Tuesday, May 19, 2015

ബാറുപൂട്ടിയാലും പള്ളി പൂട്ടില്ല; മദ്യപാനികളുടെ ഘോഷയാത്ര.


മദ്യപാനികളുടെ ഘോഷയാത്ര. 
വിശ്വാസികളുടെ എണ്ണം ഏറിയെന്നും ആവശ്യക്കാര്‍ കൂടിയെന്നും അതിനാല്‍ കൂടുതല്‍ വൈന്‍ ഉല്‍പാദിപ്പിക്കാന്‍ അനുമതി നല്‍കണമെന്നുമാണ് ആവശ്യം. ബാറുപൂട്ടിയാലും പള്ളി പൂട്ടില്ല.

വൈന്‍ ഉത്പാദനം കൂട്ടാന്‍ അനുമതി തേടി മലബാര്‍ സഭ

 Courtesy: Asianet News  2 hours ago  Kerala
കൊച്ചി: കൊച്ചിയിലെ എക്‌സൈസ് ഓഫിസിലാണു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വൈന്‍ ലൈശനസ് പുതുക്കാന്‍ അപേക്ഷ നല്‍കിയത്. സഭയുടെ നിയന്ത്രണത്തില്‍ തൃക്കാക്കരയിലാണു വൈന്‍ ഉത്പാദിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം 1600 ലിറ്ററിനുളള അനുമതിയായിരുന്നു നല്‍കിയിരുന്നത്. ഇത് 5000മാക്കി കൂട്ടണമെന്നാണ് സഭയുടെ ആവശ്യം.

വിശ്വാസികളുടെ എണ്ണം ഏറിയെന്നും ആവശ്യം കൂടിയെന്നും അതിനാല്‍ കൂടുതല്‍ വൈന്‍ ഉളപാദിപ്പിക്കാന്‍ അനുമതി നല്‍കണമെന്നുമാണ് ആവശ്യം. എന്നാല്‍ ഇതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്നു സഭാ വൃത്തങ്ങള്‍ അറിയിച്ചു.
കുര്‍ബാന അര്‍പ്പിക്കുന്നതിനുളള വൈന്‍ ലൈസന്‍സിനാണ് സഭ അപേക്ഷിച്ചിരിക്കുന്നത്. കൂടുതല്‍ ആവശ്യം വന്നതുകൊണ്ടാണ് കൂട്ടിചോദിച്ചത്. ഓരോ വര്‍ഷത്തെയും ആവശ്യമനുസരിച്ചാണു ലൈസന്‍സ് പുതുക്കുമ്പോള്‍ അനുമതി ചോദിക്കുന്നതെന്നും സഭാ വൃത്തങ്ങള്‍ അറിയിച്ചു.

courtesy: http://www.asianetnews.tv/news/article/27643

No comments:

Post a Comment