ഏകീകൃത സിവില്‍കോഡ് നടപ്പാക്കണം:
ജസ്റ്റിസ് കെ.ടി. തോമസ് .
Justice K.T. Thomas |
രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പാക്കണമെന്ന് ജസ്റ്റിസ് കെ.ടി. തോമസ് .
രാഷ്ട്രീയ സ്വയംസേവക സംഘം കോട്ടയം, തിരുവനന്തപുരം വിഭാഗുകളുടെ കുറിച്ചിയില്‍ നടന്ന പ്രഥമ സംഘശിക്ഷാവര്‍ഗ്ഗിന്റെ സമാപനത്തില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത് രാജ്യത്തിന്റെ ഏകത്വത്തിന് ആവശ്യമാണ്. ഏകീകൃതസിവില്‍കോഡ് നടപ്പാക്കണമെന്ന് പറയുന്നവരെ വര്‍ഗ്ഗീയവാദികളെന്നും എതിര്‍ക്കുന്നവരെ മതേതരവാദികളെന്നും ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു. ഭാരത് മാതാ കീ ജയ് എന്നു വിളിക്കുന്നത് മതനിരപേക്ഷതയുടെ നിഷേധമാണെന്ന ധാരണ ഇന്നുണ്ട്.
ഇന്ത്യയുടെ ദേശീയതയെ സംബന്ധിച്ചിടത്തോളം കടുകിടെ വ്യതിചലിക്കാത്ത സാമൂഹ്യസാംസ്കാരിക സംഘടനയാണ് ആര്‍എസ്‌എസ്. സംഘടന എന്ന നിലയില്‍ ആര്‍എസ്‌എസ്സിന് ഉള്ള ഏറ്റവും വലിയ പ്രത്യേകത രാഷ്ട്രീയമില്ല എന്നതാണ്. അതിലെ അംഗങ്ങള്‍ക്ക് ഒരു പക്ഷേ രാഷ്ട്രീയം ഉണ്ടാകാമെങ്കിലും സംഘടനയെന്ന നിലയില്‍ രാഷ്ട്രീയനിലപാടുകള്‍ പരസ്യപ്പെടുത്തുകയോ പ്രസംഗിക്കുകയോ ചെയ്യാറില്ലെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment