Courtesy: online@madhyamam.com via google.com
Posted: 26 Mar 2014 12:25 AM PDT
Subtitle:
മഴ തുടങ്ങിയാല്‍ മാലിന്യം വേര്‍തിരിക്കുന്നത് ദുഷ്കരമാകും
തൃശൂര്‍: ലാലൂരില്‍ മാലിന്യത്തിന് അടിക്കടി തീപിടിക്കുന്നത് വര്‍ധിക്കുമ്പോഴും സംസ്കരണകാര്യത്തില്‍ കോര്‍പറേഷന്‍ പദ്ധതികള്‍ പാതിവഴിയില്‍. രണ്ടുവര്‍ഷമായി സംസ്കരണം സംബന്ധിച്ച് ‘ആലോചനകള്‍’ നടത്തിയതു മാത്രമാണ് ഏക മുന്നേറ്റം. ലാലൂരിലെ മാലിന്യമണ്ണില്‍ നിന്ന് പ്ളാസ്റ്റിക് വേര്‍തിരിച്ച് കത്തിക്കാനുള്ള പുതിയ പദ്ധതിയാണ് ഇപ്പോള്‍ കോര്‍പറേഷന്‍ പരിഗണനയില്‍. നാലര ഏക്കറുള്ള ട്രഞ്ചിങ് മൈതാനി 50 സെന്‍റ് സ്ഥലം വീതമുള്ള പ്ളോട്ടുകളാക്കി ഇന്‍സിനേറ്റര്‍ ഉപയോഗിച്ച് കത്തിച്ചുകളയാനാണ് കോര്‍പറേഷന്‍ ലക്ഷ്യമിടുന്നതെന്ന് മേയര്‍ രാജന്‍ ജെ. പല്ലന്‍ പറയുന്നു. മാലിന്യം സംസ്കരിച്ച് വളമാക്കുന്നത് എങ്ങുമെത്താത്തതിനാലാണ് പുതിയ പദ്ധതി.
നേരത്തെ മാലിന്യങ്ങള്‍ കോള്‍ബണ്ട് നിര്‍മാണത്തിന് ഉപയോഗിക്കാനുള്ള പദ്ധതി പാതിവഴിയില്‍ അവസാനിപ്പിച്ചിരുന്നു. ഇതത്തേുടര്‍ന്ന് ഒരുവര്‍ഷത്തോളം മാലിന്യത്തിന്‍െറ കാര്യത്തില്‍ ഒരുനടപടിയും ഉണ്ടായില്ല. പുതിയ മേയര്‍ ചുമതലയേറ്റതോടെയാണ് വീണ്ടും മാലിന്യനീക്കം സംബന്ധിച്ച് ആലോചന നടന്നത്. 2012ലെ അഗ്നിബാധക്കുശേഷം കഴിഞ്ഞ വര്‍ഷവും ലാലൂര്‍ മാലിന്യത്തില്‍ തീ വീണിരുന്നു. ഫയര്‍ഫോഴ്സിന്‍െറ സംയോജിതമായ ഇടപെടല്‍ കൊണ്ടാണ് ഇത് ഗുരുതരമാകാതെ പോയത്. തീപിടിക്കാനുള്ള സാഹചര്യം വീണ്ടും ഉണ്ടാകുമെന്ന് മുന്നറിയിപ്പും ഉണ്ടായിരുന്നു. 2012ലേതിനു സമാനമായ അവസ്ഥയാണ് കഴിഞ്ഞ വെള്ളിയാഴ്ചയും മാലിന്യത്തിന് തീപിടിച്ചതിനെ തുടര്‍ന്നുണ്ടായത്. പുതിയ പദ്ധതിക്ക് ലാലൂര്‍ മലിനീകരണവിരുദ്ധ സമരസമിതി പിന്തുണ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. മഴ തുടങ്ങിയാല്‍ മാലിന്യം വേര്‍തിരിക്കുന്നത് ദുഷ്കരമാകും.
ലാലൂര്‍ മാലിന്യങ്ങളുടെ ശവപ്പ റമ്പ് |

മാലിന്യം നീക്കാനുള്ള പതിയ പദ്ധതി കൗണ്‍സിലില്‍ അവതരിപ്പിച്ച് അംഗീകാരം വാങ്ങിയശേഷം തുടര്‍ നടപടിയെടുക്കുമെന്നാണ് മേയറുടെ വിശദീകരണം. മണ്ണ് നീക്കം ചെയ്യുന്നതോടെ ലാലൂരില്‍ ട്രഞ്ചിങ് ഗ്രൗണ്ടായ നാലരയേക്കര്‍ സ്ഥലം കൃഷി ഭൂമിയാക്കാനും പദ്ധതിയുണ്ട്. ഇത് കുടുംബശ്രീയെ ഏല്‍പിക്കാനാണ് തീരുമാനം. ലാലൂരിലെ മാലിന്യ പ്രദേശം കൃഷി ഭൂമിയാക്കാനുള്ള പദ്ധതികളെ പിന്തുണക്കുന്നതായി ലാലൂര്‍ മലിനീകരണവിരുദ്ധ സമരസമിതി ചെയര്‍മാന്‍ ടി.കെ. വാസു വ്യക്തമാക്കി. നേരത്തെ ലാലൂരിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നല്‍കിയ പണം ഇതിനായി ചെലവഴിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി നിര്‍വഹണം ലാംപ്സ് പദ്ധതി ഓഫിസര്‍ ജഗദീഷ്കുമാറിനെ ഏല്‍പിക്കും. ഈ പദ്ധതിയെങ്കിലും പ്രവര്‍ത്തനം തുടങ്ങി മാലിന്യം നീങ്ങുമെന്ന പ്രതീക്ഷയിലാണ് ലാലൂര്‍ നിവാസികള്‍.
No comments:
Post a Comment