Tuesday, March 31, 2015

ജെരൂസലെമിലെ കഴുത! -Roshan Francis





ജെരൂസലെമിലെ കഴുത!

ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ മൊബൈല്‍ മാര്‍പ്പാപ്പായെന്നു തന്നെവിളിച്ചാലേ ശരിയാവൂ. എങ്കിലും, അഞ്ചു വര്ഷം പൂര്‍ത്തിയാക്കുന്നതിനു മുമ്പ് അദ്ദേഹം സന്ദര്‍ശിക്കാത്ത ഏക രാജ്യം ഇന്ത്യ മാത്രമായിരിക്കാനാണ് സാദ്ധ്യത. ഏതു പട്ടണത്തിലേക്ക് വിളിക്കണമെന്ന കാര്യത്തില്‍ തീരുമാനം ഇവിടെ ഉണ്ടായിട്ടില്ല. വടക്കേ ഇന്ത്യയിലുള്ളയൊരു നഗരമാകട്ടെയെന്നു കരുതിയാല്‍ അത്താഴത്തിനു കന്നിനെ അവിടെ കിട്ടില്ല, മാത്രമല്ല ഡല്‍ഹി ഫരിദാബാദ് പ്രദേശങ്ങളില്‍ ഉണ്ടാക്കുന്ന സ്റ്റേജ് നേരം വെളുക്കുമ്പം കാണണമെന്നുമില്ല. അങ്ങ് അമേരിക്കയില്‍ ഒരു ബിഷപ്പിന്‍റെ സ്ഥാനാരോഹണം ജനങ്ങള്‍ തടസ്സപ്പെടുത്തിയെന്ന് കേട്ടു; കേരളത്തില്‍ എക്സ് വിരുതന്മാര്‍ മൂത്തു പഴുത്തു നില്‍ക്കുന്നത് കൊണ്ട് ഇവിടെ എന്താണ് സംഭവിക്കുന്നതെന്നും പറയാന്‍ കഴിയില്ല. പാലായില്‍ ഒരു സിനഡ് നടന്നപ്പോള്‍, പാലാ മുതല്‍ എറണാകുളം വരെയായി വിമതരുടെ ഏതാണ്ട് നാലോളം സമ്മേളനങ്ങളും പ്രകടനങ്ങളും നടന്നു. മാര്‍പ്പാപ്പാ വരുമ്പോള്‍ ഒരു പത്തെണ്ണം ഏതായാലും ഇവിടുണ്ടാകും. 
ഇക്കാര്യങ്ങളൊക്കെ വത്തിക്കാനില്‍ സമയാ സമയം എത്തിക്കാനുള്ള വഴി ഇവിടുത്തെ സോഫ്റ്റ്‌വെയര്‍ ജീവനക്കാര്‍ തുറന്നിട്ടുണ്ട്. അതുകൊണ്ട് മാര്പ്പാപ്പാ ഇവിടെ വരാനും സാദ്ധ്യതയുണ്ട്. വന്നതല്ലേ, എന്നാല്‍ പുലിക്കുന്നേല്‍സാറിനെക്കൂടി കണ്ടേക്കാം എന്ന് കൂടി പറഞ്ഞാല്‍ എന്തായിരിക്കും പുകില്?ഓസ്ട്രേലിയാ സര്‍ക്കാര്‍ ബോസ്കോ പുത്തൂരിനോട് ഉള്ള കാര്യം തുറന്നു പറഞ്ഞു, മനോഗുണപ്രവര്‍ത്തിയുടെ പേര് പറഞ്ഞത് കൊണ്ട് രക്ഷയില്ല, കത്തോലിക്കാ സഭ കമ്പനി ആയി രെജിസ്ടര്‍ ചെയ്യണം. അതിനു വലിയ ആലോചന ഒന്നും വേണ്ടി വന്നില്ല, കമ്പനി ആയി രെജിസ്ടര്‍ ചെയ്യുകയും ചെയ്തു. ഇനി ഇപ്പോ ആരെയും പേടിക്കണ്ട. ഇന്ത്യയില്‍ ഇതുപോലൊരു കമ്പനി നിയമം ഉണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ നമ്മുടെ വിരുതന്മാര്‍ പറഞ്ഞത്, ‘ലോകമെമ്പാടും കാനോന്‍ നിയമം ഉള്ളപ്പോള്‍ (അതില്‍ എല്ലാ വകുപ്പുകളും ഉണ്ട്), എന്തിനാ ഒരു ചര്‍ച്ച് ആക്റ്റ്; നിങ്ങള്‍ വേണമെങ്കില്‍ IPC മാറ്റി കാനോനാക്കിക്കൊള്ളൂവെന്നാണ്. സത്യം പറയട്ടെ, ഓസ്ട്രേലിയയില്‍ ഇങ്ങിനെ ഒരു വര്‍ഗ്ഗം ഉണ്ടെന്നു ലോകം അറിഞ്ഞത് അടുത്തിടെ ഒരു വൈദികന്‍ നടത്തിയ പ്രസംഗത്തോടെയാണ്. അവിടെ രാതിയില്‍ ഒരു സ്ത്രി ബലാല്‍സംഗം ചെയ്യപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു. നമ്മുടെ ബിസിനസ്സ് അംബാസ്സഡര്‍ വിശ്വാസികളോട് പറഞ്ഞത്, ഈ സ്ത്രിക്കു വിശ്വാസം ഉണ്ടായിരുന്നെങ്കില്‍ രാത്രിയില്‍ സഞ്ചരിക്കില്ലായിരുന്നു എന്നാണ്. ചിന്തിക്കാന്‍ ഇതില്‍ ഏറെയുണ്ടായിരുന്നതുകൊണ്ട്‌ എല്ലാ പത്രങ്ങളും അത് റിപ്പോര്‍ട്ട് ചെയ്യുകയും സീറോ മലബാര്‍ സഭ അവിടെ പ്രവര്‍ത്തനം തുടങ്ങി എന്ന് സായിപ്പന്മാര്‍ മനസ്സിലാക്കുകയും ചെയ്തു. വെടി തുടങ്ങിയിട്ടേ ഉള്ളൂവെന്ന് നമുക്കല്ലേ അറിയൂ.
അടുത്തിടെ ഒരു സര്‍വ്വമത സമ്മേളനത്തിന് പോയ പത്രലെഖകന്‍റെ കഥ കേള്‍ക്കാന്‍ ഇടയായി. ആദ്യം ഒരു ബിഷപ്പ് വന്നു; വരുന്ന വഴി, ഇയ്യാളുടെ തലയില്‍ കൈവെച്ചു പ്രാര്‍ഥിച്ചിട്ടു പറഞ്ഞു, “യേശു ആഗ്രഹിക്കുന്നതനുസരിച്ച്  ഇന്ന് നീ നടന്നു പോകും.” പത്ര ലേഖകന്‍ ചിരിച്ചുകൊണ്ട് മനസ്സില്‍ പറഞ്ഞു, ഇത് വല്ല മുടന്തന്മാരോടും പറഞ്ഞിരുന്നെങ്കിലെന്ന്. പിന്നാലെ അങ്ങോട്ട്‌ വന്ന മുല്ലയും റബ്ബിയും  സമാനമായ വാക്കുകള്‍ പറഞ്ഞു. ലേഖകന്‍ കളിയാക്കി ചിരിച്ചതേയുള്ളൂ. യോഗം കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴേക്കും അദ്ദേഹത്തിന്‍റെ വണ്ടി മോഷ്ടിക്കപ്പെട്ടിരുന്നു. അതിനു ശേഷം, അദ്ദേഹത്തിനു എല്ലാ മതങ്ങളിലും വിശ്വാസമായി എന്നാണ് കഥ പറഞ്ഞത്. സായിപ്പുമാരാണെന്നു പറഞ്ഞിട്ട് കാര്യമില്ല, അവരും താമസിയാതെ ദൈവത്തില്‍ വിശ്വസിച്ചു കൊള്ളും, ഉറപ്പ്.മുംബെയിലും കല്‍ക്കട്ടായിലും ഡല്‍ഹിയിലും ഒക്കെ മത പീഡനത്തിനെതിരായി കൂറ്റന്‍ പ്രകടനങ്ങളും പതിക്ഷേധങ്ങളും നടക്കുന്ന വാര്‍ത്തകള്‍ വരുന്നു; ഇവിടെയെന്താ ആരും കാര്യമായി പ്രതികരിക്കാത്തത് എന്ന് ആര്‍ക്കും സംശയം തോന്നാം. സംഗതി ന്യായം. രണ്ടും രണ്ടു റീത്താണ് കൂട്ടരേ. ഒരു കൂട്ടര്‍ക്ക് മോഡി ദൈവം കൊടുത്ത സമ്മാനവും മറ്റവര്‍ക്ക് സാത്താന്‍ കൊടുത്ത സമ്മാനവും. കഴിഞ്ഞ മാസം താനേ ജില്ലയില്‍ ഒരു പള്ളിയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഒരു സ്വര്‍ണ്ണം പൂശിയ പ്രതിമയുടെ ഭാഗങ്ങള്‍ കണ്ടെടുത്ത വാര്‍ത്ത കേട്ടില്ലേ? ഇവിടെ എത്ര പള്ളി പൊളിച്ചു; കപ്പലണ്ടി തിന്ന കടലാസ്സു പോലും ആര്‍ക്കും കിട്ടിയിട്ടില്ലല്ലോ? അതാ ലത്തിന്‍കാരും സുറിയാനിക്കാരും തമ്മിലുള്ള വ്യത്യാസം! നൂറു വര്ഷം തിരി കത്തിച്ചു പൂജിച്ച പള്ളി സാമഗ്രികള്‍ ഇവിടെ ആക്രി പോലെ പല പ്രദേശങ്ങളിലും കൂട്ടിയിട്ടിരിക്കുന്നു. അതിനുള്ള തന്റേടം ഇന്ത്യയില്‍ ലത്തിന്‍കാര്ക്കുണ്ടോ? ഇല്ല!ഒരു വല്യ ബോംബിന്‍റെ ഫ്യുസ് ഊരിയ സന്തോഷത്തിലാണ് തേലക്കാട്ടച്ചന്‍. ഒരു ധ്യാന ഗുരുവിനെയല്ലേ പന്ത്രണ്ടു ലക്ഷം രൂപക്ക് അദ്ദേഹം രക്ഷപ്പെടുത്തിയത്. സംഗതി എന്താ നിസ്സാരമാണോ? ഈ വലിയ ആഴ്ചയില്‍ അതിനേക്കാള്‍ വലിയ മനോഗുണ പ്രവര്‍ത്തി കാണില്ല. കശ്മീരില്‍ ഒരു പെന്തക്കോസ്ത് പുരോഹിതനെ, മതസ്പര്‍ദ്ധ ഉണ്ടാക്കുന്നു എന്ന് പറഞ്ഞു പൊലീസ് അറസ്റ്റ് ചെയ്തത് പ്രാര്‍ത്ഥനക്കിടെയാണ്. കുര്‍ബ്ബാനയുടെ ഇടയ്ക്കു വെച്ച് ഇവിടെ ഒരച്ചനെ അറസ്റ്റ് ചെയ്താലുള്ള പുകില് ആരെങ്കിലും ഓര്‍ത്ത്‌ നോക്കിയിട്ടുണ്ടോ? ഏതായാലും കൊച്ചി സമ്മേളനം ചരിത്രത്തിന്‍റെ ഭാഗവും തേലക്കാട്ടച്ചന്‍ ചാരിത്ര്യത്തിന്‍റെ ഭാഗവുമായി എന്ന് പറഞ്ഞാല്‍ മതിയല്ലോ! കന്യാസ്ത്രിമാരുടെ മാനത്തിന്‍റെ തറവില അല്‍പ്പം കൂടി ഉയര്‍ത്തിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു. അടുത്ത സിനഡില്‍ അതുണ്ടായേക്കാം. മെത്രാന്മാരുടെയും അച്ചന്മാരുടെയും മാനത്തിന് ഇങ്ങിനെ ഒരു വില ആരും പറഞ്ഞതായി കേട്ടിട്ടില്ല. ഇല്ലാഞ്ഞിട്ടായിരിക്കും!ബ്രിട്ടണില്‍ ബിഷപ്പുമാരുടെ സമ്മേളനം നടന്നപ്പോള്‍ അഞ്ഞൂറ് അച്ചന്മാരാണ് കര്‍ത്താവിന്‍റെ വഴി കൈവിടരുതെന്ന് അപേക്ഷിച്ച് അവര്‍ക്ക് കത്തെഴുതിയത്. ഇവിടാണെങ്കില്‍ കര്‍ത്താവിന്‍റെ വഴിയിലേക്ക് തിരിച്ചു വരണമെന്നല്ലേ എഴുതുമായിരുന്നുള്ളൂ. അച്ചന്മാര്‍ എല്ലാവരും സന്തുഷ്ടരാണെന്നായിരിക്കും നമ്മുടെ മെത്രാന്മാര്‍ കരുതിയിരിക്കുന്നത്. എറണാകുളം സമ്മേളനം വിജയിക്കണമെന്ന് മുട്ടുകുത്തി നിന്ന് പ്രാര്‍ഥിച്ചവര്‍ സീറോ സഭയിലെ അച്ചന്മാരും കന്യാസ്ത്രിമാരും ആയിരുന്നെന്നു അവരുണ്ടോ അറിയുന്നു? ഇന്നിപ്പോള്‍ സത്യജ്വാല വായിക്കാത്ത അച്ചന്മാരും കന്യാസ്ത്രിമാരും എത്രയുണ്ട് എന്നന്വേഷിക്കുന്നതാണ് എളുപ്പം. നമ്മുടെ മെത്രാന്മാര്‍ (ചില കസ്തൂരി രംഗന്മാരൊഴിച്ച്) ഇപ്പോ ആകെ സങ്കടത്തിലാണ്; പാവം മാണിക്ക് ഈ ഗതി വന്നല്ലോ എന്നാണ് ഭൂരിഭാഗം പേരും വിലപിക്കുന്നത്. ഏതായാലും ഇപ്രാവശ്യം അരുവിത്തുറ പള്ളിയില്‍ പെസഹാക്ക് പി.സി. ജോര്‍ജ്ജിന്‍റെ കാലു കഴുകാന്‍ സാധ്യതയില്ല. എങ്കിലും മെത്രാന്മാര്‍ക്ക് സന്തോഷിക്കാന്‍ ഒരു കാര്യമുണ്ട് - ബാറുകള്‍ പൂട്ടിയെന്നത് ചില്ലറ കാര്യമല്ലല്ലോ! മാണിയെ പുഴുങ്ങാന്‍ നോക്കിയവരെ ദൈവം പുഴുങ്ങിയെന്ന് ദുഃഖ:വെള്ളിയാഴ്ച പ്രസംഗിക്കുകയും ചെയ്യാമല്ലോ. ചില മെത്രാന്മാര്‍ പ്രസംഗിക്കുന്നത് ജോര്‍ജ്ജിനെ പുഴുങ്ങാന്‍ നോക്കിയവരെ ദൈവം പുഴുങ്ങി എന്നായിരിക്കാം.ജെരൂസലെമിലെ കഴുതയുടെ കഥ കേട്ടിട്ടില്ലേ? യേശുവിനെയും ചുമന്നു കൊണ്ട് പോയപ്പോള്‍ ജനങ്ങള്‍ നല്‍കിയ വരവേല്‍പ്പ് തനിക്കാണെന്ന് കരുതി പിറ്റേന്ന് അതെ വഴിയെ പോയി പള്ളിയില്‍ കയറിയ കഴുതയെ എല്ലാവരും ചേര്‍ന്ന് അടിച്ചോടിച്ചു. ആ കഴുതയുടെ അനുഭവം ഇവിടുത്തെ മെത്രാന്മാര്‍ക്ക് താമസിയാതെ ഉണ്ടാവും. അവര്‍ ഓര്‍ത്തിരിക്കുന്നത് അവരുടെ സ്ഥാനത്തെയാണ് എല്ലാവരും ബഹുമാനിക്കുന്നതെന്നാണ്. 

സഭയുടെ പീഡനം: മഠത്തിനുമുന്നിലെ സമരം കെ.സി.ആര്‍ എം. മാറ്റിവെച്ചു


മഠത്തിനുമുന്നിലെ സമരം കെ.സി.ആര്‍ എം. മാറ്റിവെച്ചു

.

വൈദികന്‍റെ പീഡനം ചെറുത്ത കന്യാസ്ത്രീക്ക് 
കത്തോലിക്ക സഭ  നഷ്ടപരിഹാരം നല്‍കണമെന്ന് 
ആവശ്യപ്പെട്ട്  ആലുവ സെന്റ് അഗാത്ത 
മഠത്തിനുമുന്നില്‍ 6-4-2015 ന് 
കെ.സി.ആര്‍ എം. നടത്തുവാന്‍ നിശ്ചയിച്ചിരുന്ന 
നിരാഹാര സമരം മാറ്റിവെച്ചു. കന്യസ്ത്രീക്ക് 
കത്തോലിക്കാ സഭ 12 ലക്ഷം രൂപ അടിയന്തിര 
നഷ്ടപരിഹാരം നല്‍കിയതിനെത്തുടര്‍ന്നാണ് 
തീരുമാനം. സംസ്ഥാനത്തിന്‍റെ വിവിധ ഭഗങ്ങളില്‍നിന്നും സമരപ്പന്തലില്‍ 
എത്തിച്ചേരുവാന്‍ നിശ്ചയിച്ചിരിക്കുന്നവരും അല്ലാത്തവരും ഇതൊരു 
അറിയിപ്പായി സ്വികരിക്കുകയും, ദയവായി മറ്റുള്ളവരെ ഇതറിയിക്കുകയും  
ചെയ്യണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
റജി ഞള്ളാനി

Saturday, March 28, 2015

വലിയ ആഴ്ചയിലെ വലിയ വീഴ്ചയാണ് കത്തോലിക്കാ സഭക്ക് സംഭവിച്ചിരിക്കുന്നത്. മാന്യത തൊട്ടുതീണ്ടിയിട്ടില്ലാത്ത തേലക്കാട്ട് എന്ന ഒരു സഭാവാക്താവിന്റെ വിജയമായി സഭ ഊറ്റം കൊള്ളുന്നുണ്ടാവാം. പീഡനവും, മനുഷ്യോര്‍ജ്ജ ചൂഷണവും, ഹരാസ്മെന്റും നടത്തിയിട്ടും സഭയുടെ കമ്മീഷന്‍ കഴിച്ചു 12 ലക്ഷം കൊടുത്ത് സെന്റ്‌ അഗത മഠത്തിലെ കന്യ്യാസ്ത്രിയെ പുറത്താക്കി കാര്യം സാധിച്ച, കദ്ദിനാള്‍ ആലഞ്ഞേരിയും സഭാ വക്താവും ഊറ്റം കൊള്ളണ്ട. നിങ്ങള്ക്കുള്ള നരകം സൃഷ്ടിക്കപ്പെടുകയാണ് എന്ന് ഓര്‍ക്കുന്നത് കൊള്ളാം. ബീഫ് ഫെസ്റ്റില്‍ പങ്കെടുത്ത് ഒരു പോത്തിന്റെ തൊലിയാണെന്ന് കാണിച്ചു കൊടുത്ത നിങ്ങള്‍ക്ക്, സമൂഹത്തിന്റെ മുമ്പില്‍ സ്ഥാനം എന്നേ നഷ്ടപ്പെട്ടു. പരിഹാസ്യ പാത്രങ്ങളായി തിന്നാനും, കുടിക്കാനും വേണ്ടി മാത്രം ജീവിക്കുന്ന മൃതസമാനരായി, നീചന്മാരായി ഇനിയും കുറച്ചു കാലം കൂടി നിങ്ങളിവിടെ കാണുമല്ലോ?

Madhyamam 30/03/15
Courtesy: Photo Marunadan Malayali
http://www.marunadanmalayali.com/news/keralam/sister-anitha-gots-12-lakh-compensation-1632
http://www.marunadanmalayali.com/story-16324


വൈദികന്റെ പീഢനശ്രമം: ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ച കന്യാസ്‌ത്രീയെ പുറത്താക്കി: സമരത്തിനൊടുവില്‍ സഭ വഴങ്ങി



Courtesy http://www.dailyindianherald.com/home/details/5ZyU8f6g/9#sthash.mHT8PT0l.gbpl
Story Dated: Sunday, March 29, 2015 12:13 pm IST

ആലുവ: വൈദികന്റെ പീഡനശ്രമം ചെറുത്തതിന് സഭയില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് സമരം പ്രഖ്യാപിച്ച കന്യാസ്ത്രീക്ക് പന്ത്രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. ഇതേതുടര്‍ന്ന് സമരം ഉപേക്ഷിച്ചു. ധാരണയനുസരിച്ച് സഭാവസ്‌ത്രം തിരിച്ചു കൊടുക്കാനും സാധാരണ ജീവിതത്തിലേക്ക്‌ മടങ്ങാനും കണ്ണൂര്‍ സ്വദേശിനിയായ സിസ്റ്റര്‍ അനിത സമ്മതിച്ചു.
ധാരണയുടെ വിവരങ്ങള്‍ മാദ്ധ്യമങ്ങളുമായി പങ്കിടരുതെന്നും വ്യവസ്ഥയുണ്ട്.
ഫാ. പോള്‍ തേലേക്കാട്ടിന്റെ സാന്നിദ്ധ്യത്തില്‍ ഇന്നലെ തോട്ടയ്‌ക്കാട്ടുകര സ്‌നേഹപുരം പള്ളിയിലായിരുന്നു ചര്‍ച്ച. കന്യാസ്ത്രീയെ പുറത്താക്കിയ ആലുവ തോട്ടയ്‌ക്കാട്ടുകരയിലെ സിസ്റ്റേഴ്‌സ്‌ ഓഫ്‌ സെന്റ്‌ ആഗാത്ത കോണ്‍വെന്റിന്‌ കീഴിലുള്ള പ്രൊവിഡന്‍സ്‌ കോണ്‍വെന്റിലെ മദര്‍ സുപ്പീരിയര്‍ അനിതാമ്മയാണ് നഷ്ടപരിഹാരം നല്‍കാന്‍ സന്നദ്ധമാണെന്ന് അറിയിച്ചത്. പുറത്താക്കിയ ശേഷം ഇതുവരെ സംരക്ഷണം നല്‍കിയ ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ്‌ മാവേലി, സിസ്റ്റര്‍ അനിതയുടെ ബന്ധു ബെന്നിചാക്കോ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
ഇറ്റലി ജനോവ ആസ്ഥാനമായുള്ള സിസ്റ്റേഴ്‌സ്‌ ഓഫ്‌ സെന്റ്‌ ആഗാത്ത കോണ്‍വെന്റില്‍ 13 വര്‍ഷമായി കന്യാസ്ത്രീയായിരുന്ന സിസ്റ്റര്‍ അനിതയെ കഴിഞ്ഞ മാസമാണ് പുറത്താക്കിയത്. ഫെബ്രുരി 14ന് ആലുവയിലെ കോണ്‍വെന്റിലും പ്രവേശിപ്പിക്കാതെ പത്ത് മണിക്കൂറോളം പുറത്തുനിറുത്തി. പൊലീസില്‍ പരാതി നല്‍കിയെിട്ടും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് ജനസേവയില്‍ സംരക്ഷണം നല്‍കിയത്.
മദ്ധ്യപ്രദേശിലെ പ‌ഞ്ചാറിലെ കോണ്‍വെന്റില്‍ സേവനം അനുഷ്ഠിക്കുന്നതിനിടെയാണ് ഇടുക്കി സ്വദേശിയായ വൈദികന്റെ പീഡനശ്രമം നടന്നത്. കോണ്‍വെന്റിനോട് ചേര്‍ന്നുള്ള പള്ളിയിലെ ധ്യാനഗുരുവുമാണ് വൈദികന്‍. എല്ലാം ദു:സ്വപ്നമായി കണ്ട് അവിടെ തന്നെ തുടരാന്‍ ശ്രമിച്ചെങ്കിലും വികാരി മദര്‍ സൂപ്പീരിയറെ സ്വാധീനിച്ച് കന്യാസ്ത്രീയെ ഇറ്റലിയിലേക്ക് വിട്ടു. രണ്ട് വര്‍ഷത്തോളം അവിടെയും അദ്ധ്യാപികയായി ജോലി ചെയ്തു. കഴിഞ്ഞ ജനുവരി ഒന്നിനാണ് തിരുവസ്ത്രം ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങണമെന്ന നിര്‍ദ്ദേശം ജനറല്‍ സൂപ്പീരിയര്‍ അറിയിച്ചത്. കാരണം വ്യക്തമാക്കണമെന്ന് പറഞ്ഞപ്പോള്‍ കൈയേറ്റത്തിന് മുതിര്‍ന്നു. എന്നിട്ടും അവിടെ 40 ദിവസത്തോളം കഴിഞ്ഞ ശേഷമാണ് ആലുവയിലേക്കെത്തിയത്.

സഭയിലെ കയ്യാഫാസിയന്‍ പ്രീസ്റ്റ്


saji-narayanan
ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന പിന്‍വലിക്കണം March 28, 2015 
ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തിലിന് ആര്‍എസ്എസ് സംസ്ഥാനസമിതിയംഗവും ബിഎംഎസ് മുന്‍ ദേശീയ അധ്യക്ഷനുമായ അഡ്വ. സി.കെ. സജി നാരായണന്‍ എഴുതിയ തുറന്നകത്ത്

Courtesy: ജന്മഭൂമി: http://www.janmabhumidaily.com/news277293


ആദരണീയ ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തില്‍ അവര്‍കള്‍ക്ക,ഐഎസ് എന്ന ആഗോള ഭീകരസംഘടനയെയും ആര്‍എസ്എസിനേയും തുലനംചെയതുകൊണ്ടുള്ള പ്രസ്താവന അങ്ങയുടെ ഭാഗത്തുനിന്നും ഉണ്ടായത് ലക്ഷക്കണക്കിന് ആര്‍എസ്എസ് പ്രവര്‍ത്തകരെയും അനുഭാവികളെയും ദേശസ്നേഹികളെയും വേദനിപ്പിച്ചിരിക്കുകയാണ്.ഫേസ്ബുക്കിലും മറ്റും കാണുന്ന പ്രതികരണങ്ങള്‍ ആശാസ്യമല്ലാത്ത തലങ്ങളിലേക്ക് പ്രശ്‌നത്തെ വലിച്ചിഴക്കുന്നു. ഐഎസ് എന്താണെന്നോ ആര്‍എസ്എസ് എന്താണെന്നോ തിരിച്ചറിയാനാകാതെ പുറപ്പെടുവിച്ച പ്രസ്താവനയായി ഇതിനെ കാണുകവയ്യ. നമ്മുടെ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരിലെ മിക്കമന്ത്രിമാരും മാത്രമല്ല ആര്‍എസ്എസുമായി ബന്ധപ്പെട്ട് ഭാരതം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന 44 ഓളം വ്യത്യസ്ത സംഘടനകളുടെ സമുന്നതരായ നേതാക്കളുമൊക്കെയടങ്ങുന്ന രാജ്യത്തിന്റെ ഇന്നത്തെ നേതൃത്വം കറകളഞ്ഞ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നിരിക്കെ അങ്ങയുടെ പ്രസ്താവന ഞങ്ങളുടെ മനസ്സില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചിരിക്കുന്നു.പ്രസ്താവന പിന്‍വലിച്ചുകൊണ്ടേ ആ മുറിവുണക്കാന്‍ കഴിയുകയുള്ളൂ. ആര്‍എസ്എസും ബന്ധപ്പെട്ട സംഘടനകളും കുറെക്കാലമായി ക്രിസ്തീയ സമുദായവുമായി വളരെയധികം സൗഹൃദത്തോടെയാണ് മുന്നോട്ടുപോകുന്നത്.ബിജെപി,ബിഎംഎസ്,എബിവിപി തുടങ്ങിയ ബഹുജനസംഘടനകളുടെ വ്യത്യസ്തതലങ്ങളില്‍ ക്രിസ്ത്യന്‍ സഹോദരന്മാര്‍ ആവേശത്തോടെ കൂടുതല്‍ കൂടുതലായി നേതൃനിരയില്‍വരെ പ്രവര്‍ത്തിക്കുന്നു. സര്‍വ്വപന്ഥ സമാദര്‍ മഞ്ച്, ന്യൂനപക്ഷ മോര്‍ച്ച തുടങ്ങിയ സംഘടനകളിലൂടെ ഭാരതത്തിന്റെ മഹനീയമായ മതസൗഹാര്‍ദ്ദ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വ്യത്യസ്തമതസമൂഹങ്ങളിലെ സഹോദരന്മാര്‍ ദേശീയധാരയില്‍ തോളോടു തോള്‍ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുന്‍ സര്‍സംഘചാലക് ശ്രീ സുദര്‍ശന്‍ജിയുടെ നേതൃത്വത്തില്‍ കേരളത്തില്‍വച്ചു നടന്ന ക്രിസ്ത്യന്‍ ഡയലോഗില്‍ നിരവധി ക്രൈസ്തവ മതനേതാക്കള്‍ പങ്കെടുത്തതാണല്ലോ. ദേശീയ സംസ്‌കാരം, രാജ്യസ്‌നേഹം എന്നിവയിലധിഷ്ഠിതമായ ‘സാംസ്‌കാരിക ദേശീയത’യെ അംഗീകരിക്കുന്ന നിരവധിപേര്‍ ജാതിമതഭേദമെന്യേ ആര്‍എസ്എസിലും ബന്ധപ്പെട്ട സംഘടനകളിലും സക്രിയമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷവും ക്രിസ്തീയ സമുദായവുമായി ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കുവാന്‍ ആര്‍എസ്എസ് പ്രചാരകനായിരുന്ന പ്രധാനമന്ത്രിതന്നെ പ്രത്യേകം മുന്‍കയ്യെടുത്തുചെയ്ത ശ്രമങ്ങള്‍ നമുക്ക് മറക്കാറായിട്ടില്ലല്ലോ. ദല്‍ഹിയിലെ സംഭവത്തിനുശേഷം ക്രിസ്ത്യന്‍ സമുദായത്തിന്റെ പരിപാടിയില്‍ പ്രധാനമന്ത്രി നേരിട്ട് പങ്കെടുക്കുകയുണ്ടായി. രാജ്യത്ത് ഹിന്ദുമതസംഘടനകളും ക്രിസ്തീയ സംഘടനകളും തമ്മില്‍ അഭിപ്രായ വ്യത്യാസത്തിനു സാധ്യത പ്രധാനമായും ‘മതപരിവര്‍ത്തന’മെന്ന പ്രശ്‌നത്തിലാണ്. അതും ഈ സൗഹൃദാന്തരീക്ഷത്തില്‍ രമ്യമായി ചര്‍ച്ചചെയ്തു പരിഹരിക്കാന്‍ അങ്ങയേപ്പോലുള്ളവര്‍ മുന്‍കൈ എടുക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്. ഹിന്ദു-ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്കിടയില്‍ ബോധപൂര്‍വ്വം വിള്ളലുണ്ടാക്കി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ അജ്ഞാതകേന്ദ്രങ്ങളില്‍നിന്നും ശ്രമം നടക്കുന്നുവെന്നാണ് മഹാരാഷ്ട്രയിലെ പനവേല്‍ പള്ളിയിലെയും കര്‍ണാടകയിലെയും മറ്റും സംഭവങ്ങളില്‍നിന്നും മനസ്സിലാക്കേണ്ടത്. ഇവയൊക്കെ ഇരുസമുദായങ്ങളിലേയും നേതൃത്വങ്ങളുടെ പക്വമായ സൗഹാര്‍ദ്ദനീക്കങ്ങളിലൂടെ പരിഹരിക്കപ്പെടേണ്ടവയാണ്. ഇത്തരത്തിലുള്ള സാഹചര്യത്തിലാണ് അങ്ങയുടെ ഭാഗത്തുനിന്നും ഉണ്ടായ പ്രകോപനപരവും അപക്വവുമായ പ്രസ്താവന പലരെയും വേദനിപ്പിച്ചത്. ആര്‍എസ്എസിനെതിരെ രാഷ്ട്രീയമായും അല്ലാതെയും ഉണ്ടാകുന്ന നിരുത്തരവാദപരമായ പലതരം പ്രസ്താവനകളുടെ കൂട്ടത്തില്‍ അങ്ങയെപ്പോലെ ആദരണീയമായ സ്ഥാനം വഹിക്കുന്ന ഒരാളുടെ പ്രസ്താവനയെ ചേര്‍ത്തുവായിക്കുവാന്‍ പ്രയാസമുണ്ട്. ആര്‍എസ്എസ് വിഭാവനചെയ്യുന്ന ഹിന്ദുരാഷ്ട്രം ഭാരതത്തിന്റെ അതിമനോഹരമായ സാംസ്‌കാരിക പാരമ്പര്യത്തില്‍ അധിഷ്ഠിതമാണ്. അനാദി കാലംമുതല്‍ ഹിന്ദുസംസ്‌കാരമായി ലോകംമുഴുവന്‍ അറിയപ്പെടുന്നത് സഹിഷ്ണുത,സര്‍വമത സമാദരം,മതസ്വാതന്ത്ര്യം,നാനാത്വത്തില്‍ ഏകത്വം, സത്യാന്വേഷണം, ശാസ്ത്രാഭിമുഖ്യം,സമദര്‍ശനം,അഹിംസ,പശുദയ,സമന്വയം, ജനായത്തം മുതലായവയാണ്. ഈ സാംസ്‌കാരിക സവിശേഷതകള്‍ അംഗീകരിച്ച നിരവധി ക്രിസ്ത്യന്‍, മുസ്ലിം നേതാക്കള്‍ അഭിമാനപൂര്‍വ്വം തങ്ങള്‍ ഹിന്ദുക്കളാണ് എന്ന് പറഞ്ഞിട്ടുള്ളതോര്‍ക്കുക. ഭാരതത്തിലുള്ള ഒരു മതസ്ഥരും ഈ സംസ്‌കാരത്തില്‍നിന്നും വേറിട്ടവരാണെന്നു കരുതേണ്ടതില്ല. പശ്ച്ചാത്യമായ സെമിറ്റിക് സംസ്‌കാരം ഈ മഹത്തായ ഹിന്ദുസംസ്‌കാരത്തില്‍നിന്നും ചരിത്രപരമായി വ്യത്യസ്തമാണ്.ഐഎസ് എന്ന മുസ്ലിം ഭീകരസംഘടനയെകൊണ്ട് എതിരാളികളുടെ കഴുത്തറക്കുവാനും തീയിട്ടു ചുട്ടുകൊല്ലുവാനും പ്രേരിപ്പിക്കുന്നത് സെമിറ്റിക് ചരിത്രം അവരെ പഠിപ്പിച്ച അസഹിഷ്ണുതയുടെ സംസ്‌കാരമാണ്. ഇതേഅസഹിഷ്ണുതയുടെ സംസ്‌കാരമാണ് ക്രിസ്തീയസഭയെക്കൊണ്ട് ജോവാന്‍ ഓഫ് ആര്‍ക്കിനെയും ബ്രൂണോയെയുംപോലുള്ളവരെ ചുട്ടെരിപ്പിച്ചത്. സെമിറ്റിക് ലോകത്തുമുഴുവന്‍ പീഡനം ഏറ്റുവാങ്ങിയ ജൂതര്‍ക്കും പാര്‍സികള്‍ക്കും അഭയമായതു ഹിന്ദുക്കളാണ്.എന്തിനേറെ, വേറിട്ടുചിന്തിച്ചതിന്റെ പേരില്‍ സെമിറ്റിക് സംസ്‌കാരം ക്രിസ്തുവിനെ കുരിശിലേറ്റി; എന്നാല്‍ ഭാരതത്തിലാകട്ടെ മതത്തെയും ദൈവത്തെയും നിന്ദിച്ച ചര്‍വ്വാകനെയും ബുദ്ധനെയും ഋഷിതുല്യരായി ഹിന്ദുക്കള്‍ കണക്കാക്കി. ഈ സംസ്‌കാരത്തില്‍ അഭിമാനം കൊള്ളുന്നവരാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍. ഇവിടെ ജനിച്ചുവളര്‍ന്ന എല്ലാവരും ഈ സംസ്‌കാരത്തിലാണ് അഭിമാനം കൊള്ളേണ്ടത്.1948 ലും 1975ലും ആര്‍എസ്എസിനെ ദ്രോഹിച്ചവരോട് ‘മറക്കുക പൊറുക്കുക’എന്നാണ് നേതൃത്വം നിര്‍ദ്ദേശിച്ചത്. അടിയന്തരാവസ്ഥയില്‍ ജനാധിപത്യം സംരക്ഷിക്കാന്‍ ക്രൂരമായ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങിയവരാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍. 1963ല്‍ ആര്‍എസ്എസ്സുകാരുടെ അച്ചടക്കത്തിനും ദേശസ്നേഹത്തിനും അംഗീകാരമെന്നനിലയില്‍ റിപ്പബ്ലിക്ദിന പരേഡില്‍ പങ്കെടുക്കാന്‍ ജവഹര്‍ലാല്‍ നെഹ്‌റു ക്ഷണിച്ചതറിയാമല്ലോ.സംഘര്‍ഷമുണ്ടാക്കുക എളുപ്പമാണ്, പരിഹരിക്കുവാന്‍ വിശാലഹൃദയം വേണം. സമുദായനേതൃത്വത്തില്‍ ഇരിക്കുന്നവരുടെ അപക്വമായ പെരുമാറ്റം അണികളെ വഴിതെറ്റിക്കും. എല്ലാ ജാതിമതവിഭാഗങ്ങളും ശാന്തിയോടെ സഹോദരീസഹോദരന്മാരെ പോലെ ജീവിക്കുന്ന മനോഹരമായ ഭാരതസങ്കല്‍പ്പത്തിലേക്ക് നാം എല്ലാവരും ഒന്നിച്ചുമുന്നേറേണ്ടിയിരിക്കുന്നു. അങ്ങേല്‍പ്പിച്ച മുറിവുണക്കാന്‍ പ്രസ്താവന പിന്‍വലിക്കുവാന്‍ സര്‍വ്വേശ്വരന്‍ അങ്ങയെ പ്രേരിപ്പിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. അങ്ങയുടെ സഹോദരന്‍, സി.കെ. സജി നാരായണന്‍

ജന്മഭൂമി: http://www.janmabhumidaily.com/news277293

Wednesday, March 25, 2015

തന്റെ സ്വകാര്യ ജീവിതം തുറന്ന് പറഞ്ഞ് മോദി

തന്റെ സ്വകാര്യ ജീവിതം തുറന്ന് പറഞ്ഞ് മോദി


                                                                                                                                                                                                        

Narendra Modi

ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി സെയ്ഷല്‍സിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പ്രാദേശിക ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തി.
സന്ദര്‍ശനത്തിനിടയില്‍ 'ടുഡെ ഇന്‍  സെയ്ഷെല്‍സ്' എന്ന പ്രാദേശിക ദിനപ്പത്രം നടത്തിയ അഭിമുഖത്തിലാണ് മോദി തന്റെ വ്യക്തിപരായ കാര്യങ്ങളും താല്‍പര്യങ്ങളും തുറന്ന് പറഞ്ഞത്.
അഭിമുഖത്തില്‍ തന്റെ ജീവിതവും കുട്ടിക്കാലവും താല്‍പര്യങ്ങളുമെല്ലാം മോദി വെളിപ്പെടുത്തുന്നുണ്ട്. ചോദ്യങ്ങള്‍ക്ക് ശ്രദ്ധയോടെ മറുപടി നല്‍കുന്ന മോദി മിക്ക ചോദ്യങ്ങള്‍ക്കും ദാര്‍ശനികമായ ഉത്തരങ്ങളാണ് നല്‍കുന്നത്. വളരുമ്പോള്‍ ആരാകണമെന്നായിരുന്നു കുട്ടിക്കാലത്തെ സ്വപ്നം എന്ന ചോദ്യത്തിന് സ്വപ്നങ്ങള്‍ പോലും കാണാന്‍ പ്രാപ്തിയില്ലാതിരുന്ന ഒരു ചുറ്റുപാടിലാണ് താന്‍ വളര്‍ന്നതെന്ന് മോദി ഉത്തരം നല്കുന്നു.
കൂടുതല്‍ ആളുകളെ പരിചയപ്പെട്ട് അവരുടെ അനുഭവങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയാണ് തന്റെ ഏറ്റവും വലിയ വിനോദം എന്ന് മോദി അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. പാചകം അറിയുമോ എന്ന ചോദ്യത്തിന് തികച്ചും ലളിതമായ ജീവിതമായിരുന്നു തന്റേതെന്നും തനിച്ചുള്ള ജീവിതമായതിനാല്‍ സ്വാഭാവികമായും പാചകം എന്നത് ഒരു ശീലമായിത്തീര്‍ന്നെന്നുമായിരുന്നു മോദി നല്‍കിയ മറുപടി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്തും താന്‍ ഒരിക്കല്‍ പാചകം ചെയ്തിട്ടുണ്ടെന്ന് മോദി വെളിപ്പെടുത്തി.
സര്‍ദാര്‍ വല്ലഭായ് പട്ടേലും ഭഗത് സിങ്ങും മഹാത്മാ ഗാന്ധിയുമാണ് താന്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തികള്‍ എന്നും, ഇന്ത്യയില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലം ഹിമാലയമാണെന്നും മോദി അഭിമുഖത്തില്‍ പറയുന്നു. മറ്റൊരാള്‍ക്ക് ഭാരമായി മാറുക എന്ന അവസ്ഥയെ ആണ് താന്‍ ഏറ്റവുമധികം ഭയപ്പെടുന്നത് എന്നും മോദി തുറന്ന് പറഞ്ഞ മോദി ജോലികള്‍ കൃത്യ സമയത്ത് പൂര്‍ണമായും ചെയ്ത് തീര്‍ക്കുക എന്നതാണ് തനിക്ക് ഏറ്റവും കൂടുതല്‍ ആശ്വാസം നല്‍കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ദ്വീപ് രാജ്യങ്ങളുമായി കൂടുതല്‍ സഹകരണം ലക്ഷ്യമിട്ടാണ് മോദി ശ്രീലങ്ക, മൌറീഷ്യസ്, സെയ്ഷല്‍സ് എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത്. 34 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി സെയ്ഷല്‍സ് സന്ദര്‍ശിക്കുന്നത്.
അഭിമുഖത്തിന്റെ പൂര്‍ണരൂപം മോദിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

4 arrested for Navi Mumbai church attack


Crowd gathers outside the St. George Catholic church, New Panvel, which was attacked by miscreants on late Saturday night.

4 arrested for Navi Mumbai church attack

IndiaToday.in  Mumbai, March 24, 2015 | UPDATED 16:17 IST
 
The Maharashtra government, which on Sunday had promised to nab the culprits behind an attack on a Navi Mumbai church last week within 48 hours, arrested four people on Tuesday.
The police have ruled out a communal angle behind the attack, saying it may have been personal animosity between some members of the church and the accused that led to the attack on Friday night last week.
Rahul Patil, one of the accused arrested on Tuesday, used to allegedly run some illegal business near the Panvel church premises, police said. He said he was suspicious that someone from the church had tipped off the cops about him and hence he pelted stones with his two friends.
Police added that they are collecting more corroborative evidence and will disclose more details soon.
Late on Friday night, the St George Catholic Church in New Panvel in Navi Mumbai was attacked by three masked men who hurled stones inside the church and damaged the glass enclosure of the statue of Saint George. An FIR was lodged at Khandeshwar police station.
The surprise attack which lasted for just over a minute had shocked the Christian community with their leaders condemning it and calling it a political mischief. The city's Christian community had demanded a foolproof police protection for all churches in Mumbai and neighbouring places.
On Monday, six members of an outfit called Hindu Dharm Sena were arrested for vandalising a cathedral premise and a Catholic school in Madhya Pradesh's Jabalpur district on the night of March 20 and 21 and a day after the Navi Mumbai attack. Earlier this month, a 71-year-old nun was raped at a convent school in West Bengal, triggering protests across the country.
For more news from India Today, follow us on Twitter @indiatoday and on Facebook at facebook.com/IndiaToday
For news and videos in Hindi, go to AajTak.in. ताज़ातरीन ख़बरों और वीडियो के लिए आजतक.इन पर आएं.

Tuesday, March 24, 2015

PM Modi's Mann Ki Baat with Farmers- किसानों के साथ प्रधानमंत्री ने की 'मन की बात'


from:Prime Minister's Office 
 View it in your mobile/ web browser


किसानों के साथ प्रधानमंत्री ने की
'मन की बात'

സീറോമലബാര്‍ ആസ്ട്രേലിയ ലിമിറ്റഡ് കമ്പനി

സീറോമലബാര്‍ ആസ്ട്രേലിയ ലിമിറ്റഡ് കമ്പനി 
K.C.-Joseph,-kerala-minister
Courtesy: http://themediasyndicate.com/syro-aus/
ഓസ്ട്രെലിയയില്‍ ജോലിചെയ്യുന്ന കേരളീയരായ കത്തോലിക്കാ വിശ്വാസികള്‍ക്കായി സിറോ-മലബാര്‍ രൂപത ആസ്ട്രേലിയയില്‍ ലിമിറ്റഡ് കമ്പനിയായി രജിസ്ട്രേഷന്‍. 2012-ല്‍ കര്‍ദിനാള്‍ ആലഞ്ചേരി വന്നതിന് ശേഷം വളരെ പെട്ടന്ന് സിറോ-മലബാര്‍ രൂപതയുടെ ഒരു ശാഖ 2014-ല്‍ നിലവില്‍ വന്നത്. ഓസ്ട്രെലിയ പോലുള്ള ശക്തമായ ഒരു ജനാധിപത്യ രാജ്യത്തിലെ കര്‍ക്കശമായ നിയമങ്ങള്‍ കാറ്റില്‍ പറത്തി രൂപത എടുക്കുന്ന നിലപാടുകളെ കുറിച്ച് പരാതി ഉയര്‍ന്നിരിക്കുകയാണ്
മെല്‍ബണ്‍ സിറോ-മലബാര്‍ രൂപത ഉദ്ഘാടനം കഴിഞ്ഞിട്ട്‌ ഒരു വര്‍ഷത്തിലേറെ ആയിട്ടും രൂപത വിക്ടോറിയ പാര്‍ലിമെന്റ് പാസാക്കിയ റോമന്‍ കത്തോലിക് ട്രസ്റ്റ്‌ ആക്ട്‌ 1907 എന്ന നിയമം അനുസരിച്ച് രജിസ്റ്റര്‍ ചെയിതിട്ടില്ല. മെല്‍ബണ്‍ സിറോ-മലബാര്‍ രൂപത, വിക്ടോറിയ പാര്‍ലിമെന്റ് പാസാക്കിയ റോമന്‍ കത്തോലിക് ട്രസ്റ്റ്‌ ആക്ട്‌ 1907 എന്ന നിയമം അനുസരിച്ച് രജിസ്റ്റര്‍ ചെയിതിട്ടില്ല എന്നാണ് അറിയുന്നത്. ഓസ്ട്രേലിയില്‍ വിവിധ സംസ്ഥനങ്ങളില്‍ റോമന്‍ കത്തോലിക്ക രൂപതയും പള്ളികളും നിയമപരമായി രജിസ്റ്റര്‍ ചെയിത്‌ പ്രവര്‍ത്തിക്കേണ്ടതുണ്ട്. നിയമങ്ങള്‍ അനുസരിച്ച് അതാത് സംസ്ഥാനങ്ങളില്‍ ആസ്ഥാനമായ രൂപതകള്‍ നിയമപരമായി രജിസ്റ്റര്‍ ചെയിത്‌ പ്രവര്‍ത്തിക്കന്നം. ഓരോ സംസ്ഥാനങ്ങള്‍ക്കും വ്യത്യസ്തമായ നിയമങ്ങളാണുള്ളത്.
സിറോ-മലബാര്‍ രൂപത, റോമന്‍ കാതോലിക് ട്രസ്റ്റ്‌ ആക്റ്റ് 1907 അനുസരിച്ച് രജിസ്റ്റെര്‍ ചെയിതിരിക്കന്നം. പ്രസ്തുത നിയമമൂലം രൂപതയുടെ എല്ലാ സ്ഥാപക-ജനഗമ വസ്തുക്കള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഉണ്ടായിരിക്കും കൂടാതെ ഏതൊരു വിശ്വസിക്കും ജനധിപത്യ രാജ്യത്തിലെ നിയമപരമായ എല്ലാ അവകാശങ്ങളും ലഭിക്കുകയും രൂപതയുടെ എല്ലാ സാമ്പത്തിക ഇടപാടുകളും സുതാര്യം ആയിരിക്കുകയും ചെയും. ഇതു മറി കടക്കാനാണ് സിറോ-മലബാര്‍ രൂപത ആസ്ഥാനം വിട്ട് കാര്‍ബറയില്‍ പോയി ഒരു കമ്പനി രജിസ്റ്റെര്‍ ചെയിത്‌ പ്രവര്‍ത്തിക്കുന്നത്.
മെല്‍ബണ്‍ സിറോ-മലബാര്‍ രൂപതയുടെ – സിറോ-മലബാര്‍ ഓസ്ട്രേലിയ ലിമിറ്റഡ് കൂട്ട് കച്ചവട കമ്പിനിയായി രജിസ്റ്റര്‍ ചെയ്താണ് പ്രവര്‍ത്തിക്കുന്നത്. സിറോ-മലബാര്‍ ഓസ്ട്രേലിയ ലിമിറ്റഡ് എന്ന കമ്പനി 22/ 11/ 2012-ല്‍ രൂപികരിച്ചു. പ്രസ്തുത കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നാല് വൈദീകരും ഒരു ഓസ്ട്രെലിയന്‍ വംശജയായ സ്ത്രീയും ആണ്. അവര്‍ക്ക് സിറോ-മലബാര്‍ സഭയുമായി ബന്ധമൊന്നുമില്ല.
ഇല്ലാത്ത പ്രൊജക്റ്റ്‌കളുടെ പേര് പറഞ്ഞ് സമ്പത്ത് വഴി തിരിച്ച് വിടുന്നതിനും തന്ത്രപരമായി മുനോട്ട്‌ പോകാനും കമ്പനിക്ക് ഒരു ഓസ്ട്രലിയന്‍ മുഖം നല്‍കാന്‍ വേണ്ടി തന്ത്രപൂര്‍വ്വമാണ് പ്രവര്‍ത്തനങ്ങള്‍ എന്ന് കാണാം.
സിറോ-മലബാര്‍ രൂപത റോമന്‍ കാതോലിക് ട്രസ്റ്റ്‌ ആക്റ്റ് 1907 അനുസരിച്ച് വിക്ടോറിയ സംസ്ഥാനത് രജിസ്റ്റെര്‍ ചെയ്യിതാല്‍, നിയമപരമായ പരിധി വിക്ടോറിയ സംസ്ഥാനത് മാത്രമായി ഒതുകേണ്ടിവരും. സിറോ-മലബാര്‍ രൂപത എല്ലാ സംസ്ഥനങ്ങളിലും ഉള്ളതുകൊണ്ടും, ഫെഡറല്‍ സര്‍ക്കാര്‍ നിയമത്തില്‍ രൂപത രജിസ്റ്റെര്‍ ചെയ്യുന്നതിനുള്ള നിയമം ഇല്ലാത്തതുകൊണ്ടും കോര്‍പറേഷന്‍സ് ആക്ട്‌ 2001, പ്രകാരം ഒരു നോണ്‍-പ്രോഫിറ്റ് ചാരിറ്റബിള്‍ ഒര്‍ഗനയിസേഷന്‍ ആയി ഒരു പബിളിക് ലിമിറ്റ്ഡ്‌ കമ്പനി രൂപത നടത്തുകയാണ് ഉദേശം എന്നാണു അറിയുന്നത്.

ക്രൈസ്തവരെ അവഹേളിക്കുന്നത് ബിഷപ്പുമാരാണ്

ക്രൈസ്തവരെ അവഹേളിക്കുന്നത് ബിഷപ്പുമാരാണ് 



കൊലയാളികള്‍ക്ക് സംരക്ഷണം; കുഞ്ഞാടുകള്‍ പുറത്ത്
തൃശൂര്‍: ക്രൈസ്തവ സമൂഹം അരക്ഷിതാവസ്ഥയിലാണെന്ന് പ്രചരിപ്പിക്കുന്ന സഭാ നേതൃത്വം കൊലയാളികള്‍ക്കും സ്ത്രീ പീഡകര്‍ക്കും സംരക്ഷണം നല്‍കുന്നു. കര്‍ത്താവിന്റെ മണവാട്ടിമാരെ പീഡിപ്പിച്ച് കൊന്നവരും സഹപുരോഹിതനെ കൊന്നുതള്ളിയവരും സഭയുടെ തണലില്‍ വിശുദ്ധരും സുരക്ഷിതരുമാണ്. ലൈംഗിക അരാജകത്വവും സാമ്പത്തിക അധികാരത്തിനായുള്ള വടംവലികളും സഭയ്ക്കുള്ളില്‍ ഇരകളെ സൃഷ്ടിക്കുമ്പോള്‍ വേട്ടക്കാരോടൊപ്പമാണ് സഭാനേതൃത്വമെന്ന് ചരിത്രം തെളിയിക്കുന്നു. സീറോ മലബാര്‍ സഭയെ ഏറ്റവുമധികം പ്രതിസന്ധിയിലാക്കിയ കേസായിരുന്നു കോട്ടയത്തെ മറിയക്കുട്ടിവധം. 1966 ജൂണ്‍ 16നാണ് ക്രിസ്തുമത വിശ്വാസിയായ മറിയക്കുട്ടി കൊല്ലപ്പെട്ടത്. വിധവയായ മറിയക്കുട്ടിയുമായി അവിഹിത ബന്ധമുണ്ടായിരുന്ന ഫാ.ബെനഡിക്ട് ഓണംകുളമായിരുന്നു കേസിലെ പ്രതി. വിചാരണക്കോടതി പ്രതിയെ വധശിക്ഷക്ക് വിധിക്കുകയും ചെയ്തു. എന്നാല്‍ സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനെ രംഗത്തിറക്കി സഭാനേതൃത്വം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി ബെനഡിക്ടിനെ വെറുതെവിട്ടു. ഏറെ കോളിളക്കം സൃഷ്ടിച്ച അഭയ കേസിലും സഭാനേതൃത്വം കൊലയാളികള്‍ക്കൊപ്പം നിന്നു. പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ നിരപരാധികളായി ചിത്രീകരിച്ച് പള്ളികളില്‍ ഇടയലേഖനം പോലും വായിച്ചു. പ്രതിയാക്കപ്പെട്ടതിനുശേഷം ഇവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുകയാണ് സഭ ചെയ്തത്. അന്വേഷണം അട്ടിമറിക്കാന്‍ ജുഡീഷ്യറിയെയും സിബിഐയെയും സഭ സ്വാധീനിച്ചു. ദുരൂഹമായ ഒട്ടനവധി മരണങ്ങളും ഇതിന്റെ തുടര്‍ച്ചയായുണ്ടായി. തെളിവുകള്‍ നശിപ്പിച്ചും അന്വേഷണ ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കിയും മാഫിയാ സംഘങ്ങളെ വെല്ലുന്ന വിധമാണ് സഭയുടെ തലപ്പത്തുള്ളവര്‍ പെരുമാറിയത്. രണ്ടുപതിറ്റാണ്ടു പിന്നിട്ടിട്ടും അഭയയുടെ കുടുംബത്തിന് നീതി ലഭിക്കാത്തതും സഭയുടെ ഇടപെടല്‍ കൊണ്ടാണ്. തൃശൂര്‍ പാവറട്ടിയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ജിസമോളുടെ മരണത്തില്‍ പ്രതിസ്ഥാനത്തുള്ള ഫാ. പോള്‍ പയ്യപ്പിള്ളിയെ സംരക്ഷിക്കുന്നത് സഭാനേതൃത്വത്തിന്റെ മറ്റൊരു ‘പുണ്യ’കര്‍മ്മം. 2005 ഡിസംബര്‍ അഞ്ചിനായിരുന്നു ജിസമോളുടെ മരണം. മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ജിസ കൊല്ലപ്പെടുകയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം അട്ടിമറിച്ചപ്പോള്‍ ജിസയുടെ കുടുംബം സിബിഐ അന്വേഷണത്തിനായി ഹൈക്കോടതിയെ സമീപിച്ചു. സിബിഐ അന്വേഷണം പുരോഗമിക്കുന്നെങ്കിലും പ്രതിസ്ഥാനത്തുള്ള വികാരിയെ മാറ്റി നിര്‍ത്താനോ നടപടിയെടുക്കാനോ സഭ തയ്യാറായിട്ടില്ല. ബംഗളൂരുവില്‍ മലയാളിയായ ഫാദര്‍ കെ.ജെ. തോമസിനെ കൊലപ്പെടുത്തിയതിന് പോലീസ് പ്രതിചേര്‍ത്ത അഞ്ചുപേരില്‍ മൂന്നുപേര്‍ പുരോഹിതരാണ്. ഇതില്‍ ഫാ. ഏലിയാസ് ഡാനിയേല്‍, ഫാ. വില്യം പാട്രിക്, ഇവരുടെ സഹായി പീറ്റര്‍ എന്നിവര്‍ അറസ്റ്റിലായി. കര്‍ണാടക ആഭ്യന്തരമന്ത്രിയും മലയാളിയുമായ കെ.ജെ. ജോര്‍ജ് അന്വേഷണം അട്ടിമറിക്കുകയാണെന്നും കേസ് സിബിഐയെ ഏല്‍പ്പിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല. സംഭവത്തില്‍ കൂടുതല്‍ പുരോഹിതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കിയെങ്കിലും അറസ്റ്റ് തടഞ്ഞിരിക്കുകയാണ്. ക്രൈസ്തവ പീഡനമായി ചിത്രീകരിച്ച് തുടക്കത്തില്‍ പ്രതിഷേധവും പ്രാര്‍ത്ഥനയുമായി രംഗത്തെത്തിയ സഭാനേതൃത്വത്തിന് ഇപ്പോള്‍ മിണ്ടാട്ടമില്ല. ആദ്യ കുര്‍ബാനയ്ക്ക് വസ്ത്രം നല്‍കി പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായത് തൃശൂര്‍ തൈക്കാട്ട്‌ശേരി സെന്റ് പോള്‍സ് ചര്‍ച്ച് വികാരി ഫാ.രാജു കൊക്കന്‍. തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ് കോളേജിലെ ജീവനക്കാരിയെ ശീതളപാനീയത്തില്‍ ഉറക്കഗുളിക കലര്‍ത്തി ബലാത്സംഗം ചെയ്ത കേസിലും പുരോഹിതരാണ് പ്രതികള്‍. ഇരയാക്കപ്പെട്ട യുവതിക്ക് പോലീസ് സംരക്ഷണം നല്‍കാന്‍ കോടതി വിധിക്കുകയുണ്ടായി. പോട്ടയിലെ ദുരൂഹമരണങ്ങളും പീഡനങ്ങളും അന്വേഷിക്കുക പോലും ചെയ്യരുതെന്നാണ് സഭയുടെയും ‘മതേതര’ സര്‍ക്കാരിന്റെയും നിലപാട്. ഏറ്റവുമൊടുവില്‍ ആലുവയില്‍, വൈദികന്റെ പീഡന ശ്രമം ചെറുത്ത കന്യാസ്ത്രീയെ പുറത്താക്കിയാണ് സഭ ‘നീതി’ നടപ്പിലാക്കിയത്. 
കെ. സുജിത്
ജന്മഭൂമി: http://www.janmabhumidaily.com/news276453

Saturday, March 21, 2015

ചര്‍ച്ച് ആക്ട് നടപ്പിലാക്കുന്നതിന് ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നു തന്നെ ആവശ്യമുയരുന്നു



വിദേശഫണ്ട്, ചര്‍ച്ച് ആക്ട് ക്രൈസ്തവ സഭകളുടെ ‘നിലവിളി’ രാഷ്ട്രീയ ധ്രുവീകരണത്തിന്
കെ.സുജിത്ത്
ജന്മഭൂമി: http://www.janmabhumidaily.com/news275661


തൃശൂര്‍: അനാവശ്യ വിവാദമുയര്‍ത്തി, ക്രൈസ്തവ സമൂഹം പീഡിപ്പിക്കപ്പെടുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ സഭകള്‍ നടത്തുന്ന ശ്രമം രാഷ്ട്രീയ ധ്രുവീകരണം മുന്നില്‍ക്കണ്ട്. മോദി സര്‍ക്കാരിനും ആര്‍എസ്എസ്സിനുമെതിരെ സഭ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നത് സര്‍ക്കാരിന്റെ നയപരിപാടികള്‍ അട്ടിമറിക്കാന്‍. പൊതുസമൂഹത്തിന് ഗുണകരവും സഭാപുരോഹിതര്‍ക്ക് തലവേദനയുമാകുന്ന നയങ്ങള്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചതോടെയാണ് നിലവിളിയുമായി സഭാധികൃതര്‍ രംഗത്തെത്തുന്നത്. രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതിനാല്‍ അടുത്തിടെ 69 എന്‍ജിഒകളെ കേന്ദ്രസര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെടുത്തുകയും വിദേശ സഹായം സ്വീകരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു. ഇതില്‍ 15 എന്‍ജിഒകള്‍ ക്രൈസ്തവ സഭകള്‍ക്ക് കീഴിലുള്ളതാണ്. വിദേശ ഫണ്ട് ലഭിക്കുന്ന എന്‍ജിഒകളുടെ പ്രവര്‍ത്തനം സര്‍ക്കാരിന്റെ നിരീക്ഷണത്തിലുമാണ്. സേവനപ്രവര്‍ത്തനങ്ങള്‍ക്കായി കണക്കില്ലാത്ത വിദേശ ഫണ്ടാണ് സഭകള്‍ക്ക് ഓരോ വര്‍ഷവും ലഭിക്കുന്നത്. മതപരിവര്‍ത്തന വ്യവസായം മുന്നോട്ട് കൊണ്ട് പോകുന്നതും ഇത്തരം ഫണ്ടുപയോഗിച്ചാണ്. മോദി സര്‍ക്കാരിന്റെ നടപടി സഭകളെ സംബന്ധിച്ചിടത്തോളം കനത്ത ആഘാതമാണ്. ഇതിന് പുറമെയാണ് ചര്‍ച്ച് ആക്ട് സര്‍ക്കാരിന്റെ പരിഗണനയിലിരിക്കുന്നത്. സഭകളുടെ സമ്പത്ത് സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കൈവശമില്ല. ആരോഗ്യ, വിദ്യാഭ്യാസ, ആത്മീയ വ്യാപാരത്തിലൂടെ സഭ കോടികള്‍ കൊയ്യുന്നുണ്ടെങ്കിലും സേവന പ്രവര്‍ത്തനത്തിന്റെ പരിധിയില്‍പ്പെടുത്തി നികുതി ഒഴിവാക്കുകയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ സഭകളെ ജനാധിപത്യവത്കരിക്കുകയും നടത്തിപ്പില്‍ വിശ്വാസികള്‍ക്ക് പങ്കാളിത്തം നല്‍കുകയും ചെയ്യുന്ന ചര്‍ച്ച് ആക്ട് നടപ്പിലാക്കുന്നതിന് ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നു തന്നെ ആവശ്യമുയരുന്നുണ്ട്. സഭാപുരോഹിതരുടെ സാമ്പത്തിക അധികാരം കുറയ്ക്കുന്ന ചര്‍ച്ച് ആക്ട് നടപ്പിലാക്കുന്നതിന് വിവിധ സംഘടനകള്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ നീതിന്യായ സംവിധാനത്തെ വെല്ലുവിളിച്ച് സഭകള്‍ക്കുള്ളില്‍ സമാന്തരകോടതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ സഭകള്‍ എതിര്‍ത്തിരുന്ന പശ്ചിമഘട്ട സംരക്ഷണവുമായി ശക്തമായി മുന്നോട്ട് പോകാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇത്തരം ‘അപകടങ്ങള്‍’ മുന്‍കൂട്ടി കണ്ടാണ് സഭാനേതൃത്വം കൂട്ടക്കരച്ചില്‍ നടത്തി വര്‍ഗ്ഗീയ വിഭജനം സൃഷ്ടിക്കുന്നത്. വിശ്വാസികളെ രംഗത്തിറക്കിയും ഇതര രാഷ്ട്രീയ പാര്‍ട്ടികളെ യോജിപ്പിച്ചും ഏത് വിധേനയും സര്‍ക്കാര്‍ നടപടികള്‍ തടയുന്നതിനുള്ള പരിശ്രമമാണ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്. പ്രതിപക്ഷ കക്ഷികള്‍ ആരോപണങ്ങള്‍ അതേപടി ഏറ്റെടുക്കുന്നത് സഭകള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നു. വര്‍ഗ്ഗീയ ആരോപണങ്ങള്‍ ഉന്നയിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിന് പിന്നില്‍ സഭയ്ക്ക് രാജ്യവിരുദ്ധ അജണ്ടയുമുണ്ട്. വിദേശ രാജ്യങ്ങളില്‍ മോദിക്ക് ലഭിക്കുന്ന സ്വീകാര്യത തടയുകയെന്നതാണ് ഇത്. മോദി സന്ദര്‍ശിക്കുന്നതിലേറെയും ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യങ്ങളാണ്. വിദേശ മാധ്യമങ്ങള്‍ സഭയുടെ വിലാപങ്ങള്‍ പ്രസിദ്ധീകരിക്കുന്നുമുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാരുകളെപ്പോലെ മോദി സര്‍ക്കാരും തങ്ങള്‍ക്ക് വഴിപ്പെടണമെന്നാണ് സഭയുടെ നിലപാട്. ദല്‍ഹിയിലെ പള്ളി ‘ആക്രമണങ്ങളില്‍’ പ്രധാനമന്ത്രിയെയും ഹിന്ദു സംഘടനകളെയും പ്രതിക്കൂട്ടിലാക്കിയ സഭ ഏറ്റവുമൊടുവില്‍ കൊല്‍ക്കത്തയില്‍ കന്യാസ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിലും കേന്ദ്രസര്‍ക്കാരിനെ പഴിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കേണ്ട വിഷയത്തില്‍ വിമര്‍ശനം മോദിക്കെതിരെ തിരിക്കുന്നത് ആസൂത്രിതമാണ്. സിസ്റ്റര്‍ അഭയയെ കൊന്ന് കിണറ്റിലെറിഞ്ഞവരും തൃശൂരില്‍ ഒന്‍പത് വയസുകാരിയെ പീഢിപ്പിച്ച പുരോഹിതനും പീഢനം ചെറുത്തതിന് മഠത്തില്‍ നിന്നും കന്യാസ്ത്രീയെ പുറത്താക്കിയവരും ഇപ്പോഴും സഭയുടെ ഭാഗമായിരിക്കെയാണ് ഇതെന്നും ശ്രദ്ധേയമാണ്.
കെ.സുജിത്ത്
ജന്മഭൂമി: http://www.janmabhumidaily.com/news275661

Friday, March 20, 2015

Syro-Malabar Australia Ltd.,


ഓസ്ട്രെലിയയില്‍ ജോലിചെയ്യുന്ന കേരളീയരായ കത്തോലിക്കാ വിശ്വാസികളുടെ പുറകെ ആര്‍ത്തിപൂണ്ട ഇടയന്‍മാര്‍: ഓസ്ട്രെലിയയില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന വിശ്വാസികളുടെ പേടി സ്വപനം ആണ് സിറോ-മലബാര്‍ രൂപത എന്നത്. 2012-ല്‍ കര്‍ദിനാള്‍ ആലഞ്ചേരി വന്നതിന് ശേഷം വളരെ പെട്ടന്ന് വിശ്വാസികളോട് ആലോചിക്കാതെ സിറോ-മലബാര്‍ രൂപതയുടെ ഒരു ശാഖ 2014-ല്‍ നിലവില്‍ വന്നതായി അറിയുന്നു. രൂപത വന്നതിന് ശേഷം, വളരെ പെട്ടന്ന് തന്നെ നിലവില്‍ ഉണ്ടായിരുന്ന കമ്മ്യൂണിറ്റികളെ ഏകാധിപത്യപരമായി പിരിച്ച് വിടുകയും, വളരെ പെട്ടന്ന് തന്നെ ഏകാധിപത്യ നിയമം അടിച്ചേല്‍പ്പിച്ചു വിശ്വാസികളെ സ്വന്തം വരുധിയില്‍ തളക്കുന്നതിനുള്ള ശ്രമം തുടങ്ങി കഴിഞ്ഞതായി അറിയുന്നു. ഓസ്ട്രെലിയ പോലുള്ള ശക്തമായ ഒരു ജനാധിപത്യ രാജ്യത്തിലെ കര്‍ക്കശമായ നിയമങ്ങള്‍ കാറ്റില്‍ പറത്തി നിര്‍ബന്ധിത പിരിവുകളും പള്ളിപണി എന്നാ പേരില്‍ ചൂഷണവും ആരംഭിച്ചു കഴിഞ്ഞതായി അറിയാന്‍ കഴിഞ്ഞു. സിറോ-മലബാര്‍ രൂപതയും അതിലെ കുറച്ച് ശിങ്കിടികളും കൂടി യാതൊരു പഠനവും നടത്താതെ എടുക്കുന്ന നിലപാടുകളെ കുറിച്ച് പരാതി ഉയര്‍ന്നിരിക്കുകയാണ്. ഓസ്ട്രെലിയയിലെ നിലവിലുള്ള എല്ലാ നിയമങ്ങളും, ഇന്ത്യയില്‍ അനുവര്‍ത്തിച്ചു വന്നതുപോലെ കാറ്റില്‍ പറത്താം എന്നാണ് കര്‍ദ്ദിനാള്‍ ആലഞ്ചേരിയും, ബിഷപ്പ് ബോസ്കോ പുത്തൂരും മനപ്പായസം ഉണ്ണുന്നത്.

http://syro-malabaraustralia.org/nationalboard.html

മെല്‍ബണ്‍ സിറോ-മലബാര്‍ രൂപത ഉദ്ഘാടനം കഴിഞ്ഞിട്ട്‌ ഒരു വര്‍ഷത്തിലേറെ  ആയിട്ടും രൂപത വിക്ടോറിയ പാര്‍ലിമെന്റ് പാസാക്കിയ റോമന്‍ കത്തോലിക് ട്രസ്റ്റ്‌ ആക്ട്‌ 1907 എന്ന നിയമം അനുസരിച്ച് രജിസ്റ്റര്‍ ചെയിതിട്ടില്ല എന്ന് മാത്രമല്ല ഈ നിയമത്തെ എങ്ങനെ മറികടക്കാം എന്ന ചിന്തയില്‍ ആണ് രൂപത. ഈ അന്തര്‍നാടകം മനസിലാകാത്ത കൂറെ വിശ്വാസികള്‍ "ഇന്ന് നിലനിന്ന് പോകുന്ന കമ്മ്യൂണിറ്റി  ഇടവക ആക്കണം ..നാളെ പള്ളി പണിയണം" എന്ന ആശയവുമായി മുന്നോട്ട് പോകുന്നു.
1. മെല്‍ബണ്‍ സിറോ-മലബാര്‍ രൂപത, വിക്ടോറിയ പാര്‍ലിമെന്റ് പാസാക്കിയ റോമന്‍ കത്തോലിക് ട്രസ്റ്റ്‌ ആക്ട്‌ 1907 എന്ന നിയമം അനുസരിച്ച് രജിസ്റ്റര്‍  ചെയിതിട്ടില്ല എന്നാണ് അറിയുന്നത്.
2. ഓസ്ട്രേലിയില്‍ വിവിധ സംസ്ഥനങ്ങളില്‍ റോമന്‍ കത്തോലിക്ക രൂപതയും പള്ളികളും നിയമപരമായി രജിസ്റ്റര്‍ ചെയിത്‌ പ്രവര്‍ത്തിക്കേണ്ടതുണ്ട്. താഴെ കൊടുക്കുന്ന നിയമങ്ങള്‍ അനുസരിച്ച് അതാത് സംസ്ഥാനങ്ങളില്‍ ആസ്ഥാനമായ രൂപതകള്‍ നിയമപരമായി രജിസ്റ്റര്‍ ചെയിത്‌ പ്രവര്‍ത്തിക്കന്നം. ഓരോ സംസ്ഥാനങ്ങള്‍ക്കും വ്യത്യസ്തമായ നിയമങ്ങളാണുള്ളത്.   
Tasmania (Hobart)

New South Wales (Sydney) 

Victoria (Melbourne)

Queensland (Brisbane)

Western Australia (Perth)

Canberra

സിറോ-മലബാര്‍ രൂപത,  റോമന്‍ കാതോലിക് ട്രസ്റ്റ്‌ ആക്റ്റ് 1907 അനുസരിച്ച് രജിസ്റ്റെര്‍ ചെയിതിരിക്കന്നം. പ്രസ്തുത നിയമമൂലം രൂപതയുടെ എല്ലാ സ്ഥാപക-ജനഗമ വസ്തുക്കള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഉണ്ടായിരിക്കും കൂടാതെ ഏതൊരു വിശ്വസിക്കും ജനധിപത്യ രാജ്യത്തിലെ നിയമപരമായ എല്ലാ അവകാശങ്ങളും ലഭിക്കുകയും രൂപതയുടെ എല്ലാ സാമ്പത്തിക ഇടപാടുകളും സുതാര്യം ആയിരിക്കുകയും ചെയും. ഇതു മറി കടക്കാനാണ് സിറോ-മലബാര്‍ രൂപത ആസ്ഥാനം വിട്ട് കാര്‍ബറയില്‍ പോയി ഒരു കമ്പനി രജിസ്റ്റെര്‍ ചെയിത്‌ പ്രവര്‍ത്തിക്കുന്നത്.(പ്രസ്തുത കമ്പനിയെ കുറിച്ചുള്ള വിവരങ്ങള്‍ക്ക് ഇതോടപ്പമുള്ള അറ്റാച്ച്മെന്റ് തുറന്ന് നോക്കുക). 
കേരളത്തില്‍ കത്തോലിക്കാ പള്ളികള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ മുമ്പ് ചിട്ടി നടത്തിപിന്ന് വേണ്ടി, ചിട്ടി ബിസിനസ്‌ നിയമം മൂലം നിയന്തിക്കാത്ത  ജമ്മുകാശ്മീര്‍, ഫരീദബാഥ്‌ തുടങ്ങിയ സംസ്ഥാനങ്ങളില്‍  പോയി രജിസ്റ്റെര്‍ ചെയിത് കേരളത്തില്‍ ഓഫിസ് തുറന്ന് നടത്തിവന്നിരുന്ന മാതൃക നമുക്കറിയാമല്ലോ?
3. മെല്‍ബണ്‍ സിറോ-മലബാര്‍ രൂപയുടെ - സിറോ-മലബാര്‍ ഓസ്ട്രേലിയ ലിമിറ്റഡ് കൂട്ട് കച്ചവട കമ്പിനിയായി രജിസ്റ്റര്‍ ചെയ്താണ് പ്രവര്‍ത്തിക്കുന്നത്.  

4. സിറോ-മലബാര്‍ ഓസ്ട്രേലിയ ലിമിറ്റഡ് എന്ന കമ്പനി 22/ 11/ 2012-ല്‍ രൂപികരിച്ചു. പ്രസ്തുത കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നാല്  വൈദീകരും ഒരു ഓസ്ട്രെലിയന്‍ വംശജയായ സ്ത്രീയും ആണ്. അവര്‍ക്ക് സിറോ-മലബാര്‍ സഭയുമായി ബന്ധമൊന്നുമില്ല.
ഇല്ലാത്ത പ്രൊജക്റ്റ്‌കളുടെ പേര് പറഞ്ഞ് സമ്പത്ത് വഴി തിരിച്ച് വിടുന്നതിനും  തന്ത്രപരമായി മുനോട്ട്‌ പോകാനും കമ്പനിക്ക്  ഒരു ഓസ്ട്രലിയന്‍ മുഖം നല്‍കാന്‍ വേണ്ടി തന്ത്രപൂര്‍വ്വമാണ് പ്രവര്‍ത്തനങ്ങള്‍ എന്ന് കാണാം.
സിറോ-മലബാര്‍ രൂപത റോമന്‍ കാതോലിക് ട്രസ്റ്റ്‌ ആക്റ്റ് 1907 അനുസരിച്ച്  വിക്ടോറിയ  സംസ്ഥാനത് രജിസ്റ്റെര്‍ ചെയ്യിതാല്‍, നിയമപരമായ പരിധി വിക്ടോറിയ  സംസ്ഥാനത്  മാത്രമായി ഒതുകേണ്ടിവരും. സിറോ-മലബാര്‍ രൂപത എല്ലാ സംസ്ഥനങ്ങളിലും  ഉള്ളതുകൊണ്ടും,  ഫെഡറല്‍  സര്‍ക്കാര്‍ നിയമത്തില്‍  രൂപത രജിസ്റ്റെര്‍  ചെയ്യുന്നതിനുള്ള നിയമം ഇല്ലാത്തതുകൊണ്ടും കോര്‍പറേഷന്‍സ് ആക്ട്‌ 2001, പ്രകാരം ഒരു നോണ്‍-പ്രോഫിറ്റ് ചാരിറ്റബിള്‍ ഒര്‍ഗനയിസേഷന്‍  ആയി ഒരു പബിളിക് ലിമിറ്റ്ഡ്‌ കമ്പനി രൂപത നടത്തുകയാണ് ഉദേശം എന്നാണു അറിയുന്നത്.  



Thursday, March 19, 2015

Complaint against Syro-Malabar Dioceses in Melbourne? ഓസ്ട്രെലിയയില്‍ ജോലിചെയ്യുന്ന കേരളീയരായ കത്തോലിക്കാ വിശ്വാസികളുടെ പുറകെ ആര്‍ത്തിപൂണ്ട ഇടയന്‍മാര്‍: ഓസ്ട്രെലിയയില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന വിശ്വാസികളുടെ പേടി സ്വപനം ആണ് സിറോ-മലബാര്‍ രൂപത എന്നത്. 2012-ല്‍ കര്‍ദിനാള്‍ ആലഞ്ചേരി വന്നതിന് ശേഷം വളരെ പെട്ടന്ന് വിശ്വാസികളോട് ആലോചിക്കാതെ സിറോ-മലബാര്‍ രൂപതയുടെ ഒരു ശാഖ 2014-ല്‍ നിലവില്‍ വന്നതായി അറിയുന്നു. രൂപത വന്നതിന് ശേഷം, വളരെ പെട്ടന്ന് തന്നെ നിലവില്‍ ഉണ്ടായിരുന്ന കമ്മ്യൂണിറ്റികളെ ഏകാധിപത്യപരമായി പിരിച്ച് വിടുകയും, വളരെ പെട്ടന്ന് തന്നെ ഏകാധിപത്യ നിയമം അടിച്ചേല്‍പ്പിച്ചു വിശ്വാസികളെ സ്വന്തം വരുധിയില്‍ തളക്കുന്നതിനുള്ള ശ്രമം തുടങ്ങി കഴിഞ്ഞതായി അറിയുന്നു. ഓസ്ട്രെലിയ പോലുള്ള ശക്തമായ ഒരു ജനാധിപത്യ രാജ്യത്തിലെ കര്‍ക്കശമായ നിയമങ്ങള്‍ കാറ്റില്‍ പറത്തി നിര്‍ബന്ധിത പിരിവുകളും പള്ളിപണി എന്നാ പേരില്‍ ചൂഷണവും ആരംഭിച്ചു കഴിഞ്ഞതായി അറിയാന്‍ കഴിഞ്ഞു. സിറോ-മലബാര്‍ രൂപതയും അതിലെ കുറച്ച് ശിങ്കിടികളും കൂടി യാതൊരു പഠനവും നടത്താതെ എടുക്കുന്ന നിലപാടുകളെ കുറിച്ച് പരാതി ഉയര്‍ന്നിരിക്കുകയാണ്. ഓസ്ട്രെലിയയിലെ നിലവിലുള്ള എല്ലാ നിയമങ്ങളും, ഇന്ത്യയില്‍ അനുവര്‍ത്തിച്ചു വന്നതുപോലെ കാറ്റില്‍ പറത്താം എന്നാണ് കര്‍ദ്ദിനാള്‍ ആലഞ്ചേരിയും, ബിഷപ്പ് ബോസ്കോ പുത്തൂരും മനപ്പായസം ഉണ്ണുന്നത്.


'Complaint against Syro-Malabar Dioceses in Melbourne'!?


Wife of Kerala professor whose palm was chopped off commits suicide - Ne...-നീ മാപ്പര്‍ഹിക്കുന്നില്ല പുരോഹിതാ! (ജോജോ മണിമല) . Courtesy: http://www.assisijeevan.com/Magazine/index.php ചിരന്തന വിചിന്തനത്തിനുശേഷം കാലം ചോദിക്കുമ്പോള്‍ നിന്റെ പൊക്കണത്തില്‍ എന്തുണ്ട് ചരിത്രത്തിനു നല്കാന്‍? നിനക്കു നല്കപ്പെട്ട കരുതലും തണലും ആദിവാസിയുടെ തുളവീണ നിക്കറുകാരന് നല്‍കിയിരുന്നെങ്കില്‍ ജയിലില്‍ തൂക്കുമരത്തിനു ദിനമെണ്ണുന്നവന് ലഭ്യമായിരുന്നെങ്കില്‍ ഒരു ഗണികയുടെ ഇടറിപ്പോയ ജീവിതവഴിയില്‍ വെളിച്ചമായിരുന്നെങ്കില്‍എന്നേ അവരീ ചരിത്രത്തിന്റെ ഗതി 180 ഡിഗ്രി തിരിച്ചേനേ! നിനക്കു മാപ്പില്ല പുരോഹിതാ, നീ മാപ്പര്‍ഹിക്കുന്നില്ല! നിനക്കു നല്കപ്പെട്ടതെല്ലാം കൂടിപ്പോയി എന്റെ പൊന്നുമക്കള്‍ ഈ ലോകനരകത്തീയിലെരിയുമ്പോള്‍ അവര്‍ക്കൊരു സ്വര്‍ഗം പണിയാതിരിക്കാനെനിക്കാവില്ല നിനക്കുള്ള ശിക്ഷ ഒരുക്കാതിരിക്കാനും. വാകൊണ്ടും വാക്കുകൊണ്ടും വണക്കമാസംകൊണ്ടും ആത്മാവും സത്യവുമില്ലാതെ നീ ഒരുക്കിയ സങ്കീര്‍ത്തനങ്ങള്‍ എനിക്കിന്നരോചകമാണ് എന്റെ പെണ്‍കുഞ്ഞിന്റെ മാനമല്ല, വിശുദ്ധി കൊത്തിപ്പറിച്ച് വഴിയോരക്കഴുകന്മാര്‍ വിരുന്നുണ്ണുന്നു, ഒപ്പം നീയും. എന്റെ ജീവന്റെ ആദ്യസ്പന്ദനത്തില്‍ തന്നെ കഠാരയും കടലുപ്പുംകൊണ്ടെന്റെ കുഞ്ഞിളം നെഞ്ചു കീറുന്നു ക്യാന്‍സര്‍ കടിച്ചുപറിച്ചെന്റെ മക്കള്‍ക്കു പേ പിടിക്കുന്നു വേദന കടിചിറക്കാനാവാതെ തമ്പാക്കുവച്ചെന്റെ യുവത്വത്തിന്റെ മുഖത്ത് ആസിഡ്തുള വീഴുന്നു. ചൊറിഞ്ഞുചൊറിഞ്ഞെന്റെ രാഷ്ട്രീയത്തിന്റെ ഇടംവലം കാലുകള്‍ പൊട്ടുന്നു ഇനിയും ഞാന്‍ പൊറുക്കണോ? ഇനിയും ഞാന്‍ ക്ഷമിക്കണോ? ഇല്ലാ, അണുബോംബും ആറ്റംബോംബുമല്ല കടുത്ത ഭൂമികുലുക്കവും അഗ്നിപര്‍വതസ്ഫോടനവുമല്ല കരയെ കടലെടുക്കട്ടെ, മരുഭൂമിയെരിഞ്ഞുതീരട്ടെ ഉഷ്ണംമൂത്ത് ഭൂമി വിയര്‍ത്തുകുളിക്കട്ടെ! നീ നരകമായി രൂപാന്തരപ്പെടുത്തുന്ന എന്റെ പറുദീസയില്‍നിന്ന് ചാക്കുടുക്കാതെ, ചാരംപൂശാതെ, ഒരു കുഞ്ഞോ കുരുന്നോ നിന്റെ വംശത്തില്‍നിന്നു രക്ഷപ്പെടില്ല, തീര്ച്ച! പ്രവൃത്തിയിലേയ്ക്ക്, ഇടപെടലുകളിലേയ്ക്ക് നീ നിന്റെ ഊര്‍ജ്ജപ്രവാഹങ്ങളെ തിരിച്ചുവിടുന്നില്ലെങ്കില്‍ മദം അണപൊട്ടിയൊഴുക്കുക ജലബോംബുകളാവില്ല അഗ്നിയും ഗന്ധകവും മഞ്ഞുമലകളുമായിരിക്കും നീയും നിന്റെ കുലവും തല മുണ്ഡനംചെയ്ത് സ്വയം വിനീതരാവുക, ഭൂമിയോളം കുനിഞ്ഞ് മാപ്പിരക്കുക അഹങ്കാരത്തിന്റെ ബാബേല്‍ പള്ളിപണി ഉപേക്ഷിക്കുക ഹൃദയങ്ങള്‍കൊണ്ടും കരങ്ങള്‍കൊണ്ടും ദേവാലയം പണിയുക വരൂ കുഞ്ഞേ, നമുക്കേദനിലെയ്ക്ക് മടങ്ങിപ്പോയി വള്ളിക്കുടിലില്‍ പൂങ്കുരുവിയുടെ ഗാനം കേട്ട് ഒരു കപ്പു ചായ കുടിക്കാം ...

Wednesday, March 18, 2015

Share your ideas on PM's Mann Ki Baat with Farmers


Share your ideas on PM's Mann Ki Baat with Farmers

 View it on your mobile and web browser
PRIME MINISTER'S MANN KI BAAT WITH FARMERS
 
The Prime Minister is keen to interact with farmers and across India and hear their thoughts, ideas and insights on a wide range of issues relating to agriculture. Share your ideas for PM Narendra Modi's Mann Ki Baat on 22nd March 2015 here
Displaying

SHARE YOUR VIEWS ON CREATION OF A NATIONAL PORTAL FOR VIRTUAL MUSEUMS OF INDIA
 
The Ministry of Culture proposes to create a national portal for virtual Museums of India and welcomes opinions and suggestions from the public to enrich the proposal. Click here to post your inputs

Catholic Church in Kerala

Catholic Church 
കത്തോലിക്കാ സഭയിലെ ബിഷ്പ്പുമാരുടെ ക്രൂരതയുടെ ജീവിക്കുന്ന രക്തസാക്ഷിയാണ് 
പ്രൊഫ. ടി.ജെ. ജോസഫ്. 
വഹിക്കുന്ന സ്ഥാനത്തിന്റെ മഹത്വം അറിയാത്ത കേരളത്തിലെ 'ബിഷപ്പ് ഗണ'ത്തിനു കെടാത്ത തീയും, ചാവാത്ത പുഴുക്കളും ഉള്ള നരകം സൃഷ്ടിക്കപ്പെടും.


Tuesday, March 17, 2015

മതത്തിന്‍െറയും ദൈവത്തിന്‍േറയും പേരില്‍


Image result for god images
Courtesy: Madhyamam http://www.madhyamam.com/news/345235/150317

ഈശ്വരന്‍ വസിക്കുന്നത് നന്മനിറഞ്ഞ ഹൃത്തടത്തില്‍

Published on Tue, 03/17/2015 - 07:06 ( 5 hours 46 min ago)
മതത്തിന്‍െറയും ദൈവത്തിന്‍േറയും പേരില്‍ വെറുപ്പിന്‍െറ പ്രചാരണം നമ്മുടെ നാട്ടില്‍ നാള്‍ക്കുനാള്‍ അധികരിച്ചുവരുകയാണ്. ഇതര മതസ്ഥരെ തലയരിഞ്ഞും ജീവനോടെ ദഹിപ്പിച്ചും അവഹേളനങ്ങളുടെ ചിത്രംവരഞ്ഞും പരമാവധി പ്രകോപിപ്പിക്കുകയും പരസ്പരം പോരടിപ്പിക്കുകയും ചെയ്യുന്നതില്‍ എല്ലാ മതവിഭാഗങ്ങളിലേയും ഛിദ്രശക്തികള്‍ വിജയം വരിച്ചിരിക്കുന്നു. ലാഹോറിലെ ചര്‍ച്ചില്‍ നടന്ന സ്ഫോടനവും അസമില്‍ സുബ്രമണ്യസ്വാമിയുടെ പ്രസ്താവനയും ഹരിയാനയിലെ ആരാധനാലയങ്ങള്‍ തകര്‍ക്കലും നാഗാലാന്‍ഡിലെ മുസ്ലിം ചെറുപ്പക്കാരനെ കെട്ടിത്തൂക്കി കൊന്നതും ബംഗാളിലെ വൃദ്ധയായ കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയതുമെല്ലാം ഈ പരമ്പരയുടെ കഴിഞ്ഞ ദിനങ്ങളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങള്‍. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് തുടങ്ങി എല്ലാ ഭൂഖണ്ഡങ്ങളിലും രാജ്യങ്ങളിലും മതവൈരം മൂലമുണ്ടാകുന്ന അക്രമസംഭവങ്ങള്‍ അധികരിച്ചുവരുകയാണ്. വംശീയ പ്രസ്ഥാനങ്ങള്‍ക്കും പരമത വിദ്വേഷ സംഘടനകള്‍ക്കും വിശ്വാസികള്‍ക്കിടയില്‍ സ്വാധീനം വര്‍ധിക്കുന്നുവെന്നാണ് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
കുര്‍ബാന കൂടി ദൈവത്തോട് പാപമേറ്റുപറഞ്ഞ് വിശുദ്ധരാകാനായി ചര്‍ച്ചില്‍ ഒത്തുചേര്‍ന്നവരെ ഇല്ലാതാക്കിയാല്‍ സംസ്ഥാപിതമാകുമോ ഇസ്ലാമിന്‍െറ ദൈവനീതി? ചര്‍ച്ചുകളും പള്ളികളും തകര്‍ത്ത് തരിപ്പണമാക്കി രാമനും ഹനുമാനും പ്രതിഷ്ഠിക്കപ്പെട്ടാല്‍ പുലരുമോ രാമരാജ്യം? കുരിശുയുദ്ധ മനോഘടന ഉദ്ദീപിപ്പിച്ച് മുസ്ലിം ഉന്മൂലനം നടത്തിയാല്‍ എത്തിച്ചേരുമോ ഈശോയുടെ വാഗ്ദത്ത ഭൂമി? അല്ലായെന്നറിയാന്‍ മതഗ്രന്ഥങ്ങളുടെ ആഴവും പരപ്പും അന്വേഷിച്ചിറങ്ങേണ്ടതില്ല. കനിവിനായി കൈകൂപ്പി ദൈവത്തോട് അര്‍ഥിക്കാനിരിക്കുമ്പോള്‍ ഹൃദയത്തെ നിര്‍മലമാക്കുകയും ആത്മാവിനെ ശാന്തതയിലേക്ക് വഴിനടത്തുകയും ചെയ്യുന്ന ദൈവചൈതന്യം അനുഭവിച്ചാല്‍ മതിയാകും.
സമകാലിക മതവിശ്വാസികളില്‍ ഒരു വിഭാഗം പരവിദ്വേഷം ഉല്‍പാദിപ്പിച്ച് ദൈവത്തെ ജീവിതത്തില്‍നിന്ന് പുറത്താക്കുകയാണ്. ചമ്മട്ടികൊണ്ടടിക്കണമെന്ന് ബൈബിളും നരകത്തിലെ വിറകാകുമെന്ന് ഖുര്‍ആനും ഹീനനായി അധ$പതിക്കുമെന്ന് വേദങ്ങളും ശപിച്ച പണ്ഡിതഭോഷന്മാരാണ് അവര്‍ക്ക് നേതൃത്വം വഹിക്കുന്നത്. അവര്‍ പിന്‍പറ്റുന്നതും പറയുന്നതും സാത്താന്‍െറ വാക്കുകളും കര്‍മങ്ങളുമാണ്. മതവേഷത്തില്‍ സഞ്ചരിക്കുന്നത് പിശാചിന്‍െറ അനുചരരാണ്. അതിനാലാണ് നിരപരാധികളുടെ നിലവിളികളും കണ്ണീരും അവരെ ഇത്രമേല്‍ ആനന്ദതുന്ദിലരാക്കുന്നത്.
ശരീരത്തെ ആസക്തികളില്‍നിന്നും മനസ്സിനെ ദ്വേഷത്തില്‍നിന്നും മുക്തമാക്കി പരസ്നേഹത്തിന്‍െറ പുത്തനാകാശത്ത് വിരാജിക്കാനും സമഭാവനയുടെ ഉള്‍ക്കാഴ്ച നല്‍കാനുമുള്ളതാണ് മതവും ആത്മീയതയും. വെറുപ്പിന്‍െറയും അക്രമത്തിന്‍െറയും പൊരുളില്ലായ്മയോര്‍ത്ത് ലജ്ജിക്കുകയും ജീവിതംതന്നെ എത്ര നിസ്സാരമെന്നറിഞ്ഞ് സ്നേഹം വിമോചനത്തിന്‍െറ വെളിച്ചമായി അപരനിലേക്ക് പരന്നൊഴുകുകയും ചെയ്യുമ്പോഴാണ് ആത്മീയത ആകാശം തൊടുന്നത്. ദൗര്‍ഭാഗ്യവശാല്‍ ഇന്ന് മതം പുലരുന്നതായി പല വിശ്വാസികള്‍ക്കും ബോധ്യമാകുന്നത് ഇതര മതസ്ഥരുടെ കബന്ധങ്ങള്‍ മലപോലെ ഉയരുമ്പോഴാണ്, മറ്റ് ആരാധനാലയങ്ങളുടെ ഗോപുരങ്ങള്‍ മണ്ണില്‍ നിലംപതിക്കുമ്പോഴാണ്.
അതുകൊണ്ട്, എത്രയും വേഗം ദൈവവിശ്വാസികള്‍ അവരുടെ ആത്മീയതയെ കപടവിശ്വാസികളില്‍നിന്ന് വീണ്ടെടുത്തിട്ടില്ളെങ്കില്‍ ‘മതം’ സൃഷ്ടിക്കുന്ന ചങ്ങലകളില്‍ പിടഞ്ഞ് ഭൂമിയില്‍തന്നെ നരകയാതനയനുഭവിക്കാനായിരിക്കും മനുഷ്യന്‍െറ വിധി. ഈശ്വരവെളിച്ചം ഹൃത്തടത്തില്‍ പ്രകാശിപ്പിച്ച് അവര്‍ ഉറക്കെപ്പറയട്ടെ: വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന അമ്പലങ്ങളില്‍നിന്നും പള്ളികളില്‍നിന്നും ചര്‍ച്ചുകളില്‍നിന്നും ദൈവം എന്നോ വിടപറഞ്ഞിരിക്കുന്നുവെന്ന്. എല്ലാ വിശ്വാസികളും ഒത്തുചേര്‍ന്ന് പ്രഖ്യാപിക്കട്ടെ: വെറുപ്പുല്‍പാദിപ്പിക്കുന്നവരുടെ നിയന്ത്രണത്തില്‍വീണ ദൈവ മന്ദിരങ്ങളിലല്ല, സമഭാവനയും സ്നേഹവും വാഴുന്ന നന്മനിറഞ്ഞ ഹൃദയങ്ങളിലാണ് ഈശ്വരന്‍ വസിക്കുകയെന്ന്.

Monday, March 16, 2015

Christian churches are regularly purchased by VHP branch in USA


Hundreds of Churches Have Closed or Are Threatened by Plunging Membership, Posing Question: What to Do With Unused Buildings?

A former Lutheran church in Edinburgh became a Frankenstein-themed bar. FRANKENSTEIN PUB
Photo Courtesy: http://www.wsj.com/articles/europes-empty-churches-go-on-sale-1420245359
The former Roman Catholic Church of St. Joseph in Arnhem, Netherlands, one of hundreds of decommissioned churches, was turned into a skate park. MERLIJN DOOMERNIK FOR THE WALL STREET JOURNAL


#‎SubramanianSwamy‬ defends mosque 'not a religious place' remark

Bharatiya Janata Party (BJP) leader Subramanian Swamy, who created a controversy by claiming that mosque is not a religious place and can be demolished any time, on Sunday defended his remark and said that the Islamic places of worship have been demolished for public purposes in British times.

"As far as the masjid is concerned, the Indian Supreme Court constitutional bench of 1994, in the famous Ram temple matter, observed that a masjid is not an essential part of Islamic religion and, therefore, in the British time mosques have been demolished for a public purpose," Swamy told ANI here.


"In our own experience here, the Archaeological Survey of India (ASI) had moved four masjids out of the way of temples, two from MP, one from Goa and one from Karnataka and at that time the Director responsible was a person called Mohammad, whom I recently honoured in a function in Kerala," he added.
Citing the example of Saudi Arabia, Swamy said that mosques are regularly demolished or given another place in the Islamic kingdom.

"Christian churches are regularly purchased by VHP branch in USA because the number of people going to churches is going down. So, many churches are unable to maintain themselves, economically, so they sell it. The VHP has been purchasing these churches and converting them into temples," he added.
Swamy had made the controversial statement at a programme in Guwahati.

Meanwhile, an FIR under IPC Sections 120 (B) (criminal conspiracy) and 153 (A) (promoting enmity between different groups on grounds of religion) has been filed against him after a complaint by the Krishak Mukti Sangram Samiti (KMSS).
The KMSS has accused Swamy of spreading communal disturbance ahead of the assembly polls in Assam.


New Delhi, Mar. 15 (ANI): Bharatiya Janata Party (BJP) leader Subramanian Swamy, who created a controversy by claiming that mosque is not a religious place and can be demolished any time, on Sunday defended his remark and said that the Islamic places of worship have been demolished for public purposes in British times.
"As far as the masjid is concerned, the Indian Supreme Court constitutional bench of 1994, in the famous Ram temple matter, observed that a masjid is not an essential part of Islamic religion and, therefore, in the British time mosques have been demolished for a public purpose," Swamy told ANI here.
"In our own experience here, the Archaeological Survey of India (ASI) had moved four masjids out of the way of temples, two from MP, one from Goa and one from Karnataka and at that time the Director responsible was a person called Mohammad, whom I recently honoured in a function in Kerala," he added.
Citing the example of Saudi Arabia, Swamy said that mosques are regularly demolished or given another place in the Islamic kingdom.
"Christian churches are regularly purchased by VHP branch in USA because the number of people going to churches is going down. So, many churches are unable to maintain themselves, economically, so they sell it. The VHP has been purchasing these churches and converting them into temples," he added.
Swamy had made the controversial statement at a programme in Guwahati.
Meanwhile, an FIR under IPC Sections 120 (B) (criminal conspiracy) and 153 (A) (promoting enmity between different groups on grounds of religion) has been filed against him after a complaint by the Krishak Mukti Sangram Samiti (KMSS).
The KMSS has accused Swamy of spreading communal disturbance ahead of the assembly polls in Assam. (ANI)
.