Saturday, March 21, 2015

ചര്‍ച്ച് ആക്ട് നടപ്പിലാക്കുന്നതിന് ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നു തന്നെ ആവശ്യമുയരുന്നുവിദേശഫണ്ട്, ചര്‍ച്ച് ആക്ട് ക്രൈസ്തവ സഭകളുടെ ‘നിലവിളി’ രാഷ്ട്രീയ ധ്രുവീകരണത്തിന്
കെ.സുജിത്ത്
ജന്മഭൂമി: http://www.janmabhumidaily.com/news275661


തൃശൂര്‍: അനാവശ്യ വിവാദമുയര്‍ത്തി, ക്രൈസ്തവ സമൂഹം പീഡിപ്പിക്കപ്പെടുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ സഭകള്‍ നടത്തുന്ന ശ്രമം രാഷ്ട്രീയ ധ്രുവീകരണം മുന്നില്‍ക്കണ്ട്. മോദി സര്‍ക്കാരിനും ആര്‍എസ്എസ്സിനുമെതിരെ സഭ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നത് സര്‍ക്കാരിന്റെ നയപരിപാടികള്‍ അട്ടിമറിക്കാന്‍. പൊതുസമൂഹത്തിന് ഗുണകരവും സഭാപുരോഹിതര്‍ക്ക് തലവേദനയുമാകുന്ന നയങ്ങള്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചതോടെയാണ് നിലവിളിയുമായി സഭാധികൃതര്‍ രംഗത്തെത്തുന്നത്. രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതിനാല്‍ അടുത്തിടെ 69 എന്‍ജിഒകളെ കേന്ദ്രസര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെടുത്തുകയും വിദേശ സഹായം സ്വീകരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു. ഇതില്‍ 15 എന്‍ജിഒകള്‍ ക്രൈസ്തവ സഭകള്‍ക്ക് കീഴിലുള്ളതാണ്. വിദേശ ഫണ്ട് ലഭിക്കുന്ന എന്‍ജിഒകളുടെ പ്രവര്‍ത്തനം സര്‍ക്കാരിന്റെ നിരീക്ഷണത്തിലുമാണ്. സേവനപ്രവര്‍ത്തനങ്ങള്‍ക്കായി കണക്കില്ലാത്ത വിദേശ ഫണ്ടാണ് സഭകള്‍ക്ക് ഓരോ വര്‍ഷവും ലഭിക്കുന്നത്. മതപരിവര്‍ത്തന വ്യവസായം മുന്നോട്ട് കൊണ്ട് പോകുന്നതും ഇത്തരം ഫണ്ടുപയോഗിച്ചാണ്. മോദി സര്‍ക്കാരിന്റെ നടപടി സഭകളെ സംബന്ധിച്ചിടത്തോളം കനത്ത ആഘാതമാണ്. ഇതിന് പുറമെയാണ് ചര്‍ച്ച് ആക്ട് സര്‍ക്കാരിന്റെ പരിഗണനയിലിരിക്കുന്നത്. സഭകളുടെ സമ്പത്ത് സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കൈവശമില്ല. ആരോഗ്യ, വിദ്യാഭ്യാസ, ആത്മീയ വ്യാപാരത്തിലൂടെ സഭ കോടികള്‍ കൊയ്യുന്നുണ്ടെങ്കിലും സേവന പ്രവര്‍ത്തനത്തിന്റെ പരിധിയില്‍പ്പെടുത്തി നികുതി ഒഴിവാക്കുകയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ സഭകളെ ജനാധിപത്യവത്കരിക്കുകയും നടത്തിപ്പില്‍ വിശ്വാസികള്‍ക്ക് പങ്കാളിത്തം നല്‍കുകയും ചെയ്യുന്ന ചര്‍ച്ച് ആക്ട് നടപ്പിലാക്കുന്നതിന് ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നു തന്നെ ആവശ്യമുയരുന്നുണ്ട്. സഭാപുരോഹിതരുടെ സാമ്പത്തിക അധികാരം കുറയ്ക്കുന്ന ചര്‍ച്ച് ആക്ട് നടപ്പിലാക്കുന്നതിന് വിവിധ സംഘടനകള്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ നീതിന്യായ സംവിധാനത്തെ വെല്ലുവിളിച്ച് സഭകള്‍ക്കുള്ളില്‍ സമാന്തരകോടതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ സഭകള്‍ എതിര്‍ത്തിരുന്ന പശ്ചിമഘട്ട സംരക്ഷണവുമായി ശക്തമായി മുന്നോട്ട് പോകാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇത്തരം ‘അപകടങ്ങള്‍’ മുന്‍കൂട്ടി കണ്ടാണ് സഭാനേതൃത്വം കൂട്ടക്കരച്ചില്‍ നടത്തി വര്‍ഗ്ഗീയ വിഭജനം സൃഷ്ടിക്കുന്നത്. വിശ്വാസികളെ രംഗത്തിറക്കിയും ഇതര രാഷ്ട്രീയ പാര്‍ട്ടികളെ യോജിപ്പിച്ചും ഏത് വിധേനയും സര്‍ക്കാര്‍ നടപടികള്‍ തടയുന്നതിനുള്ള പരിശ്രമമാണ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്. പ്രതിപക്ഷ കക്ഷികള്‍ ആരോപണങ്ങള്‍ അതേപടി ഏറ്റെടുക്കുന്നത് സഭകള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നു. വര്‍ഗ്ഗീയ ആരോപണങ്ങള്‍ ഉന്നയിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിന് പിന്നില്‍ സഭയ്ക്ക് രാജ്യവിരുദ്ധ അജണ്ടയുമുണ്ട്. വിദേശ രാജ്യങ്ങളില്‍ മോദിക്ക് ലഭിക്കുന്ന സ്വീകാര്യത തടയുകയെന്നതാണ് ഇത്. മോദി സന്ദര്‍ശിക്കുന്നതിലേറെയും ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യങ്ങളാണ്. വിദേശ മാധ്യമങ്ങള്‍ സഭയുടെ വിലാപങ്ങള്‍ പ്രസിദ്ധീകരിക്കുന്നുമുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാരുകളെപ്പോലെ മോദി സര്‍ക്കാരും തങ്ങള്‍ക്ക് വഴിപ്പെടണമെന്നാണ് സഭയുടെ നിലപാട്. ദല്‍ഹിയിലെ പള്ളി ‘ആക്രമണങ്ങളില്‍’ പ്രധാനമന്ത്രിയെയും ഹിന്ദു സംഘടനകളെയും പ്രതിക്കൂട്ടിലാക്കിയ സഭ ഏറ്റവുമൊടുവില്‍ കൊല്‍ക്കത്തയില്‍ കന്യാസ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിലും കേന്ദ്രസര്‍ക്കാരിനെ പഴിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കേണ്ട വിഷയത്തില്‍ വിമര്‍ശനം മോദിക്കെതിരെ തിരിക്കുന്നത് ആസൂത്രിതമാണ്. സിസ്റ്റര്‍ അഭയയെ കൊന്ന് കിണറ്റിലെറിഞ്ഞവരും തൃശൂരില്‍ ഒന്‍പത് വയസുകാരിയെ പീഢിപ്പിച്ച പുരോഹിതനും പീഢനം ചെറുത്തതിന് മഠത്തില്‍ നിന്നും കന്യാസ്ത്രീയെ പുറത്താക്കിയവരും ഇപ്പോഴും സഭയുടെ ഭാഗമായിരിക്കെയാണ് ഇതെന്നും ശ്രദ്ധേയമാണ്.
കെ.സുജിത്ത്
ജന്മഭൂമി: http://www.janmabhumidaily.com/news275661

No comments:

Post a Comment