Saturday, March 28, 2015

വലിയ ആഴ്ചയിലെ വലിയ വീഴ്ചയാണ് കത്തോലിക്കാ സഭക്ക് സംഭവിച്ചിരിക്കുന്നത്. മാന്യത തൊട്ടുതീണ്ടിയിട്ടില്ലാത്ത തേലക്കാട്ട് എന്ന ഒരു സഭാവാക്താവിന്റെ വിജയമായി സഭ ഊറ്റം കൊള്ളുന്നുണ്ടാവാം. പീഡനവും, മനുഷ്യോര്‍ജ്ജ ചൂഷണവും, ഹരാസ്മെന്റും നടത്തിയിട്ടും സഭയുടെ കമ്മീഷന്‍ കഴിച്ചു 12 ലക്ഷം കൊടുത്ത് സെന്റ്‌ അഗത മഠത്തിലെ കന്യ്യാസ്ത്രിയെ പുറത്താക്കി കാര്യം സാധിച്ച, കദ്ദിനാള്‍ ആലഞ്ഞേരിയും സഭാ വക്താവും ഊറ്റം കൊള്ളണ്ട. നിങ്ങള്ക്കുള്ള നരകം സൃഷ്ടിക്കപ്പെടുകയാണ് എന്ന് ഓര്‍ക്കുന്നത് കൊള്ളാം. ബീഫ് ഫെസ്റ്റില്‍ പങ്കെടുത്ത് ഒരു പോത്തിന്റെ തൊലിയാണെന്ന് കാണിച്ചു കൊടുത്ത നിങ്ങള്‍ക്ക്, സമൂഹത്തിന്റെ മുമ്പില്‍ സ്ഥാനം എന്നേ നഷ്ടപ്പെട്ടു. പരിഹാസ്യ പാത്രങ്ങളായി തിന്നാനും, കുടിക്കാനും വേണ്ടി മാത്രം ജീവിക്കുന്ന മൃതസമാനരായി, നീചന്മാരായി ഇനിയും കുറച്ചു കാലം കൂടി നിങ്ങളിവിടെ കാണുമല്ലോ?

Madhyamam 30/03/15
Courtesy: Photo Marunadan Malayali
http://www.marunadanmalayali.com/news/keralam/sister-anitha-gots-12-lakh-compensation-1632
http://www.marunadanmalayali.com/story-16324


വൈദികന്റെ പീഢനശ്രമം: ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ച കന്യാസ്‌ത്രീയെ പുറത്താക്കി: സമരത്തിനൊടുവില്‍ സഭ വഴങ്ങിCourtesy http://www.dailyindianherald.com/home/details/5ZyU8f6g/9#sthash.mHT8PT0l.gbpl
Story Dated: Sunday, March 29, 2015 12:13 pm IST

ആലുവ: വൈദികന്റെ പീഡനശ്രമം ചെറുത്തതിന് സഭയില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് സമരം പ്രഖ്യാപിച്ച കന്യാസ്ത്രീക്ക് പന്ത്രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. ഇതേതുടര്‍ന്ന് സമരം ഉപേക്ഷിച്ചു. ധാരണയനുസരിച്ച് സഭാവസ്‌ത്രം തിരിച്ചു കൊടുക്കാനും സാധാരണ ജീവിതത്തിലേക്ക്‌ മടങ്ങാനും കണ്ണൂര്‍ സ്വദേശിനിയായ സിസ്റ്റര്‍ അനിത സമ്മതിച്ചു.
ധാരണയുടെ വിവരങ്ങള്‍ മാദ്ധ്യമങ്ങളുമായി പങ്കിടരുതെന്നും വ്യവസ്ഥയുണ്ട്.
ഫാ. പോള്‍ തേലേക്കാട്ടിന്റെ സാന്നിദ്ധ്യത്തില്‍ ഇന്നലെ തോട്ടയ്‌ക്കാട്ടുകര സ്‌നേഹപുരം പള്ളിയിലായിരുന്നു ചര്‍ച്ച. കന്യാസ്ത്രീയെ പുറത്താക്കിയ ആലുവ തോട്ടയ്‌ക്കാട്ടുകരയിലെ സിസ്റ്റേഴ്‌സ്‌ ഓഫ്‌ സെന്റ്‌ ആഗാത്ത കോണ്‍വെന്റിന്‌ കീഴിലുള്ള പ്രൊവിഡന്‍സ്‌ കോണ്‍വെന്റിലെ മദര്‍ സുപ്പീരിയര്‍ അനിതാമ്മയാണ് നഷ്ടപരിഹാരം നല്‍കാന്‍ സന്നദ്ധമാണെന്ന് അറിയിച്ചത്. പുറത്താക്കിയ ശേഷം ഇതുവരെ സംരക്ഷണം നല്‍കിയ ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ്‌ മാവേലി, സിസ്റ്റര്‍ അനിതയുടെ ബന്ധു ബെന്നിചാക്കോ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
ഇറ്റലി ജനോവ ആസ്ഥാനമായുള്ള സിസ്റ്റേഴ്‌സ്‌ ഓഫ്‌ സെന്റ്‌ ആഗാത്ത കോണ്‍വെന്റില്‍ 13 വര്‍ഷമായി കന്യാസ്ത്രീയായിരുന്ന സിസ്റ്റര്‍ അനിതയെ കഴിഞ്ഞ മാസമാണ് പുറത്താക്കിയത്. ഫെബ്രുരി 14ന് ആലുവയിലെ കോണ്‍വെന്റിലും പ്രവേശിപ്പിക്കാതെ പത്ത് മണിക്കൂറോളം പുറത്തുനിറുത്തി. പൊലീസില്‍ പരാതി നല്‍കിയെിട്ടും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് ജനസേവയില്‍ സംരക്ഷണം നല്‍കിയത്.
മദ്ധ്യപ്രദേശിലെ പ‌ഞ്ചാറിലെ കോണ്‍വെന്റില്‍ സേവനം അനുഷ്ഠിക്കുന്നതിനിടെയാണ് ഇടുക്കി സ്വദേശിയായ വൈദികന്റെ പീഡനശ്രമം നടന്നത്. കോണ്‍വെന്റിനോട് ചേര്‍ന്നുള്ള പള്ളിയിലെ ധ്യാനഗുരുവുമാണ് വൈദികന്‍. എല്ലാം ദു:സ്വപ്നമായി കണ്ട് അവിടെ തന്നെ തുടരാന്‍ ശ്രമിച്ചെങ്കിലും വികാരി മദര്‍ സൂപ്പീരിയറെ സ്വാധീനിച്ച് കന്യാസ്ത്രീയെ ഇറ്റലിയിലേക്ക് വിട്ടു. രണ്ട് വര്‍ഷത്തോളം അവിടെയും അദ്ധ്യാപികയായി ജോലി ചെയ്തു. കഴിഞ്ഞ ജനുവരി ഒന്നിനാണ് തിരുവസ്ത്രം ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങണമെന്ന നിര്‍ദ്ദേശം ജനറല്‍ സൂപ്പീരിയര്‍ അറിയിച്ചത്. കാരണം വ്യക്തമാക്കണമെന്ന് പറഞ്ഞപ്പോള്‍ കൈയേറ്റത്തിന് മുതിര്‍ന്നു. എന്നിട്ടും അവിടെ 40 ദിവസത്തോളം കഴിഞ്ഞ ശേഷമാണ് ആലുവയിലേക്കെത്തിയത്.

1 comment:

  1. Please publish contact information for JANASEVA. That might become useful for many more.

    ReplyDelete