Wednesday, February 1, 2012

'തലോര്‍ ഇടവക പ്രശ്നം'

''The Law of Thomas'


തൃശ്ശൂര്‍ രൂപതയുടെ അതിമെത്രാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഒരു സഭാചരിത്ര പണ്ഡിതനെന്നാണ് (ഒരു നിയമജ്ഞന്‍) കരുതപ്പെടുന്നത്. അദ്ദേഹം കേരളസഭയുടെ പൂര്‍വകാല പാരമ്പര്യങ്ങളെകുറിച്ച് 'The Law of Thomas' എന്ന പേരില്‍ ഒരു ഗ്രന്ഥംതന്നെ രചിച്ചിട്ടുണ്ട്. ഈ ഗ്രന്ഥത്തില്‍ നസ്രാണിസഭയുടെ പൂര്‍വകാല പാരമ്പര്യങ്ങളെ 'മാര്‍തോമായുടെ നിയമം''എന്നാണ്‌ വിവരിക്കുന്നത്. പാശ്ചാത്യസഭക്കും നസ്രാണി സഭക്കും ഇടവകകളെ കുറിച്ച് വ്യത്യസ്തമായ സങ്കല്‍പ്പങ്ങളാണ് എന്നും ഉണ്ടായിരുന്നത്. പാശ്ചാത്യ ദേശത്ത് ഇടവകകളും രൂപതകളും സ്ഥാപിച്ചിരുന്നതും ഭരിച്ചിരുന്നതും സത്യരാജാക്കന്മാരായിരുന്നു. എന്നാല്‍ കേരളത്തില്‍ ഓരോ ഇടവകകൂട്ടായ്മയും പള്ളിയും സ്ഥാപിച്ചതും ഭരിച്ചിരുന്നതും ഇടവക യോഗമായിരുന്നു. ഈ സംബ്രദായത്തെയാണ് നമ്മുടെ പൂര്‍വീകര്‍ 'മാര്‍തോമായുടെ മാര്‍ഗം' എന്ന്‍ വിളിച്ചു പോന്നത്.

മാര്‍ ആന്‍ഡ്രൂസ് താഴത്ത് നമ്മുടെ സഭാഘടനയെ കുറിച്ചും ഭരണ സംബ്രദായങ്ങളെക്കുറിച്ചും ഇങ്ങനെ എഴുതുന്നു. 'മാര്‍തോമ ക്രിസ്ത്യാനികള്‍ തങ്ങള്‍ മാര്‍തോമായുടെ സഭയാണെന്ന ആശയം എല്ലാക്കാലത്തും അഭിമാനപുരസരം കൊണ്ടാടിയിരുന്നു. അവരുടെ സഭ 'മാര്‍തോമായുടെ മാര്‍ഗ' ത്തിലൂടെയാണ് ഭരിക്കപ്പെടുന്നത് എന്നും അവര്‍ കരുതി. പാശ്ചാത്യ സഭയുടെ ജിവിത വ്യവസ്ത യുമായി ബന്ധപ്പെട്ടപ്പോള്‍ ഈ ആശയം അവരില്‍ കൂടുതല്‍ ശക്തമായി മാര്‍തോമായുടെ നിയമം (മാര്‍തോമായുടെ മാര്‍ഗം) എന്നത് മാര്‍തോമായുടെ കാലം മുതല്‍ പാരമ്പര്യമായി അവര്‍ക്ക് ലഭിച്ച ജീവിതരീതികളും നിയമവും എന്നാണ്‌ അര്‍ത്ഥമാക്കിയിരുന്നത്' (The Law of Thomas, page 9). 

മാര്‍ താഴത്ത് തുടരുന്നു. 'മാര്‍തോമ ക്രൈസ്തവ'രുടെ ജീവിതം പള്ളി കേന്ദ്രീകൃതമായിരുന്നു.    പള്ളി പണിയിച്ചത് ജനങ്ങളായിരുന്നു. അവര്‍ കെട്ടിടം പണിയുന്നതിനും അറ്റകുറ്റപണികള്‍ നടത്തുന്നതിനും അവരവര്‍ക്ക് കഴിവുള്ളത് നല്‍കിപ്പോന്നു. കാര്‍ഷീകഉല്‍പാദനങ്ങളുടേയും പശു വളര്‍ത്തലിന്‍റെയും ദശാംശവും സ്ത്രിധനത്തിന്‍റെ പസാരവും മാമ്മോദീസാക്കുള്ള സംഭാവനകളുമെല്ലാമായിരുന്നു സഭയുടെ വരുമാനം. പള്ളിയുടെ ഭരണം നടത്തിയിരുന്നത് യോഗം എന്ന് വിളിച്ച് പോന്ന കൂട്ടായ്മയായിരുന്നു. മൂന്നു തരം യോഗങ്ങളാണ് അവര്‍ക്കുണ്ടായിരുന്നത്. ഇടവകയോഗം, ദേശീയയോഗം, മഹായോഗം അല്ലെങ്കില്‍ പൊതുയോഗം അല്ലെങ്കില്‍ മലങ്കര പള്ളിയോഗം...

വൈദികനും പ്രായപൂര്‍ത്തിയായ പുരുഷന്മാരും ആയിരുന്നു ഇടവക യോഗത്തില്‍ ഉണ്ടായിരുന്നത്. ഈ യോഗമാണ് എല്ലാ കാലത്തും സഭയുടെ വസ്ത്തുവകകള്‍ ഭരിച്ചുപോന്നത്. അവരാണ് പുരോഹിതരുടെ ജീവിതത്തിന് ആവശ്യമായ പണവും പള്ളികളുടെ അറ്റകുറ്റപണികള്‍ക്കുള്ള  പണവും സമാഹരിച്ച് നല്‍കിയിരുന്നത്. ഇടവകയിലെ ഏറ്റവും പ്രായം കൂടിയ പുരോഹിതനാണ് യോഗത്തില്‍ അദ്ധ്യക്ഷം വഹിച്ചിരുന്നത്. ഇടവകയിലെ ബഹുമാന്യരായ വ്യക്തികളായിരുന്നു ട്രസ്റ്റികള്‍. ഇത്  പാരമ്പര്യമായി   നടന്നു പോന്നതാണ്‌ (മുന്‍ഗ്രന്ഥം പേജ് 41,42 തര്‍ജമ)

തലോര്‍ പള്ളി പ്രശ്നത്തിന്‍റെ അടിസ്ഥാനകാരണം ഇടവകയെകുറിച്ചുള്ള പാശ്ചാത്യ പൌരസ്ത്യ സഭകളുടെ കാഴ്ചപ്പാടിലെ വ്യത്യാസമാണ്. കേരളത്തിന്‍റെ പാരമ്പര്യമനുസരിച്ച് ഇടവക സ്ഥാപിക്കുന്നത് വിശ്വാസികളാണ് ശുശ്രുഷകള്‍ നടത്തുന്നത് പുരോഹിതരാണ്. വിശ്വാസികളാണ് ഇതിനായി പണം മുടക്കുന്നത്.

മുന്‍ കാലങ്ങളില്‍ മാര്‍തോമായുടെ നിയമം അനുസരിച്ച് മെത്രാന്മാര്‍ക്ക് പള്ളികളുടെമേല്‍ യാതൊരു സാമ്പത്തിക അധികാരവും ഉണ്ടായിരുന്നില്ല തേവര കോളേജ് പ്രിന്‍സിപ്പാളായിരുന്ന റവ. ഡോ. ജോസ് കുറിയേടത്ത് ഏഴുതുന്നു മെത്രാന്മാര്‍ സമുദായത്തിന്റെ സാമ്പത്തിക ഭരണത്തില്‍ ഏര്‍പ്പെട്ടിരുന്നോ എന്ന ചോദ്യത്തിന്‌ എല്ലാ ചരിത്രകാരന്മാരും ഏകപക്ഷീയമായി പറയുന്നത് മെത്രാന്മാര്‍ക്ക് ഇത്തരം അധികാരമൊന്നും ഉണ്ടായിരുന്നില്ല എന്നാണ്. 

ജോസഫ് പുലിക്കുന്നേലിന്റെ ലേഖനത്തില്‍ നിന്ന്             
'തലോര്‍ ഇടവക പ്രശ്നം' - 'ഓശാന' ജനുവരി 2012. 

*സൌജന്യ  ലഘുലേഖകള്‍ക്ക്  വിലാസം (comment)ല്‍ പോസ്റ്റ് ചയ്യുക
* (in India) or mail: joyvarocky@gmail.com . 



MALAYALA MANORAMA 18/02/2012

File Photo                                      
























3 comments:

  1. കേരള കാത്തലിക് കമ്മുണിറ്റി എന്ന പേരില്‍ ഒരു ബ്ലോഗ്‌ തുടങ്ങിയതില്‍ ശ്രീ വി കെ ജോയിയെ അഭിനന്ദിക്കുന്നു. പരിവര്‍തന്ഭിമുഖ്യമുള്ള ക്രിസ്തവ സംഘടനകളുടെ പ്രവര്‍ത്തനത്തില്‍ ഇതു സഹായകമാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു.
    ജോയ് പോള്‍ പുതുശ്ശേരി

    ReplyDelete
  2. ജാമ്യം എടുക്കാന്‍ കോടതിയിലേക്ക് പോയവരെ ഭയന്ന് അതിരൂപതയുടെ ആവശ്യപ്രകാരം വലിയൊരു പോലിസ് സന്നാഹം അതിരൂപതാ ആസ്ഥാനത്ത് രണ്ടുമണി വരെ നിലയുറപ്പിച്ചിരുന്നു.

    ReplyDelete