Friday, June 1, 2012

സിവില്‍ സൊസൈറ്റി അഴിമതിക്കെതിരെ

Mathrubhumi 22/06/2012
MADHAMAM 02/06/2012
MATHRUBHUMI 02/06/2012

03/06/2012: അണ്ണാ ഹസാരെ ജന്ദര്‍മന്തിറില്‍ നടത്തുന്ന
ഉപവാസത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്
സിവില്‍ സൊസൈറ്റി എഗന്‍സ്റ്റ് കറപ്ഷന്‍ & ഇന്ജസ്റ്റിസ് 

പ്രവര്‍ത്തകര്‍ തൃശ്ശൂര്‍ കോര്‍പോറേഷന്‍ ഓഫീസിനു മുന്‍പില്‍ ഉപവാസം അനുഷ്ടിച്ചു
ഹൈക്കോടതി വിധിയെ 
സ്വാഗതം ചെയ്തു

21/06/2012 തൃശ്ശൂര്‍: 
ഹോട്ടല്‍ ഭക്ഷണ വില നിയന്ത്രിക്കാന്‍ നിയമം കൊണ്ടു വരണമെന്ന ഹൈക്കോടതി വിധിയെയും , കോടതി നിര്‍ദ്ദേശപ്രകാരം പ്രത്യേക നിയമം കൊണ്ടുവരുമെന്ന മുഖ്യമന്ത്രിയുടേയും വകുപ്പുമന്ത്രിയുടേയും പ്രഖ്യാപനങ്ങളെയും സിവില്‍ സൊസൈറ്റി എഗന്‍സ്റ്റ് കറപ്ഷന്‍ & ഇന്ജസ്റ്റിസ് സ്വാഗതം ചെയ്തു. പൊതു പ്രവര്‍ത്തകരുടെ അഭിപ്രായ രൂപീകരണത്തിനായി ഡ്രാഫ്റ്റ് ബില്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കുവാന്‍  യോഗം തീരുമാനിച്ചു. ഹോട്ടലുകളുടെ പകല്‍കൊള്ളക്കെതിരെ കോടതിയെ സമീപിച്ച കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി പ്രവര്‍ത്തകരെ യോഗം അഭിനന്ദിച്ചു. പഴകിയ ഭക്ഷണം വിതരണം ചെയ്ത് പിടിക്കപ്പെടുന്ന ഹോട്ടലുകളുടെ വിവരം ജനങ്ങളെ അറിയിക്കാന്‍  പോസ്റ്റര്‍  പ്രചരണം നടത്തുവാനും യോഗം തീരുമാനിച്ചു. ഭക്ഷ്യ വസ്തുക്കളിലെ മായം പരിശോധിച്ച് ജനങ്ങള്‍ക്ക് സൌജന്യ റിപ്പോര്‍ട്ട് നല്‍കാന്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വകുപ്പ് ലബോറട്ടറി തുടങ്ങണമെന്നാവശ്യപ്പെട്ട് മേയര്‍ക്ക്  സിവില്‍ സൊസൈറ്റി എഗന്‍സ്റ്റ് കറപ്ഷന്‍ & ഇന്ജസ്റ്റിസ് നിവേദനം നല്‍കും.  യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. അഡ്വ.കെ.കെ.മുകുന്ദന്‍, പൂനം റഹിം, മനയത്ത് മണികണ്ഠന്‍, ബാബാജി, വി.കെ.ജോയ് എന്നിവര്‍ സംസാരിച്ചു. 



03/06/2012: അണ്ണാ ഹസാരെ ജന്ദര്‍മന്തിറില്‍ നടത്തുന്ന ഉപവാസത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സിവില്‍ സൊസൈറ്റി എഗന്‍സ്റ്റ് കറപ്ഷന്‍ & ഇന്ജസ്റ്റിസ് പ്രവര്‍ത്തകര്‍ തൃശ്ശൂര്‍ കോര്‍പോറേഷന്‍ ഓഫീസിനു മുന്‍പില്‍ ഉപവാസം അനുഷ്ടിച്ചു.


Mathrubhumi

ഹസാരെയ്ക്ക് പിന്തുണയുമായി ഉപവാസം
Posted on: 04 Jun 2012
തൃശ്ശൂര്‍: അണ്ണാ ഹസാരെ അഴിമതിക്കെതിരെ ഡല്‍ഹിയില്‍ നടത്തുന്ന ഉപവാസ സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിനു മുമ്പില്‍ സിവില്‍ സൊസൈറ്റി എഗന്‍സ്റ്റ് കറപ്ഷന്‍ ആന്‍ഡ് ഇന്‍ജസ്റ്റിസിന്റെയും ആന്റികറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റിന്റെയും നേതൃത്വത്തില്‍ ഉപവാസസത്യാഗ്രഹം നടന്നു. ജനറല്‍ കണ്‍വീനര്‍ എം. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ടി.ഡി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ശ്രീധരന്‍ തേറമ്പില്‍, പൂനം റഹിം, ഇ.എ. ജോസഫ്, വി.കെ. ജോയ്, ബാബാജി, എം. മണികണ്ഠന്‍, സുജയ്, ഗോപിനാഥ് മാടക്കത്തറ, എം. അജിത്കുമാര്‍, കെ. വിജയരാജന്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment