Thursday, March 19, 2015
Complaint against Syro-Malabar Dioceses in Melbourne? ഓസ്ട്രെലിയയില്‍ ജോലിചെയ്യുന്ന കേരളീയരായ കത്തോലിക്കാ വിശ്വാസികളുടെ പുറകെ ആര്‍ത്തിപൂണ്ട ഇടയന്‍മാര്‍: ഓസ്ട്രെലിയയില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന വിശ്വാസികളുടെ പേടി സ്വപനം ആണ് സിറോ-മലബാര്‍ രൂപത എന്നത്. 2012-ല്‍ കര്‍ദിനാള്‍ ആലഞ്ചേരി വന്നതിന് ശേഷം വളരെ പെട്ടന്ന് വിശ്വാസികളോട് ആലോചിക്കാതെ സിറോ-മലബാര്‍ രൂപതയുടെ ഒരു ശാഖ 2014-ല്‍ നിലവില്‍ വന്നതായി അറിയുന്നു. രൂപത വന്നതിന് ശേഷം, വളരെ പെട്ടന്ന് തന്നെ നിലവില്‍ ഉണ്ടായിരുന്ന കമ്മ്യൂണിറ്റികളെ ഏകാധിപത്യപരമായി പിരിച്ച് വിടുകയും, വളരെ പെട്ടന്ന് തന്നെ ഏകാധിപത്യ നിയമം അടിച്ചേല്‍പ്പിച്ചു വിശ്വാസികളെ സ്വന്തം വരുധിയില്‍ തളക്കുന്നതിനുള്ള ശ്രമം തുടങ്ങി കഴിഞ്ഞതായി അറിയുന്നു. ഓസ്ട്രെലിയ പോലുള്ള ശക്തമായ ഒരു ജനാധിപത്യ രാജ്യത്തിലെ കര്‍ക്കശമായ നിയമങ്ങള്‍ കാറ്റില്‍ പറത്തി നിര്‍ബന്ധിത പിരിവുകളും പള്ളിപണി എന്നാ പേരില്‍ ചൂഷണവും ആരംഭിച്ചു കഴിഞ്ഞതായി അറിയാന്‍ കഴിഞ്ഞു. സിറോ-മലബാര്‍ രൂപതയും അതിലെ കുറച്ച് ശിങ്കിടികളും കൂടി യാതൊരു പഠനവും നടത്താതെ എടുക്കുന്ന നിലപാടുകളെ കുറിച്ച് പരാതി ഉയര്‍ന്നിരിക്കുകയാണ്. ഓസ്ട്രെലിയയിലെ നിലവിലുള്ള എല്ലാ നിയമങ്ങളും, ഇന്ത്യയില്‍ അനുവര്‍ത്തിച്ചു വന്നതുപോലെ കാറ്റില്‍ പറത്താം എന്നാണ് കര്‍ദ്ദിനാള്‍ ആലഞ്ചേരിയും, ബിഷപ്പ് ബോസ്കോ പുത്തൂരും മനപ്പായസം ഉണ്ണുന്നത്.
Subscribe to:
Post Comments (Atom)
ഇതെഴുതിയ മഹാന് ഇപ്പറഞ്ഞ എന്തെങ്കിലുമായി നേരിട്ട് ബന്ധം ഉണ്ടോ?..ഇല്ലെങ്കിൽ സ്വന്തം അടുക്കളയിലെക്കാര്യം നോക്കിയാൽ പോരെ, വല്ലവന്റെയും അടുക്കളയിൽ ഒളിഞ്ഞു നോക്കുന്നതെന്തിനാണാവോാ...
ReplyDeleteഇതെങ്ങിനെയാണ് അടുക്കളക്കാര്യമാകുന്നത്, മി. George Varghese
Deleteആരെങ്കിലുമൊക്കെ പറയുന്നതുകേട്ട് ചുമ്മാ അങ്ങ് അഭിപ്രായം തട്ടി വിടാൻ ആര്ക്കും പറ്റും. യാഥാർത്ഥ്യം എന്താണെന്ന് നിങ്ങൾക്ക് എന്തെങ്കിലും ധാരണ ഉണ്ടോ?.
ReplyDeleteകേരളത്തിൽ ക്രിസ്തീയ പാരമ്പര്യത്തിൽ വളർന്ന് വന്ന് ഓസ്ട്രേലിയയിലെ വിവിധ സ്ഥലങ്ങളിൽ ജീവിയ്ക്കുനവർക്ക് തങ്ങളുടേതായ ഒരു സഭാ സമൂഹം ഉണ്ടാക്കി എടുക്കാനുള്ള താൽപ്പര്യത്തിൽ നിന്നുമാണ് ഇതിന്റെ എല്ലാം ഉത്ഭവം. ഇതിന് മതപരമായ ഒരു മുഖത്തിലുപരി സാംസ്ക്കാരികവും സാമൂഹികവുമായ ഒരു കൂട്ടായ്മയുടെ മുഖമാണ് ഉള്ളത്. ആ താൽപ്പര്യത്തിൽ ഇതിനോട് സഹകരിക്കുന്നവർ മാത്രമാണ് നിലവിൽ ഇതിലുള്ളത് . ഇതുവരെയുള്ള കണക്കുകളും സുതാര്യമാണ്.
നിങ്ങൾ ഇപ്പറയുന്ന വാദങ്ങൾ ഒക്കെ വെറുതെ ഒരു പുകമറ സൃഷ്ടിച്ച് ഇപ്പോഴുള്ള ഒഴുക്കിനെ പിറകൊട്ടടിക്കാൻ മാത്രമെ ഉപകരിയ്ക്കൂ എന്ന് പറയട്ടെ...
എത്ര ആഴത്തിലുള്ള ഒരു പരാതിയാണിവിടെ ഉയര്‍ന്നു വന്നിരിക്കുന്നത്. പരാതികള്‍ വളരെ വിലകുറച്ച് കാണുന്ന പ്രവണതയാണ് പുരോഹിതരുടെ ഭാഗത്ത് നിന്നും സാധാരണ കണ്ടു വരുന്നത്. Kerala Catholic Federation ന് ലഭിച്ചിട്ടുള്ള വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവിടെ പ്രസിദ്ധീകരിച്ചീട്ടുള്ളത്. എന്തെങ്കിലും കേട്ടീട്ടല്ല.
Deletehttp://joyvarocky.blogspot.in/2015/03/syro-malabar-australia-ltd.html