Courtesy: http://www.asianetnews.tv/news/article/27224_Syro-Malabar-Catholic-Church
കൊച്ചി: കോടികള്‍ ഒഴുക്കിയുളള പളളി നിര്‍മാണത്തിന് നിയന്ത്രണം കൊണ്ടുവരാന്‍ കേരള കത്തോലിക്കാ സഭ ഒരുങ്ങുന്നു. വിശ്വാസികള്‍ വിശദമായ പദ്ധതി രൂപരേഖ സമര്‍പ്പിച്ചശേഷം മാത്രം പളളി നിര്‍മാണത്തിന് അംഗീകാരം നല്‍കുന്നതിനേക്കുറിച്ചാണ് സിറോ മലബാര്‍ സഭ അലോചിക്കുന്നത്.
പളളി നിര്‍മാണത്തിന്റെ പേരിലുളള ധൂര്‍ത്തിനെതിരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും രംഗത്തെത്തിയിരുന്നു. പളളി നിര്‍മാണത്തിലെ ധൂര്‍ത്തിനെക്കുറിച്ച് വിശ്വാസികള്‍ക്കിടയിലും പുറത്തുമുളള വിമര്‍ശനങ്ങളാണ് മാറിചിന്തിക്കാന്‍ കത്തോലിക്കാ സഭയെ പ്രേരിപ്പിക്കുന്നത്.
അതാത് ഇടവക ഭരണ സമിതിയാണ് ഇപ്പോള്‍ പളളി പണിയുന്നതും തിരുനാളുകള്‍ നടത്തുന്നതും. ഇത് വലിയതോതിലുളള ധൂര്‍ത്തിന് ഇടയാക്കുന്നെന്നാണ് സഭാധ്യക്ഷന്‍മാ!ര്‍ കരുതുന്നത്. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ നിയന്ത്രണം കൊണ്ടുവരാന്‍ സിറോ മലബാര്‍ സഭ ആലോചിക്കുന്നത്.
ധൂര്‍ത്തിന് കടിഞ്ഞാണിടാനുളള സഭയുടെ നീക്കം വിശ്വാസികളുടെ സ്വതന്ത്യത്തിലേക്കുളള കടന്നുകയറ്റമാവരുതെന്നും നിര്‍ദേശമുണ്ട്. പളളി നിര്‍മാണവും തിരുനാള്‍ നടത്തലും ഇടവകകള്‍ തമ്മിലുളള മല്‍സരത്തിന് ഇടയാക്കുന്നെന്നും ഇതിനിടിയില്‍ക്കിടന്ന് സാധാരണ വിശ്വാസി നട്ടം തിരിയുന്നെന്ന തിരിച്ചറിവില്‍ നിന്നുകൂടിയാണ് ഈ നീക്കം
No comments:
Post a Comment