Kerala Catholic Federation
supports Olari Cherupushpam Church parishioners protest against Vicar Fr. Paul Vattakuzhy.
വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന ഒളരി പള്ളി വികാരി ഫാ. പോള്‍ വട്ടക്കുഴിയുടെ ചൂഷണത്തിനും ഭീഷണിക്കും ഫണ്ട് ദുരുപയൊഗത്തിനുമെതിരെ ഇടവകാംഗങ്ങള്‍ നടത്തിവരുന്ന ധര്‍മസമരത്തിന് കേരള കാത്തലിക് ഫെഡറേഷന്‍ പിന്തുണ പ്റഖ്യാപിച്ചു. 7 വര്‍ഷമായി ഈ വികാരിയെ തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്ന തൃശ്ശൂര്‍ രൂപതയുടെ നടപടികളെ യോഗം കുറ്റപ്പെടുത്തി.
അനീതി നടത്തുന്ന വികാരിക്കെതിരെ ഒളരി ഇടവകാംഗങ്ങള്‍ നടത്തിവരുന്ന സമരത്തില്‍ പോലീസ് ഇടപെടെണ്ടതില്ലെന്നും ചൂഷനത്തിനെതിരെ പ്രതികരിക്കാനുള്ള പൗരാവകാശത്തെ മാനിക്കണമെന്നും സംസ്ഥാന പ്രസിഡണ്ട് ആന്‍റണി ചിറ്റാട്ടുകരയുടെ അദ്ധ്യക്ഷതയില്‍ കൂടിയ ആഗസ്റ്റ് 23 ലെ യോഗം ആവശ്യപ്പെട്ടു.
മറ്റുള്ളവരുടെ കുറ്റവും കുറവും
ഒളരി ഇടവകാംഗങ്ങള്‍ വികാരി പോള്‍ വട്ടക്കുഴിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊന്ടുള്ള സമരം മൂന്ന് ആഴ്ച പിന്നിടുന്നു. മറ്റുള്ളവരുടെ കുറ്റവും കുറവും അന്വേഷിച്ചു നടക്കുന്ന ആര്ച്ച് ബിഷപ്പ് 7 കൊല്ലമായി ചൂഷണം ഭീഷണി ഫണ്ട് ദുരുപയോഗം എന്നിവ നടത്തുന്ന ഒരു വികാരിയെ മാറ്റുവാന്‍ എന്തുകൊണ്ട് നടപടി എടുക്കുന്നില്ല?
1. Managalam daily reported 24/08/2014, 2. Madhyamam 25/05/2014
No comments:
Post a Comment