Sunday, January 11, 2015

മലയാളി വൈദികന്‍ അറസ്റ്റില്‍

കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ കണ്ട മലയാളി വൈദികന്‍ അറസ്റ്റില്‍           Jan 08, 2015
Courtesy : http://www.mathrubhumi.com/story.php?id=513680

man monk priest silhouette praying - one caucasian man...
ഫ്ലോറിഡ: മൊബൈല്‍ ഫോണില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കണ്ട മലയാളി വൈദികനെ ഫ്ലോറിഡ പോലീസ് അറസ്റ്റുചെയ്തു. വെസ്റ്റ് പാംബീച്ചിലെ ജീസസ് കാത്തോലിക് ചര്‍ച്ചിലെ വൈദികനായ ഫാ. ജോസ് പാലിമറ്റമാണ് പോലീസ് പിടിയിലായത്.
തന്റെ മൊബൈല്‍ ഫോണിലുണ്ടായിരുന്ന 40ലേറെ അശ്ലീല ചിത്രങ്ങള്‍ ഡിലറ്റ് ചെയ്യുന്നതിനായി ഫേസ് ബുക്ക് വഴി ഒരു കുട്ടിയുടെ സഹായം തേടുകയായിരുന്നു. തൊട്ടടുത്ത ഞായറാഴ്ച വൈദികന്‍ ഫോണ്‍ കുട്ടിക്ക് കൈമാരുകയും ചെയ്തു. ഇക്കാര്യമറിഞ്ഞ് കുട്ടിയുടെ രക്ഷിതാക്കളാണ് പോലീസിനെ സമീപിച്ചത്. 
മുതിര്‍ന്നവരുടെ സാന്നിധ്യത്തിലല്ലാതെ കുട്ടികളുമായി ഇടപഴകുന്നതില്‍ നിന്നും ഫേസ് ബുക്ക് ഉപയോഗിക്കുന്നതില്‍ നിന്നും വൈദികനെ പോലീസ് വിലക്കിയിട്ടുണ്ട്. വൈദികനെതിരെയുള്ള ആരോപണം ഗൗരവമായി കാണുന്നുവെന്ന് സഭാവക്താവ് അറിയിച്ചു. 
അങ്കമാലി സ്വദേശിയാണ് ജോസ് പാലിമറ്റം. കഴിഞ്ഞ മാസമാണ് ഇയാള്‍ പള്ളിയില്‍ ചുമതലയേറ്റത്. ദൃശ്യങ്ങള്‍ കണ്ടതായി ഇയാള്‍ സമ്മതിച്ചെന്ന് പോലീസ് രേഖകള്‍ സൂചിപ്പിക്കുന്നു.

No comments:

Post a Comment