JANAYUGAM 27/05/2013 |
അനുരഞ്ജനത്തിന്റെ കൂദാശ.
തിരിച്ചറിവിന്റെ പ്രായത്തില്‍ കത്തോലിക്കരായ കുട്ടികള്‍ക്ക് ലഭിക്കേണ്ട ഒരു കൂദാശയാണിത്. ഇത് വളരെ ലളിതമായും ഭക്തിപൂര്വ്വവും നിര്വ്വഹിക്കപ്പെടെണ്ടതാണ്. എന്നാല്‍ കത്തോലിക്കാ ബിഷപ്പ്മാര്‍ ഇതിനെ ആര്ഭാടത്തിന്റെ കൂദാശയാക്കി മാറ്റി. സഭാജനത്തെ സാമ്പത്തികമായും മറ്റും ചൂഷണം ചെയ്യുന്നതിന് ഈ അവസരം അവര്‍ ദുരുപയോഗം ചെയ്യുകയാണ്. തൃശ്ശൂര്‍ അതിരൂപതയിലെ തൈക്കാട്ടുശേരി സെന്റ് പോള്‍സ് പള്ളി വികാരിയായിരുന്ന രാജു കൊക്കന്‍ ഒരു പടികൂടി കടന്ന്, അനുരഞ്ജനത്തിന്റെ കൂദാശക്ക് സമീപിച്ച നിര്ധനയായ 9 വയസുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും അത്തരം രംഗങ്ങള്‍ മൊബൈല്‍ ക്യാമറ ഉപയോഗിച്ച് റെക്കോര്ഡ് ചെയ്യുകയും ചെയ്യ്ത കുറ്റത്തിന് ഒല്ലൂര്‍ പോലീസ് കേസെടുക്കുകയുമുണ്ടായി.
ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരം ആരോപണങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. യഥാസമയം തൃശ്ശൂര്‍ അതിരൂപതാ അധ്യക്ഷനെ കേരള കാത്തലിക് ഫെഡറേഷനും, ജോയിന്റ് ക്രിസ്ത്യന്‍ കൌണ്‍സിലും അറിയിക്കുകയും നടപടികള്‍ എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നതും ആണ്.
2011 ജൂലായ് മാസത്തില്‍ വടൂക്കര പള്ളി വികാരിയായിരുന്ന ഫാ. പോള്‍ പുലിക്കോട്ടില്‍ 9 വയസുകാരിയായ ലെന ബൈജുവിന്റെ കരണത്തടിക്കുകയുണ്ടായി. കുട്ടി കുമ്പസാരിക്കുവാന്‍ വിമുഖത കാണിച്ചതിനുള്ള ശിക്ഷയായിരുന്നു വൈദികന്റെ കരണത്തടി. കുമ്പസാരകൂട്ടിലെത്തുന്ന സ്ത്രീകളോടും, പെണ്‍കുട്ടികളോടും അവരുടെ മാസമുറയും ലൈംഗിക വാഞ്ചയും ചോദിച്ചറിഞ്ഞ് രസിക്കുന്ന തരക്കാരാണ് കൂടുതല്‍ പേരും. ഇത്തരം വൈകൃതങ്ങളില്‍ മടുപ്പുതോന്നിയതിനാലാണ് കുട്ടി കുമ്പസാരിക്കാന്‍ വൈമുഖ്യം കാണിച്ചത്. പോലീസ് കേസേടുത്തെങ്കിലും രൂപതയുടെ അവിഹിതമായ ഇടപെടല്‍ മൂലം കേസ് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു.
ഈ അവരസങ്ങള്‍ ഇരയെ കണ്ടെത്തി തന്റെയും സുഹൃത്തുക്കളുടെയും ലൈംഗിക ഇംഗിതത്തിന് വഴങ്ങുന്നതിന് പ്രേരിപ്പിക്കുന്നവര്‍ കുറവല്ല. മുന്‍ വൈദികനായ കെ.പി. ഷിബു എഴുതിയ 'ഒരു വൈദികന്റെ ഹൃദയമിതാ' എന്ന പുസ്തകത്തില്‍ 60% പേരും അത്തരക്കാരാണ് എന്ന് എടുത്തുപറയുന്നുണ്ട്.
കുറ്റക്കാരായ വൈദികര്‍ക്കെതിരെ നടപടിയെടുക്കുകയും മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്തിരുന്നെങ്കില്‍ ഒരുപരിധിവരെ ഇത്തരം കുറ്റവാസന നിയന്ത്രിക്കാന്‍ കഴിയുമായിരുന്നു.
Madhyamam 13/07/11 |
No comments:
Post a Comment