ഇടയ ലേഖനം: ദൈവവിളിയുടെ പ്റാധാന്യം
കാര്‍ഡിനല്‍ ജോര്‍ജ്ജ് ആലഞ്ഞേരി ഇരുട്ട് കൊണ്ടു ഓട്ട അടക്കാം എന്നു ധരിക്കേണ്ട.
ശുശ്രൂഷകരാകേണ്ടവര്‍ സമ്പത്തിന്റെ ഭരണം നടത്തുമ്പോള്‍ സംഭവിക്കുന്ന മൂല്യച്യുതിയിലാണിന്നു സഭ.
വിശ്വാസികളുടെ സമ്പത്ത് കൈവശം വെച്ച് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന സര്ക്കരുകളെ ഭീഷണിപ്പെടുത്തുന്നതും, സ്വാര്‍ത്ഥ താല്‍പര്യം സംരക്ഷിക്കുന്നതിന് വിശ്വാസികളെ തെരുവിലിറക്കുന്നതും, കൂദാശകളും ആചാരങ്ങളും കച്ചവട ചരക്ക് ആക്കുന്നതും, ബാലപീഡകരും ലൈംഗീക കുറ്റവാളികളുമായ വൈദികരെ സംരക്ഷിക്കുന്നതും, പള്ളിപൊളിച്ചു പുതിയ പള്ളി പണുത് സഭാജനങ്ങളെ ചൂഷണം ചെയ്യുന്നതും ആയ നയങ്ങളില്‍ നിന്ന് സഭ പിന്മാറണം.
സഭാജനത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന സമിതി പള്ളിയും പള്ളിസമ്പത്തും ഭരിക്കണം.
സോഷ്യല്‍ മീഡിയായെയും പൊതുസമൂഹത്തെയും കുറ്റം പറഞ്ഞു കാലം കഴിക്കാമെന്നു കരുതരുത്. ഫ്രാന്‍സീസ് പാപ്പായെ പിന്തുടര്ന്ന് ഒരു സമൂലമാറ്റം കേരള സഭയില്‍ വരുത്തുവാന്‍ അങ്ങ് മനസിരുത്തണം.
മനോരമ 03/07/2014 |
No comments:
Post a Comment