Friday, January 9, 2015

വിവരാവകാശം - RTI

വിവരാവകാശം 


Courtesy: http://news.keralakaumudi.com/news.
php?nid=c1981372e820494b18a4508f50ffc41a
തിരുവനന്തപുരം:  വിവരാവകാശപ്രകാരമുള്ള  അപേക്ഷകള്‍ക്ക്  നിശ്ചിത സമയത്ത് മറുപടി നല്‍കാത്തതിനും   അപൂ‌ര്‍ണമായ വിവരങ്ങള്‍നല്‍കിയതിനും 2013- 14 കാലയളവില്‍സംസ്ഥാന വിവരാവകാശ കമ്മിഷന്‍ 89 ഉദ്യോഗസ്ഥര്‍ക്കെതിരെ 5,23,690 രൂപ പിഴയിട്ടു. എട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക്  ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും കമ്മിഷന്‍ അറിയിച്ചു.

89 കേസുകളിലൂടെയാണ് 5,23,690 രൂപ പിഴയിട്ടത്. പിഴ തുകയില്‍ 3,38,940 രൂപ  സര്‍ക്കാരിലേക്ക് അടച്ചു. ഈ സാമ്പത്തിക വര്‍ഷം നവംബര്‍ 30 വരെ  57 കേസുകളിലായി  67  ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തു. ഇവരില്‍നിന്ന് പിഴയായി 3,61,500 രൂപ ഈടാക്കിയതായും കമ്മിഷന്റെ അറിയിപ്പില്‍ പറയുന്നു.

No comments:

Post a Comment