'ഒരമ്മയുടെ വിലാപം' |
തൃശ്ശൂര്‍ അതിരൂപതയുടെ ധാര്ഷ്ട്യത്തിനെതിരെ
03/05/14 ശനിയാഴ്ച രാവിലെ 10.30 ന്
തൃശ്ശൂര്‍ കോര്‍പൊറേഷന്‍ പരിസരത്ത്
മനുഷ്യാവകാശ പ്റവാര്‍ത്തകരുടെ കൂട്ടായ്മ
പ്റതിഷേധ ധര്‍ണ്ണയും പൊതു യോഗവും നടത്തി.
ആദ്യകുര്ബ്ബാന സ്വീകരണത്തിനു ഒരുങ്ങുകയായിരുന്ന 9 വയസുകാരിയെ സൌകര്യപ്രദമായ വൈദിക മന്ദിരത്തില്‍ വിളിച്ചു വരുത്തി ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലിലും, ലാപ്പ് ടോപ്പിലും പകര്ത്തുകയും ചെയ്ത കുറ്റത്തിന് പോലീസ് കേസേടുത്തതിനെ തുടര്ന്നു ഒളിവില്‍ പോയ ഫാ. രാജു കൊക്കനെ സംരക്ഷിക്കുന്നത് തൃശ്ശൂര്‍ അതിരൂപതയാണെന്ന് യോഗം ആരോപണമുന്നയിച്ചു.
കേരള കാത്തലിക് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് ആന്റണി ചിറ്റാട്ടുകര അധ്യക്ഷത വഹിച്ചു. മനുഷ്യാവകാശപ്രവര്ത്തകനായ ശ്രീധരന്‍ തേറമ്പില്‍ യോഗം ഉദ്ഘാടനം ചെയ്തു.
പ്രിന്സ പുലരി അവതരിപ്പിച്ച 'ഒരമ്മയുടെ വിലാപം' എന്ന തെരുവ് നാടകവും ഉണ്ടായിരുന്നു.
യോഗത്തില്‍ ആന്റോ കൊക്കാട്ട് (ജെസിസി ജനറല്‍ സെക്രട്ടറി), വി.കെ. ജോയ്, രവി കണ്ടംകുളത്തി, സി.എല്‍. ജോയ്, വി.സി. ദേവസി, സി.സി. ജോസ്, ഗോപിനാഥ് മാടക്കത്തറ എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment