ബാലികപീഡനം: വൈദികന്‍െറ അറസ്റ്റ് വിലക്കി
Published on Fri, 04/24/2015 - 23:21 ( 8 hours 40 min ago)
http://www.madhyamam.com/news/351141/150424
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ വൈദികന്‍ എഡ്വിന്‍ ഫിഗരേസിനെ മേയ് അഞ്ചുവരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈകോടതി. എഡ്വിന്‍ ഫിഗരേസ് നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി മേയ് അഞ്ചിന് പരിഗണിക്കാന്‍ മാറ്റിയാണ് ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിന്‍െറ ഉത്തരവ്.
സര്‍ക്കാറിന്‍െറ നിലപാടറിയിക്കാന്‍ അഭിഭാഷകന്‍ കൂടുതല്‍ സമയം തേടിയ സാഹചര്യത്തിലാണ് കേസ് മേയ് അഞ്ചിലേക്ക് മാറ്റിയത്. അതുവരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി നിര്‍ദേശം. മുന്‍കൂര്‍ ജാമ്യഹരജിയില്‍ ഹൈകോടതി നേരത്തേ സര്‍ക്കാറിന്‍െറ നിലപാട് തേടിയിരുന്നു. കോട്ടപ്പുറം രൂപതക്കു കീഴിലെ പുത്തന്‍വേലിക്കര കുരിശിങ്കല്‍ ലൂര്‍ദ് മാതാ പള്ളി വികാരിയായ പ്രതി തന്‍െറ മകളെ പള്ളിമേടയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാരോപിച്ച് പുത്തന്‍വേലിക്കര സ്വദേശിനിയായ മാതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
മാര്‍ച്ച് 28നാണ് കേസിനാസ്പദമായ സംഭവമെന്നാണ് പരാതി. പ്രതിയായ വൈദികന്‍ ഒളിവിലാണ്. ഇതിനിടെയാണ് മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് തന്നോടുള്ള മുന്‍വൈരാഗ്യമാണ് കേസില്‍ കുടുക്കാന്‍ കാരണമെന്ന് വികാരി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.
No comments:
Post a Comment