Thursday, January 8, 2015

വിദേശത്തുളള ഇന്ത്യക്കാരോട് നാട്ടിലേക്ക് മടങ്ങാന്‍ നരേന്ദ്ര മോദി


വിദേശത്തുളള ഇന്ത്യക്കാരോട് നാട്ടിലേക്ക് മടങ്ങാന്‍ നരേന്ദ്ര മോദിയുടെ ആഹ്വാനം

modi-one
http://www.indiavisiontv.com/2015/01/08/374111.html
ന്യൂഡല്‍ഹി: രാജ്യത്ത് തിരിച്ചെത്തി പുതിയ അവസരങ്ങള്‍ മുതലാക്കാന്‍ വിദേശ ഇന്ത്യക്കാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം. പതിമൂന്നാമത് പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.വിദേശത്തെ ഇന്ത്യയുടെ പ്രതിനിധികളാണ് വിദേശത്തുളള ഇന്ത്യക്കാര്‍. വിദേശ ഇന്ത്യക്കാരെ ഇന്ത്യയിലേക്ക സ്വാഗതം ചെയ്യുന്നു. ലോകം ഇന്ത്യയുടെ പ്രതിഭ ലോകരാഷ്ട്രങ്ങള്‍ക്കു മുന്‍പില്‍ തെളിഞ്ഞിരിക്കുന്നുവെന്നും മോദി പറഞ്ഞു. രാജ്യത്ത് തിരിച്ചെത്തി പുതിയ അവസരങ്ങള്‍ മുതലെടുക്കാന്‍ വിദേശ ഇന്ത്യക്കാരെ പ്രധാനമന്ത്രി ക്ഷണിച്ചു.
ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയുടെ കഴിവ് ഉപയോഗിക്കുകയാണ്. ലോകത്തിന്റെ പ്രതീക്ഷ ഇന്ത്യയിലാണെന്നും ലോകത്തിന് നല്‍കാന്‍ ഇന്ത്യക്ക് പലതുമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. തിരിച്ചെത്തി പുതിയ അവസരങ്ങള്‍ മുതലാക്കാനും വിദേശ ഇന്ത്യാക്കാരെ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഇന്ത്യയിലെ വിദഗ്ദരുടെ സേവനം ഇന്ത്യയില്‍ തന്നെ ഉപയോഗിക്കണം. ഇന്ത്യന്‍ വംശജര്‍ക്ക് വാഗ്ദ്ദാനം ചെയ്തിരുന്ന ആജീവാനന്ത വിസയുടെ പ്രഖ്യാപനവും മോദി നിര്‍വഹിച്ചു.പിഐഒ, ഒസിഐ കാര്‍ഡുകള്‍ ലയിപ്പിച്ച് ഒന്നാക്കിയതായും മോദി പറഞ്ഞു.

No comments:

Post a Comment