Sunday, January 11, 2015

സര്‍ക്കാരിന്റെ മൗനം ദുരൂഹം: ഡോ.സൂസൈപാക്യം



suasipakayam
ഘര്‍വാപസിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ മൗനം ദുരൂഹമെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ.സൂസൈപാക്യം
courtesy: http://www.indiavisiontv.com/2015/01/11/374760.html         2015/01/11

കൊച്ചി: ഘര്‍വാപസിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ മൗനം ദുരൂഹമെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ.സൂസൈപാക്യം. മദ്യനയത്തിലെ മാറ്റത്തിന് പിന്നില്‍ സംസ്ഥാന സര്‍ക്കാരിന് നിക്ഷിപ്ത താല്‍പര്യമുണ്ടെന്ന് ലത്തീന്‍ കത്തോലിക്ക സഭ. ലത്തീന്‍ കത്തോലിക്ക സഭയുടെ രാഷ്ട്രീയ പ്രമേയത്തിലാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ലത്തീന്‍ സഭ രംഗത്ത് വന്നത്.
ചെറിയ രീതിയില്‍ തുടങ്ങുന്ന മദ്യപാനമാണ് വലിയ തോതിലേക്ക് വളരുന്നതെന്നും അതിനാല്‍ സംസ്ഥാനത്ത് പുതിയ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ തുടങ്ങരുതെന്നാണ് ലത്തീന്‍ സഭയുടെ ആഗ്രഹമെന്ന് ആര്‍ച്ച് ബിഷപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു . ബിവറേജസ് കോര്‍പ്പറേഷന്റെ മുഴുവന്‍ വില്‍പ്പനശാലകളും പൂട്ടണമെന്നാണ് സഭയുടെ നിലപാട്. ഘട്ടംഘട്ടമായുളള മദ്യനിരോധനം സര്‍ക്കാര്‍ ഒന്നും ചെയ്യാത്തതിനെക്കാള്‍ നല്ലതാണെന്നും ആര്‍ച്ചിബിഷപ്പ് വ്യക്തമാക്കിയിരുന്നു.

1 comment:

  1. കത്തോലിക്കാസഭ 20 വര്ഷമായി വാഗ്ദാനം ചെയ്തീട്ടുള്ള വിദ്യാഭ്യാസം, തൊഴില്‍ എന്നീ മേഘലകളില്‍ 30% സംവരണം ദളിത് ക്രൈസ്തവര്‍ക്ക് ഇതുവരെ നല്കിയിട്ടില്ലെന്ന് പ്ര ത്യേകം പറയേണ്ടതില്ല. സഭയുടെ വാഗ്ദാനങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് പരിവര്‍ത്തനം നടത്തിയവര്‍ സഭയില്‍നിന്ന് നേരിടേണ്ടിവരുന്ന ദുരനുഭവങ്ങള്‍ മൂലം പുന:പരിവര്‍ത്തനം നടത്തുന്നതിന്റെ കാരണം ഊഹിക്കാവുന്നതല്ലേ? സഭ എന്തുകൊണ്ട് സ്വന്തം തെറ്റ് തിരുത്താതെ മറ്റുള്ളവരില്‍ കുറ്റം ആരോപിക്കുന്നത്?
    വി. കുര്‍ബ്ബാനായുടെ പേരും പറഞ്ഞ് 23 അബ്കാരി ലൈസന്‍സ് കരസ്ഥമാക്കിയിട്ടുള്ള സഭക്ക് എങ്ങിനെയാണ് സര്‍ക്കാരിന്റെ മദ്യ നയത്തെ എതിര്‍ക്കുവാന്‍ സാധിക്കുക. സഭയുടെ വാക്കുകളും പ്രവര്‍ത്തിയും ഒരു പൊരുത്തവുമില്ല. ഇത് പൊതുസമൂഹം ശ്രധിച്ചിട്ടുള്ളത് മനസിലാക്കാനുള്ള വിവേകം സഭയുടെ മത്രാന്മാര്‍ക്കില്ലേ?

    ReplyDelete