Friday, March 20, 2015

Syro-Malabar Australia Ltd.,


ഓസ്ട്രെലിയയില്‍ ജോലിചെയ്യുന്ന കേരളീയരായ കത്തോലിക്കാ വിശ്വാസികളുടെ പുറകെ ആര്‍ത്തിപൂണ്ട ഇടയന്‍മാര്‍: ഓസ്ട്രെലിയയില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന വിശ്വാസികളുടെ പേടി സ്വപനം ആണ് സിറോ-മലബാര്‍ രൂപത എന്നത്. 2012-ല്‍ കര്‍ദിനാള്‍ ആലഞ്ചേരി വന്നതിന് ശേഷം വളരെ പെട്ടന്ന് വിശ്വാസികളോട് ആലോചിക്കാതെ സിറോ-മലബാര്‍ രൂപതയുടെ ഒരു ശാഖ 2014-ല്‍ നിലവില്‍ വന്നതായി അറിയുന്നു. രൂപത വന്നതിന് ശേഷം, വളരെ പെട്ടന്ന് തന്നെ നിലവില്‍ ഉണ്ടായിരുന്ന കമ്മ്യൂണിറ്റികളെ ഏകാധിപത്യപരമായി പിരിച്ച് വിടുകയും, വളരെ പെട്ടന്ന് തന്നെ ഏകാധിപത്യ നിയമം അടിച്ചേല്‍പ്പിച്ചു വിശ്വാസികളെ സ്വന്തം വരുധിയില്‍ തളക്കുന്നതിനുള്ള ശ്രമം തുടങ്ങി കഴിഞ്ഞതായി അറിയുന്നു. ഓസ്ട്രെലിയ പോലുള്ള ശക്തമായ ഒരു ജനാധിപത്യ രാജ്യത്തിലെ കര്‍ക്കശമായ നിയമങ്ങള്‍ കാറ്റില്‍ പറത്തി നിര്‍ബന്ധിത പിരിവുകളും പള്ളിപണി എന്നാ പേരില്‍ ചൂഷണവും ആരംഭിച്ചു കഴിഞ്ഞതായി അറിയാന്‍ കഴിഞ്ഞു. സിറോ-മലബാര്‍ രൂപതയും അതിലെ കുറച്ച് ശിങ്കിടികളും കൂടി യാതൊരു പഠനവും നടത്താതെ എടുക്കുന്ന നിലപാടുകളെ കുറിച്ച് പരാതി ഉയര്‍ന്നിരിക്കുകയാണ്. ഓസ്ട്രെലിയയിലെ നിലവിലുള്ള എല്ലാ നിയമങ്ങളും, ഇന്ത്യയില്‍ അനുവര്‍ത്തിച്ചു വന്നതുപോലെ കാറ്റില്‍ പറത്താം എന്നാണ് കര്‍ദ്ദിനാള്‍ ആലഞ്ചേരിയും, ബിഷപ്പ് ബോസ്കോ പുത്തൂരും മനപ്പായസം ഉണ്ണുന്നത്.

http://syro-malabaraustralia.org/nationalboard.html

മെല്‍ബണ്‍ സിറോ-മലബാര്‍ രൂപത ഉദ്ഘാടനം കഴിഞ്ഞിട്ട്‌ ഒരു വര്‍ഷത്തിലേറെ  ആയിട്ടും രൂപത വിക്ടോറിയ പാര്‍ലിമെന്റ് പാസാക്കിയ റോമന്‍ കത്തോലിക് ട്രസ്റ്റ്‌ ആക്ട്‌ 1907 എന്ന നിയമം അനുസരിച്ച് രജിസ്റ്റര്‍ ചെയിതിട്ടില്ല എന്ന് മാത്രമല്ല ഈ നിയമത്തെ എങ്ങനെ മറികടക്കാം എന്ന ചിന്തയില്‍ ആണ് രൂപത. ഈ അന്തര്‍നാടകം മനസിലാകാത്ത കൂറെ വിശ്വാസികള്‍ "ഇന്ന് നിലനിന്ന് പോകുന്ന കമ്മ്യൂണിറ്റി  ഇടവക ആക്കണം ..നാളെ പള്ളി പണിയണം" എന്ന ആശയവുമായി മുന്നോട്ട് പോകുന്നു.
1. മെല്‍ബണ്‍ സിറോ-മലബാര്‍ രൂപത, വിക്ടോറിയ പാര്‍ലിമെന്റ് പാസാക്കിയ റോമന്‍ കത്തോലിക് ട്രസ്റ്റ്‌ ആക്ട്‌ 1907 എന്ന നിയമം അനുസരിച്ച് രജിസ്റ്റര്‍  ചെയിതിട്ടില്ല എന്നാണ് അറിയുന്നത്.
2. ഓസ്ട്രേലിയില്‍ വിവിധ സംസ്ഥനങ്ങളില്‍ റോമന്‍ കത്തോലിക്ക രൂപതയും പള്ളികളും നിയമപരമായി രജിസ്റ്റര്‍ ചെയിത്‌ പ്രവര്‍ത്തിക്കേണ്ടതുണ്ട്. താഴെ കൊടുക്കുന്ന നിയമങ്ങള്‍ അനുസരിച്ച് അതാത് സംസ്ഥാനങ്ങളില്‍ ആസ്ഥാനമായ രൂപതകള്‍ നിയമപരമായി രജിസ്റ്റര്‍ ചെയിത്‌ പ്രവര്‍ത്തിക്കന്നം. ഓരോ സംസ്ഥാനങ്ങള്‍ക്കും വ്യത്യസ്തമായ നിയമങ്ങളാണുള്ളത്.   
Tasmania (Hobart)

New South Wales (Sydney) 

Victoria (Melbourne)

Queensland (Brisbane)

Western Australia (Perth)

Canberra

സിറോ-മലബാര്‍ രൂപത,  റോമന്‍ കാതോലിക് ട്രസ്റ്റ്‌ ആക്റ്റ് 1907 അനുസരിച്ച് രജിസ്റ്റെര്‍ ചെയിതിരിക്കന്നം. പ്രസ്തുത നിയമമൂലം രൂപതയുടെ എല്ലാ സ്ഥാപക-ജനഗമ വസ്തുക്കള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഉണ്ടായിരിക്കും കൂടാതെ ഏതൊരു വിശ്വസിക്കും ജനധിപത്യ രാജ്യത്തിലെ നിയമപരമായ എല്ലാ അവകാശങ്ങളും ലഭിക്കുകയും രൂപതയുടെ എല്ലാ സാമ്പത്തിക ഇടപാടുകളും സുതാര്യം ആയിരിക്കുകയും ചെയും. ഇതു മറി കടക്കാനാണ് സിറോ-മലബാര്‍ രൂപത ആസ്ഥാനം വിട്ട് കാര്‍ബറയില്‍ പോയി ഒരു കമ്പനി രജിസ്റ്റെര്‍ ചെയിത്‌ പ്രവര്‍ത്തിക്കുന്നത്.(പ്രസ്തുത കമ്പനിയെ കുറിച്ചുള്ള വിവരങ്ങള്‍ക്ക് ഇതോടപ്പമുള്ള അറ്റാച്ച്മെന്റ് തുറന്ന് നോക്കുക). 
കേരളത്തില്‍ കത്തോലിക്കാ പള്ളികള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ മുമ്പ് ചിട്ടി നടത്തിപിന്ന് വേണ്ടി, ചിട്ടി ബിസിനസ്‌ നിയമം മൂലം നിയന്തിക്കാത്ത  ജമ്മുകാശ്മീര്‍, ഫരീദബാഥ്‌ തുടങ്ങിയ സംസ്ഥാനങ്ങളില്‍  പോയി രജിസ്റ്റെര്‍ ചെയിത് കേരളത്തില്‍ ഓഫിസ് തുറന്ന് നടത്തിവന്നിരുന്ന മാതൃക നമുക്കറിയാമല്ലോ?
3. മെല്‍ബണ്‍ സിറോ-മലബാര്‍ രൂപയുടെ - സിറോ-മലബാര്‍ ഓസ്ട്രേലിയ ലിമിറ്റഡ് കൂട്ട് കച്ചവട കമ്പിനിയായി രജിസ്റ്റര്‍ ചെയ്താണ് പ്രവര്‍ത്തിക്കുന്നത്.  

4. സിറോ-മലബാര്‍ ഓസ്ട്രേലിയ ലിമിറ്റഡ് എന്ന കമ്പനി 22/ 11/ 2012-ല്‍ രൂപികരിച്ചു. പ്രസ്തുത കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നാല്  വൈദീകരും ഒരു ഓസ്ട്രെലിയന്‍ വംശജയായ സ്ത്രീയും ആണ്. അവര്‍ക്ക് സിറോ-മലബാര്‍ സഭയുമായി ബന്ധമൊന്നുമില്ല.
ഇല്ലാത്ത പ്രൊജക്റ്റ്‌കളുടെ പേര് പറഞ്ഞ് സമ്പത്ത് വഴി തിരിച്ച് വിടുന്നതിനും  തന്ത്രപരമായി മുനോട്ട്‌ പോകാനും കമ്പനിക്ക്  ഒരു ഓസ്ട്രലിയന്‍ മുഖം നല്‍കാന്‍ വേണ്ടി തന്ത്രപൂര്‍വ്വമാണ് പ്രവര്‍ത്തനങ്ങള്‍ എന്ന് കാണാം.
സിറോ-മലബാര്‍ രൂപത റോമന്‍ കാതോലിക് ട്രസ്റ്റ്‌ ആക്റ്റ് 1907 അനുസരിച്ച്  വിക്ടോറിയ  സംസ്ഥാനത് രജിസ്റ്റെര്‍ ചെയ്യിതാല്‍, നിയമപരമായ പരിധി വിക്ടോറിയ  സംസ്ഥാനത്  മാത്രമായി ഒതുകേണ്ടിവരും. സിറോ-മലബാര്‍ രൂപത എല്ലാ സംസ്ഥനങ്ങളിലും  ഉള്ളതുകൊണ്ടും,  ഫെഡറല്‍  സര്‍ക്കാര്‍ നിയമത്തില്‍  രൂപത രജിസ്റ്റെര്‍  ചെയ്യുന്നതിനുള്ള നിയമം ഇല്ലാത്തതുകൊണ്ടും കോര്‍പറേഷന്‍സ് ആക്ട്‌ 2001, പ്രകാരം ഒരു നോണ്‍-പ്രോഫിറ്റ് ചാരിറ്റബിള്‍ ഒര്‍ഗനയിസേഷന്‍  ആയി ഒരു പബിളിക് ലിമിറ്റ്ഡ്‌ കമ്പനി രൂപത നടത്തുകയാണ് ഉദേശം എന്നാണു അറിയുന്നത്.  1 comment:

  1. പുതിയ രൂപതയും, പള്ളി പണിയും ആരാധനക്ക് പള്ളികളില്ലാത്തതല്ല കാരണം. വിശ്വസിക്കുന്നവരെ ചൂഷണ ത്തിനു വിധേയനാക്കുക എന്ന സ്ഥിരം തന്ത്രം തന്നെയാണ് ആസ്ത്രെലിയായിലും പ്രയോഗിക്കുന്നത്. ആസ്ത്രെലിയായില്‍ നിയമം ശക്തമാണ്. ഇത് അറിയാവുന്ന പ്രവാസികളവിടെയുണ്ട്.
    ഇന്ത്യയിലൊരു 'Church Act' വേണമെന്നും, നിയമാപ്രകാരമായിരിക്കണം പള്ളി സമ്പത്ത് ഭരിക്കപ്പെടേണ്ടതെന്നുള്ള വിശ്വാസികളുടെ മുറവിളി ഉയരാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഈ ആവശ്യം കത്തോലിക്കാ ബിഷപ്പുമാരുടെ ഭീഷണിയെ തുടര്‍ന്ന് ഒരു നിയമ നിര്‍മാണത്തിന് സര്‍ക്കാരിന് ഇത് വരെ സാധിച്ചീട്ടില്ല.

    ReplyDelete