യേശുവിനോട് നേരിട്ട് പ്രാര്‍ത്ഥിക്കുക
vimal rennymon
vimal rennymon
vimal rennymon
vimal rennymon
യേശുവിനോട് നേരിട്ട് പ്രാര്‍ത്ഥിക്കുവാനും പാപമോചനം അപേക്ഷിക്കുവാനും ചിലസുഹൃത്തുക്കള്‍ക്ക് മടിയാണ്. അത് കൊണ്ട് അവര്‍ വളഞ്ഞവഴികള്‍ അതായത് യേശുവിന്‍റെ അമ്മയായ മറിയം വഴിയും, മറ്റ് മധ്യസ്തര്‍ വഴിയും പ്രാര്‍ത്ഥിച്ചിട്ട് പാപമോചനം ലഭിച്ചു എന്നു വിശ്വസിക്കുന്നു. വചനപ്രകാരം ഇവര്‍ ആരും അല്ല യേശു ആണ് പാപം മോചിക്കുന്നത് എന്നു കാണുവാന്‍ സാധിക്കും. "അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവനു യേശു എന്നു പേരിടണം. എന്തെന്നാല്‍, അവന്‍ തന്‍റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു മോചിപ്പിക്കും" മത്തായി 1;21. പാപമോചനത്തിനായി മനുഷ്യര്‍ ശരീരം കൊണ്ട് പല പ്രവൃത്തികള്‍ ചെയ്യുന്നു, പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നു. എന്നാല്‍ വചനത്തില്‍ യേശു ഒന്നേ നോക്കുന്നുള്ളൂ മാനസാന്തരം. യേശുവിനോട് പാപങ്ങള്‍ ഏറ്റു പറയുന്നവന്‍ ആ പാപങ്ങള്‍ ഒന്നും കൂടെ ചെയ്യുവാന്‍ മടിക്കും, അഥവാ അറിയാതെ ചെയ്തു പോയാല്‍ പരിശുദ്ധാത്മാവ് അവനെ ഓര്‍മ്മപ്പെടുത്തും നീ തെറ്റ് ചെയ്തു മാപ്പ് യേശുവിനോട് അപേക്ഷിച്ചോ എന്ന്. "അപ്പോള്‍ മുതല്‍ യേശു പ്രസംഗിക്കുവാന്‍ തുടങ്ങി; മാനസാന്തരപ്പെടുവിന്‍; സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു" മത്തായി 4;17.
യേശുവിനോട് നേരിട്ട് അപേക്ഷിച്ചാല്‍ അല്ലാതെ മറ്റൊരു മരിച്ച മനുഷ്യനില്‍ കൂടി അപേക്ഷിച്ചാല്‍ പാപമോചനം കിട്ടുമെന്ന് വചനം പറയുന്നില്ല. മറിച്ച് യേശുവില്‍ കൂടി അല്ലാതെ കര്‍ത്താവുമായി ബന്ധപ്പെടുന്നു എന്നു തെറ്റി ധരിപ്പിക്കപ്പെടുന്നവരോട് കര്‍ത്താവ് പറയുന്ന ഒരു വചനം ഉണ്ട്. "കര്‍ത്താവേ, കര്‍ത്താവേ എന്നു, എന്നോട് വിളിച്ചു അപേക്ഷിക്കുന്നവന്‍ അല്ല, എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നവന്‍ ആണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക" മത്തായി 7;21. ആ പിതാവിന്റെ ഇഷ്ടം ആണ് പുത്രനെ അംഗീകരിക്കുന്നവന് നിത്യജീവന്‍ ഉണ്ട് എന്നത്. ആ പുത്രനാണ് പറഞ്ഞിരിക്കുന്നത് എന്നെ സ്നേഹിക്കുന്നവന്‍ എന്‍റെ വചനം പാലിക്കും എന്നു പറഞ്ഞത്. അങ്ങിനെ അവിടുന്ന് പറഞ്ഞ വചനത്തില്‍ ഉള്ളതാണ് ഏക മദ്ധ്യസ്തന്‍ യേശു എന്നത്. ഇത്രയേറെ വചനങ്ങള്‍ വ്യക്തമായി ബൈബിളില്‍ ഉള്ളപ്പോള്‍ ഇതിനു എതിരായി പോകുന്നവന്റെ യാത്ര അവസാനിക്കുന്നത് സ്വര്‍ഗത്തിലോ, അതോ നരകത്തിലോ?
vimalrenny@yahoo.co.uk
No comments:
Post a Comment