ക്രൈസ്തവ
മഹാപുരോഹിതന്മാരും
സാഹിത്യ കാരന്മാരുമാണോ സര്‍ക്കാരിനെ നിയന്ത്രിക്കുന്നത്?
ക്രൈസ്തവ മഹാപുരോഹിതന്മാരും സാഹിത്യ കാരന്മാരുമാണോ സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് ? ഈ ചോദ്യം എന്റേതല്ല. മറിച്ച് മദ്യം ഉപയോഗിക്കാത്ത ശമ്പള പരിഷ്കരണ കമ്മീഷന്‍ അധ്യക്ഷന്‍ കൂടിയായ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ ഇന്നലെ കൊച്ചിയില്‍ പറഞ്ഞതാണ്.
"ബിയര്‍ -വൈന്‍ പാര്‍ലറുകള്‍ പൂട്ടരുത്.
അത് കനത്ത റവന്യൂ നഷ്ടം ഉണ്ടാക്കും. എട്ടു ശതമാനം വീര്യമുള്ള കള്ള് വില്‍ക്കുന്ന സംസ്ഥാനത്ത് നാലു ശതമാനം മാത്രം വീര്യമുള്ള (അരമനയുടെ കണക്കാണ്) വൈന്‍ നിരോധിയ്ക്കാനൊരുങ്ങുന്നത് എന്തുകൊണ്ടെന്നു മനസിലാകുന്നില്ല. വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിയ്ക്കാനും വിപണനം ചെയ്യാനും അനുവദിച്ചാല്‍ കനത്ത റവന്യൂ നഷ്ടം കുറയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നയപരമായ ഇത്തരം വിഷയങ്ങളില്‍ വികാരപരമായല്ല സര്‍ക്കാര്‍ തീരുമാനം എടുക്കേണ്ടത്.
മദ്യനിരോധനം മതനേതാക്കന്‍മാരോടും സാഹിത്യകാരന്‍മാരോടും ആലോചിച്ചല്ല നടപ്പിലാക്കേണ്ടത്. അത് സാമ്പത്തിക വിദഗ്ധരോടാണ് ആലോചിയ്ക്കേണ്ടത്. സമ്പൂര്‍ണ മദ്യനിരോധനം സംസ്ഥാനത്തിന്റെ സമ്പദ് ഘടനെയെപ്രതികൂലമായി ബാധിയ്ക്കുന്നതിനാല്‍ വികസനം താറുമാറാകുമെന്നും" അദ്ദേഹം പറഞ്ഞു.
എവിടെയാണ് ഈ രാജ്യത്തെ ഈ ഭരണാധികാരികള്‍ കൊണ്ടെത്തിക്കുന്നത്. എന്താണ് ഇതിന്റെ പിന്നിലെ രഹസ്യ അജണ്ട തെരഞ്ഞടുപ്പിലൂടെ ജനം പുറത്ത് നിറുത്തിയ രാഷ്ട്രീയ ഭിക്ഷാംദേഹികള്‍ പുരോഹിതന്മാരെയും സാഹിത്യകാരന്മാരെയും കൂട്ടുപിടിച്ച് മദ്യം ആയുധമാക്കി അധികാരത്തിലേക്ക് തിരിച്ചു വരാന്‍ ശ്രമിക്കുന്നത് തിരിച്ചറിയാന്‍ കഴിയണം .
ഇങ്ങിനെയെങ്കില്‍ ഭരിക്കുന്നത് ആരെന്നു തീരുമാനിക്കാനും മുഖ്യ മന്ത്രിയെ തീരുമാനിക്കാനും സുന്നഹദോസും സാഹിത്യ അക്കാദമിയും കൂടി തീരുമാനിക്കേണ്ടി വരുമല്ലോ?
വീണ്ടും ഞാന്‍ ചോദിക്കട്ടെ നിശ്ശബ്ധമായിരിക്കുവാന്‍ നിങ്ങളെ പഠിപ്പിച്ചതാര്‍?
No comments:
Post a Comment