Monday, April 27, 2015

മുങ്ങിയവന്‍ പൊങ്ങി -ഒളിവില്‍ പോയതല്ലത്രെ !!! നേരത്തേ നിശ്ചയിച്ച പരിപാടിയായിരുന്നു യു.എ.ഇയിലേത്. അവിടെ ചെന്നപ്പോഴാണ് കോട്ടപ്പുറം ബിഷപ്പ് പറഞ്ഞതനുസരിച്ച് പരിപാടി റദ്ദാക്കിയെന്ന് അറിയുന്നത്. പീഡനക്കേസ് ഉണ്ടാകും മുമ്പേ ധ്യാനം റദ്ദാക്കാന്‍ ബിഷപ്പ് ഇടപെട്ടു. നീതിന്യായ വ്യവസ്ഥയിലും ദൈവത്തിലും ഉത്തമ വിശ്വാസമുണ്ട്. നിരപരാധിത്വം തെളിയിക്കാമെന്ന പ്രതീക്ഷയുണ്ടെന്നും പുത്തന്‍വേലിക്കര ബലാത്സംഘ കേസിലെ പ്രതിയായ എഡ്വിന്‍ ഫിഗരസിന്റെ ജല്പനം.


മുങ്ങിയവന്‍ പൊങ്ങി:-ഫാ. എഡ്വിന്‍ ഫിഗറസ്- 

Catholic Priests cartoons, Catholic Priests cartoon, funny, Catholic Priests picture, Catholic Priests pictures, Catholic Priests image, Catholic Priests images, Catholic Priests illustration, Catholic Priests illustrations

പള്ളിമേടയിലെ പീഡനം:കോട്ടപ്പുറം ബിഷപ്പിന്റെ കെണിയെന്ന് ഫാ.എഡ്വിൻ ഫിഗ്രേസ്
ആർ. അഭിലാഷ്
Posted on: Monday, 27 April 2015

ആർ. അഭിലാഷ്
Posted on: Monday, 27 April 2015
കൊച്ചി: കോട്ടപ്പുറം രൂപത ബിഷപ്പ് ജോസഫ് കാരിക്കശ്ശേരിയുടെ അറിവോടെ പുരോഹിതരായ ഫാ. ഫ്രാൻസിസ് താണിയത്ത്, ഫാ. നിക്സൺ കാട്ടശേരി എന്നിവർ ചേർന്നൊരുക്കിയ കെണിയാണ് തനിക്കെതിരായ പീഡനക്കേസെന്ന് ഫാ. എഡ്വിൻ ഫിഗ്രേസ് 'കേരളകൗമുദി"യോട് പറഞ്ഞു. കേസന്വേഷണവുമായി സഹകരിക്കും. ഇന്ന് ഉച്ചയോടെ പൊലീസിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യു.എ.ഇയിൽ നിന്ന് ഇന്നലെ കൊച്ചിയിലെത്തിയ ഫാ. എഡ്വിൻ ഫിഗ്രേസ് ഹോട്ടലിൽ വെച്ചാണ് കേരളകൗമുദിയോട് സംസാരിച്ചത്. അഭിഭാഷകരായ അഡ്വ. രഞ്ജിത്ത് ശങ്കർ, അഡ്വ. ഷിജു എബ്രഹാം വർഗ്ഗീസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. യു.എ.ഇയിൽ നേരത്തേ നിശ്ചയിച്ച ധ്യാന പരിപാടിക്ക് പോയതാണെന്നും എഡ്വിൻ പറഞ്ഞു.
മാർച്ചിൽ പുത്തൻവേലിക്കര ലൂർദ് മാതാ പള്ളി വികാരിയായിരിക്കെ പതിനാലുകാരിയെ പള്ളിമേടയിൽ പീഡിപ്പിച്ചെന്ന കേസിൽ ഫാ. എഡ്വിൻ ഒളിവിലായിരുന്നു. അറിയപ്പെടുന്ന ധ്യാനഗുരുവും സംഗീതജ്ഞനുമാണ് അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ മേയ് അഞ്ച് വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി പൊലീസിനോട് നിർദ്ദേശിച്ചിരുന്നു.

പരാതിപ്പെട്ടത് വൈരാഗ്യമുണ്ടാക്കി

'മാർച്ച് 12,13 തീയതികളിൽ എറണാകുളത്ത് സഭ സംഘടിപ്പിച്ച ലിവിംഗ് ടുഗദർ എന്ന യോഗത്തിൽ, ഫാ. ഫ്രാൻസിസ് താണിയത്ത്, ഫാ. നിക്സൺ കാട്ടശേരി എന്നിവരുടെ പൗരോഹിത്യ വിരുദ്ധ പ്രവൃത്തികൾ ഞാൻ ചൂണ്ടിക്കാട്ടി. നടപടി എടുക്കുന്നതിൽ ബിഷപ്പ് വീഴ്ച വരുത്തുകയാണെന്നും വ്യക്തമാക്കി. പ്രത്യാഘാതമുണ്ടാകുമെന്നും വിദേശ ധ്യാനങ്ങൾ തടയുമെന്നും ഫാ. ഫ്രാൻസിസ് അന്ന് തന്നെ എന്നെ ഭീഷണിപ്പെടുത്തി. കോട്ടപ്പുറം ബിഷപ്പിന് ഫാ. ഫ്രാൻസിസ് താണിയത്തുമായി സാമ്പത്തിക ഇടപാടുമുണ്ട്. ഫാ. ഫ്രാൻസിസ് താണിയത്തും എന്റെ സഹോദരനുമായുള്ള വസ്തുതർക്കവും പകയ്‌ക്ക് കാരണമായി. പെൺകുട്ടിയുടെ കുടുംബത്തിന് എന്നോടുള്ള മുൻവൈരാഗ്യം മുതലെടുത്താണ് വൈദികർ കേസ് കെട്ടിച്ചമച്ചത്. രൂപതയിലെ ചില പുരോഹിതർ ഞാൻ വിദേശത്ത് ധ്യാനം സംഘടിപ്പിക്കുന്നതിനും മ്യൂസിക് ആൽബങ്ങൾ ഇറക്കുന്നതിനും എതിരായിരുന്നു.

ഒളിവിൽ പോയതല്ല

നേരത്തേ നിശ്ചയിച്ച പരിപാടിയായിരുന്നു യു.എ.ഇയിലേത്. അവിടെ ചെന്നപ്പോഴാണ് കോട്ടപ്പുറം ബിഷപ്പ് പറഞ്ഞതനുസരിച്ച് പരിപാടി റദ്ദാക്കിയെന്ന് അറിയുന്നത്. പീഡനക്കേസ് ഉണ്ടാകും മുമ്പേ ധ്യാനം റദ്ദാക്കാൻ ബിഷപ്പ് ഇടപെട്ടു. നീതിന്യായ വ്യവസ്ഥയിലും ദൈവത്തിലും ഉത്തമ വിശ്വാസമുണ്ട്. നിരപരാധിത്വം തെളിയിക്കാമെന്ന പ്രതീക്ഷയുണ്ടെന്നും ഫാ. എഡ്വിൻ ഫിഗ്രേസ് പറഞ്ഞു.
http://news.keralakaumudi.com/news.php?nid=1928af64cb75e309b076d8ad848cb51b

No comments:

Post a Comment