Tuesday, March 11, 2014

നവോഥാന ചിന്തകള്‍ !!! - Rennymon George




RenniMon George

ചില സഭാ നേതാക്കന്മാര് അറിഞ്ഞിരിക്കാനുള്ള നവോഥാന ചിന്തകള് !!! -Rennymon George

(1). ചില ക്രിസ്ത്യന് പുരോഹിതരും ചില പാസ്റ്റെര്മാരും അവരുടെ വൃത്തികേട്ട രാഷ്ട്രിയക്കളി ഉപേക്ഷിക്കുക .... 
(2).പണം തെണ്ടുന്നതിനു വേണ്ടി മഹത് വ്യക്തിത്വങ്ങളുടെ പ്രതിമകളും ചിത്രങ്ങളും ഉപയോഗിക്കാതിരിക്കുക! മനുഷ്യര് ദൈവത്തെ ആരാധിക്കുന്നതിന്റെ പേരില് ഇത്തരം വസ്തുകളെ മുട്ടുകുത്തി പ്രണമിക്കുവാന് സാദ്യതയുള്ള ഇടങ്ങളില് നിന്ന് ഇവയെ പൂര്ണ്ണമായും ഒഴിവാക്കുക .....(3).യേശുവിന്റെ അമ്മ എന്ന് എഴുതിവച്ച് റോഡു സൈഡിലും പൊതുസ്ഥലങ്ങളിലും കണ്ട സ്ത്രികളുടെ പ്രതിമയും ചിത്രവും നാട്ടി പെട്ടിവച്ച് തെണ്ടിക്കാതിരിക്കുക... ഇങ്ങനെ അവിടുത്തെ അമ്മയെയും അവിടുത്തെ വിശുദ്ധന്മാരെയും അവഹേളിക്കാന് യേശു നിങ്ങളോട് എന്ത് ദ്രോഹം ചെയ്തു?(4)ആകാശത്തിനു കീഴില് മനുഷ്യരക്ഷക്ക് വേറെ നാമം ഉണ്ട് എന്ന് ചില ക്രിസ്ത്യന് പുരോഹിതന്മാര് പഠിപ്പിക്കാതിരിക്കുക ... നിങ്ങള് അങ്ങനെ പഠിപ്പിച്ചാല് എങ്ങനെ ആളുകള് മാനസാന്ദരപ്പെട്ടു യേശു ക്രിസ്തുവിന്റെ അടുത്തുവന്ന് യേശുവില് പിതാവായ ദൈവത്തെ കണ്ടു യേശുക്രിസ്തുവിന്റെ നാമം വിളിച്ചപേക്ഷിച്ച് പ്രാര്ഥിക്കും ? 
(5).യേശു ക്രിസ്തുവിന്റെ നാമം മാത്രം ഉപയോഗിച്ച് പിതാവായ ദൈവത്തോട് പരിശുദ്ധ ആത്മാവില് പ്രാര്ത്ഥിക്കുക. ഏകദൈവത്തെ മാത്രം ആരാധിക്കുക !!!ദൈവത്തോട് പ്രാര്ധിക്കുന്നതിന് ജഡത്തില് ഭൂമിയില് നിന്ന് മരിച്ചു മാറ്റപെട്ട മനുഷ്യരുടെ നാമം ഉപയോഗിച്ച് വിളിച്ചു അപേക്ഷിക്കുന്നത് നിര്ത്തുക... ..... 
(6).വിശ്വാസ സ്നാനം എല്ക്കുന്ന വ്യക്തിയുടെ സമ്മതം ചോതിക്കുക ... കാരണം, ഇത് തികച്ചും വ്യക്തിപരവും വിശ്വാസപരവുമായ ഒരുകാര്യമാണ് .....കുട്ടികളെ ഇക്കാര്യത്തില് അബ്യൂസ് ചെയ്യുന്നത് നിരോധിക്കുക... 
(7 )സ്വതന്ത്ര ചര്ച്ചില് ആരാധനക്ക് പോയി എന്ന് പറഞ്ഞ് ഒരു മനുഷ്യന്റെയും ശവം സിമിത്തേരിയില് അടക്കുന്നത് വിലക്കാതിരിക്കുക ...ശവത്തെ ആരും അവഹേളിക്കില്ല ... നിങ്ങളില് ചിലര് പട്ടം കിട്ടി പള്ളിയില് വന്നപോള് , നിങ്ങളുടെ വീട്ടില് നിന്നും കൊണ്ട് വന്ന പണം കൊണ്ട് മേടിച്ചതല്ല പള്ളികളുടെ സിമിത്തേരിഎന്ന കാര്യം മനസിലാക്കുക ........ 
(8 )അപ്പം മുറിക്കല് (കര്ത്താവിന്റെ ഓര്മ്മ ആച്ചരണo ) നടത്തുന്നതിന് കാശ്, തൊഴിലാളികള് മേടിക്കും പോലെ മേടിക്കാതിരിക്കുക.....നാണക്കേട്‌ അല്ലെ അത് ?? യേശുവിന്റെ പേരില് മത കര്മ്മങ്ങള് ഉണ്ടാക്കി വില്ക്കുന്നത് ഒഴിവാക്കുക !!!വേറെ എന്തെല്ലാം രീധിയില് പണം ഉണ്ടാകാം !!! 
(9);കല്യാണം കഴിക്കാന് ആഗ്രഹിക്കുന്ന ക്രിസ്ത്യന് പുരോഹിതരെ വിലക്കാതിരിക്കുക ...അവരെ ഇക്കാര്യത്തില് ദൈവ നിയമവും പ്രകൃതി നിയമം അനുസരികാന് അനുവദിക്കുക ...വിവാഹം വേണ്ടാത്ത ചില വയസന്മാര് കഴിക്കേണ്ട ,,ആഗ്രഹം ഉള്ള ചെറുപ്പക്കാര് കഴിച്ചുകൊള്ളട്ടെ .ചിലരുടെ ലംങ്കിക അതിക്രമങ്ങള്ക്ക് ശമനം അങ്ങനെ ഉണ്ടാവുകയും ചെയ്യും ... 
(10 ) വിവാഹിതര്ക്ക് സഭാ നേതാവാകുവാന് അവസരം കൊടുക്കുക .,,.. ആകാശം ഇടിഞ്ഞു വീഴില്ല .. ആദ്യ മാര്പ്പാപ്പ വി. പത്രോസ് പോലും വിവാഹിതന് ആയിരുന്നു ....സഭയെ നയിക്കാനുള്ള രാജകീയ പുരോഹിതരുടെ ക്ഷാമം അങ്ങനെ മാറട്ടെ .... 
(11).കര്ത്താവിന്റെ ഒരമ്മ ആചരണം നടത്തുപോള് അപ്പം മുറിച്ചു കൊടുക്കുമ്പോളും പാനപാത്രം പങ്കുവയ്ക്കുമ്പൊളും യേശുവിന്റെ ഓര്മ്മ ആചരിക്കുവിന് എന്ന് മാത്രം പറയുക ..അതായത് , ഒരു മനുഷ്യന് ഉണ്ടാക്കിയ അപ്പവും വീഞ്ഞും യേശുവിന്റെ ശരീരവും രക്തവുമായി മാറും എന്ന "വസ്തുതാ മാറ്റ സിദ്ധാന്തം" ഉപേക്ഷിക്കുക...മനുഷ്യരെ നരഭോജികളാക്കാതിരിക്കുക!!! ...... 
(12 ) എഴുതപ്പെട്ട വചനo അനുസരിക്കുന്നതിലൂടെ ലഭിക്കുന്ന "പരിശുദ്ധ ആത്മാവാണ്" നിത്യ ജീവന് നേടി തരുന്ന അപ്പം എന്ന് പഠിപ്പിക്കുക!!. യേശുവിന്റെ പാനപാത്രം കുടി എന്നത് കര്ത്താവിന്റെ വചനം പാലിക്കുമ്പോള് ഉണ്ടാകുന്ന കഷ്ട്ട നഷ്ട്ടവും ദു:ഖ ദുരിതവും ജഡമരണവുമായ "അനുഭവങ്ങള്" എന്ന് പഠിപ്പിക്കുക ....മുന്തിരി വള്ളിയുടെ അനുഭവം എന്ത് എന്ന് പഠിപ്പിക്കുക !! 
(13 ).യേശുക്രിസ്തുവിന്റെ ഓര്മ്മ ആചാരണത്തിന്റെ പേരില് നടത്തുന്ന വര്ണ്ണങ്ങളിലുള്ള വേഷം കെട്ടലുകളും കൈമുദ്രകളും കഴിവതും ഉപേക്ഷിക്കുക.... .. വരും തലമുറയെ കൊണ്ട് കഥകളി പോലെ ഉള്ള ഒരു കലാരൂപ അവതരിപ്പിക്കുന്ന കലാകര്ന്മാരാണ് നിങ്ങള് എന്ന് പറയിപ്പിക്കാതിരിക്കുക....ഇഷ്ട്
ടം ഉള്ള വസ്ത്രം ധരിച്ചുകൊള്ളുക !!!!എങ്കിലും വസ്ത്ര ധാരണത്തിലെ ലാളിത്യം നിലനിര്ത്തുന്നത് കൂടുല് ഭംഗി അല്ലെ ?? പ്രിത്യേകിച്ചും യേശു വിന്റെ പേരിലാകുമ്പോള്!!! .. 
(14) ആരാധനാ വേളകളില് ബുക്ക് ആവര്ത്തിച്ചു വായിച്ചു കേള്പ്പിക്കുന്ന പരിപാടി അവസാനിപ്പിക്കുക ...അത് പരമ ബോറാണ് ..സംശയം ഉണ്ടെങ്കില് പരീക്ഷിക്കുക ...യേശുക്രിസ്തു പഠിപ്പിച്ച ദൈവാരധനയും, ദൈവ ഭക്തിയും നിത്യരക്ഷാ മര്ഗവും , മാനസാന്ദ്രവും പലതരം ഉപമകളിലൂടെയും കഥകളിലൂടെയും ലളിതമായി മനുഷ്യരെ പഠിപ്പിച്ചു ..... 
(15 ) യേശു ക്രിസ്തു പഠിപ്പിച്ച യഥാര്ധ ദൈവ ഭക്തിയും ദൈവ ആരാധനയും നിത്യ രക്ഷാ മാര്ഗ്ഗവും വിശ്വാസികളെ പഠിപ്പിക്കുക ...കൊന്ത ..നൊവേന .മറ്റു ചിലവ ആവര്ത്തിച്ച്‌ ചൊല്ലുന്നത് അല്ല , ബൈബിള് പഠിപ്പിക്കുന്ന ദൈവാരാധനയും ദൈവഭക്തിയും!! ..ഈ സത്യം.. ഈ തലമുറയിലെ മനുഷ്യരെ മുതലെങ്കിലും പഠിപ്പിക്കുക .. ഈ തലമുറ വിദ്യഭ്യാസം നേടിയവരാണ് അവരെ നിങ്ങള്ക്ക് കബിളിപ്പികാന് സാധ്യമല്ല . ..സത്യം അവര്ക്ക് കൊടുത്തില്ല എങ്കില്, അവര് നിങ്ങളെ ഉപേക്ഷിച്ച് പോവുകയോ ..ദൈവ വിശ്വാസം പോലും ഇല്ലാതായി അത്മീയമായി നശിക്കുകയോ ചെയ്യും....... 
(16 ) ചില ക്രിസ്ത്യന് പുരോഹിതരെ പോലെ തന്നെ യേശു ക്രിസ്തുവിനു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചിരിക്കുന്നവരാണ്, ചില കന്യാസ്ത്രികളും അതിനാല് അവര്ക്കും കര്ത്താവിന്റെ ഒരമ്മയാചരണ വേളയില് പള്ളികളികളിലെ ആള്താരയില് നിന്ന് വചനം പ്രസoഗിക്കാന് അനുവാദം കൊടുക്കുക!! .... 
( 17 ) പള്ളികളില് മുട്ടുകുത്തി പ്രണമിച്ചു ദൈവത്തോട് പ്രാര്ഥിക്കുന്ന മനുഷ്യരുടെ മുന്നില് പ്രതിമയും ചിത്രങ്ങളും ശവശരീര അവശിഷ്ടങ്ങളും പ്രദഷ്ടിച്ചുവയ്ക്കാതിരിക്കുക ....അത്തരം വസ്തുക്കള്ക്ക് ദൈവആരാധന എന്നപേരില് ദൂപം വയ്ക്കാതിരിക്കുക ....  
(18 ) പണo മേടിച്ച് ഒപ്പിസു ഒപ്പിച്ച് മനുഷ്യ ആത്മാക്കളെ സ്വര്ഗത്തില് കേറ്റി വിട്ടു വിശുദ്ധര് ആക്കാം എന്ന് പഠിപ്പിക്കാതിരിക്കുക.....ഇങ്ങനെ പഠിപ്പിക്കുന്നതിനാല് "100" വയസ് കഴിഞ്ഞ കിളവന്മാരും കിളവിമാരും പോലും മാനസാന്ധരപെടാതെ മരിക്കുന്നു ...നിങ്ങള്ക്ക് പണം കിട്ടാന് എന്തിന് അവരെ നിത്യ നരകത്തില് തള്ളണം ? 
(19 ) ചില പുരോഹിതര് ചില സ്ഥാപനങ്ങളുടെ തലപ്പത് യേശുവിന്റെ പേരില് ഇരുന്നു അനുഭവിക്കുന്ന സ്ഥാനമാനങ്ങള് ഉപേക്ഷിക്കുക ... ഞാന് ഉദേശിച്ചത്‌ യേശു ക്രിസ്തുവിലേക്ക് ആളുകളെ മാനസാന്ദ്ര പെടുത്തി അടുപ്പിക്കാത്ത പ്രസ്ഥാനങ്ങളിലെ ഭരണം ഉപേക്ഷിക്കുക .... വെറുതെ എന്തിനു യേശു ക്രിസ്തുവിനെ സമൂഹമധ്യത്തില് അപഹസിക്കണം ?? 
(20 ).മറ്റു ക്രിസ്ത്യന് സഭകളിലെ നല്ല പാസ്റ്റര്മാരെ വചനം പ്രസoഗ്ഗിക്കാന് പള്ളികളില് ക്ഷണിക്കുക ...നിങ്ങള് ഏന്തിന് അവരെ ഭയപ്പെടുന്നു, നിങ്ങളുടെ ഉള്ളില് കള്ളം ഇല്ല എങ്കില് !!! 
(21 )നല്ല ക്രിസ്ത്യന് പുരോഹിതരെ മറ്റ് സ്വതന്ത്ര സഭകളിലും പൊയി സുവിശേഷം അറിയിക്കാന് അനുവദിക്കുക .. അവരുടെ സേവനം അവര്ക്കും ലഭിക്കട്ടെ !! എല്ലാക്രിസ്തിയാനികളും പ്രസoഗ്ഗിക്കുന്നതും വിശ്വസിക്കുന്നതും യേശു ക്രിസ്തുവിനെ തന്നെ അല്ലെ ?? പിന്നെ എന്തിന് തീണ്ടലും തൊടിലും ??? അത് ദൈവത്തില് നിന്നാണോ ? 
(22 ).അല്മായരുടെ സoങ്കടന ഓരോ പള്ളികളിലും അനുവദിക്കുക .പള്ളികളിലെ സ്വത്തിന്റെ ഭരണംഅവര് നടത്തട്ടെ ..പുരോഹിതര് വിശ്വാസികളുടെ പാദങ്ങള് യേശുവിനെ പോലെ കഴുകുന്ന മനോഭാവം ഉള്ളവരായി അവരെ ശുശ്രുഷിക്കട്ടെ ..... .അങ്ങനെ ചില പുരോഹിതരുടെ ഹുങ്ങ്ക് അവസാനിക്കട്ടെ ... 
(23 )കുംബസാരത്തിന്റെ പേര് "കൗണ്‍സിലിംഗ്" എന്ന് ആക്കി മാറ്റുക!! പുരോഹിതര് കന്യാസ്ത്രീകള് ഉള്പ്പെടെ ഉള്ള സ്ത്രിവിശ്വാസികളുടെ സ്വകാര്യ തെറ്റുകള് , സ്വകാര്യമായി കേള്ക്കുന്ന പരിപാടി അവസാനിപ്പിച്ച്, പകരം സ്ത്രികളെ, സ്ത്രീകള് മാത്രം കൗണ്സിലിംഗ് നടത്തുക !!!!കന്യാസ്ത്രികളെ , ഇക്കാര്യത്തില് സ്ത്രീകളെ കൗണ്സിലിംഗ് നടത്തുന്നതിന് ഉപയോഗിക്കുക !!! കൗണ്‍സിലിങ്ങ് ആരിലും അടിച്ച് എല്പ്പിക്കാതിരിക്കുക!! ചിലരുടെ കുംബസാരകൂടുകള് ഇരകളെ കണ്ടെത്തുന്ന ഇടങ്ങള് ആകാതിരിക്കട്ടെ ......... 
(24 ) സഭയുടെ ഭരിച്ച സ്വത്തില് നിന്നുള്ള ലാഭം സാദുക്കളായ വിശ്വാസികള്ക്ക് വീതിച്ചു കൊടുക്കുക ...സഭയില് സാദുക്കള് ഇല്ല എങ്കില് അന്യമതത്തിലെ സഹായം അര്ഹിക്കുന്ന നല്ല മനുഷ്യരെ കണ്ടെത്തി അവരെ സഹായിക്കുക .... 
(25 ) പഞ്ഞതരം കാണിച്ച ചില പുരോഹിതരെ സംരക്ഷിക്കാനും അവരുടെ തെറ്റ് മറച്ചു വയ്ക്കാനും വിശ്വാസികളുടെ പണം ഉപയോഗിക്കാതിരിക്കുക ....അത്തരം നടപടികള് ചില പുരോഹിതരുടെ അസുഖം മാറ്റുന്നതിന് ഉപകരിക്കും ..... 
(26 ) "പുരോഹിതന്" എന്ന പേര് മാറ്റി "യേശു ക്രിസ്തുവിന്റെ രാജകീയ പുരോഹിതന്" എന്ന് ആക്കി മാറ്റുക... 
(27 ) നിങ്ങളുടെ സ്വാര്ഥകാര്യ സാധ്യതിനായി ക്രിസ്തുവിശ്വാസികളെ സഭയുടെ പേരില് തമ്മിതല്ലിക്കാതിരിക്കുക !! അത് പൈശാചിക മല്ലെ ??.. 
(28 )ഭര്ത്താവ് മരണപ്പെട്ട വിധവകളെ മടത്തില് ചേരുന്നതിന് അനുവദിക്കുക !!അത് ചിലര്ക്ക് ദൈവ സഭയ്ക്ക് തങ്ങളുടെ സേവനം കൊടുക്കുന്നതിനും ..ആതുര സേവനത്തിനും .തുണയേകും . 
(29 ). മൂന്നു ദൈവ സിദ്ധാന്തo ഉപേക്ഷിക്കുക ..അത് ചില മതക്കാരെ യേശുക്രിസ്തുവില് പിതാവായ ദൈവത്തെ കാണുന്നതില് നിന്നും തടയും!! ദൈവാലയത്തില് ദൈവത്തെ ദര്ശിക്കുന്നതിനെ തടയുന്ന വികല തിയോളജികള് നമുക്കെന്തിന് ?  
(30 ) മതനിയമങ്ങള് ഉണ്ടാക്കി വേലികെട്ടി വരും തലമുറയെ വരിഞ്ഞുമുറുക്കാന് നടത്തുന്ന ശ്രമം ഉപേക്ഷിക്കുക.. . വരും തലമുറ ഇത്തരം വേലികള് ചാടുന്നതില് താല്പര്യം ഉള്ളവരാണ് എന്ന സത്യo തിരിച്ചറിയുക .. 
"ഒരു ശരീരവും ഒരു ആത്മാവുമാണുള്ളത്‌ . ഒരു കര്ത്താവും ഒരു വിശ്വാസവും ഒരു ഞാനസ്നാനവുമേയുള്ളൂ "( എഫേസോസ് 4 : 5 ). 
യേശു ക്രിസ്തുവിലൂടെയുള്ള ദൈവ ആരാധനക്കും നിത്യജീവനും റോമന് കത്തോലിക്കാ വിശ്വാസം , പെന്തകോസ്തു വിശ്വാസം , പ്രൊറ്റെസ്റ്റെന്റ് വിശ്വാസം , യഹോവാവിശ്വാസം എന്നിങ്ങനെയുള്ള ചേരിതിരിവ് ഉണ്ടാകാതെയിരിക്കുക

No comments:

Post a Comment