ശയും ശരിയാക്കി. അങ്ങനെ ആ വിദ്വാന്‍തന്നെ ആ ഉദ്യോഗത്തില്‍ കയറിപ്പറ്റി. ഇപ്പോള്‍ ജര്‍മനിയില്‍ ചുറ്റിപ്പറ്റി നടന്ന് വീണ്ടും പിള്ളേരെ വിടാന്‍ അഡ്രസ് ശേഖരിച്ചും പണം വാങ്ങി പോക്കറ്റ് നിറച്ചും നടക്കുകയാണ്. ചെന്നിടത്തെല്ലാം കുട്ടികളെ ഒന്നുകൂടി ഞെരുക്കാന്‍ ഉത്തരവ് കൊടുത്തിട്ടുണ്ട്. അവര്‍ ഒന്നിച്ചുകൂടി? എതിര്‍ക്കാതിരിക്കാനായി നാനാഭാഗത്തേക്കും അവരെ സ്ഥലംമാറ്റി വിടാനും ഉത്തരവു കൊടുത്തു. അവര്‍ ചത്താലും ആരും അറിയാന്‍ പോകുന്നില്ല. ഇങ്ങനെ പോകുന്നു കാര്യങ്ങള്‍. നല്ലവണ്ണം പ്രാര്‍ഥിക്കണമേ. ഇനിയാരും ഈ അടിമജോലിയില്‍ പെടാതിരിക്കാനും ആത്മാവ് നശിക്കാതിരിക്കാനും അങ്ങയാല്‍ കഴിയുന്നതു ചെയ്യുമല്ലോ. ഈ കണ്‍കെട്ടുവിദ്യയില്‍ നീറുന്ന കുഞ്ഞുങ്ങളെ രക്ഷിക്കണേ!
അങ്ങേയ്ക്കു സൗഖ്യമെന്നു വിശ്വസിക്കുന്നു. പ്രാര്‍ഥനയുടെ ഐക്യത്തില്‍.
മിശിഹായില്‍ എളിയ സഹോദരി

സിസ്റ്റര്‍...
ഈ കത്ത് തൊഴിലാളിയില്‍ വന്നതോടെ ആ നിഷ്‌കളങ്കകന്യാസ്ത്രീയെ മതാധികാരികള്‍ കേരളത്തിലേക്കു മടക്കിവിളിച്ചു. ഇന്ന് ആ സന്ന്യാസിനി ഒരുതരം വിലങ്ങിടത്തിലാണ്. ആ അഭ്യസ്തവിദ്യയെ, തള്ളപ്പൂച്ച കുട്ടിയെ ഇല്ലം കടത്തുന്നതുപോലെ മഠാധികൃതര്‍ ഓരോരോ വിദൂരമഠങ്ങളിലെ കനത്ത ഭിത്തികള്‍ക്കുള്ളില്‍ മാറിമാറി താമസിപ്പിച്ചുകൊണ്ടിരിക്കയാണ്.
കന്യാസ്ത്രീയുടെ ഈ കത്ത് പത്രമാഫീസില്‍ കിട്ടുംമുന്‍പുതന്നെ പടിഞ്ഞാറോട്ടു പമ്പകടത്തുന്ന കേരളീയ പെണ്‍കുട്ടികളുടെ കഥ എനിക്കറിയാമായിരുന്നു. ഞാന്‍ 1961-ല്‍ ജര്‍മനിയില്‍ ചെന്നപ്പോള്‍ കേരളത്തില്‍നിന്നു പത്തു കുട്ടികളേ അവിടെയുണ്ടായിരുന്നുള്ളൂ. ഇന്നിപ്പോള്‍ ആ സംഖ്യ രണ്ടായിരത്തില്‍ കൂടും.

പശ്ചിമജര്‍മന്‍ ഗവണ്‍മെന്റ് എനിക്കു ഫ്രൈബര്‍ഗിലേക്ക് ഒരു സന്ദര്‍ശനം വെച്ചു. ഒരു ടെലിവിഷന്‍ പരിപാടിയും നിശ്ചയിച്ചിരുന്നു. തലേദിവസം ടെലിവിഷന്‍ ഭാഷണത്തിന്റെ റിഹേഴ്‌സല്‍ നടന്നു. പിറ്റേന്നാണ് സാക്ഷാല്‍ ടെലവൈസിങ്. അപ്പോള്‍ എന്റെ ദ്വിഭാഷി പറഞ്ഞു: 'ഈ നഗരത്തിനടുത്ത് ഏതാനും ഇന്ത്യന്‍ പെണ്‍കുട്ടികള്‍ വന്നിട്ടുണ്ട്. അച്ഛനെ അവര്‍ക്കറിയാം. അതിനാല്‍ നമുക്കങ്ങോട്ടു പോകാം.' ഞാന്‍ സമ്മതിച്ചു. കാര്‍ വന്നു. ഓടിച്ചിരുന്നത് ഒരു കന്യാസ്ത്രീ. അന്നാണു ജീവിതത്തില്‍ ആദ്യമായി ഒരു സ്ത്രീ എന്റെ വലത്തെ കൈ കടന്നുപിടിച്ച് 'ഹസ്തദാനം' ചെയ്തത്. ഷോക്കേറ്റപോലെ എന്റെ ശരീരമാകെ തരിച്ചു. എന്നാലും ആ കന്യാസ്ത്രീഡ്രൈവറുടെ കാറില്‍ക്കയറി ഞാന്‍ പോയി. കാര്‍ പാര്‍ലറിനു മുന്‍പില്‍ നിര്‍ത്തിയപ്പോള്‍ ഒരു പെണ്‍കുട്ടിയുണ്ട് ഓടിയകലുന്നു. ആ കുട്ടി കോണിപ്പടികളും മുറികളും അടിക്കുന്ന അടിമപ്രവൃത്തി ചെയ്യുകയായിരുന്നു. അടിമപ്രവൃത്തിയെന്ന് ആ കുട്ടിക്കു തോന്നിയതാണ്. അകത്തുചെന്നപ്പോള്‍ പത്തു പെണ്‍കുട്ടികള്‍ നില്ക്കുന്നു. എല്ലാം മലയാളികള്‍. തൃശൂരിലെയും എറണാകുളത്തെയും കൊച്ചുങ്ങള്‍. എന്നെ കണ്ടപ്പോള്‍ ഓടിയതോ? തൊഴിലാളിയുടെ പ്രിന്ററും പബ്ലിഷറുമായ പോള്‍ വളപ്പിലയുടെ സഹോദരി കുമാരി. ആ കുട്ടിയെ കൊച്ചുകാലംമുതല്‍ എനിക്കു പരിചയമായിരുന്നു.
ഞാന്‍ അവരോടു പലതും ചോദിച്ചു (ജര്‍മന്‍കന്യാസ്ത്രീകളെ മാറ്റിനിര്‍ത്തിക്കൊണ്ട്). അവര്‍ അന്ന് 1961-ല്‍ പലതും എന്നോടു പറഞ്ഞു. അന്നുമുതലേ ഇന്ത്യന്‍ പെണ്‍കുട്ടികളെ പടിഞ്ഞാറോട്ടു കെട്ടുകെട്ടിവിടുന്നതിനോട് എനിക്കു മാനസികമായ ഒരമര്‍ഷം ഉണ്ടായിവന്നു.

1971-ല്‍ പത്തു കൊല്ലങ്ങള്‍ക്കുശേഷം ആ കന്യാസ്ത്രീയുടെ കത്ത് ധൈര്യസമേതം തൊഴിലാളിയില്‍ പ്രസിദ്ധീകരിക്കാന്‍ പ്രേരണ തന്നത് 1961-ലെ ഈ അനുഭവമാണ്.
ഒരു സത്യം ഞാന്‍ പറയട്ടെ. എനിക്കു ബിഷപ്പ് കുണ്ടുകുളത്തിനോടു വ്യക്തിപരമായി ഒരു വിരോധവുമില്ല. വത്തിക്കാന്‍ സൂനഹദോസിനെത്തുടര്‍ന്നു രൂപതയില്‍ രൂപവത്കരിച്ച പ്രീസ്റ്റ് സെനറ്റിലേക്കു തൃശൂരില്‍നിന്ന് ആദ്യമായി അദ്ദേഹത്തെയും എന്നെയുമാണു വൈദികര്‍ രഹസ്യവോട്ടുപ്രകാരം തിരഞ്ഞെടുത്തത്. അദ്ദേഹം തന്റെ മെത്രാഭിഷേകച്ചടങ്ങില്‍ ചെയ്യാനുള്ള പ്രസംഗം എഴുതി തയ്യാറാക്കാന്‍ എന്നെയാണ് ഏല്പിച്ചിരുന്നത്. പക്ഷേ, പെണ്‍കുട്ടികളെ കയറ്റിയയയ്ക്കുന്നതിനെ ഞാന്‍ എതിര്‍ക്കുകയാണെന്നു വന്നപ്പോള്‍ അദ്ദേഹം സ്വാഭാവികമായും എന്നെ വെറുത്തു. ചുണ്ടില്‍ പുഞ്ചിരിയും കരളില്‍ കരാളവിഷവുമായി പെരുമാറാന്‍ തുടങ്ങി.
എന്നെ വിശ്വാസികളുടെ മുന്‍പില്‍ വിലയിടിച്ചുകാണിക്കാനുള്ള ആസൂത്രിതമായ ഒരു നീക്കം ആരംഭിച്ചു. ഞാന്‍ സ്ത്രീലമ്പടനാണെന്നും ധനവഞ്ചകനാണെന്നും രാജ്യത്തുടനീളം പരത്തുകയെന്നതായിരുന്നു ഭക്തക്രിസ്ത്യാനികളുടെ പിന്നത്തെ പരിപാടി. കരുണയറ്റ, കഠിനതയുറ്റ ഒരാക്രമണംതന്നെ ഞാന്‍ നേരിടേണ്ടിവന്നു.


http://archives.mathrubhumi.com/books/article/memories/3213/#storycontent
ഫാദര്‍ ജോസഫ് വടക്കന്റെ ആത്മകഥ 'എന്റെ കുതിപ്പും കിതപ്പും' വാങ്ങാം

99 ലെ വെള്ളപൊക്കം - The Great flood of '99 occurred when the River Periyar in Kerala state of India flooded in the month of July, 1924. This is the year 1099 ME in the Malayalam Calendar. As the Malayalam Calendar was popular in Kerala, this flood is generally called the flood of 99.The rain continued for about three weeks. Many districts of the present day Kerala were deeply submerged in water by this flood - From Trichur, to Ernakulam to Idukki, Kottayam even up to Alappuzha and Kuttanad. Even a huge mountain called Karinthiri Malai was washed away by this flood and the road to Munnar also went along with it. As the road to Munnar was lost, a new road from Ernakulam to Munnar became necessary - the present day road from Ernakulam to Munnar was constructed after this.-From Wikipedia, the free encyclopedia


പൂമംഗലം വില്ലേജിലും, പടിയൂര്‍ പഞ്ചായത്ത് പരിധിയിലും 99 ലെ വെള്ളപൊക്കം ബാധിച്ചിരുന്നതായി മുന്‍ഗാമി പറഞ്ഞുള്ള അറിവാണ് എനിക്കുള്ളത്. ഇപ്പോള്‍ അത്തരം ഒരു പ്രളയം ഉണ്ടാകുകയാണെങ്കില്‍, വെള്ളം ഒഴുകിപോകാനുള്ള തോടുകളും മറ്റും ഇല്ലാതായതുകൊണ്ട് വെള്ളത്തിന്റെ ലെവല്‍ 24 അടിയെങ്കിലും പ്രതീക്ഷിക്കാം.






Friday, December 4, 2015

ഫാ. തെലേക്കാട്ട് ആദ്യം സ്വയം ജനാധിപത്യ വിശ്വാസിയാകൂ; അങ്ങിനെയാകുന്നതിന് മെത്രാന്മാരെ പ്രേരിപ്പിക്കുകയും വേണം


ഫാ. തെലേക്കാട്ട് ആദ്യം സ്വയം ജനാധിപത്യ വിശ്വാസിയാകൂ; അങ്ങിനെയാകുന്നതിന് മെത്രാന്മാരെ പ്രേരിപ്പിക്കുകയും വേണം.


ഫാ. തെലേക്കാട്ട്  ജനാധിപത്യം പഠിപ്പിക്കാന്‍ വളര്‍ന്നിട്ടില്ല. സഭയിലെ ഒരു ബിഷപ്പിനുപോലും അതിനുള്ള ധാര്‍മ്മിക അടിത്തറയില്ല. വാചകങ്ങളിലല്ല, പ്രവര്‍ത്തിയിലാണ് ഇത് ഉണ്ടാകേണ്ടത്. സങ്കുചിത ചിന്താഗതി വച്ചുപുലര്‍ത്തുന്ന സഭാധികാരത്തിന്റെ വാക്താവായിരുന്ന കാലഘട്ടത്തില്‍ ഫാ. തെലേക്കാട്ടിന്റെ സംഭാവന തികച്ചും  വിരുദ്ധമായിരുന്നു. 
ക്രൈസ്തവ സഭകളുടെ സ്വത്തുഭരണത്തില്‍ ജനാധിപത്യം വേണം എന്ന ആശയത്തോടു പുറം തിരിഞ്ഞു നിന്നതും, തികച്ചും ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള വിശ്വാസികളുടെ മുറവിളി പുച്ചിച്ചുതള്ളിയതും ആരും മറന്നുകാണില്ല. മഹാഅനുഭവജ്ഞാനിയായിരുന്ന ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ചെയര്‍മായിരുന്ന നിയമ പരിഷ്കരണ കമ്മീഷന്‍ കേരള സര്‍ക്കാരിന് ശുപാര്‍ശ ചെയ്ത 'കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്ട് ഇന്‍സ്റ്റിട്ട്യൂഷന്‍സ് ട്രസ്റ്റ് ബില്‍ 2009' നിയമമാക്കുന്നതിനെതിരെ വാളോങ്ങിയതൊന്നും കേരള സമൂഹം മറന്നുകാണില്ല. ഇപ്പോള്‍ ഫാ. തെലേക്കാട്ടിലിന്റെ വിമര്‍ശനത്തിനു വിധേയരായ മതസമൂഹങ്ങള്‍ അവരുടെ സമൂഹസമ്പത്ത് ഭരിക്കുന്നത്‌ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന സമിതി വഴിയാണ്‌. അല്ലാതെ വിദേശ രാഷ്ട്രത്തലവന്‍ നിയമിക്കുന്ന പ്രതിനിധികള്‍ വഴിയല്ല. സഭ സ്വാശ്രയ കോളേജുകളും, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും   സമുദായത്തിന്റെ സംഭാവനകള്‍ കൊണ്ടു പടുത്തുയര്‍ത്തിയതാണ്. സേവന മേഖലകളായ വിദ്യാഭ്യാസവും, ആതുര സുശ്രൂഷയും കച്ചവടവല്‍ക്കരിച്ച് സമൂഹത്തിന് തെറ്റായ ഒരു മാതൃക കത്തോലിക്കാ സഭയാണ് സംഭാവന ചെയ്തത്. കത്തോലിക്കാ ബിഷപ്പുമാരുടെ ഏകാധിപത്യപരമായ ജനദ്രോഹങ്ങള്‍ എണ്ണിയാല്‍ തീരാത്തതാണ്. അതുകൊണ്ടു ഫാ. തെലേക്കാട്ട് ആദ്യം സ്വയം ജനാധിപത്യ വിശ്വാസിയാകൂ; അങ്ങിനെയാകുന്നതിന് മെത്രാന്മാരെ പ്രേരിപ്പിക്കുകയും വേണം. 
2013 ല്‍ കേരള കാത്തലിക് ഫെഡറേഷന്‍ തൃശ്ശൂരില്‍ സംഘടിപ്പിച്ച 'ചര്‍ച്ച് ആക്ട്' കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുന്നതിന് താങ്കളെ ക്ഷണിച്ചിരുന്നു. 'ചര്‍ച്ച് ആക്ട്' കണ്‍വെന്‍ഷനില്‍ പങ്കെടുക്കാമെന്നു താങ്കള്‍ ഉറപ്പുതന്നിരുന്നു എങ്കിലും അവസാന നിമിഷം പിന്‍മാറിയ കാര്യം താങ്കള്‍ മറന്നുകാണില്ല.


ഇതു സമത്വത്തിന്റെ ജനാധിപത്യ ഭാഷയല്ല
=======================================
വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള സമത്വയാത്ര കേരളത്തില്‍ നടക്കുകയാണല്ലോ. അദ്ദേഹം ക്രൈസ്‌തവസഭയുടെ ഘടനകളെ വളരെ താല്‍പര്യപൂര്‍വം അനുകരിക്കുന്ന വ്യക്‌തിയാണ്‌. അത്‌ എസ്‌.എന്‍.ഡി.പി. സംഘടനയ്‌ക്കു ഉപകാരപ്രദമാകുന്നതില്‍ സന്തോഷമുണ്ട്‌. പക്ഷേ, നമ്മുടെ കമ്പോള സംസ്‌കാരത്തിന്റെ പ്രത്യേകതകൊണ്ടായിരിക്കാം അദ്ദേഹം അതികഠിനമായ അനുകരണാജന്യമായ സ്‌പര്‍ധയുടെ പിടിയിലാണ്‌. അതുകൊണ്ട്‌ ക്രൈസ്‌തവസഭയോടു വെറുപ്പും വിദ്വേഷവും ഒളിഞ്ഞും തെളിഞ്ഞും പ്രകടിപ്പിക്കുന്നു. അദ്ദേഹത്തിന്റെ സമത്വയാത്രയുടെ ലക്ഷ്യം കേരളത്തിലെ ഹിന്ദുക്കളുടെ ഐക്യമാണെന്നു പറയുന്നു. ഹിന്ദു സംസ്‌കാരത്തിന്റെ സത്തയറിയാതെ അതിന്റെ ഐക്യത്തിനുവേണ്ടി ഇറങ്ങിത്തിരിക്കുന്നു, ചിന്തിച്ചുപോയി.
കാരണം ഹിന്ദുഐക്യം ഹൈന്ദവമല്ല തന്നെ. അങ്ങനെ ഒരു ഐക്യത്തിന്റെ സ്വപ്‌നമോ ദര്‍ശനമോ അതിലില്ല. ഹിന്ദുത്വവാദികള്‍ അതു പറയുന്നതു രാഷ്‌ട്രീയ അധികാരത്തിനു വേണ്ടിയാണ്‌. കാരണം ആ സംസ്‌കാരത്തിന്റെ ഉറവിടങ്ങളില്‍ ഐക്യത്തിന്റെയോ സംഭ്രാതൃത്വത്തിന്റെയോ ഒന്നുമില്ല. അപ്പന്‍ ശരിയല്ലെങ്കിലും സഹോദരങ്ങള്‍ ഐക്യപ്പെടും. കാരണം അവര്‍ ഒരു അച്‌ഛന്റെ മക്കളാണ്‌. ഐക്യം സാധ്യമാകുന്ന ഒന്നും ഹിന്ദുത്വത്തിലില്ല. അങ്ങനെ ഒരു പൊതു പിതാവില്‍ അവര്‍ വിശ്വസിക്കുന്നുമില്ല. ദൈവങ്ങള്‍ പോലും ഭിന്നമാണ്‌. സാഹോദര്യം, സമത്വം ഇവയ്‌ക്ക്‌ ഒരു പൊതു പൈതൃകം വേണം. ഫ്രഞ്ച്‌ വിപ്ലവമൂല്യങ്ങളായ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം ഇവയുടെ പിന്നില്‍ ഒരു പൊതു പൈതൃകവും ഒരു ദൈവവുമുണ്ട്‌. ഇതു മുസ്ലിം മതത്തിലുമുണ്ട്‌. ഐക്യപ്പെടുത്തുന്ന പൈതൃക സങ്കല്‍പങ്ങളില്ല. മാത്രമല്ല ഐക്യപ്പെടാന്‍ കഴിയാത്തവിധം ശരീരം വിഭജിതമാണ്‌. ബ്രഹ്‌മാവില്‍നിന്നുള്ള ജനനത്തില്‍ പോലും ഉച്ചനീചത്വങ്ങളാണ്‌.
വെള്ളാപ്പള്ളി കൊണ്ടുനടക്കുന്ന ആദര്‍ശങ്ങള്‍ അയല്‍ക്കാരില്‍നിന്നു കടമെടുത്തതാണ്‌. ആ സമത്വം അസാധ്യമായവരെ ഒന്നിപ്പിക്കുമ്പോള്‍ ഒരു പഴയ കഥ ആവര്‍ത്തിക്കുന്നതുപോലെ തോന്നുന്നു - വെള്ളം കലക്കിയ ആട്ടിന്‍കുട്ടിയോടു കോപിക്കുന്ന കുറുക്കന്റെ കഥ. കോപം കൊന്നുതിന്നാനുള്ള കൊതിയാണ്‌. ഈഴവരെ സമന്മാരായി നായന്മാര്‍ പരിഗണിച്ചില്ല; അമ്പലത്തില്‍ കയറ്റിയില്ല. അതുകൊണ്ട്‌ അവര്‍ ഈഴവ അമ്പലങ്ങള്‍ ഉണ്ടാക്കി. അതില്‍ പുലയനും പറയനും പ്രവേശനം കിട്ടിയില്ല. അതിന്‌ ക്രിസ്‌ത്യാനികളും മുസ്ലിംകളും കുറ്റക്കാരായ പോലെയാണ്‌ വെള്ളാപ്പള്ളി ഇപ്പോള്‍ സമത്വയാത്ര നടത്തുന്നത്‌.
ചോദിച്ചേക്കാം; ഈഴവര്‍ ഹിന്ദുക്കളാണോ? ഇ. മാധവന്റെ സ്വാതന്ത്ര്യ സമുദായത്തില്‍ അര്‍ഥശങ്കയില്ലാതെ പറയുന്നു ഈഴവര്‍ ബുദ്ധമതക്കാരാണ്‌, അവര്‍ ശ്രീലങ്കയില്‍ നിന്നുവന്നവരാണ്‌ എന്ന്‌. ഇതു കുമാരനാശാനേയും ശ്രീനാരായണ ഗുരുവിനേയും വായിച്ചാല്‍ വ്യക്‌തവുമാണ്‌. കേരളത്തില്‍ ബൗദ്ധ പാരമ്പര്യമുള്ളവരാണു സുറിയാനി ക്രിസ്‌ത്യാനികളും. അവരുടെ പള്ളി, അപ്പന്‍, മുത്തപ്പന്‍ തുടങ്ങിയ പദങ്ങളും സ്‌ത്രീകളുടെ ചട്ടയും മുണ്ടും ബൗദ്ധ സ്വാധീനത്തിന്റെ സൂചനകളാണ്‌. ബൗദ്ധപാരമ്പര്യം സംഘബോധത്തിന്റെയും സംഭ്രാതൃത്വത്തിന്റെയുമാണ്‌.
വെള്ളാപ്പള്ളി ഐക്യത്തില്‍നിന്നു പുറത്താക്കുന്നതു ക്രിസ്‌ത്യാനികളെയും മുസ്ലിംകളെയുമാണ്‌. ബ്രാഹ്‌മണാധിപത്യത്തിനു കീഴില്‍ ഭൂമി ബ്രഹ്‌മസ്വവും ദേവസ്വവുമായിരുന്നു. പാട്ടം, കാണം, വാരം എന്നിങ്ങനെ എടുത്തു കേരളത്തില്‍ കാര്‍ഷികവൃത്തിയില്‍ മാത്രം ആശ്രയിച്ച്‌ ജീവിച്ചുപോന്ന മൂന്നു സമുദായങ്ങളാണ്‌ ഈഴവരും, ക്രിസ്‌ത്യാനികളും, മുസ്ലിംകളും. സര്‍ക്കാര്‍ ജോലികളും ഭൂമിയും ആഢ്യവര്‍ഗത്തിന്റേതായിരുന്നു. അപ്പോള്‍ അവശതയില്‍ ജീവിച്ചവരാണ്‌ എന്നതു മറക്കാം.
പക്ഷേ, ഈ മൂന്നു കൂട്ടര്‍ക്കും കൃഷിഭൂമി സ്വന്തമായി ലഭിച്ചതു കമ്യൂണിസ്‌റ്റായ ഇ.എം.എസ്‌. നമ്പൂതിരിപ്പാടിന്റെ ഭൂനിയമങ്ങളെ തുടര്‍ന്നാണ്‌. ഈ വിപ്ലവവും കേരളത്തില്‍ സൃഷ്‌ടിക്കപ്പെട്ടതിന്റെ ആധാരവും വൈദേശീയമാണ്‌. സ്വാതന്ത്ര്യസമരത്തില്‍ നെഹ്‌റുവിനെപ്പോലുള്ളവര്‍ ഇന്ത്യ കണ്ടെത്തിയതു നവോത്ഥാന മാനവീകതയിലാണ്‌; അതു പാശ്‌ചാത്യമായിരുന്നു. മാത്രമല്ല അബ്രാഹത്തിന്റെ വിശ്വാസത്തിലൂന്നിയ യഹൂദ-ക്രൈസ്‌തവ-ഇസ്ലാമിക മതപാരമ്പര്യത്തിലെ ഏക ദൈവവിശ്വാസവും ഏക മാതാപിതാക്കളും സൃഷ്‌ടിക്കുന്ന സാഹോദര്യം. ഈഴവരുടെ നവോത്ഥാനത്തിനിടയാക്കിയതും ആ പൊതു പൈതൃകത്തില്‍ നിന്നുതന്നെയുള്ള കമ്യൂണിസവുമായി ബന്ധപ്പെട്ടതാണ്‌.
ഈഴവ സമൂഹം ക്രൈസ്‌തവസഭയില്‍ ചേരുന്നതിനെക്കുറിച്ച്‌ ഒരിക്കല്‍ ആലോചിച്ചിട്ടുണ്ട്‌. പിന്നീട്‌ അവരില്‍ പലരും കമ്യൂണിസത്തിന്റെ കുടക്കീഴിലായി. ഇതൊന്നും അവര്‍ ഹൈന്ദവ മൂല്യങ്ങളില്‍നിന്നുണ്ടായ നവോത്ഥാനമായിരുന്നില്ല. ചാവറയച്ചനും മദര്‍ തെരേസയും ഭാരതീയ സമൂഹത്തില്‍ അത്ഭുതങ്ങള്‍ സൃഷ്‌ടിച്ചെങ്കില്‍ അതു ക്രൈസ്‌തവ മാനവികതയുടെ ഫലമാണ്‌.
മലയപ്പുലയനു വാഴക്കുലയ്‌ക്ക്‌ അവകാശം ഉണ്ടാക്കിയതും തോട്ടിയുടെ മകനു മനുഷ്യത്വം ഉണ്ടാക്കിയതും കമ്യൂണിസ്‌റ്റ്‌ മാനവദര്‍ശനം ചങ്ങമ്പുഴയും തകഴിയും ഉള്‍ക്കൊണ്ടതു കൊണ്ടാണ്‌. ഇതൊന്നും ഹിന്ദുത്വതയുടെ ഘര്‍ വാപസികൊണ്ട്‌ ഉണ്ടാകുന്നതല്ല.
സ്വതന്ത്ര ഇന്ത്യയില്‍ നവോത്ഥാന കാഴ്‌ചപ്പാടില്‍ ഈഴവരും ക്രൈസ്‌തവരും മുസ്ലിംകളും വളര്‍ന്നു. ക്രൈസ്‌തവ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ ഉണ്ടായി. ചാവറയച്ചന്‍ തുടങ്ങിയ പള്ളിയോടു കൂടിയുള്ള പള്ളിക്കൂടങ്ങള്‍ ക്രിസ്‌ത്യാനികളെ മാത്രം പഠിപ്പിക്കാനായിരുന്നില്ല. അവയില്‍ പഠിച്ചു ഹിന്ദുക്കളും ക്രിസ്‌ത്യാനികളും മുസ്ലിംകളും വളര്‍ന്നു. മുസ്ലിംകള്‍ ഇപ്പോഴാണ്‌ വിദ്യാഭ്യാസത്തില്‍ കൂടുതല്‍ തല്‍പരരായത്‌.
അടുത്ത കാലത്താണ്‌ ക്രൈസ്‌തവര്‍ പ്രത്യേകിച്ചു കത്തോലിക്കാ സഭ തൊഴിലധിഷ്‌ഠിത ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ താല്‍പര്യം കാണിച്ചത്‌. സ്വാശ്രയ സ്‌ഥാപനങ്ങള്‍ കേരളത്തിന്റെ വികസനത്തിന്റെ നിര്‍ണായക കാല്‍വയ്‌പായിരുന്നു. സഭ സ്വാശ്രയ സ്‌ഥാപനങ്ങള്‍ തുടങ്ങിയതു പണത്തിന്റെ കൊഴുപ്പു കൊണ്ടല്ല, ഒരു സാമൂഹിക ആവശ്യം നിറവേറ്റുകയായിരുന്നു. അതുകൊണ്ട്‌ കച്ചവടം നടത്തിയെന്നും ന്യൂനപക്ഷാവകാശങ്ങള്‍ പണമുണ്ടാക്കാന്‍ ഉപയോഗിച്ചു എന്നുമുള്ള ആരോപണങ്ങള്‍ കടുത്ത സ്‌പര്‍ധയുടെ മാത്രമാണ്‌.
ഈ രംഗത്തേക്കു സഭ കടന്നു വന്നപ്പോള്‍ ടണ്‍ കണക്കിനു സ്വര്‍ണവും സമ്പത്തും കാക്കുന്ന ക്ഷേത്രങ്ങളൊന്നും ചെറുവിരല്‍ അനക്കാതെ ഭൂതം പൊന്നു കാക്കുന്നതുപോലെ കഴിയുകയായിരുന്നു. പണം മാത്രമുണ്ടായാല്‍ പോരാ, മനുഷ്യ നന്മയ്‌ക്കുപകരിക്കുന്ന കാഴ്‌ചപ്പാടുകള്‍ വേണം. കേരളത്തിന്റെ ഉപഭോഗ കമ്പോളത്തില്‍ ഈഴവര്‍ തീരെ ദരിദ്ര നാരായണന്മാരൊന്നുമല്ല. താഴേക്കു നോക്കാനും പഠിക്കണം. ഈഴവരെക്കാള്‍ അവശര്‍ കേരളത്തിലുണ്ട്‌. അവരില്‍ ക്രൈസ്‌തവരുമുണ്ട്‌. ദാരിദ്ര്യത്തിനും അവശതയ്‌ക്കും മതമില്ല. എല്ലാവരുടെയും പുരോഗതി പ്രത്യേകിച്ചു അവശരുടെ പുരോഗതിക്ക്‌ എല്ലാവരും പ്രാമുഖ്യം കൊടുക്കണം. അതു നീതിയുടെ പ്രശ്‌നമാണ്‌.
നാം പിന്നോട്ടല്ല പോകേണ്ടത്‌, മുന്നോട്ടാണ്‌. സമത്വം വരാനിരിക്കുന്ന ആദര്‍ശമാണ്‌, അതിലേക്കാണ്‌ നാം ഇനിയും യാത്ര ചെയ്യേണ്ടത്‌. അതിനു പിന്നോട്ടുപോയി ചാതുര്‍വര്‍ണ്യത്തില്‍ കുടിയിരിക്കാനല്ല ശ്രമിക്കേണ്ടത്‌. ഹിന്ദു ഐക്യത്തിന്റെ ഭാഷ സമത്വത്തിന്റെയോ ജനാധിപത്യത്തിന്റെയോ അല്ല. അവര്‍ വരുത്താന്‍ പോകുന്ന ഭരണം ജനാധിപത്യത്തിന്റെയായിരിക്കും എന്ന്‌ ഒരു ഉറപ്പുമില്ല. ക്രിസ്‌ത്യാനികളെയും മുസ്ലിംകളെയും അറബിക്കടലില്‍ താഴ്‌ത്തിയാണോ ഇവിടെ സമത്വം ഉണ്ടാക്കാന്‍ പോകുന്നത്‌? ജനാധിപത്യം ഒരു പ്രാര്‍ഥനയും ആഗ്രഹവുമാണ്‌. സകല മനുഷ്യരുടെയും സ്വാതന്ത്ര്യത്തിന്റെയും യുക്‌തിയുടേയും ബലത്തിലൂടെ സംജാതമാകുന്ന ജനാധിപത്യം. അതു സാധ്യമാകണമെങ്കില്‍ വെള്ളാപ്പള്ളിയെപ്പോലുള്ളവര്‍ ജനാധിപത്യത്തിന്റെ ഭാഷ സംസാരിക്കണം. അതു പ്രകൃതി തീര്‍ക്കുന്ന തലവിധിയുടെ ക്രമമല്ല. മനുഷ്യര്‍ക്കെല്ലാവര്‍ക്കും സാധിക്കുന്ന സാമാന്യബുദ്ധിയുടെയും സാംസ്‌കാരിക ഭാഷണത്തിന്റെയും പരസ്‌പര ആദരവിന്റെയും ജീവിതക്രമം.
ഖേദത്തോടെ എഴുതട്ടെ വെള്ളാപ്പള്ളിയുടെ ഭാഷ ഈ ജനാധിപത്യ സംസ്‌കാരത്തിന്റെയല്ല. ഭാഷയില്‍ സമത്വവും സാഹോദര്യവും കടന്നുവരട്ടെ. മതവും ജാതിയും നോക്കി സാഹോദര്യം നിര്‍വചിക്കാനല്ല ക്രൈ സ്‌തവനായ ഞാന്‍ പഠിച്ചിട്ടുള്ളത്‌. അതുകൊണ്ടാണ്‌ സാഹോദര്യത്തോടെ ഈ കുറിപ്പ്‌ എഴുതുന്നതും.
ഫാ. ഡോ. പോള്‍ തേലക്കാട്ട്‌
Friday, December 4, 2015
========================================
courtesy>
http://mangalamepaper.com/…/news/2015-12-04/1449166375cp.jpg

Mangalam 04/12/15

Tuesday, December 1, 2015

Nun’s body found in convent well


Nun’s body found in Kerala convent well,   suicide suspected 

Courtesy: mattersindia.com

Vagamon: The body of a middle-aged nun was found in a convent well in Kerala, southern India, on Tuesday morning. Church authorities suspect it to be a case of suicide.
“It seems to be a suicide case. But we are waiting for the post mortem report,” Fr Sebastian Kollenkunnel, spokesperson of Kanjirapally diocese, told Matters India.
The 42-year-old nun’s body was sent for autopsy at the Kottayam Medical College, some 50 km southwest of the convent in Uluppooni where she was at the time of her death. The parish is close to Vagamon, a tourist resort in Idukki district.
Father Kollenkunnel said Sister Liza Maria was a member of the Kanjirapally province of the Sisters of the Adoration of the Blessed Sacrament (SABS), a 107-year-old congregation founded in Kerala, southern India.
The priest said the nun came there a few days ago for treatment for depression.
Sister Ancy, a provincial councilor, told Matters India that Sister Maria was quiet and never shared her problems with others. She, who was teaching in a school in close by Pullikkanam, was taken for counseling two months ago after teachers and other nuns found her gloomy and aloof.
Another priest, who did not want to be named, said Sr Liza’s family members do not suspected foul play in the death as they knew about her illness and treatment.
Her family is in Upputhara, another parish under Kanjirapally diocese. Her family now wants the funeral to be conducted in their parish, the priest said
According to the Deepika, a Malayalam newspaper, the nuns at Ulupponi looked for her after she failed to turn up for morning prayers. They found her door locked from outside and later saw her footwear near the convent well.
Sr Liza is the second nun in Kerala whose body was found in a convent well. In 1992, Sister Abhaya was found dead in a well at St. Pius X Convent in Kottayam. Initially, the police concluded the death of the 19-year-old member of St. Joseph’s Congregation as a suicide. A probe by the Central Bureau of Investigation found it to be a murder.
In 2008, the federal probe agency arrested two priests and a nun in connection with the case.
The SABS congregation was founded Archbishop Thomas Kurialacherry of Changanacherry to promote devotion to the Blessed Sacrament. It became a pontifical congregation in 1968.
The congregation now has 17 provinces with more than 4,300 members, who serve 87 dioceses in 10 countries.