Saturday, February 4, 2012

മൃതശരീരത്തെ അപമാനിക്കുന്ന ലോകത്തിലെ സംഘടന




 മൃതശരീരത്തെ പോലും അപമാനിക്കുന്ന ലോകത്തിലെ 
ഏക സംഘടന കത്തോലിക്കാ സഭയായിരിക്കും.
.ജോയ് സി. എല്‍., (സംസ്ഥാന വൈസ് പ്രസിഡണ്ട്), 
കേരള കാത്തലിക് ഫെഡറേഷന്‍ 
ഇത്തരം ബ്ലോഗ്ഗുകള്‍  നമ്മള്‍ അല്‍മായര്‍ക്ക് അത്യാവശ്യമാണ്.  'മെത്രാന്റെ ഇമ്പ്രിമാത്തുരും  നിഹില്‍ ഒബ്സ്റ്റാറ്റും' ഇല്ലാതെ സത്യം പറയാന്‍ ഉള്ള ഒരു മാസിക. മുഖ്യധാര മാധ്യമങ്ങള്‍ സഭാധികാരികളുടെ ചൊല്‍പ്പടിക്ക് മാത്രം നില്‍ക്കുന്നതുകൊണ്ട് നമ്മള്‍ അല്‍മായര്‍ക്ക് ശബ്ദമില്ലാതെ പോയി. വിപ്ലവപാര്‍ടികള്‍ അടക്കമുള്ള മുഖ്യധാര പാര്‍ട്ടികളും സഭാധികാരികളുടെ ശബ്ദംമാത്രം കേള്‍ക്കുന്നവരായി. പള്ളിപ്രസംഗമാല്ലാതെ മറ്റൊന്നും അല്‍മായര്‍ കേള്‍ക്കുന്നില്ല. അതാകട്ടെ മുഴുനീള നുണകളും. സത്യമറിയാവുന്നവര്‍ക്കും പള്ളിയെ ധിക്കരിക്കാന്‍ ധൈര്യമില്ല. കാരണം മാമോദീസ, വിവാഹം, മരണം എന്നിവയുടെ സമയത്ത് വികാരിയച്ചന്‍ കണക്കു തീര്‍ക്കും. മൃതശരീരത്തെ പോലും അപമാനിക്കുന്ന ലോകത്തിലെ തന്നെ ഏക സംഘടന കത്തോലിക്കാ സഭയായിരിക്കും. അല്‍മായര്‍ സംഘടിച്ചാല്‍ ഇതിനൊക്കെ അറുതി വരുത്താം. ആദ്യം നമുക്ക് അല്‍മായരെ ബോധവല്‍ക്കരിക്കാം 

25/02/2012 ഇരിങ്ങാലക്കുട രൂപതയിലെ കുറ്റിച്ചിറ - പുളിങ്കര സെന്റ്‌ മേരീസ് പള്ളി വികാരി.ഫാ. പോള്‍ ചെറുവത്തൂര്‍ മൃതദേഹത്തെ അപമാനിച്ചു.
MADYAMAM 26/02/12

PALA SEMINAR 25/02/2012

 27/02/2012
മൃതദേഹത്തോട് അനാദരവും, അവഹേളനവും കാണിച്ച ഇരിങ്ങാലക്കുട രൂപതാ ബിഷ പ്പിനേയും വികാരി ഫാ. പോള്‍ ചെറുവത്തൂരിനേയും IPC 297 അനുസരിച്ച് മാതൃകാപരമായി ശിക്ഷിക്കണമെന്നും പരേതന്‍റെ ഭാര്യക്കും കുട്ടികള്‍ക്കും നഷ്ട പരിഹാരം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള കാത്തലിക് ഫെഡറേഷനും പരേതന്‍റെ സഹോദരന്മാരും വെള്ളിക്കുളങ്ങര പോലിസിന് പരാതി ബോധിപ്പീച്ചു.

3 comments:

  1. കത്തോലിക്കാ മെത്രാന്മാരും അവര്‍ നിയമിക്കുന്ന വൈദികരും തങ്ങള്‍ക്കില്ലാത്ത അധികാരങ്ങള്‍ വിശ്വാസികളുടെ നേരെ പ്രയോഗിക്കുന്നു. ഏത് മതത്തില്‍ വിശ്വസിക്കുന്നതിനും ആചാരങ്ങള്‍ അനുഷ്ടിക്കുന്നതിനും ഇന്ത്യന്‍ പൗരന് ഭരണഘടന മൌലിക അവകാശം നല്‍കുന്നു. അല്ലാതെ മെത്രാനോ പുരോഹിതനോ നല്‍കുന്നതല്ല. പൌരന്‍റെ സിവില്‍ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റം കോടതികളില്‍ ചോദ്യം ചെയ്യാം. അനുകൂല വിധികളും, നഷ്ടപരിഹാരവും അടുത്ത അവസരത്തില്‍ ലഭിച്ചീട്ടുണ്ട്. കത്തോലിക്കരായി ജനിച്ചീട്ടുള്ള വരുടെ മാമോദീസായോ, വിവാഹമോ, മരിച്ചടക്കോ, മറ്റു കൂദാശകളോ തടയാനൊ ബുദ്ധിമുട്ടിക്കാനോ, ചൂഷണം നടത്തുന്നതിനോ വികാരിഅച്ചന്മാര്‍ക്ക് ഒരാധികാരവുമില്ല.

    ReplyDelete
  2. മൃതദേഹത്തോട് അനാദരവും, അവഹേളനവും കാണിച്ച ഇരിങ്ങാലക്കുട രൂപതാബിഷപ്പിനേയും, വികാരി ഫാ. പോള്‍ ചെറുവത്തൂരിനേയും IPC 297 അനുസരിച്ച് മാതൃകാപരമായി ശിക്ഷിക്കണമെന്നും പരേതന്‍റെ ഭാര്യക്കും കുട്ടികള്‍ക്കും നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള കാത്തലിക് ഫെഡറേഷനും പരേതന്‍റെ സഹോദരന്മാരും വെള്ളിക്കുളങ്ങര പോലിസ് സബ്ബ് ഇന്‍സ്പെക്ടര്‍ മുമ്പാകെ പരാതി ബോധിപ്പീച്ചു

    ReplyDelete
  3. who the hell are these clergymen to deny a descent burial to these innocent people. if a cleric cannot forgive the sins or misdeeds of these innocent people even after death how can they absolve and forgive the sins of others who come for confession. Will the absolution given by them have any effect on our mind and soul. AFTER ALL WHAT IS THIS CONFESSION. A SHORT CUT TO KNOW THE WEAKNESS AND CHARACTER OF INNOCENT LAITY. NOTHING BUT A DISTORTION OF WORD OF GOD MISUSING THEOLOGY

    ReplyDelete