Courtesy: americankna |
ഫാദർ ജോസഫ് പുത്തൻപുരക്കൽ പറയുന്ന തട്ടിപ്പുകാരിൽ മുൻപന്തിയിൽ നില്ക്കുന്നവരാണ്
>ഡിവൈൻ (പോട്ട)
>ശാലോം (പെരുവണ്ണാമൂഴി )
>സെഹിയോൻ (അട്ടപ്പാടി )
നന്മയുടെ രൂപത്തിൽ വരുന്ന തിന്മയെ തിരിച്ചറിയുക
കരിസ്മാറ്റിക് ഭ്രാന്തുപിടിച്ച ഒരു ലോകം കേരളത്തില്‍ മാത്രമേ ഉണ്ടാകുവാന്‍ സാധ്യതയുള്ളൂ. വിശ്വാസികളുടെ ബലഹീനതയെ പണം കൊയ്ത്തുവഴി മുതലാക്കുകയാണ് ഇവരുടെ പണി.
ആന്തിരികസൌഖ്യമെന്നു പറഞ്ഞു ഇവര്‍ കാണിച്ച മറിമായങ്ങള്‍മൂലം പലരും മാനസിക ആശുപത്രികളില്‍ അഭയം പ്രാപിക്കുന്നുവെന്നും അറിയുവാന്‍ കഴിഞ്ഞു.
കൂടുതലും കള്ള് വാറ്റുകാര്‍, കള്ള്കുടിയന്മാര്‍, വന്‍കിട ചാരായലോബികള്‍ ആണ് ഇവിടെ പ്രാര്‍ത്ഥിക്കുവാന്‍ വരുന്നത്. തീരാരോഗങ്ങള്‍ ഉള്ളവരെ ധ്യാനംകൊടുത്ത് മരണത്തിലേക്ക് പറഞ്ഞുവിടും.
ഹൈസ്ക്കൂള്‍പോലും പാസാകാത്ത കള്ളുകുടിയന്മാര്‍ കൌണ്‍സില്‍മാര്‍ അവിടെയുണ്ട്. ഇതൊക്കെ സഹിക്കുന്ന ബുദ്ധിജീവികളുടെ കേരളത്തോട് സഹതാപമേയുള്ളു.
കരിസ്മാറ്റിക് അമേരിക്കയില്‍നിന്ന് വന്നതെന്ന് ആരോ എഴുതിയിരിക്കുന്നു. ഞാന്‍ സംശയിക്കുന്നു. ഇങ്ങനെ മൈക്കുംവെച്ച് പൊതു ജനശല്ല്യം നടത്തിയാല്‍ അവിടെ അറസ്റ്റു ഉറപ്പാണ്.
ഇത്തരം ഭ്രാന്തമാര്‍ എന്റെ ഓര്‍മ്മയില്‍ വെന്തിക്കൊസ്സു പാസ്റ്റര്‍മാരുടെ ഇടയില്‍ പണ്ട്മുതലേ ഉണ്ടായിരുന്നു.
പണ്ടൊക്കെ പൊതുനിരത്തില്‍ ഇങ്ങനെ ശല്ല്യം ചെയ്യുന്നവരെ ഒതുക്കുവാന്‍ ഓരോ നാട്ടിലും കേഡികള്‍ ഉണ്ടായിരുന്നു. കാഞ്ഞിരപ്പള്ളിയില്‍ ഒരു കാട്ടുകോഴി, വാഴൂര്‍ ഒരു കുട്ടപ്പായി, ഇവരെയൊക്കെ പേടിച്ചു ഇത്തരം പ്രസ്ഥാനങ്ങളുമായി പൊതുജനങ്ങളെ ശല്ല്യം ചെയ്യുവാന്‍ സാമൂഹ്യദ്രോഹികള്‍ എത്തുകയില്ലായിരുന്നു.
സമാധാനത്തില്‍ ജീവിച്ച കേരളജനതയെ വര്‍ഗീയവിഷം കുത്തിവെച്ചു പരസ്പരം തല്ലിപ്പിക്കുന്നതും ഈ കരിസ്മാറ്റിക്ക് ഭ്രാന്തമാര്‍ ആണ്.
പഴയ പള്ളിപെരുന്നാളുകളില്‍ അന്ന് ജനത്തിനു ദേവാലയത്തോടു ഒരു ഭക്തിയുണ്ടായിരുന്നു. എല്ലാ മതങ്ങളും ഒത്തുള്ള ഒരു സൌഹാര്‍ദ്ദം. ആ നല്ല പാരമ്പര്യവും തകര്‍ത്തത് കരിസ്മാറ്റിക് ഭ്രാന്തമാര്‍ ആണ്. പരിശുദ്ധആത്മാവ് വരുന്നെന്നു പറഞ്ഞു പറ്റിച്ചു വിശ്വാസികളെ ചതിച്ചു പണം വിഴുങ്ങുന്ന ഇവര്‍ക്കെതിരെ നാട്ടില്‍ നിയമങ്ങള്‍ ഒന്നുമില്ലേ.?
ബിഷപ്പ്മാരുടെ പടങ്ങള്‍ പരസ്യവിപണിയില്‍ ഉണ്ടെങ്കില്‍ പ്രയാസപ്പെടുകയല്ല ചാണകവെള്ളം ഒഴിച്ച് മെത്രാന്‍അഭിഷേകം ഒന്നുകൂടി നടത്തുകയായിരിക്കും ഉത്തമം. വിദ്യാഭ്യാസവും കോഴയും കച്ചവടമാക്കിയ ഇവര്‍ക്ക് അമേരിക്കന്‍ പള്ളികളില്‍ ഉള്ളപോലെ ബിന്ഗോ എന്ന ചൂതുകളി നടപ്പാക്കിയാല്‍ വരുമാനം ഇനിയും വര്‍ധിപ്പിക്കാം.
By: Joseph Padannamakkel
No comments:
Post a Comment