ബാറുപൂട്ടിയാലും പള്ളി പൂട്ടില്ല
വിശ്വാസം മദ്യപാനികളിലെക്ക് എത്തിക്കാന്‍ കര്‍ദ്ദിനാളിന്റെ പ്രായോഗിക പ്രഘോഷണം.
DrKs David Cibs 2 പുതിയ ചിത്രങ്ങള്‍ ചേർത്തു
ഇന്നു പത്രങ്ങളിൽ കണ്ട ഏറ്റവും പ്രധാന വാർത്ത കെ.സി.ബി.സി മദ്യ വിരുദ്ധ സമതിയുടെ ചെയർമാൻ ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ നടത്തിയ പ്രസ്താവനയായിരുന്നു.സർക്കാർ മദ്യ വിൽപ്പന കൂട്ടാൻ ശ്രമിച്ചാൽ തിരിച്ചടി നേരിടേണ്ടിവരും എന്നായിരുന്നു പ്രസ്താവന . നല്ല കാര്യം .കേരളത്തിലെ കുഞ്ഞാടുകൾ എങ്കിലും രക്ഷപെടട്ടെ ! മറ്റു സംസ്ഥാനങ്ങളിലെ കുഞ്ഞാടുകളുടെ കാര്യം മറ്റു സഭക്കാർ നോക്കട്ടെ അല്ലെങ്കിൽ നിത്യ നരകത്തിൽ പോകട്ടെ.
==================================================
പക്ഷെ വൈകുന്നേരം മറ്റൊരു വാർത്ത വന്നു. വൈന്‍ ഉല്‍പാദനം കൂട്ടാന്‍ സീറോ മലബാര്‍ സഭ സര്‍ക്കാരിന്റെ അനുമതി തേടി. സഭ എക്‌സൈസ് വകുപ്പിന് ഇത് സംബന്ധിച്ച് അപേക്ഷ നല്‍കി. സീറോ മലബാര്‍ സഭ മേജര്‍ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് അപേക്ഷ നല്‍കിയത്. സഭയില്‍ വൈന്‍ ഉല്‍പാദിപ്പിക്കുന്ന തൃക്കാക്കരയിലെ നിര്‍മ്മാണ യൂണിറ്റിലെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ അനുമതി തേടിയാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.

തൃക്കാക്കരയിലെ നിര്‍മ്മാണ യൂണിറ്റിന്റെ ഉല്‍പാദന ശേഷി 5000 ലിറ്ററായി വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. 1600 ലിറ്ററാണ് നിലവിലെ ഉല്‍പാദന ശേഷി. പള്ളികളുടെയും വിശ്വാസികളുടെയും എണ്ണം വര്‍ധിച്ചത് ചൂണ്ടിക്കാട്ടിയാണ് സഭ വൈന്‍ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന് അനുമതി തേടിയത്..
ബാറുകൾ നിരോധിച്ചതുകൊണ്ട് വൈന് ഉണ്ടായ കൂടുതൽ ആവശ്യമാണ് ഇതിന്റെ പിന്നിലെന്ന് വിമർശകരും, വിശ്വാസികൾ കൂടിയതാണ് എന്ന് സഭയും പറയുന്നു. ഒരു കൊല്ലം കൊണ്ട് ഇരട്ടി വിശ്വാസികൾ കൂടി എന്ന് നമുക്ക് വിശ്വസിക്കാം .
ബാറുകൾ നിരോധിച്ചതുകൊണ്ട് വൈന് ഉണ്ടായ കൂടുതൽ ആവശ്യമാണ് ഇതിന്റെ പിന്നിലെന്ന് വിമർശകരും, വിശ്വാസികൾ കൂടിയതാണ് എന്ന് സഭയും പറയുന്നു. ഒരു കൊല്ലം കൊണ്ട് ഇരട്ടി വിശ്വാസികൾ കൂടി എന്ന് നമുക്ക് വിശ്വസിക്കാം .
പക്ഷെ എന്തിനാണ് ഈ ഇരട്ടത്താപ്പ്
No comments:
Post a Comment