തൃശ്ശൂര്‍: ഇന്നലെ പടവരാട് പള്ളിയില്‍ എന്റെ ബന്ധുവിന്‍റെ മനസമ്മതത്തില്‍ സംബന്ധിക്കാന്‍ പോയിരുന്നു . ഇടവക വികാരി ഫാ. അന്തോണി ആലുക്ക ആയിരുന്നു. പുതിയ പള്ളി പണിയുന്നതു കണ്ട് അന്തം വിട്ടു നിന്നു. ഏഴ് നിലയിലാണ് പണിയുന്നത് നാലു കോടി രൂപയാണ് ചെലവ് വരുന്നത് എന്നും അറിഞ്ഞു. ഇതാണോ 'ബാബേല്‍ ഗോപുരം' എന്ന സംശയം എന്‍റെ മനസ്സില്‍ ഉണര്‍ന്നു. സമ്മതം നടത്താന്‍ 3 വൈദികരെ ഏര്‍പാടാക്കിയിരുന്നു. പക്ഷെ ഇടവക വികാരി ഈ സമയമെല്ലാം പള്ളിയില്‍ തന്നെ ചുറ്റിപറ്റി നിന്നിരുന്നു. വന്നിരുന്നവരെ രസിപ്പിച്ചും തമാശകള്‍ പറഞ്ഞും അച്ഛന്‍ കുറെ നേരം പ്രസംഗിച്ചു. എല്ലാവരോടും മുന്‍പിലേക്ക് കയറി നില്‍ക്കാനും എന്നാല്‍ മാത്രമേ ദൈവാനുഗ്രഹം കിട്ടു എന്നും തട്ടിവിട്ടു. സമ്മതത്തിന്റെ നേരമായപ്പോള്‍ അച്ചന്‍ മൈക്ക് മറ്റെ അച്ചന്മാര്‍ക്ക് കൊടുത്തു. സമ്മതം കഴിഞ്ഞപ്പോള്‍ തന്നെ അച്ചന്‍ മൈക്ക് തിരിച്ചു വാങ്ങി. വീണ്ടും പ്രസംഗം തുടങ്ങി. ഇപ്പോള്‍ പള്ളി പണിയെക്കുറിച്ചായിരുന്നു പ്രസംഗം. അതിനുശേഷം മറ്റൊരുസ്ഥലത്തും കാണാത്ത തരത്തിലുള്ള അഭ്യാസപ്രകടനമായിരുന്നു. മനസമ്മതത്തിനു വന്നവരോടെല്ലാം പള്ളി പണിക്കു സംഭാവന നല്‍കാനും കയ്യില്‍ പണം ഇല്ലാത്തവര്‍ മറ്റുള്ളവരില്‍നിന്നും കടം വാങ്ങി കൊടുക്കാനും അഭ്യര്‍ഥിച്ചു, സ്ത്രീകള്‍ക്ക് ആഭരണമായും പിരിവു കൊടുക്കാമെന്നും പറഞ്ഞു. പിന്നീട് സ്തോസ്ത്ര പിരിവിന്നായി കൈക്കാരനെ ഇറക്കി. മൂന്ന് ഫോട്ടോ എടുക്കാമെന്നും അതില്‍ക്കൂടുതല്‍ എടുക്കരുതെന്നും കല്പിച്ചു. പക്ഷെ ഒരു ഇളവു കൊടുത്തു ആര്‍ക്കെങ്കിലും നേര്‍ച്ചപ്പെട്ടിയില്‍ പണം ഇടണമെങ്കില്‍ ഫോട്ടോയോ, വീഡിയോയോ എടുക്കാമെന്നും പറഞ്ഞപ്പോള്‍ വികാരിയച്ചന്റെ വികാരം മനസ്സിലായി. എന്തായാലും പിരിവു കഴിഞ്ഞപ്പോള്‍ത്തന്നെ കിട്ടിയ പണവുംകൊണ്ട് വികാരി വികാരഭരിതനായി സ്ഥലം വിട്ടു. പിന്നീട് അദേഹത്തെ അവിടെയെങ്ങും കണ്ടില്ല. മേജര്‍ സെമിനാരിക്കാര്‍ ശ്രദ്ധിക്കുക. മാമോനെയും, ദൈവത്തെയും ഒരുമിച്ചു സേവിക്കാം എന്ന പുതിയ ദൈവശാസ്ത്രം പഠിപ്പിക്കാന്‍ ഇദ്ദേഹത്തെ ഏല്പിക്കാം.
|
MATHRUBHUMI 11/04/2012 |
യേശുവിന്‍റെ കാഴ്ചപ്പാടില്ലാത്ത സഭ ഇന്നു വെറും ഒരു തമാശമാത്രമാണ്. രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിനുശേഷം തുറന്ന ചര്‍ച്ചകള്‍ക്കായി വഴി തുറന്നുകൊടുത്തുവെങ്കിലും, അത് നടപ്പിലാക്കാന്‍ പുരോഹിതവര്‍ഗം വിസമ്മതിക്കുന്നു. അതുകൊണ്ടു രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ ഒരു പരാജയമായി. എല്ലാ ഇടവകകളിലും ഭക്ത സംഘടകള്‍ക്കു പുറമേ ഒരു സ്വതന്ത്ര സംഘടനക്ക് രൂപം നല്‍കാനുള്ള മുന്നേറ്റം ഈ ജൂബിലി വര്‍ഷത്തില്‍ അല്‍മായരുടെ നേതൃത്വത്തില്‍ നിന്ന് ഉണ്ടാകേണ്ടിയിരിക്കുന്നു. മാത്രമല്ല, സഭയിലെ ഭൂരിഭാഗമായ അല്‍മായര്‍ക്ക് വൈദിക ശുശ്രൂഷ ഒഴികെയുള്ള സഭയുടെ പ്രവര്‍ത്തനങ്ങളില്‍ അര്‍ഹമായ നേതൃത്വവും പങ്കാളിത്തവും നേടിയെടുക്കാനാകണം. ഇടവക കൂട്ടായ്മകളിലൂടെ നാനാതരത്തില്‍ സഭയ്ക്ക് ലഭിക്കുന്ന സാമ്പത്തിക വരുമാനം അല്‍മായാരുടെ ക്ഷേമത്തിനുപയോഗിച്ച് പ്രവര്‍ത്തനം സുഗമമാക്കേണ്ടത് കാലഘട്ടത്തിന്റെ വലിയൊരാവശ്യമാണെന്ന് കൂടി ചിന്തിക്കണം.
എല്ലാ ഇടവകകളിലും ഏഴു പേരെങ്കിലും ഉള്ള ഒരു സ്വതന്ത്ര സംഘടന രൂപീകരിക്കുക. ഇതിന്റെ നേതൃത്വം അല്‍മായര്‍ക്ക് ആയിരിക്കണം. പുരോഹിതരെ ഉപദേശിക്കുന്നത്തിനും വേണ്ട നിര്‍ദേശങ്ങള്‍ കൊടുക്കുന്നത്തിനും, അനീതികള്‍ ചെറുക്കുന്നതിനും സംഘടനക്ക് കഴിയണം.
|
MATHRUBHUMI 01/02/2012
|
|
MATHRUBHUMI 01/02/2012 |
No comments:
Post a Comment