ബിഷപ്പുമാര്‍ ശുശ്രൂഷകാരായി വര്‍ത്തിക്കണം.
ക്രിസ്ത്യാനികളോടുള്ള മതിപ്പ് കുറയുന്നതിന്റെ കാരണം ബിഷപ്പുമാരുടെ ഏകാധിപത്യവും, സമൂഹസമ്പത്തിന്റെ ദുര്‍ഭരണവും ആണ്. വിശ്വാസികളുടെ സമൂഹസമ്പത്ത് കൈവശം വച്ച് അവര്‍ക്കെതിരെ വ്യവഹാരവും, ചൂഷണവും നടത്തുന്ന മെത്രാന്മാരുടെ തെറ്റായ പ്രവര്‍ത്തനരീതിയാണ്, വിശ്വാസികള്‍ കൊഴിഞ്ഞു പോകുന്നതിന്റെ പ്രധാന കാരണം. വിശ്വാസികളുടെ സമൂഹസമ്പത്ത്, അവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന സമിതിയാണ് ഭരിക്കേണ്ടത്. ബിഷപ്പുമാര്‍ ശുശ്രൂഷകാരായി വര്‍ത്തിക്കണം.
യേശുവിനെ തെറ്റായി വ്യാഖ്യാനിക്കുന്നതില്‍ ബിഷപ്പുമാര്‍ക്ക് വലിയ പങ്കുണ്ട്. ഈ അടുത്ത അവസരത്തില്‍ മനുഷ്യരെ നിഷേധിക്കുന്ന, അവഹേളിക്കുന്ന പ്രസ്താവനകള്‍ താഴത്തിന്റെ ഭാഗത്തുനിന്നും കേള്‍ക്കുവാന്‍ ഇടവന്നത് ഓര്‍ക്കുന്നു.
സഭയുടെ വകയായുള്ള വിദ്യാഭ്യാഭ്യാസ, ആധുരശുശ്രുഷാ മേഘലകള്‍ കച്ചവടസ്ഥാപനങ്ങളായി മാറ്റിയതിന്റെ ഉത്തരവാദിത്വവും ബിഷപ്പുമാര്‍ക്ക് തന്നെയാണ്.
ഇപപോള്‍ സുവിശേഷവല്ക്കരണം എന്ന ആശയവുമായി ഇറങ്ങിയതിന്റെ പിന്നില്‍ ഹിഡന്‍ അജണ്ട തന്നെ കാണും
No comments:
Post a Comment