Monday, March 2, 2015

കന്യാസ്ത്രി മഠങ്ങളുടെ നിലനില്‍പ്പ്‌ ചോദ്യം ചെയ്യപ്പെടുന്നു.


കന്യാസ്ത്രി മഠങ്ങളുടെ നിലനില്‍പ്പ്‌ ചോദ്യം ചെയ്യപ്പെടുന്നു.

കേളത്തിലെ ഒരു കന്യാസ്ത്രി ഇറ്റലിയില്‍ വെച്ച് പീഡിപ്പിക്കപെട്ടിരിക്കുന്നു.
ഈ സംഭവത്തില്‍ സഭാ തലവനായ പോപ്പ് നിശബ്ദനാകുന്നത് വലിയ തെറ്റാണ്. പെണ്‍കുട്ടികളെ കന്യാസ്ത്രി മഠങ്ങളിലേക്ക് തള്ളിവിടുന്ന മാതാപിതാക്കള്‍ ഉണര്‍ന്ന് ചിന്തിക്കണം.

KCRM 28/02/15


കൊച്ചി: വൈദികന്‍െറ പീഡനം പരാതിപ്പെട്ടതിനാല്‍ അഗത്താ സന്യാസ ആശ്രമത്തില്‍ നിന്നും,സീറോ മലബാര്‍ സഭയില്‍ നിന്നും പുറത്താക്കപ്പെട്ട കന്യാസ്ത്രിക്ക് സമ്മേളനത്തില്‍ എെക്യദാര്‍ഡ്യം. മഠത്തിലേക്ക് തിരികേ കയറ്റില്ലെന്നും, സഭയിലേക്ക് പ്രവേശിപ്പിക്കിലെലന്നും സഭാ വക്താക്കള്‍ പ്രഖ്യാപിച്ചിരിക്കുന്ന വേളയിലാണ് സിസ്റ്റര്‍ സമ്മേളനത്തിന് എത്തിയത്. “സന്യസ്ഥ ജിവിതത്തെയും,പൗരോഹിത്യജിവിതത്തെയും അങ്ങേയറ്റം ബഹുമാനിക്കുന്ന വ്യകതിയാണ് ഞാന്‍. സന്യസ ജീവിതത്തോട് എനിക്ക് ഇതുവരെ കയ്പ് തോന്നിയിട്ടില്ല. പക്ഷെ മൂല്യച്യുതി സംഭവിച്ച ചില വ്യക്തികള്‍ സന്യാസ ജീവിത്തിലേക്കും, പൗരോഹിത്യ ജീവിതത്തിലേക്കും സഭയ്ക്കകത്തായിരിക്കുകയും ,സഭയുടെ ചില നിലപാടുകള്‍ തെറ്റാണെന്ന് പറയുന്ന വ്യക്തികളെ പുറത്താക്കുകയും ചെയ്യുന്ന സഭയുടെ നിലപാടിനോടാണ് എനിക്ക് യോജിക്കാന്‍ പറ്റാത്തത്. എന്നെ പുറത്താക്കിയതിന് വ്യകതമായ കാരണം എനിക്കോ എന്‍െറ വീട്ടുകാര്‍ക്കോ,ലഭിക്കാത്തരിനാലാണ് ഞാന്‍ സന്യസ്തയായി തുടരണമെന്ന ഉറച്ച ബോധയ്ത്തോടെ വസ്ത്രം ഉപേക്ഷിക്കാത്തത്. “-സിസ്ററര്‍ പറഞ്ഞു
സിസ്റ്റര്‍ക്ക് സമ്മേളനം എെക്.ദാര്‍ഡ്യം പ്രഖ്യപിച്ചു.സിസ്റ്ററെ മഠത്തിന് ആവശ്യമില്ലെന്ന് പറയുന്നു. സിസ്റ്ററിന് മഠത്തിലേക്ക് തിരിച്ചു പോകാനാണ് ആഗ്രഹമെങ്കില്‍ അവരെ മഠത്തില്‍ തിരിച്ചു കയറ്റാനുള്ള നടപടികള്‍ സ്വികരിക്കുമെന്നും ,നിയമസഹായം നല്‍കുമെന്നും അഡ്വ. ഇന്ദുലേഖ ജോസഫ് അഭിപ്രായപ്പെട്ടു. സിസ്റ്റര്‍ സത്യഗ്രഹമൊ, സമരപരിപാടികളോ നടത്തുന്നുണ്ടെങ്കില്‍ അതിനു വേണ്ടിയുള്ള എല്ലാ സഹായങ്ങളും നല്‍കും. സിസ്റ്ററിനു മാത്രമല്ല, പീഡനങ്ങള്‍ സഹിക്കുന്ന അച്ഛന്‍മാര്‍ക്കും,കന്യസ്ത്രികള്‍ക്കും വര്‍ക്ക കെസിആര്‍എം പൂര്‍ണ്ണ സഹകരണം വാഗ്ദാനം ചെയ്തു.
Courtesy: http://themediasyndicate.com/catholic-issue/
 
KCRM 28/02/15
 

The Hindu 22/02/2015

No comments:

Post a Comment