Monday, February 13, 2012

CIVIL SOCIETY AGAINST CORRUPTION & INJUSTICE

ലാലൂരിന്‍റെ രോദനം 


MATHRUBHUMI 27/03/2012
MADYAMAM 28/02/2012

28/02/12
തൃശൂര്‍: നഗരത്തില്‍ മാലിന്യം കുമിഞ്ഞു കൂടിയിരിക്കുകയാണ്. അതതിടങ്ങളില്‍ അവ സംസ്കരിക്കുന്നതിന് കോര്‍പോറേഷന്‍ ശ്രമങ്ങള്‍ നടത്തുന്നില്ല. ഇതിനെതിരെ  സിവില്‍ സൊസൈറ്റി എഗന്‍സ്റ്റ് കറപ്ഷന്‍ & ഇന്‍ജസ്റ്റിസ് വിവിധ  റസിഡന്ഷ്യല്‍  സംഘടനകളുടെ സഹകരണത്തോടെ   കോര്‍പോറേഷന്‍ ഒഫീസിന് മുന്‍പില്‍ നാളെ ബുദ്ധനാഴ്ച (01/03/12) 5 മണി മുതല്‍ സായാഹ്നധര്‍ണ നടത്തുന്നു. MATHRUBHMI 01/03/2012
                 ഭരണ സിരാകേന്ദ്രമായ അയ്യന്തോള്‍ സിവില്‍ സ്റ്റേഷനില്‍ നിന്നും വളരെ അകലെയല്ലാതെ  പ്രാവേശനകവാടത്തോടെ നിലകൊള്ളുന്ന ഒരു കൊച്ചുപ്രദേശമാണ് ലാലൂര്‍.  പ്രവര്‍ത്തനം നിലച്ച വൈദ്യുതി ശ്മശാനം നമ്മെ ലാലൂരിലേക്ക് സ്വാഗതം ചെയ്യുന്നു. പക്ഷെ അപ്പുറത്തുള്ള മാലിന്യമലയാണ്  ദൃഷ്ടിഗോചരമാകുന്നത്. കാറ്റ്  വീശുമ്പോള്‍ ദുര്‍ഗന്ധ പുകപോലെ എന്തോ ഒന്ന് നാസാദ്വാരങ്ങളിലൂടെ ഇരച്ചുകയറും. തൊട്ടുമുന്‍പില്‍ സൈലന്റ് നഗര്‍, സിന്‍സിയര്‍ നഗര്‍ തുടങ്ങിയ കോളനികള്‍  കാണാം.  ദുര്‍ഗന്ധവും, രോഗവും സഹിച്ചുകഴിയുന്ന ഇവിടെയുള്ളവര്‍ സമരരംഗത്തില്ല അവര്‍ക്ക് നിര്‍വികാരമായ അവസ്ഥയാണ്.  
     
    മാലിന്യമലയുടെ എതിര്‍വശം മാലിന്യം വേര്‍തിരിച്ച്  സംസ്കരിച്ച് ജൈവവളമാക്കുന്ന ഒരു ഫാക്ടറി കോര്‍പോറേഷന്‍റെ ചിലവില്‍ സ്ഥാപിച്ചിട്ടുണ്ട്. അതിന്‍റെ യന്ത്രസാമഗ്രികള്‍   ഒട്ടുമുക്കാലും തുരുമ്പെടുത്തിരിക്കുന്നു. ഒരു ഭാഗത്ത് പ്ലാസ്റ്റിക് കൂമ്പാരം. പേരിന്‌ ദുര്‍ഗന്ധം പരത്തുന്ന കുറച്ച് വളം  വിതറിയിട്ടിട്ടുണ്ട്. ലോറികള്‍ തടഞ്ഞതിനാല്‍ ഉത്പാദനമില്ലന്നാണ് സ്വകാര്യകരാറുകാരന്‍ പറഞ്ഞത്. പക്ഷെ  ഫാക്ടറിയിലെ മാലിന്യകൂമ്പാരാങ്ങള്‍ക്കിടയിലൂടെ ഇഴയുന്ന ചേരപാമ്പുകള്‍ അത് അവരുടെ സ്വകാര്യ സ്വത്തായി  എന്നോപ്രഖ്യാപിച്ചപോലെയാണ്. എന്തായാലും ദുര്‍ഗന്ധം കൂടുതല്‍ അസഹനീയം. അഴിമതിയുടെ  അഴിഞ്ഞ നാറ്റമാണെന്ന് പലരും.
     
     ബക്കര്‍ കോളനിയിലെ ഗോപാലന്‍  ശ്വാസംമുട്ടല്‍ കാരണം പണി ഉപേക്ഷിച്ചു. മാലിന്യമല കത്തി തീര്‍ന്നിട്ടും ഭരണാധികാരികള്‍ സ്ഥലത്ത് വന്നിട്ടില്ല  എന്നാണ് അവരുടെ പരാതി. അരിവിതരണത്തിന്‍റെ പൊതുചടങ്ങില്‍പോലും പ്രമുഖരാരും വന്നില്ല. മേയര്‍പോലും.  പുറമേനിന്നുള്ളവര്‍ ഇവിടെ വരാന്‍ മടിക്കുന്നു. വന്നാലും ഭക്ഷണം കഴിക്കില്ല വെള്ളം പോലും കുടിക്കില്ല. ഇപ്പോള്‍  കഴിച്ചതേയുള്ളൂ എന്ന് കളവ്പറയും. 
     
   കൊതുക്, ദുര്‍ഗന്ധം, ഈച്ചകള്‍,  ജലത്തിലെ കീടങ്ങള്‍ ഇവയാണ് പ്രധാന പ്രശ്നങ്ങള്‍. കിണറുകള്‍ മണ്ണിട്ട്‌ മൂടിത്തുടങ്ങി. വിവാഹങ്ങള്‍ നടക്കുന്നി ല്ല. ബാങ്ക് ലോണ്‍ ലഭിക്കുന്നില്ല. 43 വിവാഹാലോചനകള്‍ മുടങ്ങിയതായി ബക്കര്‍ കോളനി യിലെ ഒരാള്‍ പരാതിപ്പെട്ടു.  ഗര്‍ഭിണിയായ മകള്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നു എന്ന് ഒരു വീട്ടമ്മ ദേവകി മാകോത്ത് പറയുന്നു. എത്ര ദിവസാ ന്ന് വെച്ചാ മാറി താമസിക്ക്യാ?.
     
     ഞങ്ങള്‍ നടത്തിയ സര്‍വേയില്‍ 70 %  പേരും കൊര്‍പോറേഷന്‍റെ അവഗണനയില്‍ അമര്‍ഷം ഉള്ളവരാണ്. സമരമുഖത്ത് വരാന്‍ താല്പര്യക്കുറവും ശുഭാപ്ത്തി  വിശ്വാസം തീരെ ഇല്ലാത്തവരുമാണ്. എങ്കിലും സമരത്തിന് പിന്തുണനല്‍കുന്നു. 95 %  പേരും രോഗ ബാധിതരാണ്.
    
     33 വര്‍ഷമായി ലാലൂര്‍ സമരത്തില്‍  പങ്കെടുക്കുന്ന ബാബു അസ്സിസി, പ്രശ്നപരിഹാരത്തിന് ചില നിഗൂഡതകള്‍ ഉണ്ടെന്ന് പറയുന്നു. അഡ്വ. ബാവദാസ്.  കോയമ്പത്തൂരിലും, മൈസൂരിലും വിജയകരമായി മാലിന്യസംസ്കരണം നടക്കുന്നതായും  ചൂണ്ടിക്കാട്ടി.


2012 ഫെബ്രുവരി 12 ഞായറാഴ്ച 9 .30  മുതല്‍ CIVIL SOCIETY AGAINST CORRUPTION & INJUSTICE ലാലൂരില്‍ സംഘടിപ്പിച്ച സര്‍വ്വേ റിപ്പോര്‍ട്ട്. സര്‍വ്വേ യില്‍  പങ്കെടുത്തവര്‍: സര്‍വ്വശ്രീ. എം. സുരേന്ദ്രനാഥ് (ജനറല്‍ കണ്‍വീനര്‍), ബാബു ഫ്രാന്‍സിസ് (കണ്‍വീനര്‍), ആന്റോ  കൊക്കാട്ട്, എം. മണികണ്ഠന്‍, ഹരിദാസ് അറക്കല്‍, പ്രഭാകരന്‍ കുട്ടഞ്ചേരി, മാത്യുസ് ജോസഫ്, വി.കെ. ജോയ് - റിപ്പോര്‍ട്ട്   ബാബു ഫ്രാന്‍സിസ് (കണ്‍വീനര്‍). 
MALAYALA MANORAMA 17/02/2012

     
CIVIL SOCIETY AGAINST CORRUPTION & INJUSTICE
THRISSUR 14/02/2012: ലാലൂര്‍ നിവാസികളുടെ പതിറ്റാണ്ടുകള്‍ പിന്നിട്ട മാലിന്യപ്രശ്നത്തില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തീരുമാനിച്ച പ്രകാരം മാലിന്യമല നീക്കം ചെയ്യുക, വികേന്ദ്രികൃത മാലിന്യ സംസ്കരണ പദ്ധതി നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് തൃശ്ശൂര്‍ കോര്‍പ്പോറേഷന്‍ ഓഫീസി (ഡോ.സുകുമാര്‍ അഴീക്കോട് നഗര്‍)ന് മുന്‍പില്‍ ശ്രീ. കെ. വേണു നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം രാവിലെ 11 മണിക്ക്

Malayala Manorama 15/02/2012
MATHRUBHUMI 16/02/2012

MADYAMAM 17/02/2012
   
സാഹിത്യകാരന്‍ സക്കറിയ ഉദ്ഘാടനം ചെയ്തു. സിവില്‍ സൊസൈറ്റി എഗന്‍സ്റ്റ് കറപ്ഷന്‍ & ഇന്‍ ജസ്റ്റിസ് പിന്തുണ പ്രഖ്യാ പിച്ചു. എം. സുരേന്ദ്രനാഥ് (ജന. കണ്‍വീനര്‍), ബാബു ഫ്രാന്‍സിസ്, ആന്റോ കോക്കാട്ട്, ഡോ. പ്രിന്‍സ്, വി.കെ. ജോയ്  എന്നിവര്‍ സമര പന്തലില്‍ എത്തി അഭിവാദ്യം അര്‍പ്പിച്ച് സംസാരിച്ചു.Thrissur 15/02/2012 'മാലിന്യ പ്രശ്നം' പരിഹരിക്കുന്നതിന് സര്‍വ്വകക്ഷി യോഗം നടന്നു. ചര്‍ച്ച പരാജയമായി രുന്നു. ശ്രീ. കെ. വേണുവിന്‍റെ നിരാഹാര സമരം രണ്ടാം ദിവസത്തിലെക്ക് പ്രവേശിച്ചു. ബഹു. വി.എം. സുധീരന്‍ വൈകീട്ട് എട്ട് മണിക്ക്  സമരപന്തലില്‍ എത്തി  ശ്രീ. കെ. വേണുവിനെ അഭിവാദ്യം ചെയ്തു. സിവില്‍ സൊസൈറ്റി എഗന്‍സ്റ്റ് കറപ്ഷന്‍ & ഇന്‍ജസ്റ്റിസ് പ്രവര്‍ത്തകാരായ എം. സുരേന്ദ്രനാഥ്, അനുരാധ വര്‍മ്മ, എം. മണികണ്ഠന്‍, ആന്റോ കോക്കാട്ട്, വി.കെ. ജോയ് എന്നിവര്‍ സമരപന്തലില്‍ എത്തി അഭിവാദ്യം അര്‍പ്പിച്ച് സംസാരിച്ചു.
ചര്‍ച്ച പരാജയപ്പെട്ട പാശ്ചാത്തലത്തില്‍ നിരീക്ഷക സമിതിയുടെ ആദ്യയോഗം 16 ന് വ്യാഴാഴ്ച വൈകീട്ട് 5 ന് ചേരും.

മേയര്‍ ഐ.പി. പോള്‍ ചെയര്‍മാനായുള്ള സമിതിയില്‍ പി.സി. ചാക്കോ, എം.പി., എം.എല്‍.എ.മാരായ തേറമ്പില്‍ രാമകൃഷ്ണന്‍, എം.പി. വിന്‍സന്റ്, കോര്‍പോറേഷന്‍ ആരോഗ്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന്‍ സി.എ.എസ്. ശ്രീനിവാസന്‍, ടി.കെ. വാസു, ബേബി ജോണ്‍, പി. ബാലചന്ദ്രന്‍, സി.എച്ച്. റഷീദ്, ബി.ഗോപാലകൃഷ്ണന്‍, എം.കെ. കണ്ണന്‍, ജോസഫ് ചാലിശ്ശേരി, എം.പി. പോളി, സി.ആര്‍. വത്സന്‍, എം.എ. പൌലോസ്, ജോസഫ് കുരിയന്‍, ആന്റോ കോക്കാട്ട്, സി.പി. റോയ്, നൌഷാദ് തെക്കുംപുറം, പ്രൊഫ. വി.പി. ഉണ്ണിത്താന്‍ എന്നിവര്‍ അംഗങ്ങളാണ്.
കടപ്പാട്:മാധ്യമം ദിനപത്രം-16/02/2012.

16/02/2012
ശ്രീ. കെ. വേണു നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്. മേയര്‍ ഐ.പി. പോള്‍, കോര്‍പോറേഷന്‍ ആരോഗ്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന്‍ സി.എ.എസ്. ശ്രീനിവാസന്‍ എന്നിവര്‍ സമര പന്തലില്‍ എത്തി   ശ്രീ. കെ. വേണുവിനെ സന്ദര്‍ശിച്ചു. എം.എല്‍. എ പി.എ. മാധവന്‍ സമരപന്തലില്‍ എത്തി. ശ്രീ.വേണുവിനെ അഭിവാദ്യം ചെയ്തു . സിവില്‍ സൊസൈറ്റി എഗന്‍സ്റ്റ് കറപ്ഷന്‍ & ഇന്‍ജസ്റ്റിസ് പ്രവര്‍ത്തകാരായ എം. സുരേന്ദ്രനാഥ്, ബാബു ഫ്രാന്‍സിസ്, ആന്റോ കോക്കാട്ട്, എം. മണികണ്ഠന്‍, ഡോ. പ്രിന്‍സ്, വി.കെ. ജോയ് എന്നിവര്‍ സമരപന്തലില്‍ എത്തി അഭിവാദ്യം അര്‍പ്പിച്ചു.
17/02/2012  ശ്രീ. കെ. വേണുവിന്‍റെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് : എം.എല്‍. എ . ഉമേഷ്‌ ചള്ളിയില്‍    സമരപന്തലില്‍ എത്തി. ശ്രീ.വേണുവിനെ അഭിവാദ്യം ചെയ്തു . സിവില്‍ സൊസൈറ്റി എഗന്‍സ്റ്റ് കറപ്ഷന്‍ & ഇന്‍ജസ്റ്റിസ് പ്രവര്‍ത്തകാരായ എം. സുരേന്ദ്രനാഥ്, ബാബു ഫ്രാന്‍സിസ്, ആന്റോ കോക്കാട്ട്, ആര്‍.കെ.  തയ്യില്‍എം. മണികണ്ഠന്‍, ഡോ. പ്രിന്‍സ്, വി.കെ. ജോയ് എന്നിവര്‍ സമരപന്തലില്‍ എത്തി അഭിവാദ്യം അര്‍പ്പിച്ചു.


MADYAMAM 18/02/2012
18/02/2012 ശ്രീ.കെ.വേണുവിന്‍റെ നിരാഹാര സമരം  
അഞ്ചാം  ദിവസത്തിലേക്ക്
MADYAMAM 18/02/2012


ബിജെപി പ്രവര്‍ത്തകര്‍ സമരപന്തലില്‍ എത്തി കൂട്ടഉപവാസം നടത്തി ശ്രീ. കെ. വേണുവിന് പിന്തുണ പ്രഖ്യാപിച്ചു. ഉപവാസം  ബിജെപി സംസ്ഥാന ജന. സെക്രട്ടറി ശ്രീശന്‍ ഉദ്ഘാടനം ചെയ്തു. എസ്.എന്‍.ഡി.പി. പ്രവര്‍ത്തകര്‍, ഐ.എന്‍.എല്‍. പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പ്രകടനമായി വന്ന്   ശ്രീ. കെ. വേണുവിന് പിന്തുണ പ്രഖ്യാപിച്ചു.
MATHRUBHUMI 18/02/2012

സിവില്‍ സൊസൈറ്റി എഗന്‍സ്റ്റ് കറപ്ഷന്‍ & ഇന്‍ജസ്റ്റിസ് പ്രവര്‍ത്തകാരായ എം. സുരേന്ദ്രനാഥ്, ബാബു ഫ്രാന്‍സിസ്, അനുരാധാ വര്‍മ്മ, ആന്റോ കോക്കാട്ട്, വി.കെ. ജോയ് എന്നിവര്‍ സമരപന്തലില്‍ എത്തി അഭിവാദ്യം അര്‍പ്പിച്ചു. 


19/02/2012 ശ്രീ.കെ.വേണുവിന്‍റെ 
നിരാഹാര സമരം  
ആറാം ദിവസത്തിലേക്ക്
വെല്‍ഫെര്‍ പാര്‍ടിയുടെ ആഭിമുഖ്യത്തില്‍ പ്രകടനമായി സമരപന്തലില്‍  എത്തി  ശ്രീ. കെ. വേണുവിന് പിന്തുണ പ്രഖ്യാപിച്ചു. നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് പാര്‍ടി, ശ്രീ. വേണുവിന്‍റെ ജീവന്‍ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന്‌   ആവശ്യപ്പെട്ട് തൃശ്ശൂര്‍ നഗരത്തില്‍ വ്യാപകമായി പോസ്റ്റര്‍ പതിച്ചു
വൈകിട്ട് പ്രകടനവും പൊതുയോഗവും നടന്നു. ശ്രീമതി. സാറ ജോസഫ് പ്രകടനം നയിക്കുകയും, പൊതുയോഗം ഉദ്ഘാടനം ചെയ്യുകയും ചെയ്തു
സിവില്‍ സൊസൈറ്റി എഗന്‍സ്റ്റ് കറപ്ഷന്‍ & ഇന്‍ജസ്റ്റിസ് പ്രവര്‍ത്തകാരായ എം. സുരേന്ദ്രനാഥ്, അനുരാധാ വര്‍മ്മ, ആന്റോ കോക്കാട്ട്, എം. മണികണ്ഠന്‍, കെ.സി. പ്രേമന്‍, ഡേവിസ് വളര്‍ക്കാവ്,  ബി.സി. ലോറന്‍സ്, വി.കെ. ജോയ് എന്നിവര്‍ സമരപന്തലില്‍ എത്തി അഭിവാദ്യം അര്‍പ്പിച്ചു.
MADYAMAM 20/02/2012
MADYAMAM 20/02/2012
EXPRESS 20/02/2012
'നഗര പിതാവിന്‍റെ വിരുന്ന്' - MADYAMAM  21/02/2012
നിരാഹാരസമരം പത്താം ദിവസം 

MANORAMA 23/02/2012
MADYAMAM 24/02/2012
MADYAMAM 19/02/2012


20/02/2012 ശ്രീ.കെ.വേണുവിന്‍റെ 
നിരാഹാര സമരം  
ഏഴാം ദിവസത്തിലേക്ക്:

ആസ്ട്രേലിയന്‍ ഡോക്കുമെന്‍ററി സംവിധായകന്‍ ഡേവിഡ് ബ്രാഡ്ബെറി സമരപന്തലില്‍ എത്തി  ശ്രീ. കെ. വേണുവിനെ സന്ദര്‍ശിച്ചു. 
വൈകിട്ട് 'രംഗ ചേതന' ഒരുക്കിയ 'നഗര പിതാവിന്‍റെ വിരുന്ന്' എന്ന തെരുവ് നാടകം ഉണ്ടായിരുന്നു.. 
സിവില്‍ സൊസൈറ്റി എഗന്‍സ്റ്റ് കറപ്ഷന്‍ & ഇന്‍ജസ്റ്റിസ് പ്രവര്‍ത്തകാരായ എം. സുരേന്ദ്രനാഥ്, ആന്റോ കോക്കാട്ട്, ആര്‍.കെ. തയ്യില്‍, എം. മണികണ്ഠന്‍, കെ.സി. പ്രേമന്‍, ഡേവിസ് വളര്‍ക്കാവ്, ഡോ. പ്രിന്‍സ്, ബി.സി. ലോറന്‍സ്, വി.കെ. ജോയ് എന്നിവര്‍ സമരപന്തലില്‍ എത്തി അഭിവാദ്യം അര്‍പ്പിച്ചു.
സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന്‍ അഭിവാദ്യം അര്‍പ്പിച്ചു.


21/02/2012 ശ്രീ.കെ.വേണുവിന്‍റെ 
നിരാഹാര സമരം  
എട്ടാം ദിവസം:

പോലിസിന്‍റെ സാന്നിധ്യത്തില്‍ ഡോക്ടര്‍ ശ്രീ. വേണുവിനെ  പരിശോധിച്ചു. ഇന്നോ നാളെയോ അറസ്റ്റ് ചെയ്യുമെന്ന്‌ പ്രതീക്ഷിക്കുന്നു. മാലിന്യത്തിന്‍റെ ഭീകരത തന്റെ നിരാഹാരസമരം വഴി കേരള സമൂഹത്തെ ബോധ്യപ്പെടുത്തിയ ശ്രീ. വേണുവിനെ സാഹിത്യകാരന്മാരുടെ സംഘടനയായ 'നന്മ' മേഖലാ കമ്മിറ്റി പ്രവര്‍ത്തകര്‍ പ്രകടനമായിവന്ന് അഭിവാദ്യമര്‍പ്പിച്ചു. 
പ്രകടനമായിവന്ന്  പി.ഡി.പി. പ്രവര്‍ത്തകര്‍ അഭിവാദ്യമര്‍പ്പിച്ചു. 
ശ്രീധരന്‍ തേറമ്പില്‍ നേതൃത്വം നല്‍കിയ പന്തം കൊളുത്തി പ്രകടനം നടന്നു.
സിവില്‍ സൊസൈറ്റി എഗന്‍സ്റ്റ് കറപ്ഷന്‍ & ഇന്‍ജസ്റ്റിസ് പ്രവര്‍ത്തകാരായ എം. സുരേന്ദ്രനാഥ്, ബാബു ഫ്രാന്‍സിസ്, ആന്റോ കോക്കാട്ട്, ആര്‍.കെ. തയ്യില്‍, എം. മണികണ്ഠന്‍, മാത്യൂസ് ജോസഫ്, കെ.സി. പ്രേമന്‍, ഡോ. പ്രിന്‍സ്, ബി.സി. ലോറന്‍സ്, വി.കെ. ജോയ് എന്നിവര്‍ സമരപന്തലില്‍ എത്തി അഭിവാദ്യം അര്‍പ്പിച്ചു.

22/02/2012 ശ്രീ.കെ.വേണുവിന്‍റെ 
നിരാഹാര സമരം  
ഒമ്പതാം ദിവസം:
ഇന്ന് രാവിലെ 6 . 30 ന്  കെ. വേണുവിനെ അറസ്റ്റ് ചെയ്ത് തൃശൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.   ആശുപത്രിയില്‍ നിരാഹാരം തുടരുന്നു.

നിരാഹാരസമരം 

പത്താം ദിവസം24/02/2012 ശ്രീ.കെ.വേണുവിന്‍റെ 
നിരാഹാരസമരം 
പതിനൊന്നാം ദിവസം 
ലാലൂര്‍ മാലിന്യ നീക്കം തുടങ്ങി. കെ. വേണു നിരാഹാര സമരം അവസാനിപ്പിച്ചു.


2 comments:

  1. laloor people are not only suffering from health problems but this mountain waste is hunting them psychologicaly in their food water and even in the sleep this nasty shape come to their sub conscious mind.......babaji

    ReplyDelete