Tuesday, June 19, 2012

തൃശ്ശൂര്‍ വിജിലന്‍സ് കോടതിയുടെ നടപടി സ്വാഗതാര്‍ഹം

കേരള സര്‍ക്കാര്‍ പതിച്ചു നല്‍കിയ 
സര്‍ക്കാര്‍ ഭൂമിയുടെ ഗുണഭോക്താവ് 
വിദേശ രാഷ്ട്രത്തലവന്‍
17/06/2012

തൃശ്ശൂര്‍: സെന്റ്‌ തോമസ്‌ കോളേജ്, സെന്റ്‌ മേരിസ് കോളേജ്, ഇരിങ്ങാലകുട ക്രൈസ്റ്റ് കോളേജ് എന്നീ സ്ഥാപനങ്ങള്‍ക്ക് 142.82 കോടി രൂപ വിലമതിക്കുന്ന 17.21 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയതിനെതിരെ മുഖ്യമന്ത്രി, റവന്യുമന്ത്രി, ചീഫ് സക്രട്ടറി, റവന്യു സെക്രട്ടറി, ജില്ലാകളക്ടര്‍ എന്നിവര്‍ എതിര്‍കഷികളായ കേസില്‍ ചീഫ് സക്രട്ടറി, റവന്യു സെക്രട്ടറി, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയുടെ നടപടി കേരള കാത്തലിക് ഫെഡറേഷന്‍റെ നിര്‍വാഹകസമിതി യോഗം സ്വാഗതം ചെയ്തു. സെന്റിന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമിയാണ്‌ 3.46 കോടി രൂപയുടെ പാട്ടക്കുടിശ്ശിക എഴുതിത്തള്ളി,  സെന്റിന് 100 രൂപ വിലക്ക് പതിച്ചു നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
സര്‍ക്കാരിന്റെ ഈ സൌജന്യം വിശ്വാസി സമൂഹത്തിന് പൊതുവായി അനുഭവിക്കുവാന്‍ സാധ്യമല്ല. കാരണം കത്തോലിക്കാസഭയുടെ സമൂഹസമ്പത്തിന്റെ പരമോന്നത ഭരണാധികാരി വിദേശ രാഷ്ട്രത്തലവന്‍ കൂടിയായ റോമിലെ മാര്‍പാപ്പയാണ്. മാര്‍പാപ്പ നിയമിക്കുന്ന രൂപതാമെത്രാന്മാര്‍ തികച്ചും ഏകാധിപത്യപരമായി ഈ സ്ഥാപങ്ങളും സമ്പത്തും ഭരിക്കുന്നു. വിശ്വാസി സമൂഹത്തിന് ഇവിടെ ഭരണപരമായി ഒരധികാരവുമില്ല. 
2009 ല്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ചെയര്‍മാനായുള്ള കേരള സംസ്ഥാന നിയമ പരിഷ്കരണ കമ്മീഷന്‍ സര്‍കരിന് ശുപാര്‍ശ ചെയ്ത 'കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് & ഇന്‍സ്റ്റിട്ട്യുഷന്‍സ്‌ ട്രസ്റ്റ് ബില്‍ 2009' ഇതുവരെ നിയമസഭ പാസാക്കിയിട്ടില്ല. ഈ കരടുബില്‍ പ്രകാരം ക്രൈസ്തവ സമുദായത്തിന്റെ സമൂഹസമ്പത്ത് ഭരിക്കേണ്ടത് വിശ്വാസി സമൂഹത്തിന്റെ തിരഞ്ഞെടുക്കപ്പെടുന്ന സമിതിയാണ്. മതങ്ങളുടെ സമ്പത്ത് നിയമ പ്രകാരം ഭരിക്കപ്പെടണമെന്ന് ഭരണഘടന അനുശാസിക്കുന്നു. (Article 26 of the Constitution permits the religious sections "to own and acquire movable and immovable property and to administer such property in accordance with law.") ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാതെയാണ് സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയിരിക്കുന്നത്. 
Mangalam Tsr. 21/06/2012
Mangalam 21/06/2012
Mangalam 21/06/2012


MADHYAMAM 20/06/2012


Madhyamam 06/04/2012

No comments:

Post a Comment