Thursday, June 14, 2012

സത്യ യേശു സഭ


GrunewaldR.jpg
സത്യ യേശു സഭ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സത്യ യേശു സഭ (True Jesus Church)- ചൈന കേന്ദ്രമാക്കി 1917-ൽ രൂപംകൊണ്ട സ്വതന്ത്ര ക്രൈസ്തവ സഭയാണ്. പെന്തക്കോസ്ത് സ്വഭാവത്തിലുള്ള ഈ സഭ തികച്ചും സ്വതന്ത്രമായി പ്രവർത്തിക്കുന്നു. ലോകമെമ്പാടും പത്തര ലക്ഷത്തോളം വിശ്വാസികൾ ഉണ്ടെന്നാണ് സഭാധികൃതരുടെ അവകാശ വാദം. [അവലംബം ആവശ്യമാണ്] ഏഷ്യൻരാജ്യങ്ങളിലാണ് പ്രധാന പ്രവർത്തനം. ബെയ്ജിങ്ങിലാണ്ഈ സഭ പിറവിയെടുത്തത്. യംഗ് ജി ലിൻ ആണ് സഭയുടെ രാജ്യാന്തര സമിതിയുടെ അധ്യക്ഷൻ.

[തിരുത്തുക]പത്തു പ്രധാന കല്പനകളും വിശ്വാസങ്ങളും

  1. പരിശുദ്ധാത്മാവ്: നാവിനാൽ സാക്ഷ്യപ്പെടുത്തപ്പെട്ട്‌ പരിശുദ്ധാത്മാവിനെ കൈക്കൊള്ളുന്നത്‌ നമ്മെ സ്വർഗ്ഗരാജ്യത്തിന്‌ അവകാശികളാക്കുമെന്നുള്ളത്‌ ഉറപ്പാണ്‌.
  2. മാമോദീസ (ജ്ഞാനസ്നാനം): ജ്ഞാനസ്നാനം പാപങ്ങളെപോക്കുകയും, പുനരുത്ഥാനം നൽകുകയും ചെയ്യും. ജ്ഞാനസ്നാനം നടക്കുന്നത്‌  പ്രകൃത്യാലുള്ള നദീജലത്തിലൊ, സമുദ്രത്തിലോ, മറ്റേതു പ്രകൃതിജന്യ ജലപ്രവാഹത്തിലുമാവാം.
  3. പാദങ്ങൾ കഴുകൽ: പാദങ്ങൾ കഴുകിയുള്ള ആരാധന ഏതൊരുവനേയും യേശുക്രിസ്തുവിങ്കലെത്തിക്കും. മാത്രമല്ല ഒരു വ്യക്തിയിലുണ്ടാവേണ്ട സ്നേഹത്തിന്റെയും, പരിശുദ്ധിയുടെയും, മനുഷ്യത്വത്തിന്റെയും, ദയാവായ്പിന്റെയും സേവനത്തിന്റെയും ഓർമ്മപ്പെടുത്തൽകൂടിയാണത്‌.
  4. പരിശുദ്ധ കുർബ്ബാന (വിശുദ്ധ കുർബ്ബാന): വിശുദ്ധകുർബാന യേശുക്രിസ്തുവിന്റെ കുരുശുമരണത്തിന്റെ ഓർമ്മയിലുള്ള ആരാധനയാണ്‌. ക്രിസ്തുവിന്റെ ശരീരം ഭക്ഷിച്ചും, രക്തം പാനം ചെയ്തും അവനോടുകൂടിയിരിപ്പാനും അതുവഴി അന്ത്യദിനത്തിൽ നമ്മെ ഉയിർപ്പിക്കാനും, നിത്യജീവൻ ലഭിപ്പാനും പ്രാപ്തരാക്കും.
  5. സാബത്ത് ദിനം: സാബത്ത്‌ നാൾ (സാബത്ത്‌ ദിനം) ആഴ്ച്ചയിലെ ഏഴാമത്തെ നാൾ, ശനിയാഴ്ച ഒരു വിശുദ്ധ ദിനമാണ്‌, ദൈവത്തിനാൽ അനുഗ്രഹിക്കപ്പെട്ടതും പരിശുദ്ധമാക്കപ്പെട്ടതുമായ ദിവസം. ദൈവത്തിന്റെ സൃഷ്ടിയുടെയും ത്യാഗത്തിന്റെയും ഓർമ്മക്കായും ജീവിതത്തിൽ നിത്യശാന്തി ലഭിക്കൗം എന്ന വിശ്വാസം കൊണ്ടുമാണ്‌ ദൈവത്തിന്റെ കൃപയാൽ ആ ദിവസം ആചരിക്കുന്നത്‌,“.
  6. യേശു: വചനം മാംസമായി അവതരിച്ച യേശുക്രിസ്തു പാപികളുടെ വീണ്ടെടുപ്പിനുവേണ്ടി കുരിശിൽ മരിച്ച് മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റ് സ്വർഗ്ഗത്തിലേക്ക് കയറി. ആകാശത്തിന്റേയും ഭൂമിയുടേയും സ്രഷ്ടാവായ അവനാണ് മനുഷ്യകുലത്തിന്റെ ഏക രക്ഷിതാവും സത്യ ദൈവവും.
  7. പരിശുദ്ധ ബൈബിൾ: പഴയ നിയമവും പുതിയ നിയമവും അടങ്ങിയ സത്യവേദപുസ്തകം ദൈവപ്രേരിതമായി എഴുതപ്പെട്ടതും ക്രൈസ്തവ ജീവിതത്തിനുവേണ്ട പ്രമാണങ്ങൾ അടങ്ങുന്നതുമാണ്.
  8. മോക്ഷം: ആത്മരക്ഷ ദൈവകൃപയാൽ വിശ്വാസത്തിലൂടെ ലഭിക്കുന്നു. വിശ്വാസികൾ വിശുദ്ധീകരണം പ്രാപിക്കുവാനും ദൈവത്തിനു നന്ദി കരേറ്റുവാനും മനുഷ്യകുലത്തെ സ്‌നേഹിക്കുവാനും പരിശുദ്ധാത്മാവിൽ ആശ്രയിക്കണം.
  9. പള്ളി: “പിന്മഴയുടെ” കാലത്ത് പരിശുദ്ധാത്മാവിനാൽ യേശുക്രിസ്തു സ്ഥാപിച്ച സത്യയേശു സഭ (The True Jesus Church) അപ്പോസ്‌തോലന്മാരുടെ സമയത്തെ പുനഃസ്ഥാപിക്കപ്പെട്ട ക്രിസ്തീയ സഭ ആണ്.
  10. അന്തിമ വിധി: കർത്താവിന്റെ രണ്ടാം വരവ് അവൻ ലോകത്തെ വിധിക്കുവാൻ വരുന്ന അവസാന നാളിൽ സംഭവിക്കും. നല്ലവർ നിത്യജീവനെ പ്രാപിക്കും. ദുഷ്ടന്മാർ നിത്യദണ്ഡനത്തിനു ഏല്പിക്കപ്പെടും.
ക്രിസ്തുമതം അഥവാ ക്രിസ്തുസഭ
ക്രിസ്തുമതം അഥവാ ക്രിസ്തുസഭ ഏകദൈവ വിശ്വാസം അടിസ്ഥാനമാക്കിയ മതമാണ്‌യേശു ക്രിസ്തുവിന്റെപ്രബോധനങ്ങൾ അടിസ്ഥാനമാക്കിയാണ്‌ ഈ മതം നിലവിൽ വന്നത്‌. ക്രിസ്തീയ മതവിശ്വാസികൾ യേശുവിനെ ദൈവപുത്രനായും പഴയ നിയമത്തിൽ പ്രവചിച്ചിരുന്നമിശിഹാ ആയും കരുതുന്നു. വിവിധ വിഭാഗങ്ങളിലായി ക്രിസ്തുമതത്തിൽ ഇരുന്നൂറു കോടിയിലേറെ വിശ്വാസികളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ലോകജനസംഖ്യയുടെ മൂന്നിലൊന്നു വരുമിത്‌. ക്രിസ്തുമത വിശ്വാസികൾ പൊതുവായി ക്രിസ്ത്യാനികൾ എന്ന് കേരളത്തിൽ അറിയപ്പെടുന്നു. ബൈബിളാണ്ക്രിസ്ത്യാനികളുടെ പ്രാമാണികവും വിശുദ്ധവുമായ ഗ്രന്ഥം.
ലോകത്തിൽ ഏറ്റവും കൂടുതൽ വിശ്വാസികളുള്ള മതമാണ്‌ ക്രിസ്തുമതം.[1] യൂറോപ്പിലേയും അമേരിക്കയിലേയും ഉപസഹാറൻ ആഫ്രിക്കയിലേയും ഓസ്ട്രേലിയയിലേയും ന്യൂസിലണ്ടിലേയും ഏറ്റവും വലിയ മതമാണ്.

210 കോടിയോളം അനുയായികളുണ്ട്‌ ക്രിസ്തുമതത്തിൽ. 110 കോടി വിശ്വാസികളുള്ള റോമൻ കത്തോലിക്കാ സഭ, 51 കോടിയിലേറെ വരുന്ന പ്രൊട്ടസ്റ്റന്റ്‌ സഭകൾ (നവീകരണ സഭകൾ)‍, 21.6 കോടിയോളം വരുന്ന ബൈസാന്ത്യ ഓർത്തഡോക്സ്‌ സഭകൾ‍, ഏഴരക്കോടി വരുന്ന ഓറിയന്റൽ ഓർത്തഡോക്സ് സഭ, 15.8 കോടിയിലേറെ വരുന്ന സ്വതന്ത്ര ക്രൈസ്തവ സഭകൾ തുടങ്ങിയവയെല്ലാം ഒരുമിച്ചു് ക്രിസ്തുമതമായികണക്കാക്കുന്നു .
വിശ്വാസം, പ്രദേശം, സംസ്കാരം എന്നിവയിലെ വ്യത്യാസം അടിസ്ഥാനമാക്കി പലകാലങ്ങളിലായി പിരിഞ്ഞ് അനേകവിഭാഗങ്ങളായി കഴിയുന്നുവെങ്കിലും തിരുസഭ (അതായത് ക്രിസ്തു സഭ) പലതല്ലെന്നും ഒന്നേയുള്ളൂവെന്നും ശ്ലൈഹികമാണെന്നും വിശുദ്ധമാണെന്നും മുഖ്യധാര സഭകൾ വിശ്വസിയ്ക്കുന്നു. പൊതുവെ കത്തോലിക്കരെയും, പ്രൊട്ടസ്റ്റന്റുകാരെയും പാശ്ചാത്യസഭകൾ എന്നും, ഓർത്തഡോക്സ് പോലെയുള്ള ഇതര സഭകളെപൗരസ്ത്യസഭകൾ എന്നും വിഭജിച്ചിരിക്കുന്നു. എണ്ണം അനേകമുണ്ടെങ്കിലും ഈ മുഖ്യധാരാവിഭാഗങ്ങളെല്ലാം താഴെപ്പറയുന്ന ആറ് സഭാകുടുംബങ്ങളായി തരംതിരിക്കാം.
  1. ഓറിയന്റൽ ഓർത്തഡോക്സ് സഭ.
  2. റോമൻ കത്തോലിക്കാ സഭ.
  3. ബൈസാന്ത്യ ഓർത്തഡോക്സ് സഭ.
  4. നെസ്തോറിയൻ സഭ.
  5. ആഗ്ലിക്കൻലൂഥറൻമെതഡിസ്റ്റ്‌, സി എസ് ഐ, സി എൻ ഐ, നവീകരണ വിഭാഗമായ മാർത്തോമാ സുറിയാനി സഭ എന്നീ സഭാസമൂഹങ്ങൾ ഉൾപ്പെടുന്നനവീകരണ സഭകൾ.
  6. അൾട്രാ പ്രൊട്ടസ്റ്റന്റ്‌-മൗലികവാദി-സ്വതന്ത്ര ക്രൈസ്തവ സഭാസമൂഹങ്ങൾ, പെന്തക്കോസ്ത് സഭകൾ.
ഈ മുഖ്യധാരാക്രൈസ്തവരിൽ പെടാത്ത യഹോവയുടെ സാക്ഷികൾ പോലെയുള്ള സ്വതന്ത്രവിഭാഗങ്ങൾഅത്രിത്വവിശ്വാസങ്ങൾ വെച്ചുപുലർത്തുന്നു. എന്നിരുന്നാലും ക്രിസ്തീയരുടെ മൊത്തം എണ്ണം നിർണ്ണയിക്കുന്നതിൽ ഇക്കൂട്ടരേയും ഉൾപ്പെടുത്തിയിരിക്കുന്നു.

[തിരുത്തുക]പാശ്ചാത്യ-പൗരസ്ത്യ സഭകൾ


യേശുവിന്റെ പ്രശസ്തമായ ഗിരിപ്രഭാഷണം, ഡാനിഷ് ചിത്രകാരനായ കാൾ ഹെയ്ൻ‌രിച്ച് ബ്ലോച്ചിന്റെ രചന 1890.
ക്രിസ്ത്യാനികളെ പൊതുവെ പാശ്ചാത്യ സഭകളെന്നും പൗരസ്ത്യ സഭകളെന്നും കാണുന്ന പതിവു് റോമാ സാമ്രാജ്യപശ്ചാത്തലത്തിൽ ആരംഭിച്ചതാണു്. പാശ്ചാത്യ സഭകൾ എന്നു് വിവക്ഷിയ്ക്കുന്നത് പാശ്ചാത്യ റോമാ സാമ്രാജ്യത്തിൽ വളർന്ന സഭകളെയും അവയിൽ നിന്നു് പിരിഞ്ഞുണ്ടായതുമായ സഭകളെയും അവയുടെ ദൈവ ശാസ്ത്രവും പൈതൃകവും സ്വീകരിയ്ക്കുന്ന പുത്രീസഭകളെയുമാണു്. പാശ്ചാത്യ സഭ എന്ന പരാമർ‍ശംകൊണ്ട് പലപ്പോഴും റോമാ സഭ എന്നു മാത്രമേ അർത്ഥമാക്കാറുള്ളൂ.

[തിരുത്തുക]പാശ്ചാത്യ സഭകൾ

പാശ്ചാത്യ സഭകൾ എന്നു് പറയുമ്പോൾ താഴെപ്പറയുന്ന മുന്നു് സഭാകുടുംബങ്ങളിലെ സഭകളെയെല്ലാം ഉൾപ്പെടുത്തുന്നു.
  1. റോമൻ കത്തോലിക്കാ സഭ.
  2. പ്രൊട്ടസ്റ്റന്റ്‌ വിഭാഗം
  3. അൾട്രാ പ്രൊട്ടസ്റ്റന്റ്‌-മൗലികവാദി സ്വതന്ത്ര ക്രൈസ്തവ സഭാസമൂഹങ്ങൾ അഥവാ പെന്തക്കോസ്ത് സഭകൾ
കേരളത്തിലെ നവീകരണ വിഭാഗമായ മാർത്തോമാ സുറിയാനി സഭയുടെ ആരാധനാക്രമ പശ്ചാത്തലം പൗരസ്ത്യമാണെങ്കിലും പാശ്ചാത്യ ദൈവ ശാസ്ത്രമാണത് പിന്തുടരുന്നത്.

[തിരുത്തുക]പൗരസ്ത്യ സഭകൾ

പൗരസ്ത്യ റോമാ സാമ്രാജ്യത്തിലും റോമാ സാമ്രാജ്യത്തിന് പുറത്തു് കിഴക്കും വളർന്ന സഭകളെയും അവയിൽ നിന്നു് പിരിഞ്ഞുണ്ടായതുമായ സഭകളെയും അവയുടെ ദൈവ ശാസ്ത്രവും പൈതൃകവും സ്വീകരിയ്ക്കുന്ന പുത്രീസഭകളെയുമാണ് പൗരസ്ത്യസഭകൾ എന്ന് വിവക്ഷിക്കുന്നത്. പൗരസ്ത്യ സഭകൾ എന്ന് പറയുമ്പോൾ താഴെപ്പറയുന്ന സഭാകുടുംബങ്ങളിലെ സഭകളെയെല്ലാം ഉൾപ്പെടുത്തുന്നുവെങ്കിലും അവ തമ്മിൽ പരസ്പരം കൂട്ടായ്മയില്ലെന്നും ഓർ‍ക്കണം.
  1. ബൈസാന്ത്യ ഓർത്തഡോക്സ്‌ സഭ
  2. ഓറിയന്റൽ ഓർത്തഡോക്സ് സഭ
  3. നെസ്തോറിയൻ സഭ
മേല്പറഞ്ഞ പൗരസ്ത്യ സഭകളിൽനിന്നു് പലപ്പോഴായി പിരിഞ്ഞ് റോമൻ കത്തോലിക്കാ സഭയുടെഭാഗമായി റോമാ മാർ‍പാപ്പയുടെ കീഴിൽ നില്ക്കുന്ന വിഭാഗങ്ങളും പൗരസ്ത്യ സഭകളുടെ ഭാഗമാണെന്നു് അവകാശപ്പെടുന്നു. കുറച്ചുമാത്രം ഭേദഗതിവരുത്തിയ പൗരസ്ത്യ ആരാധനാക്രമങ്ങളാണവർ പിന്തുടരുന്നതെങ്കിലും അവ സ്വതന്ത്ര പൗരസ്ത്യ വിഭാഗങ്ങളല്ലെന്നും പാശ്ചാത്യ സഭയുടെ കീഴിലുള്ളഘടകങ്ങളാണെന്നും പാശ്ചാത്യ ദൈവ ശാസ്ത്രത്തിന്റെയും പാശ്ചാത്യ സഭാ ശാസ്ത്രത്തിന്റെയും കീഴിലാണവയെന്നും എന്നതിനാൽ റോമൻ കത്തോലിക്കാ സഭയിലെ പൗരസ്ത്യ റീത്ത് സ്വയം ഭരണ സഭകളെ പൗരസ്ത്യ സഭകളെന്നു പരിഗണിയ്ക്കാൻ പൗരസ്ത്യ സഭകൾ പൊതുവെ തയ്യാറാകുന്നില്ല.

ചരിത്രം


പ്രമാണം:ChristianityBranches.svg

ഈ പ്രമാണത്തിൽ കുറിപ്പുകളുണ്ട്. അവ കാണാൻ, മൗസ് പോയിന്റർ ചിത്രത്തിനു മുകളിലേക്ക് നീക്കി നോക്കുക.
ക്രിസ്തുവിനു ശേഷം ഒന്നാം നൂറ്റാണ്ടിലാണ് ക്രിസ്തുമതം ഉദയം കൊള്ളുന്നത്. തുടക്കത്തിൽ യഹൂദന്മാരുടെ ഒരു പ്രത്യേക വിഭാഗമായാണിത് രൂപപ്പെട്ടത്. [2] അന്ന് യഹൂദരുടെ മതഗ്രന്ഥങ്ങൾ, പ്രത്യേകിച്ച് ഹീബ്രൂ ബൈബിൾ (പഴയ നിയമം) ആണ് അവർ ആശ്രയിച്ചിരിന്നത്. യഹൂദമതവും ഇസ്ലാം മതവും പോലെ ക്രിസ്തു മതവും അബ്രഹാമിക മതമായാണ് തരം തിരിച്ചിരിക്കുന്നത്. ക്രിസ്ത്യാനികൾ എന്ന പദം ആദ്യമായി ഉപയോഗിക്കാൻ തുടങ്ങിയത് അന്ത്യോക്യായിൽ വച്ചാണ് (പ്രവൃത്തികൾ 11:26).[3]ക്രിസ്തുമതം ഗ്രീക്ക്-ജർമൻ നാടുകളിലൂടെ വളരെ പെട്ടെന്ന് പ്രചാരം നേടി.

[തിരുത്തുക]ക്രിസ്തുമതം കേരളത്തിൽ

ക്രിസ്തുമതം കേരളത്തിൽ പ്രചരിപ്പിച്ചത് ക്രി.വ. 52-ൽ കേരളത്തിൽ എത്തിയ തോമാശ്ലീഹയാണെന്നുംമൈലാപ്പൂരിലാണ്‌ അദ്ദേഹം മരണമടഞ്ഞതെന്നും ഒരു വിശ്വസിക്കപ്പെടുന്നു. അവിടെ തോമാശ്ലീഹയുടെ നാമത്തിൽ ഒരു ശവകുടീരവുമുണ്ട്. ഇതു പക്ഷെ പോർച്ചുഗീസുകാർ മൈലാപ്പൂർ കീഴടക്കിയശേഷം 1523-ൽ പണികഴിപ്പിച്ചതാണെന്ന് ചിലചരിത്രകാരന്മാർ പറയുന്നു. ഏഴു പള്ളികൾ തോമാശ്ലീഹ പണിഞ്ഞു എന്നും ചിലർ വിശ്വസിക്കുന്നു.[4]. പക്ഷെ ഈ വിശ്വാസങ്ങൾക്കൊന്നും ആധികാരികമായ ചരിത്രരേഖകൾ ഒന്നുംതന്നെ ലഭ്യമല്ല. പോർച്ചുഗീസുകാർ ഇൻഡ്യയിൽ വന്നതിനുശേഷം നിരവധി ക്രിസ്തീയ സന്യാസിമാർ ഇവിടെയെത്തി മതപ്രചരണം നടത്തുകയും അനേകർ ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തു. വിദേശീയരായ പല ക്രിസ്ത്യാനികളും ഇവിടേയ്ക്ക് കുടിയേറിയതായും ചരിത്രരേഖകൾ ഉണ്ട്. കേരളത്തിലെ ആദ്യകാല ക്രിസ്ത്യാനികളായ ഇവരെ നസ്രാണികൾ അഥവാ മാർത്തോമാ ക്രിസ്ത്യാനികൾ എന്ന് പൊതുവെ വിളിച്ചിരുന്നു. കേരളത്തിലെ ഈ ആദ്യകാല ക്രൈസ്തവ സമൂഹം പൗരസ്ത്യ(കൽ‍ദായ)സുറിയാനിഭാഷ്ഹയും പാരമ്പര്യങ്ങളുമുള്ളവരായിരുന്നു. വാസ്കോ ഡ ഗാമകേരളത്തിൽ കാലുകുത്തുന്നതു വരെ (1498) ഇവർ ഏകയോഗക്ഷേമരായി കഴിയുകയായിരുന്നു. പോർട്ടുഗീസുകാർ ലത്തീൻ ആരാധനാക്രമങ്ങളും ഭാഷയും അടിച്ചേൽ‍പ്പിക്കാൻ ശ്രമിച്ചപ്പോൾ ഒരു കൂട്ടർ എതിർക്കുകയും മറ്റൊരു കൂട്ടം അംഗീകരിക്കുകയും ചെയ്തു. എതിർത്ത സുറിയാനി ക്രിസ്ത്യാനികൾ തന്നെ പിന്നീട് രണ്ടു ചേരിയായി തിരിഞ്ഞു.
1503-ലാണ്‌ ഇന്ത്യയിലെ ആദ്യത്തെ റോമൻ കത്തോലിക്ക ദേവാലയം പണിതത്[4]. നവീകരണത്തെ തുടർന്ന് കത്തോലിക്കാ സഭയിൽ നിന്ന് വേർപെട്ട് യൂറോപ്പിൽ രൂപം കൊണ്ട പ്രൊട്ടസ്റ്റൻറ് പ്രസ്ഥാനങ്ങളിലെ മിഷണറിമാർ ക്രമേണ കേരളത്തിലുമെത്തി പ്രൊട്ടസ്റ്റൻറ് വിശ്വാസം പ്രചരിപ്പിച്ചു. കേരളത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ വളർച്ചയ്ക്ക് മിഷണറിമാർ നൽകിയ സംഭാവനകൾനിരവധിയാണ്. അവർ സ്ഥാപിച്ച അനേക വിദ്യാലയങ്ങളും ആതുരാലയങ്ങളും ഇന്നും കേരളത്തിൽ നിലനിൽക്കുന്നുണ്ട്. കേരളത്തിൽ അന്ന് നില നിന്നിരുന്ന ജാതിവ്യവസ്ഥയുടെയും തൊട്ടുകൂടായ്മയുടെയും ദുരിതം അനുഭവിച്ചിരുന്ന അനേകർ ക്രിസ്തുമതം സ്വീകരിച്ചു. അവർണ്ണ സമുദായങ്ങളിൽനിന്ന് ക്രിസ്തുമതം സ്വീകരിച്ചവർ പരിവർത്തിത ക്രൈസ്തവർ എന്ന് അറിയപ്പെടുന്നു.

No comments:

Post a Comment