Wednesday, January 7, 2015

കാന്‍സര്‍ വരാതിരിക്കാനും കാന്‍സര്‍ വന്നവര്‍ക്കുമുള്ള ഭക്ഷണക്രമീകരണം


സെബി വല്ലച്ചിറക്കാരന്‍
കാന്‍സര്‍ തോറ്റുമടങ്ങുന്നു; അഞ്ചേരിക്കു മുമ്പില്‍

കാന്‍സര്‍ വരാതിരിക്കാനും കാന്‍സര്‍ വന്നവര്‍ക്കുമുള്ള ഭക്ഷണക്രമീകരണം

1. ദിവസേന അഞ്ചു ലിറ്ററെങ്കിലും വെള്ളം കുടിക്കണം. കൃത്രിമ പാനീയങ്ങള്‍, കോള, സോഡ എന്നിവ കുടിക്കരുത്‌.
2.മൈദ ഉപയോഗിച്ചുള്ള പലഹാരങ്ങളും കൃത്രിമ കളര്‍ ചേര്‍ത്തുണ്ടാക്കുന്ന ഭക്ഷ്യസാധനങ്ങളും ഉപയോഗിക്കാതിരിക്കുക.
3. ചായ/കാപ്പി, പഞ്ചസാര, പാല്‍ എന്നിവ വര്‍ജിക്കുക.
4.എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കണം
5.ഇറച്ചി പരമാവധി ഉപേക്ഷിക്കണം. ഉണക്കമീന്‍ ഉപയോഗിക്കരുത്‌.
6.കൃത്രിമ കീടനാശിനികളുപയോഗിക്കാത്ത പച്ചക്കറികള്‍ കഴിക്കണം. പ്രത്യേകിച്ച്‌ ഇലക്കറികള്‍. കോവയ്‌ക്ക, വെള്ളരിക്ക, കുക്കുമ്പര്‍ എന്നിവ സാലഡായി ഉപയോഗിക്കാം.
7.കുരുകളഞ്ഞ നാല്‌ നെല്ലിക്കജ്യൂസില്‍ ഒരു നുള്ള്‌ ശുദ്ധമായ മഞ്ഞള്‍പൊടി ഇട്ട്‌ ദിവസവും സേവിക്കണം. നാടന്‍ മാമ്പഴം, ചക്ക, പപ്പായ, മാതള നാരങ്ങ, ഓറഞ്ച്‌, പേരയ്‌ക്ക, അസറോള ചെറി (വെസ്‌റ്റ് ഇന്‍ഡീസ്‌ ചെറി) എന്നീ പഴങ്ങള്‍ നന്നായി കഴിക്കണം. കുരുവുള്ള മുന്തിരി അതേപോലെ കഴിക്കണം. (ഉപ്പുവെള്ളത്തിലോ പുളിയും വിനാഗിരിയോ ചേര്‍ത്ത വെള്ളത്തിലോ കഴുകിയാല്‍ മുന്തിരിയെ വിഷവിമുക്‌തമാക്കാം.) പാഷന്‍ ഫ്രൂട്ട്‌ ബ്രസ്‌റ്റ്കാന്‍സറിന്‌ ഉത്തമമാണ്‌.
8. ഒരു സ്‌പൂണ്‍ തേനില്‍ പകുതി ചെറുനാരങ്ങനീരും വെള്ളവും ചേര്‍ത്ത്‌ എല്ലാ ദിവസവും കഴിക്കണം. വിറ്റമിന്‍ സി ലഭിക്കുന്ന പഴങ്ങള്‍ പുളിയുള്ളതിനാല്‍ ആഹാരത്തിനൊപ്പം വിഴുങ്ങുന്നതാണ്‌ നല്ലത്‌.
9. രാത്രി എട്ടുമണിക്കുശേഷം ഭക്ഷണം കഴിക്കുന്നത്‌ നല്ലതല്ല.
10.ചെയ്യാന്‍ സാധിക്കുന്ന ബ്രീത്തിംഗ്‌, യോഗ വ്യായാമങ്ങള്‍ ചെയ്യുക.
11.ലഹരി വസ്‌തുക്കള്‍ ഉപയോഗിക്കരുത്‌. 
http://www.mangalam.com/mangalam-varika/269662#sthash.R3llT3oK.dpuf
http://www.mangalam.com/mangalam-varika/269662#sthash.R3llT3oK.dpuf

No comments:

Post a Comment