Thursday, January 22, 2015

മതേതരത്വത്തിനുള്ള വെല്ലുവിളി തടയണം: CBCI


Image result for cardinal cleemis photo

മതേതരത്വത്തിനുള്ള വെല്ലുവിളി തടയാന്‍ മോദി ഇടപെടണം കത്തോലിക്കാ സമിതി

Courtesy: http://www.madhyamam.com/news/337792/150122


ന്യൂഡല്‍ഹി: ഇന്ത്യയുടെ മതേതര സ്വഭാവം കാത്തുസൂക്ഷിക്കണമെന്നും ക്രൈസ്തവര്‍ക്ക് സുരക്ഷയും സംരക്ഷണവും ഉറപ്പാക്കണമെന്നും കത്തോലിക്കാ മെത്രാന്‍ സമിതി (സി.ബി.സി.ഐ) ആവശ്യപ്പെട്ടു. ക്രൈസ്തവര്‍ക്കും മതേതരത്വത്തിനും നേരേയുണ്ടാകുന്ന ആക്രമണങ്ങളില്‍ സി.ബി.സി.ഐ ആശങ്ക രേഖപ്പെടുത്തി.
മതേതര രാജ്യത്തിന്‍െറ ഐക്യത്തിനും പുരോഗതിക്കും തടസ്സമാകുന്ന പ്രവണതകള്‍ക്ക് അടിയന്തരമായി അവസാനം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുകയും നടപടികളെടുക്കുകയും ചെയ്യണമെന്നു സി.ബി.സി.ഐ ആവശ്യപ്പെട്ടു. എല്ലാ മതങ്ങളിലും സംസ്കാരങ്ങളിലും പെട്ടവര്‍ക്കു സ്വതന്ത്രമായി ജീവിക്കാനും ഭയമോ, ഭീഷണിയോ കൂടാതെ അവരുടെ വിശ്വാസം പ്രാവര്‍ത്തികമാക്കാനും കഴിയണമെന്നും കത്തോലിക്കാ സഭാ മേലധ്യക്ഷന്മാര്‍ ചൂണ്ടിക്കാട്ടി.
കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയിലെ സി.ബി.സി.ഐ ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഡോ. ടെലസ്ഫോര്‍ ടോപ്പോ, ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് എന്നിവരും സി.ബി.സി.ഐ വൈസ് പ്രസിഡന്‍റ് ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ് ഡോ. ആല്‍ബര്‍ട്ട് ഡിസൂസ എന്നിവരും പങ്കെടുത്തു.

1 comment:

  1. ആര് സഭ വിട്ടു പോകുന്നതിലും ബിഷപ്പുമാര്‍ക്ക് ഒരു പരാതിയുമില്ല, വിഷമവുമില്ല. ഇന്ത്യയിലെ മെത്രാന്‍മാരുടെ ഭയപ്പാടിന് കാരണം, വിശ്വാസികളുടെ സമ്പത്ത് കൈവശപ്പെടുത്തി ഏകാധിപത്യപരമായി അവ കൈകാര്യം ചെയ്യുന്ന ഇപ്പോഴത്തെ നിലപാട് തുടരാന്‍ സാധിക്കുകയില്ല എന്ന ബോധ്യം അവരില്‍ കടന്നുകൂടിയതാണ്. ഇവര്‍ നാട്ടുരാജാക്കന്മാരെ പോലെയാണ് സഭാജനത്തെ ഭരിക്കുന്നത്. ഇന്ത്യയിലുള്ള കത്തോലിക്കാ വിശ്വാസികളെല്ലാം ഇവരുടെ പോക്കറ്റിലാണെന്നു തോന്നും ഇത്തരം ജല്‍പനങ്ങള്‍ കേട്ടാല്‍. മോദിജിയടെ അടുത്ത് ഈ ഭീഷണി വിലപോകുമോ എന്ന് കണ്ടറിയണം.

    ReplyDelete