Tuesday, February 28, 2012

മൃതദേഹത്തോട് അനാദരവ്

പാലാ രൂപതാ ബിഷപ്പ്  മൃതദേഹത്തോട് അനാദരവ് കാണിച്ചതില്‍ പ്രതിഷേധം


JCC GENERAL SECRETARY JOY PAUL PUTHUSSERY 25/02/2012 


PALA-DIOCESE-MARCH                                                                                                                                                                        -ജോര്‍ജ് മൂലേച്ചാലില്‍
മാനത്തൂര്‍ സെന്റ്‌ മേരീസ് പള്ളി വികാരി മൃതശരീരത്തെ അപമാനിക്കുകയും, അനാദരവ് കാണിക്കുകയും ചെയ്തതില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നതിനു നടത്തിയ പാലാ രൂപതാ മാര്‍ച്ച്  25/02/12 ശനിയാഴ്ച 4.30 ന് ജോയിന്റ്  ക്രിസ്ത്യന്‍ കൌണ്‍സില്‍ സംഘടിപ്പിച്ചു. ശ്രീമതി അലോഷ്യ ജോസഫും ഇടുക്കിയില്‍നിന്നെത്തിയ ശ്രീമതി സിസിലിയും ചേര്‍ന്ന് പിടിച്ച ബാനറിനു പിറകില്‍ ജെ.സി.സി. പതാകയുമേന്തി ജനറല്‍ സെക്രട്ടറി ശ്രീ. ജോയി പോള്‍ പുതുശ്ശേരി പ്രകടനം നയിച്ചു. പ്രകടനത്തിന്റെ കാര്യകാരണങ്ങള്‍ തന്റെ ഘനഗംഭീരമായ ശബ്ദത്തില്‍ കെ.സി.ആര്‍. എം ചെയര്‍മാന്‍ ശ്രീ. കെ. ജോര്‍ജ് ജോസഫ് മെഗാഫോണിലൂടെ, റോഡിനിരുവശങ്ങളിലും ആകാംക്ഷയോടെ നിന്നിരുന്ന ജനങ്ങളോട് വിശദീകരിച്ചുകൊണ്ടിരുന്നു. നോട്ടീസ് വിതരണവും നടത്തുന്നുണ്ടായിരുന്നു. പാലാ റിവര്‍വ്യൂ റോഡിലൂടെ ഒന്നര കിലോമീറ്ററോളം നടന്ന് പാലാ ബിഷപ്‌സ് ഹൗസിന് മുന്നിലെത്തി എല്ലാവരും വട്ടത്തില്‍ നില്‍ക്കുകയും, എഴുതി തയ്യാറാക്കിയിരുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. തുടര്‍ന്ന്, മാനത്തൂര്‍ മുന്‍ ഇടവകക്കാരനും കെ.സി.ആര്‍.എം നിര്‍വ്വാഹകസമിതിയംഗവുമായ ശ്രീ. കെ.കെ. ജോസ് കണ്ടത്തില്‍ ഉജ്ജ്വലമായ ഒരു പ്രസംഗം നടത്തി. ഇത്തരം നിന്ദ്യവും ക്രൂരവുമായ ഒരു നടപടി ശുദ്ധരില്‍ ശുദ്ധനും ദരിദ്രനുമായ ശ്രീ കുട്ടപ്പനെതിരെ സ്വീകരിച്ച വൈദികനും മെത്രാനും വിശ്വാസികളുടെ സമൂഹമായ സഭയുടെ മുമ്പില്‍ കുറ്റക്കാരാണെന്നും, അതിന് അവര്‍ സഭാസമൂഹത്തോട് മാപ്പുപറയാതെയും കുട്ടപ്പന്റെ വിധവയ്ക്ക് മാന്യമായ നഷ്ടപരിഹാരം നല്‍കാതെയും പ്രശ്‌നപരിഹാരം ഉണ്ടാവില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു. വൈദികന് ഒരു സ്ഥലംമാറ്റം നല്‍കിയാല്‍ തീരുന്ന പ്രശ്‌നമാണിതെന്ന മെത്രാന്റെ ചിന്ത ശുദ്ധ ഭോഷ്‌കാണെന്നും തന്റെ 10 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ അദ്ദേഹം വിശേഷിപ്പിച്ചു. തുടര്‍ന്ന് പ്രകടനം, കൊട്ടാരമറ്റത്തേക്കും അവിടെ നിന്നും മെയിന്‍ റോഡിലൂടെ അനൗണ്‌സ്‌മെന്റോടും നോട്ടീസ് വിതരണത്തോടുംകൂടി, പീടികത്തിണ്ണകളിലും വഴിയോരത്തും നിറഞ്ഞുനിന്നിരുന്ന ആളുകളുടെ ശ്രദ്ധയാകര്‍ഷിച്ചുകൊണ്ട് യോഗസ്ഥലത്തേക്കും നീങ്ങി.
പൊതുസമ്മേളനം
ഒരു മണിക്കൂര്‍ നീണ്ടുനിന്ന പ്രകടനത്തെത്തുടര്‍ന്ന, 6pm -ന് ളാലം മുനിസിപ്പല്‍ ജംഗ്ഷനില്‍ ജെ.സി.സി. വര്‍ക്കിംഗ് ചെയര്‍മാന്‍ ശ്രീ. ജോസഫ് വെളിവിലിന്റെ അദ്ധ്യക്ഷതയില്‍ വിശദീകരണയോഗം ആരംഭിച്ചു. ഡോ. ജോസഫ് വര്‍ഗ്ഗീസി (ഇപ്പന്‍) ന്റെയും ശ്രീമതി അലോഷ്യജോസഫിന്റെയും പുത്രിമാരായ ചിത്രലേഖാ ജോസഫും ഇന്ദുലേഖാ ജോസഫും ആലപിച്ച ടാഗോറിന്റെ,
'എവിടെ മാനസം നിര്‍ഭയമാകുന്നു
എവിടെ മാനവര്‍ ഉന്നതശീര്‍ഷരാം
മുക്തിതന്റെയാ സ്വഗ്ഗരാജ്യത്തിലേയ്ക്ക്
എന്റെ നാടൊന്നുണരണമേ ദൈവമേ!' ........

....... എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനാഗീതത്തോടെയായിരുന്നു തുടക്കം. ശ്രീ.കെ.കെ. ജോസ് കണ്ടത്തില്‍ തന്റെ സ്വാഗതപ്രസംഗത്തില്‍ പ്രകടനത്തിന്റെയും ഈ യോഗത്തിന്റെയും പശ്ചാത്തലവും ഉദ്ദേശ്യ-ലക്ഷ്യങ്ങളും അവിടെ കൂടിയിരുന്ന ജനാവലിയോട് വിശദീകരിച്ചു.

'കേരള ലാറ്റിന്‍ കാത്തലിക് അസ്സോസിയേഷന്‍' എറണാകുളം ജില്ലാ പ്രസിഡന്റു കൂടിയായ ശ്രീ. ജോസഫ് വെളിവില്‍ തന്റെ അദ്ധ്യക്ഷപ്രസംഗത്തില്‍, വിശ്വാസിസമൂഹത്തിനെതിരെ പുരോഹിതാധികാരികള്‍ നടത്തുന്ന ഇത്തരം അതിക്രമങ്ങളെ യേശുവില്‍ ധൈര്യം സംഭരിച്ച് ചെറുത്തുതോല്‍പ്പിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചു. സംഘടിതമായ അത്തരം പല ചെറുത്തുനില്‍പ്പുകളുടെയും വിജയചരിത്രങ്ങള്‍ ഉദാഹരിച്ചുകൊണ്ട്, ശ്രീ. കുട്ടപ്പന്റെ വിഷയത്തിലും വിശ്വാസിസമൂഹത്തിനും ഇന്ത്യയില്‍ നിലനില്‍ക്കുന്ന മതേതരനിയമവ്യവസ്ഥയ്ക്കും മുമ്പില്‍ സഭാധികാരികള്‍ മുട്ടുകുത്തേണ്ടിവരുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.

ജെ.സി.സി. ജനറല്‍സെക്രട്ടറിയും തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'കേരള കാത്തലിക് ഫെഡറേഷന്‍' സംസ്ഥാന പ്രസിഡണ്ടുമായ ശ്രീ. ജോയി പോള്‍ പുതുശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ശ്രീ. കല്ലുവെട്ടത്ത് കുട്ടപ്പന്റെ മൃതദേഹത്തെ അപമാനിച്ച സഭാധികാരികളുടെ നടപടിയെ ഒരു വ്യക്തിയോടോ കുടുംബത്തോടോ മാത്രം ചെയ്ത അനീതിയായിട്ടല്ല; മറിച്ച, കേരളത്തിലെ മുഴുവന്‍ കത്തോലിക്കര്‍ക്കും, വിശിഷ്യാ ദളിത് കത്തോലിക്കര്‍ക്കും എതിരായുള്ള മാപ്പര്‍ഹിക്കാത്ത അതിക്രമമായിട്ടാണ് ജെ.സി.സി.യും അതിന്റെ ഘടകസംഘടനകളും കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ, കുറ്റക്കാരായ വൈദികനും പാലാ ബിഷപ്പും വിശ്വാസിസമൂഹത്തോടു മാപ്പുപറഞ്ഞ് രമ്യപ്പെടുകയും ശ്രീ. കുട്ടപ്പന്റെ വിധവയ്ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കുകയും ചെയ്യുന്നതുവരെ ശക്തമായ പ്രക്ഷോഭപരിപാടികളുമായി ജെ.സി.സി. മുന്നോട്ടു പോവുകതന്നെ ചെയ്യും എന്നദ്ദേഹം പ്രഖ്യാപിച്ചു. 'ചര്‍ച്ച് ആക്ട്' നടപ്പാക്കിക്കൊണ്ടേ ഇത്തരം പുരോഹിത ധാര്‍ഷ്ഠ്യത്തിന് ശാശ്വതമായി അറുതിവരുത്താന്‍നാകൂ എന്നും അതിനായിക്കൂടി വിശ്വാസികള്‍ അണിചേരേണ്ടതുണ്ട് എന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

അടുത്തതായി പ്രസംഗിച്ചത് കുമാരി ഇന്ദുലേഖാ ജോസഫ് ആയിരന്നു. നിയമവിദ്യാര്‍ത്ഥിനിയായ ഇന്ദുലേഖയ്ക്ക് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ,് നിയമവിദ്യാര്‍ത്ഥികള്‍ക്കായി പൂനെയില്‍ നടത്തപ്പെട്ട ഒരു അന്തര്‍ദ്ദേശീയ മത്സരത്തില്‍ 1-ാം സ്ഥാനവും പ്രസംഗത്തില്‍ 2-ാം സ്ഥാനവും ലഭിച്ചിരുന്നു. അതോടൊപ്പം ലഭിച്ച 8000 രൂപയുടെ അവാര്‍ഡുതുക മുഴുവന്‍, സഭയിലെ പുരോഹിത അതിക്രമങ്ങള്‍ക്കെതിരായും ചര്‍ച്ച് ആക്ടിനുവേണ്ടിയും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കെ.സി.ആര്‍.എം.-ന് സമര്‍പ്പിച്ചുകൊണ്ടാണ് ഇന്ദുലേഖ പ്രസംഗം ആരംഭിച്ചത്. 'നീതിക്കുവേണ്ടി പാടുപെടുക' എന്ന യേശുവിന്റെ ഉദ്‌ബോധനം ചെവിക്കൊണ്ട്, പുരോഹിതപ്പേടിയെല്ലാം വലിച്ചെറിഞ്ഞ,് സഭാധികാരത്തിന്റെ ദുഷ്‌ചെയ്തികള്‍ക്കെതിരെ ധീരമായി മുന്നോട്ടുവരാന്‍ യുവജനങ്ങളെ ആഹ്വാനം ചെയ്യുന്ന ഒന്നായിരുന്നു കുമാരി ഇന്ദുലേഖയുടെ പ്രസംഗം.

തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു പ്രസ്ഥാനമായ 'കേരള കാത്തലിക് ആക്ഷന്‍ കൗണ്‍സില്‍' ചെയര്‍മാന്‍ ശ്രീ. ആന്റോ കോക്കാട്ട് ആയിരുന്നു അടുത്തതായി പ്രസംഗിച്ചത്. ഓരോ പുരോഹിത അതിക്രമത്തെയും അപ്പപ്പോള്‍ തന്നെ സംഘടിതമായി ചെറുത്തുതോല്‍പ്പിക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അതോടൊപ്പം ഇത്തരം പുരോഹിതധിക്കാരങ്ങളെ ശാശ്വതമായി ഇല്ലായ്മ ചെയ്യുന്ന 'ചര്‍ച്ച് ആക്ടി'നുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

കെ.സി.ആര്‍.എം -നെ പ്രതിനിധീകരിച്ച് ഇടുക്കിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ശ്രീമതി സിസിലി തന്റെ പ്രസംഗത്തില്‍, കത്തോലിക്കാസഭയില്‍ ഇന്നും ശക്തമായി നിലനില്‍ക്കുന്ന ദളിത് വിവേചനത്തെക്കുറിച്ചാണ് പ്രധാനമായും പരാമര്‍ശിച്ചത്. സഭയില്‍ ജാതിവ്യവസ്ഥ ഇല്ലെന്നു പറഞ്ഞുകൊണ്ട,് ഭരണഘടനാപരമായി അന്യഥാ അവര്‍ക്കു കിട്ടുമായിരുന്ന സംഭരണം സഭാധികാരം നിഷേധിച്ചു. സഭാസ്ഥാപനങ്ങളില്‍ സംഭരണം ഇല്ലെന്നു മാത്രമല്ല, അവരെ അകറ്റി നിര്‍ത്തുകയും ചെയ്യുന്നു. വൈദികരോ കന്യാസ്ത്രീകളോ ആകുന്നതില്‍നിന്നുപോലും ഈ വിഭാഗത്തെ അകറ്റിനിര്‍ത്തിയിരിക്കുകയാണ്, അവര്‍ പറഞ്ഞു.

ജെ.സി.സി. സെക്രട്ടറിയും 'കേരള കാത്തലിക് ഫെഡറേഷന്‍' ജനറല്‍ സെക്രട്ടറിയുമായ ശ്രീ. വി.കെ. ജോയിയാണ് അവസാനം പ്രസംഗിച്ചത്. മൃതശരീരത്തെ അപമാനിക്കുന്ന, ലോകത്തിലെ തന്നെ ഏക സംഘടന കത്തോലിക്കാ സഭയാണ്. മറ്റൊരു മതസംഘടനകളും ഇത്തരം നീചപ്രവര്‍ത്തി ചെയ്യാറില്ല അല്‍മായര്‍ സംഘടിച്ചാല്‍ ഇതിനൊക്കെ അറുതി വരുത്താം. അദ്ദേഹം പറഞ്ഞു. കത്തോലിക്കാ സമുദായത്തെ ഗ്രസിച്ചിരിക്കുന്ന ഈ ദുഷ്ടപുരോഹിതര്‍  തികച്ചും അക്രൈസ്തവമാണ്. അതിനെ കത്തോലിക്കാ വിശ്വാസികള്‍ ചെറുത്തുതോല്‍പ്പിക്കേണ്ടിയിരിക്കുന്നു. ക്രൈസ്തവമൂല്യങ്ങളിലും മാതൃകകളിലും അടിസ്ഥാനമിട്ടു രൂപംകൊടുത്തിട്ടുള്ള 'ചര്‍ച്ച് ആക്ട്' നടപ്പാക്കിയെടുക്കുന്നതിനായി വിശ്വാസിസമൂഹം മുന്നിട്ടിറങ്ങിയാല്‍, എല്ലാ പുരോഹിതധാര്‍ഷ്ഠ്യങ്ങളും അവസാനിച്ചുകൊള്ളും, അദ്ദേഹം പറഞ്ഞു.


കെ.സി.ആര്‍.എം വൈസ് ചെയര്‍മാനും പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകനുമായ ശ്രീ. ജോയി മുതുകാട്ടിന്റെ നന്ദിപ്രകടനത്തോടെ 7.30pm-ന് സമ്മേളനം പര്യവസാനിച്ചു.


DESABHIMANI 26/02/2012
ശവത്തോടുള്ള അനാദരവ്:
പള്ളി വികാരി ഫാ. പോള്‍ ചെറുവത്തൂരിനും ഇരിങ്ങാലക്കുട ബിഷപ്‌ മാര്‍ പോളി കണ്ണൂക്കാടനും എതിരെ പോലിസ് IPC 297 പ്രകാരം കേസെടുത്തു.
ശവത്തിനോട് പകപോക്കി വിശ്വാസികളെ വരുതിയിലാക്കി നിര്‍വൃതികൊള്ളുകയും ശവസംകാരത്തിന്റെ പേരില്‍ വില പേശുകയും ശവം വിറ്റ് കാശാക്കുകയും ചെയ്യുന്ന കത്തോലിക്കാസഭയുടെ പതിവ് രീതിക്ക് തിരിച്ചടി.
09/03/2012

1) കോട്ടയം ഡി സി സി. സെക്രട്ടറിയും യുണിവേഴ്സിറ്റി സെനറ്റ് അംഗവുമായിരുന്ന വി.കെ. കുര്യന്‍ മരിച്ചപ്പോള്‍ പാല രൂപത മരിച്ചടക്ക് നിഷേധിച്ചു. സിവില്‍ കേസില്‍ 2.25 ലക്ഷം നഷ്ട പരിഹാരം ബിഷപ്പില്‍ നിന്ന് ഈടാക്കാന്‍ വിധിച്ചു. ( മരിച്ച തിയ്യതി.29 /01 /96 ). പാല രൂപത കുറവിലങ്ങാട് പള്ളി ഇടവക.
2) ചെലവന ജോസഫ് മരിച്ചപ്പോള്‍ വികാരി (Fr. Joppi Kootungal) മരിച്ചടക്ക് നിഷേധിച്ചത്കൊണ്ടു പൊതു ശ്മശാനത്തില്‍ അടക്കേണ്ടി വന്നു. കോടതി വിധിയേതുടര്‍ന്ന് വികാരിയുടെ സാന്നിധ്യത്തില്‍ ശവം പുറത്തെടുത്തു യഥാവിധി പള്ളി ശ്മശാനത്തില്‍ അടക്കി. നഷ്ട പരിഹാരമായി അന്‍പതിനായിരം രൂപ വികാരി സ്വന്തം കയ്യിനാല്‍ കൊടുക്കേണ്ടതായും വന്നു. (മരിച്ച തിയതി 19/08/07 ) -കൊച്ചി സാന്താക്രൂസ് ഇടവക.
3) കോട്ടയം: മാരാമണ്‍ സെന്റ്‌ ജോസഫ് പള്ളി വികാരി ഫാ. അഗസ്റ്റിന്‍ അറക്കല്‍ കഴിഞ്ഞ വര്‍ഷം എ.എം. രാജന്‍ എന്ന ദളിത് ക്രൈസ്തവ യുവാവ് മരിച്ചപ്പോള്‍ മരിച്ചടക്ക് നിഷേധിച്ചു. തുടര്‍ന്നു ഒന്‍പത് ദിവസം ശവം മോര്‍ച്ചറിയില്‍ സൂക്ഷിച്ച് ജോയിന്റ് ക്രിസ്ത്യന്‍ കൌണ്‍സില്‍ പ്രക്ഷോഭ പരിപാടികള്‍ നടത്തിയതിനെ തുടര്‍ന്നു വിജയപുരം രൂപതക്ക് സഭാപരമായ മരിച്ചടക്കിന് വഴങ്ങേണ്ടി വന്നു. മരണം: 2011 ജനുവരി 10.
4) കല്ലുവെട്ടത് കുട്ടപ്പന്‍ എന്ന മന്ദബുദ്ധിയായ ദളിത് ക്രൈസ്തവനും മരിച്ചടക്ക്
മാനത്തൂര്‍ പള്ളി ഇടവക വികാരി നിഷേധിച്ചു. മരിച്ച തിയതി. 05 ജനുവരി, 2012 -പാല മാനത്തൂര്‍ പള്ളി ഇടവക.

MADYAMAM 08/03/2012


No comments:

Post a Comment